Thursday, August 15, 2013

സപ്തഭൂമികകള്‍


ആദ്ധ്യാത്മികയോഗാനുഷ്ഠാനം ചെയ്തുകൊണ്ടു കൈവല്യത്തിലേയ്ക്കു നീങ്ങികൊണ്ടിരിക്കുന്ന സാധകന്മാരുടെ സാധനാനുഭവങ്ങള്‍ക്കു് ഏഴുപരിധികള്‍ കല്പിക്കപ്പെട്ടിട്ടുണ്ടു്. അവയാണു് സുപ്രസിദ്ധങ്ങളായ സപ്തഭൂമികളെന്നു പറയുന്നതു്. അവയില്‍ ഏതെങ്കിലും ഒരു ഭൂമികയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ സംസാരത്തിലേയ്ക്കുതന്നെ മടങ്ങിന്ന പതിവില്ല. പ്രാരാബ്ധവിശേഷംകൊണ്ടു ചിലര്‍ മന്ദമായിട്ടേ പോവുന്നുള്ളുവെങ്കിലും കാലതാമസം നേരിടുമെന്നല്ലാതെ സംസാരിയായിത്തന്നെ മാറുകയെന്ന സമ്പ്രദായമില്ല. അതിനാല്‍ പറയപ്പെട്ട യോഗഭൂമികളില്‍ ഏതെങ്കിലും ഒന്നിലെത്താന്‍ ശ്രമിക്കൂ. എന്നാല്‍ കാലം കൊണ്ടെങ്കിലും അങ്ങു മുക്തനായിത്തീരുമെന്നു തീര്‍ച്ചയാണു്. പ്രസ്തുത ഭൂമികളുടെ സ്വരൂപങ്ങളെ ഞാന്‍ വിസ്തരിച്ചു പറയ‍ാം. ശ്രദ്ധവെച്ചു കേള്‍ക്കൂ. എന്നു പറഞ്ഞുകൊണ്ടു ഹേരാമാ, മനു അദ്ദേഹത്തിന്നു യോഗ ഭൂമികകളെ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി:

ശാസ്ത്രപാഠംകൊണ്ടും സല്‍സംഗംകൊണ്ടും സദ്വാസനകളെ വളര്‍ത്തിയും ദുര്‍വ്വാസനകളെ ക്ഷയിപ്പിച്ചും പ്രജ്ഞയെ വീര്യവത്താക്കുന്നതാണു് ഒന്നാമത്തെ ഭൂമിക. അതിനു ‘ശുഭേച്ഛ’ യെന്നും, ‘പ്രജ്ഞാശുദ്ധി’ യെന്നും പറയും. ചീത്തയായ കാര്യങ്ങളിലുള്ള വാസനകള്‍ മുഴുവന്‍ ക്ഷയിക്കുകയും നല്ല കാര്യങ്ങളില്‍ ശ്രദ്ധ വളരുകയും ചെയ്യലാണതിന്റെ സ്വരൂപം.

അങ്ങനെ വന്നു കഴിഞ്ഞാല്‍ സല്‍ക്കര്‍മ്മങ്ങളല്ലാതെ ഒരു ദുഷ്കര്‍മ്മവും ചെയ്യാനിടവരില്ല. സല്ക്കര്‍മ്മങ്ങളെക്കൊണ്ടു പാപങ്ങളെ ക്ഷയിച്ചു പുണ്യം വളരുമ്പോള്‍ ഈശ്വരവിശ്വാസവും ഭക്തിയും ദൃഢപ്പെടുകയും വേദാന്തവിചാരത്തില്‍ ശ്രദ്ധയുണ്ടാവുകയും ചെയ്യും. അപ്പോള്‍ ചെയ്യപ്പെടുന്ന വേദാന്തവിചാരം തന്നെ ‘സുവിചാരണ’ യെന്ന രണ്ടാമത്തെ ഭൂമിക. ഈ ജഗത്തെങ്ങനെയുണ്ടായി? ഞാന്‍ ആരാണു്? ജീവിതം കൊണ്ടെന്താണു് സാധിക്കേണ്ടതു്? ജീവന്‍ എന്നു പറഞ്ഞാലെന്താണു്? അതെങ്ങനെയുണ്ടായി! എന്നിങ്ങനെ ആവശ്യം അറിയപ്പെടേണ്ട ഒട്ടനേകം അധ്യാത്മതത്ത്വങ്ങളെ നിശ്ചിതമായി നിരൂപിച്ചു സത്യത്തെ അറിയാന്‍വേണ്ടി ചെയ്യപ്പെടുന്ന തീവ്രമായ പരിശ്രമമാണു് അതിന്റെ സ്വരൂപം. വിചാരത്തെ നേര്‍വഴിയിലൂടെ വേണ്ടുംവണ്ണം നിര്‍വ്വഹിച്ചു വിജയത്തിലെത്തുമ്പോള്‍ പരമാര്‍ത്ഥം ബോധ്യമാവും.

അപ്പോള്‍ സകലവിധ സംസാരാനുഭവങ്ങളില്‍ നിന്നും കേവലം നിവൃത്തനാവാനുള്ള ബദ്ധപ്പാടു വര്‍ദ്ധിക്കും അപ്പോള്‍ വളരുന്ന സംസാരംതന്നെയാണു് മൂന്നാമത്തെ ഭൂമിക. അതിനെ ‘അംഗഭാവന’യെന്നു പറഞ്ഞുവരുന്നു. നിസ്സംഗവാനുള്ള ദൃഢയത്നമാണതിന്റെ രൂപം.

നാലാമത്തെ ഭൂമികയെ ‘വിലാപിനി’യെന്നാണു് പറഞ്ഞുവരുന്നതു്. സത്യമായ ആത്മസ്വരൂപത്തെ വിചാരം കൊണ്ടറിഞ്ഞു. അതു പ്രകാശിക്കാന്‍ തടസ്ഥമായ സംസാരത്തില്‍ നിന്നകലുകയും ചെയ്തു. ഓരോ നിമിഷവും ആത്മസാക്ഷാല്‍കാരമുണ്ടാവാത്തതുകൊണ്ടുള്ള വേദന കഠിനമായിട്ടുണ്ടു്. തന്റെ മുഴുവന്‍ കഴിവുമുപയോഗിച്ചു് ആത്മാനുഭൂതിയുണ്ടാവാന്‍ ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും പ്രയത്നം സഫലമായി ആത്മാവു് പ്രകാശിക്കുന്നതില്ലെന്നതുകൊണ്ടുള്ള വ്യസനമാണു് നാല‍ാം ഭൂമികയുടെ രൂപം. സംസാരത്തില്‍ നിന്നു നിവൃത്തനും, നിസ്സംഗനുമായെങ്കിലും, അനാദികാലം മുതല്ക്കാരംഭിച്ചു് അനേക ജന്മങ്ങളിലൂടെയും കര്‍മ്മങ്ങളിലൂടെയും വളര്‍ന്നു തഴച്ചു തന്നില്‍ കട്ടപിടിച്ചുകിടക്കുന്ന സംസാരവാസനയാണു് ആത്മസാക്ഷാല്ക്കാരത്തിന്നു തടസ്ഥമായിട്ടിരിക്കുന്നതു്. വാസനനശിക്കുമ്പോള്‍ ആത്മാവു പ്രകാശിക്കുകയും ചെയ്യും. അതിനാല്‍ വാസനാനാശിനികൂടിയുമാണു് നാലാമത്തെ ഭൂമിക.

അഞ്ചാമത്തെ ഭൂമികയില്‍ വാസനാക്ഷയം കൊണ്ടു പ്രകാശിച്ച ആത്മനിര്‍വൃതിയെ അനുഭവിക്കുന്നു. അതിനാല്‍ “ശുദ്ധസംവിന്മയാനന്ദസ്വരൂപ”യെന്നാണു് ആ ഭൂമികയെ പറഞ്ഞുവരുന്നതു്. വാസനാസമ്പര്‍ക്കമില്ലാത്തതിനാല്‍ ശുദ്ധയും, അജ്ഞാനമില്ലാത്തതിനാല്‍ സംവിന്മയിയും, ദ്വൈതപ്രതീതിയില്ലാത്തതിനാല്‍ ആനന്ദസ്വരൂപയുമാണു്. അതുകൊണ്ടാണു് പറയപ്പെട്ട പേരുണ്ടാവാന്‍ തന്നെ കാരണം. പ്രസ്തുതഭൂമികയിലെത്തിയവന്‍ തികച്ചും ജീവന്മുക്തനാണു്. പകുതിയുറങ്ങിയും പകുതിയുണര്‍ന്നും ഒരാളെങ്ങനെയിരിക്കുമോ, ഏതാണ്ടതുപോലെയായിരിക്കും അദ്ദേഹത്തിന്റെ സ്ഥിതി. പ്രപഞ്ചത്തിന്റെ വളരെ മങ്ങിയ ഒരു ബോധം മാത്രമേ ഉണ്ടാവൂ.

ആറാമത്തെ ഭൂമിക ഇതിനെക്കാള്‍ അത്യന്തശ്രേഷ്ഠയും, ആനന്ദഘനാകാരയുമായ ‘തുര്യാവസ്ഥ’യാണു്. സംവേദനം അല്ലെങ്കില്‍ വസ്തുഗ്രഹണമെന്ന അവസ്ഥതന്നെ അതിലില്ല. സുഷുപ്തിയില്‍ മുഴുകിയ ഒരാളെപ്രകാരം ഒന്നിനെയും അറിയുന്നില്ലയോ, അതുപോലെ ഒന്നിന്റെയും സ്ഫുരണമില്ലാത്ത കേവലം ഘനീഭൂതാനന്ദസ്വരൂപമാണു് ‘തുര്യാവസ്ഥ’യാകുന്ന ആറാമത്തെ ഭൂമിക. മുക്തിയെന്നും, നിര്‍വ്വാണമെന്നും പറയുന്നതു് അതിനെത്തന്നെയാണു്.

ഏഴാമത്തേതും അവസാനത്തേതുമായ ഭൂമികയെ ‘തുര്യാതീത’യെന്നു പറയുന്നു. പക്ഷേ അതും ശരീരം വിടുമ്പോള്‍മാത്രം അനുഭവപ്പെടുന്നതാണു്. വിദേഹകൈവല്യമെന്നും സായൂജ്യമുക്തിയെന്നുമൊക്കെപ്പറയുന്നതും അതിനെത്തന്നെയാണു്. ഇങ്ങനെ പറയപ്പെട്ട സപ്തഭൂമികളില്‍ ഏതെങ്കിലുമൊരാളെത്തിക്കഴിഞ്ഞാല്‍ പിന്നീടു സംസാരത്തിലേയ്ക്കു വീണ്ടും മടങ്ങിവരലില്ല. പ്രയത്നത്തിന്റെ മന്ദതയ്ക്കും, തീവ്രതയ്ക്കും അനുസരിച്ചു മന്ദമായോ, വേഗമായോ ഉയര്‍ച്ചയുണ്ടാവുന്നുവെന്നുമാത്രം. ഏതായാലും യോഗഭൂമികളില്‍ ഏതെങ്കിലും എത്തിപ്പെട്ടുകഴിഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളയെങ്കിലും അവന്‍ സംസാരത്തില്‍ നിന്നും രക്ഷപ്പെടുമെന്ന കാര്യം തീര്‍ച്ചയാണു്. അതിനാല്‍ ഹേ രാജാവേ, പറയപ്പെട്ട യോഗഭൂമികളെ വേണ്ടപോലെ ഗ്രഹിച്ചു തനിയ്ക്കുപയോഗപ്പെടുത്താന്‍ ശ്രമിക്കുകതന്നെ വേണം.

ആദ്യത്തെ മൂന്നു ഭൂമികളും ജാഗ്രദവസ്ഥയില്‍ത്തന്നെയുള്ളവയാണു്. നാലാമത്തതു സ്വപ്നാവസ്ഥയിലാണു്. എന്തുകൊണ്ടെന്നാല്‍ നാലാമത്തെ ഭൂമികയില്‍ സ്വപ്നപദാര്‍ത്ഥമെന്നപോലെയാണു് ഈ ജഗത്തുപ്രകാശിക്കുന്നതു്. അതിനാല്‍ സ്വപ്നാവസ്ഥയിലാണു് ആ ഭൂമികാനുഭൂതിയെന്നു പറഞ്ഞുവരുന്നു. അഞ്ചാമത്തേതാകട്ടേ സുഷുപ്തിയിലുമാണു്. ഗാഢനിദ്രയില്‍ ഒരാള്‍ക്കെപ്രകാരം ഈ ജഗത്തിന്റെ യാതൊരുപ്രതീതിയുമുണ്ടാവുന്നില്ലയോ, അതുപോലെ അഞ്ചാമത്തെ ഭൂമികയില്‍ ജഗത്തിന്റെ യാതൊരുസ്ഫുരണവുമുണ്ടാവുന്നില്ല. അതിനാല്‍ സുഷുപ്തി തന്നെ അഞ്ചാമത്തെ ഭൂമിക. ആറാമത്തേതു അവസ്ഥാത്രയത്തിനപ്പുറത്തും, ഏഴാമത്തേതു ശരീരപാതത്തിനുശേഷം പ്രകാശിക്കുന്നവയുമാണു്. ചിത്തത്തെ അകത്തു തടഞ്ഞുനിര്‍ത്തി, വാസനാവികാസങ്ങളാകുന്ന ഭാവങ്ങളെ പ്രകാശിപ്പിക്കാതിരുന്നാല്‍ മതി, എന്നാല്‍ത്തന്നെ ഒരാള്‍ മുക്തനായെന്നു പറയണം. വിഷയവ്യവഹാരവും അതുഹേതുവായിട്ടുള്ള സുഖദുഃഖങ്ങളുംതന്നെയാണു് ഒരാളുടെ ഏറ്റവും വലിയ ബന്ധം. അതില്ലാതായാല്‍ തന്നെ മിക്കവാറും മുക്തനായെന്നു പറയ‍ാം. ചിത്തത്തിന്റെ ഉപശാന്തിയെ ഭഞ്ജിക്കുന്ന ഏറ്റവും കഠിനമായ ദുഃഖകാരണങ്ങളാണു് വിഷയവ്യവഹാരവും അതുകൊണ്ടുള്ള സുഖദുഃഖങ്ങളും. തിരയടങ്ങിയ കടലെന്നപോലെ പ്രശാന്തമായ ചിത്തം കാലം കൊണ്ടെങ്കിലും ഒരാളെ മുക്തനാക്കുമെന്നതില്‍ സംശയമില്ല.

‌എല്ലാറ്റിന്നും കാരണവും, എങ്ങും നിറഞ്ഞതുമായ പരമതത്ത്വമാണു് താനെന്നു ബോധ്യം വന്നാല്‍ പിന്നെ നശിക്കുന്നതെങ്ങനെ? നശിക്കലില്ലെങ്കില്‍പിന്നെ ഉണ്ടാവലും ഇല്ലല്ലോ. അപ്പോള്‍ എല്ലായിടത്തും എപ്പോഴുമുള്ളതും, മാറ്റമോ, ഏറ്റക്കുറച്ചിലോ ഇല്ലാത്തതും ആ കാരണത്താല്‍ത്തന്നെ പരമസത്യവും, എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന പരമചൈതന്യവുമാണു് താനെന്നു വിചാരം കൊണ്ടു് ബോധിക്കാന്‍ കഴിയും. മറ്റൊന്നിന്റെയും ചേര്‍ച്ചയില്ലാത്തതിനാല്‍ ആനന്ദമയവുമാണു്. എന്നിങ്ങനെ ബ്രഹ്മതത്വത്തെ വിചാരംകൊണ്ടറിഞ്ഞു് അപരോക്ഷസ്വരൂപേണ സാക്ഷാല്‍ക്കരിക്കണം. നിശിതമായ വിചാരം ഒന്നുകൊണ്ടുതന്നെ അപരോക്ഷതാഭാവം കൈവരും. അപരോക്ഷതാസ്വരൂപം ആത്മാവിനെ അറിഞ്ഞു് ആത്മസ്വരൂപനായി കഴിഞ്ഞൊരാള്‍ക്കു് പിന്നെയെന്തു സംസാരബാധയാണു്! ഒന്നും തന്നെയുണ്ടാവുന്നില്ല. എന്നാല്‍ അങ്ങനെ ചെയ്യാതെ മറ്റെന്തൊക്കെ ചെയ്താലും ഹേ രാജാവേ, ഒരാള്‍ കൃതാര്‍ത്ഥനാവാനും പോവുന്നില്ല. എന്നിങ്ങനെ ഉപദേശിച്ചു മനു സ്വര്‍ഗ്ഗത്തിലേയ്ക്കു തിരിച്ചു. ഹേ രാമചന്ദ്ര, മനുവുപദേശിച്ചു കൊടുത്ത ഈ ജ്ഞാനത്തെ വേണ്ടപോലെ ഗ്രഹിച്ചു വിചാരം ചെയ്തു് ഉപയോഗപ്പെടുത്തിയതിനാല്‍ പില്‍ക്കാലത്തു് ഇക്ഷ്വാകുരാജാവും മുക്തനും ചരിതാര്‍ത്ഥനുമായി. അതുപോലെ ഉപയോഗപ്പെടുത്തി ജന്മസാഫല്യമാകുന്ന കൈവല്യത്തെ പ്രാപിക്കാന്‍ കഴിയും.

http://sreyas.in
http://www.venkatesaya.com/

Vasistha continued:

I shall now describe to you, O Rama, the seven states or planes of wisdom. 
Knowing them you will not be caught in delusion.

Pure wish or intention is the first, enquiry is the second, the third is when the mind becomes subtle, establishment in truth is the fourth, total freedom from attachment or bondage is the fifth, the sixth is cessation of objectivity and the seventh is beyond all these.

'Why do I continue to be a fool? I shall seek holy men and scriptures, having cultivated dispassion' - such a wish is the first state. 

Thereupon one engages in the practice of enquiry (direct observation). 

With all these, there arises non-attachment, and the mind becomes subtle and transparent: this is the third state. 

When these three are practised, there arises in the seeker a natural turning away from sense-pleasures and there is natural dwelling in truth: this is the fourth state.

When all these are well practised, there is total non-attachment and at the same time a conviction in the nature of truth: this is the fifth state. 

Then one rejoices in one's own self, the perception of duality and diversity both within oneself and outside oneself ceases, and the efforts that one made at the inspiration of others bear fruition in direct spiritual experience.

After this, there is no other support, no division, no diversity, and self-knowledge is spontaneous, natural and therefore unbroken: this is the seventh, transcendental state. 
This is the state of one who is liberated even while living here. 

Beyond this is the state of one who has transcended even the body (the turiyatita).
Rama, all these great ones who ascend these seven planes of wisdom are holy men. 
They are liberated and they do not fall into the mire of happiness and unhappiness. 
They may or may not work or be active. 

They rejoice in the self and do not stand in need of others to make them happy.
The highest state of consciousness can be attained by all, even by animals and by primitive men, by those who have a body and even by disembodied beings, for it involves only the rise of wisdom.

They who have reached the highest planes of consciousness are indeed great men. 
They are adorable; even an emperor is like a worthless blade of grass compared to them, for they are liberated here and now.


139 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 139

ജ്ഞാനഭൂമി: ശുഭേച്ഛാഖ്യാ പ്രഥമാ സമുദാഹൃത:
വിചാരണാ  ദ്വിതീയാ തു തൃതീയാ തനുമാനസാ (3/118/5)
സത്ത്വാപത്തിശ്ചതുർത്ഥാ സ്യാത്തതോസംസക്തിനാമികാ
പദാർത്ഥാഭാവനീ  ഷഷ്ഠീ  സപ്തമീ തുര്യഗാ  സ്മൃതാ (3/118/6)

വസിഷ്ഠൻ തുടർന്നു: രാമാ, ഞാനിനി വിജ്ഞാനതലങ്ങളുടെ ഏഴുപടികൾ എന്തെന്നു വിശദമാക്കാം. അതറിഞ്ഞുകഴിഞ്ഞാൽ നീ മോഹവലയത്തിലകപ്പെടുകയില്ല. “ശുദ്ധമായ ഇച്ഛയാണ്‌ ഒന്നാമത്. രണ്ടാമത് അന്വേഷണം. മൂന്നാമത് മനസ് സൂക്ഷ്മമാവുന്ന അവസ്ഥ. നാലാമത് സത്യത്തിൽ മനസ്സുറച്ച അവസ്ഥ . കെട്ടുപാടുകളിൽ നിന്നുമുള്ള മോചനമാണ്‌ അഞ്ചാമത്. വസ്തുനിഷ്ഠസമീപനത്തിന്റെ (വിഷയ-വിഷയി കാഴ്ച്ച ) അവസാനമാണ്‌ ആറാമത്. ഏഴാമത് ഇവയ്ക്കെല്ലാമുപരിയുള്ള മറൊരു തലമത്രേ.”

‘ഞാനിങ്ങിനെ മൂഢനായി തുടരുന്നതെന്തേ? ഇതില്‍നിന്നും എനിക്കൊരു മോചനം വേണം. മഹാത്മാക്കളേയും വേദഗ്രന്ഥങ്ങളേയും സമാശ്രയിച്ച് എനിക്ക് അനാസക്തി വളർത്തിയെടുക്കണം’ ഇങ്ങിനെയുള്ള ഇച്ഛയാണ്‌ ആദ്യത്തെ പടി. അതിനുശേഷം നേരിട്ടുള്ള അന്വേഷണമാണടുത്ത പടി. ഇതുമൂലം ആസക്തിയിൽ കുറവുണ്ടായി, മനസ്സ് സൂക്ഷ്മവും സുതാര്യവുമാവുന്നതാണ്‌ മൂന്നാമത്തെ അവസ്ഥ. ഈ മൂന്നവസ്ഥകളും അഭ്യസിച്ചുവരുമ്പോൾ ഇന്ദ്രിയസുഖങ്ങളിൽ നിന്നും സ്വാഭാവികമായി ഒരകൽച്ചയും അതുമൂലം സത്യവസ്തുവിൽ അഭിരമിക്കാനുള്ള സഹജഭാവവും ഉണ്ടാവുന്നു. ഇവയെല്ലാം നന്നായി അഭ്യസിച്ച് തികഞ്ഞ അനാസക്തിയാവുമ്പോൾ സത്യത്തിൽ മാത്രം മനസ്സുറയ്ക്കുന്നതാണ്‌ അഞ്ചാമത്തെ അവസ്ഥ. അങ്ങിനെ ആത്മാവിൽ അഭിരമിച്ച് അകത്തും പുറത്തുമുള്ള ദ്വന്ദഭാവനകളും വൈവിദ്ധ്യമാര്‍ന്ന  കാഴ്ച്ചകളും അവസാനിക്കുന്നു. മഹാത്മാക്കളുടെ പ്രചോദനം മൂലം തുടങ്ങിയ ആത്മാന്വേഷണത്തിന്‌ സ്വയം 'നേരനുഭവം' എന്ന ഫലം കാണുന്നു. അതിനുശേഷം മറ്റൊരുപാധിയും, വിഭാഗീയതയും ഇല്ലാതെ ആത്മജ്ഞാനം സഹജവും ഇടമുറിയാത്തതുമായ അനുഭവമാകുന്നു. ഇതാണ്‌ ഏഴാമത്തെ പടിയായ അതീന്ദ്രിയതലം. ഇത് ജീവന്മുക്താവസ്ഥയാണ്‌.. അതിനുമപ്പുറമാണ്‌ ശരീരബോധാതീതമായ തുരീയമെന്ന അവസ്ഥ. രാമാ, ഇപ്പറഞ്ഞ വിജ്ഞാനത്തിന്റെ ഏഴുപടികൾ കയറിയവർ മഹാത്മാക്കളത്രേ. അവർ മുക്തരാണ്‌.. സന്തോഷദു:ഖങ്ങൾ അവരെ ബാധിക്കയില്ല. അവർ കർമ്മനിരതരോ കർമ്മമുപേക്ഷിച്ചവരോ ആകാം. ആത്മാരാമന്മാരായ അവർക്ക് സന്തോഷം കണ്ടെത്താൻ മറ്റുള്ളവരുടെ സഹായം ആവശ്യമില്ല.

പരമോന്നതമായ ബോധാവസ്ഥയെ പ്രാപിക്കാൻ എല്ലാവർക്കുമാവും. ശരീരമുള്ള മനുഷ്യർക്കും, മൃഗങ്ങൾക്കും, ശരീരമെടുക്കാത്ത സത്ത്വങ്ങൾക്കുപോലും ഇതു സാദ്ധ്യമാണ്‌.. കാരണം, വിജ്ഞാനത്തിന്റെ ഉദയം മാത്രമാണല്ലോ ഇതിനുവേണ്ടത്. ഇങ്ങിനെ പരമോന്നതബോധതലത്തിലെത്തിയവർ മഹാത്മാക്കൾ തന്നെയാണ്‌.. അവർ ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്‌.. അവർക്കു മുന്നിൽ ചക്രവർത്തിമാർ പോലും തൃണതുല്യരത്രേ. അവർ, ഇവിടെ ഇപ്പോൾ, മുക്തരായി ജീവിക്കുന്നു.

http://yogavasishtamnithyaparayanam.blogspot.ca/2012/09/139-139.html

സത്യാന്വേഷണത്തിന്റെ ഏഴു പടികള്‍ - വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം

 ഈ വിവേകപ്രജ്ഞയുടെ ഉദയം ഏഴു പടികളില്‍ അനുക്രമമായിട്ടാണുണ്ടാകുന്നത്. അതില്‍ ഒന്നിന്റെ ഉദയം കാണുമ്പോള്‍ത്തന്നെ നമുക്കു വിവേകഖ്യാതി ഉദിച്ചുതുടങ്ങിയെന്ന് അനുഭവമാകുന്നു. ഇതില്‍ ഒന്നാമതായി ആവിര്‍ഭവിക്കുന്നത്, അറിയേണ്ടതറിഞ്ഞുകഴിഞ്ഞു (ജിജ്ഞാസാനിവൃത്തി) എന്നാണ്. മനസ്സു പിന്നീടു ജിജ്ഞാസനിമിത്തം അശാന്തമാവുന്നില്ല. ജ്ഞാനത്തിനു ദാഹിക്കുമ്പോള്‍ നാം അങ്ങുമിങ്ങും അന്വേഷിച്ചുതുടങ്ങും, അല്പമെങ്കിലും സത്യം ലഭിക്കുമെന്നു തോന്നുന്നിടത്തെല്ലാം തേടിച്ചെല്ലും. അങ്ങനെ കിട്ടാതെ വരുമ്പോള്‍ അതൃപ്തരായി വേറെ വഴിക്ക് അന്വേഷണം തുടങ്ങും. നാം തേടുന്ന ജ്ഞാനം നമ്മളില്‍ത്തന്നെയാണെന്നും സ്വപ്രയത്‌നംകൊണ്ടല്ലാതെ പരസഹായത്താല്‍ ലഭ്യമല്ലെന്നും ബോധിക്കാത്ത കാലത്തോളം ഈ അന്വേഷണങ്ങളെല്ലാം വ്യര്‍ത്ഥം. ആത്മാനാത്മവിവേകം ശീലിച്ചുതുടങ്ങുമ്പോള്‍ ജിജ്ഞാസാ നിമിത്തമായ അശാന്തി നിലയ്ക്കും. അതാണു സത്യത്തെ സമീപിക്കുന്നതിന്റെ പ്രഥമലക്ഷണം. സത്യം കണ്ടെത്തിയെന്നും അതു സത്യമല്ലാതെ മറ്റൊന്നുമല്ലെന്നും നമുക്കപ്പോള്‍ ദൃഢനിശ്ചയംവരും. വിവേകസൂര്യന്‍ ഉദിച്ചുതുടങ്ങിയെന്നും പ്രഭാതം സമാഗതമായി എന്നും നാം അപ്പോള്‍ അറിയും. അതില്‍നിന്നു ധൈര്യം നേടി ലക്ഷ്യപ്രാപ്തിവരെ ദൃഢപ്രയത്‌നം ചെയ്യണം. രണ്ടാമത്തെ ഭൂമിക, ഹേയമായ സര്‍വ്വദുഃഖങ്ങളുടേയും ആത്യന്തികനിവൃത്തി (ജിഹാസാനിവൃത്തി); ജഗത്തില്‍ ബാഹ്യാഭ്യന്തരങ്ങളായ യാതൊന്നിനും നമ്മെ ക്ലേശിപ്പിക്കുവാന്‍ വയ്യ. മൂന്നാമത്, സംപൂര്‍ണ്ണജ്ഞാനപ്രാപ്തി (പ്രേപ്‌സാനിവൃത്തി); അതോടുകൂടി നാം സര്‍വ്വജ്ഞന്മാരായി. നാലാമത്, വിവേകഖ്യാതിലാഭത്താല്‍ സര്‍വ്വകര്‍ത്തവ്യങ്ങളില്‍നിന്നും ആത്യന്തിക നിവൃത്തി (ചികീര്‍ഷാനിവൃത്തി). ഇനി വരുന്നതു (മൂന്നും) ചിത്തവിമുക്തി. എല്ലാത്തരത്തിലുള്ള കഷ്ടപ്പാടുകളും പ്രയത്‌നങ്ങളും മനശ്ചാഞ്ചല്യങ്ങളും അസ്തമിച്ചിരിക്കുന്നുവെന്നും, മലമുകളില്‍നിന്നുരുണ്ട് അടിവാരത്തിലെത്തിയ കല്ലു വീണ്ടും ഉയരാത്തതുപോലെ ശോകങ്ങളൊന്നും ഇനി ഉത്ഥാനം ചെയ്യുകയില്ലെന്നും നമുക്കപ്പോള്‍ അനുഭവമാകുന്നു (ശോകനിവൃത്തി). ആറാമത്, നമ്മുടെ ഇച്ഛാനുസരണം ഏതു സമയത്തും ചിത്തം അതിന്റെ കാരണത്തില്‍ വിലയിക്കുമെന്നു സ്വാത്മനാ ദര്‍ശിക്കല്‍ (ഭയനിവൃത്തി) ഏഴാമത്, നാം, ആത്മസ്വരൂപത്തില്‍ പ്രതിഷ്ഠിതമായെന്നും, പ്രപഞ്ചത്തിലെവിടെയും നാം അസംഗരായിരുന്നുവെന്നും, ദേഹത്തിനോ മനസ്സിനോ നമ്മളോട് ഒരു കാലത്തും ചേര്‍ച്ചയോ ചാര്‍ച്ചപോലുമോ ഉണ്ടായിട്ടില്ലെന്നും സാക്ഷാത്ക്കരിക്കല്‍ (സകലവികല്പനിവൃത്തി) അവയെല്ലാം യഥാപ്രകൃതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, നാം അവിവേകം നിമിത്തം അവയോടു സംബന്ധിക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍ നാം കേവലന്മാരും സര്‍വ്വശക്തന്മാരും സര്‍വ്വവ്യാപികളും നിത്യാനന്ദസ്വരൂപികളുമാണ്. നമ്മുടെ ആത്മസ്വരൂപം സ്വയമേവ പരിശുദ്ധവും പരിപൂര്‍ണ്ണവുമാണ്. അതിന് ഒരിക്കലും അന്യസഹായം വേണ്ടിയിരുന്നില്ല. നമ്മെ ആനന്ദിപ്പിക്കാന്‍ മറ്റൊന്നും വേണ്ട, നാംതന്നെ ആനന്ദസ്വരൂപമാണ്. ഈ ജ്ഞാനം നിരപേക്ഷമാണെന്നും നമുക്കനുഭവമാകും. നമ്മുടെ ജ്ഞാനത്താല്‍ പ്രകാശിതമാകാത്ത യാതൊന്നും ജഗത്തിലുണ്ടാവില്ല. ഇതാണ് അവസാനത്തെ ഭൂമിക. ഇതില്‍ യോഗി പരമശാന്തനും സമാധാനപൂര്‍ണ്ണനുമാകുന്നു. സര്‍വ്വദുഃഖങ്ങളില്‍നിന്നും എന്നെന്നേയ്ക്കുമായി നിവര്‍ത്തിക്കുന്നു. പിന്നീടൊരിക്കലും അയാള്‍ മോഹിക്കുന്നില്ല. യാതൊരു ക്ലേശവും അയാളെ സ്പര്‍ശിക്കുന്നില്ല. താന്‍ സദാനന്ദനും നിത്യപരിപൂര്‍ണ്ണനും സര്‍വ്വശക്തനുമാണെന്നു യോഗിക്ക് അനുഭവപ്പെടുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 323-325]www.sreyas.in/vivekananda സന്ദര്‍ശിക്കൂ.



അജ്ഞാനകൃതമോഹങ്ങള്‍ ആകെ ഏഴാണ്. അവയേഴും നീങ്ങുമ്പോള്‍ സ്വരൂപപ്രകാശം സ്വാഭാവികമായുണ്ടാവും. അവയില്‍മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കയാണ് പ്രായേണ മിക്ക ജീവന്മാരും. ബീജജാഗ്രം, ജാഗ്രം, മഹാജാഗ്രം, ജാഗുല്‍സ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രം, സുഷുപ്തി, ഇവയാണു പറയപ്പെട്ട ഏഴു മഹാമോഹങ്ങള്‍. ഇവയോരോന്നും, പിന്നെ അനേകം അവാന്തരവിഭാഗങ്ങളോടുകൂടി, അനവധിയായി ഭവിക്കുകയും ചെയ്യും.

അത്യന്തസൂക്ഷ്മവും ജീവത്വഹേതുവുമായ ചൈതന്യംതന്നെ ബീജജാഗ്രത്ത്. ചിത്തില്‍ നിന്നു വേര്‍തിരിഞ്ഞും എന്നാല്‍ നിര്‍മ്മലവും, ഇന്നതെന്നു പേരുകൊണ്ടു പറയാന്‍ വയ്യാത്തതായും ജീവന്‍, ചിത്തം തുടങ്ങിയ തത്വങ്ങള്‍ക്കു ഹേതുവായുമുള്ള പ്രസ്തുത ചൈതന്യം തന്നെ ബീജജാഗ്രത്ത്. ജീവത്വത്തിന്റെ ആരംഭദശയും ഈ ചൈതന്യം തന്നെ. ഒരു കാലത്തുമുണ്ടായിരുന്നില്ലാത്ത ജീവത്വം വികസിക്കുന്നതോടെ ഞാന്‍, എന്റെ, ഇത്, അത് എന്നീ ഭാവങ്ങളുണ്ടാവാന്‍ തുടങ്ങുകയായി. അതുതന്നെയാണു ജാഗ്രത്ത്. പ്രസ്തുതഭാവങ്ങള്‍ക്കു ക്രമേണ ദൃഢത വന്നു ജന്മാന്തരസംസ്ക്കാരംകൂടിച്ചേര്‍ന്നു് അത്യന്തസുദൃഢമായിത്തീരുമ്പോള്‍ അതിനെ മഹാജാഗ്രത്തെന്നു പറയുന്നു. അറിഞ്ഞതോ അറിയാത്തതോ ആയ കാര്യങ്ങളെ തന്മയതോടുകൂടി ജാഗ്രതവസ്ഥയില്‍ നടത്തുന്ന മനോരാജ്യംതന്നെ ജാഗ്രല്‍സ്വപ്നം. ജാഗ്രല്‍ സംസ്കാരം ഹേതുവായി ഉറക്കത്തില്‍ എന്തൊക്കെയോ കാര്യങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്ത് ഉണര്‍ന്നശേഷം ഇന്നെന്തൊക്കെ സ്വപ്നം കണ്ടു എന്നിങ്ങനെ വീണ്ടും അവയെ ഓര്‍മ്മപ്പിക്കുന്നതു സ്വപ്നം. അറിയാവുന്നതാണെങ്കിലും വളരെക്കാലത്തെ അപരിചയം ഹേതുവായി ഒരു വസ്തുവിനെ കണ്ടയുടനെ എന്താണെന്നറിയാതെ വളരെ നേരം ജാഗ്രത്തെന്നോ സ്വപ്നമെന്നോ പറയാന്‍ വയ്യാത്ത നിലയില്‍ ആലോചനാമഗ്നമായിക്കൊണ്ടിരിക്കുന്ന സമ്പ്രദായത്തിനു ജാഗ്രല്‍ സ്വപ്നമെന്നു പറയും. പറയപ്പെട്ട ആറവസ്ഥ ഇല്ലാത്തതായത്തീരുമ്പോള്‍ ജീവന് അന്ധകാരസ്വരൂപവും ജഡാത്മികയുമായ യാതൊരവസ്ഥ ശേഷിക്കുന്നുവോ, അതുതന്നെ സുഷുപ്തി. ഈ സുഷുപ്തിയില്‍ ജഗത്തു മുഴുവന്‍ അന്ധകാരത്തില്‍ ലയിക്കും. ഇങ്ങനെ ഏഴാണ് അജ്ഞാനാവസ്ഥകള്‍ അല്ലെങ്കില്‍ മഹാമോഹങ്ങള്‍. എന്നിരുന്നാലും അല്പാല്പവ്യത്യാസങ്ങളോടുകൂടി ഇവതന്നെ അനേകങ്ങളായും പരിണമിക്കുന്നു. പ്രസ്തുത മോഹാവസ്ഥകളില്‍ത്തന്നെ മുഴുകി ജനിച്ചും മരിച്ചും കഴിയുന്നു ജീവന്മാര്‍.

അ‍ജ്ഞാനത്തിന് ഏഴ് അവസ്ഥാവ്യത്യാസങ്ങളെ പറഞ്ഞപോലെ ജ്ഞാനത്തിന്നും ഏഴവസ്ഥാവിശേഷങ്ങളുണ്ട്. അവയെ ജ്ഞാനഭൂമികളെന്നു പറഞ്ഞുവരുന്നു. അവയേയും വേര്‍തിരിച്ചു പറയ‍ാം. ജ്ഞാനഭൂമികളെ ശരിയായിട്ടറിയുന്നതുതന്നെ അജ്ഞാനനാശത്തിന്നും ജ്ഞാനപ്രകാശനത്തിന്നും ഹേതുവാണ്. ജ്ഞാനപ്രകാശത്തിന്റെ ഫലമാകട്ടെ കൈവല്യമാണെന്നു പറയേണ്ടതില്ലല്ലോ. ശുഭച്ഛേ, സുവിചാരണ, തനുമാനസി, സത്വാപത്തി, അസംസക്തി, പദാര്‍ത്ഥാഭാവിനി, തുരീയം ഇവയാണ് ഏഴു ജ്ഞാനഭൂമികള്‍. ഇവയുടെ ലക്ഷണങ്ങളേയും പറയ‍ാം.

ഞാന്‍ മൂഢനാണ്; അറിയേണ്ടതായ ആത്മതത്വത്തെ ഇതുവരേയും അറിയാന്‍ കഴിഞ്ഞില്ല. ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്ത അറിയേണ്ടതിനെ അറിയുകതന്നെ വേണം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യ‍ാം എന്ന ശ്രദ്ധ വളരുന്നതുതന്നെ ശുഭേച്ഛയെന്ന ഒന്നാമത്തെ ജ്ഞാനഭൂമി. ഇതില്‍ക്കൂടെ വേണം മറ്റു സ്ഥാനങ്ങളിലേയൊക്കെ കയറിപ്പോവാന്‍ അതിനാല്‍ ജിജ്ഞാസുവായ ഏതൊരാളും ആദ്യ ഈ ഭൂമിയിലാണെത്തിച്ചേരേണ്ടത്, പ്രസ്തുത ശുഭേച്ഛ വളര്‍ന്നു ത്യാഗവൈരാഗ്യങ്ങളോടുകൂടി ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്തുകൊണ്ടു സദാചാരനിഷ്ഠനായിക്കഴിഞ്ഞുകൂടുന്നതും സുവിചാരണയെന്ന രണ്ടാമത്തെ ഭൂമി. പറയപ്പെട്ട ശുഭേച്ഛയും സുവിചാരണയും വളര്‍ന്നു വൈരാഗ്യത്തിന് ശക്തികൂടി ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളെവിട്ട് തന്നില്‍ അടങ്ങിനിലനില്ക്കാന്‍ തുടങ്ങുന്നതുതന്നെ തനുമാനസിയെന്നു മൂന്നാമത്തെ ജ്ഞാനഭൂമി പ്രസ്തുത മൂന്നു ഭൂമികളുടെ അഭ്യാസം കൊണ്ട് ഇന്ദ്രിയമനസ്സുകളടങ്ങി തീവ്രവൈരാഗ്യം വികസിക്കുമ്പോള്‍ ചിത്തത്തിലെ രജസ്തമസ്സുകള്‍ ചുരുങ്ങി സത്വഗുണവും വീര്യവും വര്‍ധിക്കും. ആ അവസ്ഥയാണ് സത്വാപത്തിയെന്ന നാലാമത്തെ ഭൂമി. ഈ ഭൂമികയുടെ അഭ്യാസം വളര്‍ന്നു ദൃഢതയെ പ്രാപിക്കുമ്പോള്‍ ശുദ്ധസത്വാത്മസ്ഥിതിയുണ്ടാവും. സത്വാത്മസ്ഥിതികൊണ്ടു ക്രമേണബ്രഹ്മാനന്ദനിര്‍വൃതിയെ അനുഭവിക്കാന്‍ തുടങ്ങും. ബ്രഹ്മനിര്‍വൃതി കൊണ്ട് ആനന്ദമത്തനായി മറ്റൊന്നിലും അല്പംപോലും ഇച്ഛയോ പ്രവൃത്തിയോ ഇല്ലാതെ ആത്മാരാമനായിരുന്നുകൊണ്ടുള്ള സ്ഥിതിയാണ് അസംസക്തിയെന്ന അഞ്ചാമത്തെ ഭൂമിക. പറയപ്പെട്ട അഞ്ചു ഭുമികളുടെ അഭ്യാസംകൊണ്ടു ബ്രഹ്മാനന്ദ നിര്‍വൃതിയില്‍ത്തന്നെ എപ്പോഴും മുഴുകി ആനന്ദമത്തനും ആത്മരാമനുമായി അകത്തും പുറത്തുമുള്ള ഒന്നിനേയും അറിയാതെ ആരെങ്കിലും ഉണര്‍ത്തിയാല്‍മാത്രം ഉണര്‍ന്നു പ്രപഞ്ചത്തെ അറിയുന്ന സ്ഥിതിയിലുള്ള അവസ്ഥയാണ് ആറാമത്തേതായ പദാര്‍ത്ഥാഭാവിനിയെന്ന ഭൂമി. ഈ ആറു ഭൂമികകളുടെ അഭ്യാസം കൊണ്ടു ഭേദഭാവം മുഴുവന്‍ നശിച്ചു സ്വസ്വരൂപത്തില്‍ത്തന്നെ ദൃഢമായ സ്ഥിതിയുണ്ടാവുന്നതു തുരീയമെന്ന ഏഴാമത്തെ ഭൂമിക.

ജീവന്മുക്തന്മാരായ ശ്രീശുകന്‍ തുടങ്ങിയവരോ, അതുപോലുള്ള മറ്റു മഹാത്മാക്കളോ മാത്രമേ പറയപ്പെട്ട ഏഴാമത്തെ ഭൂമിയായ തുരീയത്തിലെത്തിച്ചേര്‍ന്നു സ്ഥിരമായിരിക്കലുള്ളു. ഏതുകാലത്തും വളരെ ചുരുക്കമാണ് ആ നിലയിലെത്തുന്നവര്‍. പ്രസ്തുത തുരീയാവസ്ഥയെ അതിക്രമിച്ച സ്ഥിതിയെ തുര്യാതീതമെന്നു പറയും. അതിനെത്തന്നെയാണ് വിദേഹമുക്തിയെന്നും പറയുന്നത്. പറയപ്പെട്ട ഈ ജ്ഞാനഭൂമികളെ ഏഴിനെയും ശരിയായി അറിയുന്ന ഒരാള്‍ ആരായലും കാലം കൊണ്ടു മുക്തനായിത്തീരും. നല്ല ബുദ്ധിമാന്മാര്‍ക്കുമാത്രമേ അവയെ ശരിക്കറിയാനും കഴിയൂ. അവയെ ശരിയായറിഞ്ഞ് അവയില്‍ക്കൂടെത്തന്നെ ജീവിച്ചുകൊണ്ട‌് ക്രമേണ പരമപദത്തിലെത്തുന്നവരാണ് മഹാപുരുഷന്മാര്‍. ഹേ രാമ! അങ്ങനെയുള്ള മഹാത്മാക്കളാണ് ഭൂമിയില്‍ അഭിവന്ദ്യന്മാരായിട്ടിരിക്കുന്നത്. ചക്രവര്‍ത്തി പദംപോലും അവരെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ്

http://sreyas.in/lavanopakhyanam-laghuyogavasishtam-11


അജ്ഞാനത്തിന്‌ എഴ്‍ ഭൂമികകളുണ്ട്‍

സാവരണമായ ചിച്‍ഛക്തി വിപരീത ലക്ഷണമായ ദ്ര്‌ശ്യത്തെ ചിദ്‍വസ്തുവില്‍ സങ്കല്‍പിച്ചിട്ട്‍ അതിനെ അനുധാവനം ചെയ്യുന്നു. സ്വയമേ പ്രകാശവതിയാണ്‌ ആ ശക്തിയെങ്കിലും ഉപാധിസംശ്ലേഷണത്താല്‍ മങ്ങി, മനനം നിമിത്തം മനസ്സായിത്തീരുന്നു.

ആത്മാവല്ലാത്ത ശരീരാദികളില്‍ ഉദിക്കുന്ന ആത്മഭാവനയാണ്‌ അവിദ്യ.

അജ്ഞാനത്തിന്‌ എഴ്‍ ഭൂമികകളുണ്ട്‍.

ബീജജാഗ്രത്ത്, ജാഗ്രത്ത്‍, മഹാജാഗ്രത്ത്‍, ജാഗ്രത്‍സ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രത്ത്‍, സുഷുപ്തി എന്നിവയാണ്‌ അജ്ഞാനത്തിന്റെ ഏഴ്‌ തലങ്ങള്‍.

ആദിയില്‍ വിശ്വരൂപവും നിരാവരണവുമായ പരിശുദ്ധ ചിത്തത്തില്‍നിന്നും പ്രതിബിംബലക്ഷണമായ യാതൊരു ചൈതന്യം ജാഗ്രത്തിന്റെ ബീജരൂപമായും ഭവിഷ്യല്‍ക്കാലത്തില്‍ ചിത്തജീവനാദികള്‍ക്കും അവയുടെ അര്‍ത്ഥത്തിനും പാത്രീഭൂതമായതും ഉത്ഭവിക്കുന്നുവോ അത്‍ ബീജജാഗ്രത്താകുന്നു. ജീവന്റെ നൂതന അവസ്ഥയാണിത്‍. ഇതിനെയാണ്‌ ബീജജാഗ്രത്ത്‍ എന്ന്‍ പറയുന്നത്‍.

പരമാത്മബിംബത്തില്‍നിന്നും അഭിനവമായുണ്ടായ ഈ ബീജജാഗ്രത്തിന്‌ പൂര്‍വ്വാനുഭവസംസ്‍കാരങ്ങള്‍ ഇല്ലായ്‍കകൊണ്ട്‍ ഞാന്‍ അവന്‍ ഇവന്‍ എന്റേത് നിന്റേത്‍ ഇത്യാദി നൂതനമായുണ്ടായ പ്രത്യയം ജാഗ്രത്താകുന്നു. ഏത്‌ തലത്തിലാണോ ഈ ദ്വൈതം ഉത്ഭവിക്കുന്നത്‌ ആ തലത്തെ ജാഗ്രത്തെന്ന്‌ പറയും. ഈ വിഷയത്തില്‍ ജന്മാന്തരപ്രചോദിതമായ ദ്ര്‌ഡപ്രത്യയം യാതൊന്നോ അതാണ്‌ മഹാജാഗ്രത്ത്‍.

അഭ്യാസത്താല്‍ ദ്ര്‌ഡപ്പെട്ടതോ അല്ലാത്തതോ ആയി വിഷയസ്വരൂപമായ ജാഗ്രത്തിലെ മനോരാജ്യം ജാഗ്രത്‍സ്വപ്‍നം. നിദ്രയില്‍ ഞാനെന്തൊക്കെയോ കണ്ടു, അത്‍ ഇപ്രകാരമാണ്‌ എന്നെല്ലാം ഉണര്‍ന്നിരിക്കുമ്പോള്‍ ഓര്‍മ്മവരുന്നത്‍ സ്വപ്‍നം.

ഒരു വസ്തു വളരെ നാള്‍ കാണാതിരുന്ന്‍ പിന്നീട്‍ കാണുമ്പോള്‍ സ്വരൂപജ്ഞാനം സ്പഷ്ടമാകാതെ ഓര്‍ത്തോര്‍ത്തിരിക്കുക, സ്വപ്നംപോലെ ജാഗ്രത്തില്‍ത്തന്നെ സ്‍ഫുരിക്കുന്ന തലം, അതിനെ സ്വപ്നജാഗ്രത്ത്‍ എന്ന്‍ പറയും. പണ്ടെപ്പോഴോ കണ്ട ഒരു ദ്ര്‌ശ്യം വളരെ കാലത്തിനുശേഷം വീണ്ടും കാണുമ്പോള്‍, "ഇത്‍ ഞാന്‍ പണ്ടെവിടെയോ കണ്ടിട്ടുണ്ടല്ലോ" എന്ന്‍ തോന്നുകയും ആ സന്ദര്‍ഭത്തെ ഓര്‍ക്കാന്‍വേണ്ടി ഭൂതത്തിലേക്ക്‍ ഒര്‍മ്മയെ കൊണ്ടുപോകുന്ന തലത്തിനെ സ്വപ്നഗാഗ്രത്ത്‍ എന്ന്‍ പറയുന്നു.

ഉറക്കത്തില്‍ ഞാന്‍ എന്തൊക്കെയൊ കണ്ടു, അതിപ്രകാരമാണ്‌ എന്നെല്ലാം ഓര്‍മവരുന്നത്‍ സ്വപ്നം.

ജാഗ്രത്‍ സ്വപ്‍ന അവസ്ഥകളുടെ ഭാവിദു:ഖാനുഭവത്തിന്റെ ബീജ വാസനകളോടുകൂടിയ യാതൊരു ജഡാവസ്ഥയെ ജീവന്‍ സ്വീകരിക്കുന്നുവോ, അതിന്‌ സുഷുപ്തി എന്ന്‍ പറയും. ഈ അവസ്ഥയില്‍ സര്‌വജഗത്തുക്കളും അന്ധമായ തമസ്സില്‍ മറഞ്ഞുപോകുന്നു.

അജ്ഞാനത്തിന്‌ ഇത്രയും തലങ്ങളുണ്ടോ എന്ന്‍ വിചാരിക്കണ്ട, ഇത്രയല്ല ഉള്ളു. ഇതില്‍ ഓരോ തലവും മറ്റ്‍ ഒന്നിനോടൂ ചേര്‍ന്നോ ഒന്നില്‍ അധികത്തോട്‍ ചേര്‍ന്നോ സംജാതമാകുന്ന തലവും കൂടിയുണ്ട്‍. അപ്പോള്‍ അജ്ഞാനത്തിന്‌ അനേകം തലങ്ങളുണ്ടെന്ന്‍ മനസ്സിലാക്കാം.

ജ്ഞാനത്തിനും ഏഴു തലങ്ങളുണ്ട്‍.  ശുഭേച്ഛ സുവിചാരണ തനുമാനസ സത്വാപത്തി അസംസക്തി പദാര്‍ത്ഥാഭാവനി തുര്യഗ ഇവയാണ്‌ ജ്ഞാനത്തിന്റെ ഏഴ്‍ തലങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്ന്‍ മറ്റ്‍ ഒന്നിനോടോ ഒന്നില്‍കൂടുതലിനോടോ ചേര്‍ന്ന്‍ അനവധി തലങ്ങളായി തീരുന്നതും ജ്ഞാനത്തിന്റെ തലങ്ങള്‍ തന്നെ.  ഈ സപ്തഭൂമികയുടെ ജ്ഞാനം സാക്ഷാല്‍ ബ്രഹ്മാനുഭൂതിയല്ലാതെ മറ്റൊന്നുമല്ല. അതിനപ്പുറമുള്ളതാണ്‌ ജ്ഞേയഭൂമിക. അത്‌ പുനരാവര്‍ത്തിരഹിതമായ മോക്ഷവുമാണ്‌.

ശാസ്ത്രജ്ഞാനം, സജ്ജനസംഗമം ഇത്യാദി ഉപായങ്ങളാല്‍ ആത്മതത്ത്വം അറിയുകതന്നെ വേണമെന്നുള്ള വൈരാഗ്യപൂര്‍ണ്ണമായ ഇച്ഛയാണ്‌ ശുഭേച്ഛ.

സജ്ജനസംഗമവും ശാസ്ത്രജ്ഞാനവും നേടി സദാചാരങ്ങളില്‍ ഊന്നി ഉറക്കുന്ന പരിശുദ്ധ മനോവ്ര്‌ത്തിയാണ്‌ സുവിചാരണ.

ശുഭേച്ഛയുടെയും ചിവാരങ്ങളുടെയും അഭ്യാസംകൊണ്ട്‍ ഏതവസ്ഥയിലാണോ ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ വരക്തിഉണ്ടാകുന്നത്‍, അത്‍ തനുമാനസ.

ഈ പറഞ്ഞ മൂന്ന്‍ ഭൂമികകളും അഭ്യസിച്ച്‍ മനസ്സിന്‌ വിരക്തി വന്നാലത്തെ തലമാണ്‌ സത്വാപത്തി.

നാലിന്റെയും അഭ്യാസത്താല്‍ അസംഗമായി ദ്ര്‌ഢമായി സൂക്ഷ്മമായ ബ്രഹ്മാനന്ദത്തെ ഗഹിക്കുന്നതിന്‌ സമര്‍ത്ഥമായി തീരും. ഈ തലം അസംസക്തി എന്ന്‍ പറയും.

മുകളില്‍ സൂചിപ്പിച്ച അഞ്ച്‍ അവസ്ഥകളും കടന്ന്‍ ആത്മാവില്‍ തന്നെ രമിക്കുന്നത്‌ ശീലമാക്കിയാല്‍, ആരെങ്കിലും വളരെയധികം ഉപദ്രവിച്ചാല്‍മാത്രം ഉണരുകയും ചെയ്യുന്ന, അവസ്ഥ, പദാര്‍ത്ഥാഭാവനി.

ഈ ആറിന്റെയും അനുക്രമമായ അനുഷ്ഠാനംകൊണ്ട്‍ ഭേദഭാവന തീരെയില്ലാതെ അചഞ്ചലമായി ആത്മസ്വരൂപത്തില്‍ ലയിച്ചിരിക്കുന്ന അവസ്ഥ തുര്യഗ.

ഇതിനെല്ലാത്തിനുമപ്പുറമുള്ള ഒരു അവസ്ഥകൂടിയുണ്ട്‍, അതിനെ തുര്യാതീതമെന്ന്‍ പറയും.

http://vijayankiliyil.blogspot.com/2013/10/blog-post_8587.html


No comments:

Post a Comment