Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Friday, August 19, 2016

മോക്ഷാനുഭൂതി, സ്വാമി ജ്ഞാനാനന്ദ സരസ്വതി

മോക്ഷാനുഭൂതി - സ്വാമി ജ്ഞാനാനന്ദ സരസ്വതി
യോഗ വേദാന്ത മാസിക – ജൂലായ് 2011
 
മോക്ഷാനുഭൂതിയുടെ നിര്‍വ്വചനവിഷയത്തില്‍ അഭിജ്ഞന്മാര്‍ക്കിടയില്‍പ്പോലും അഭിപ്രായവ്യത്യാസമില്ലെന്നു പറഞ്ഞുകൂടാ. ബന്ധനിവൃത്തിയാണ് മോക്ഷം എന്നു ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ ബന്ധനിവൃത്തിയെ മാത്രം മോക്ഷമെന്നുപറഞ്ഞുകൂടാ എന്നു വാദിക്കുന്നു. ബന്ധം അജ്ഞാനത്തിന്റെ കാര്യം മാത്രമാണ്. അജ്ഞാനമാണ് ബന്ധകാരണം. അതിനാല്‍ അജ്ഞാനനിവൃത്തിയാണ് മോക്ഷം. കാര്യമായ ബന്ധം കാരണമായ അജ്ഞാനത്തോടുകൂടി നശിച്ചാല്‍ മാത്രമേ മോക്ഷാനുഭൂതിയുണ്ടാവുന്നുള്ളു എന്നാണവരുടെ ന്യായം. അജ്ഞാനമോ, ബന്ധമോ ഉണ്ടായാലും ഇല്ലെങ്കിലും ദൈ്വതപ്രതീതിയാണ് മോക്ഷപ്രതിബന്ധം. അതിനാല്‍ ദൈ്വതവിസ്മൃതി മാത്രമാണ് മോക്ഷസ്വരൂപമെന്നാണ് പിന്നെ ചിലരുടെ വാദം. അദൈ്വതമായ ആത്മസത്തയ്ക്കു മറവായിരിക്കുന്നതു ദൃശ്യപ്രതിഭാസങ്ങളാണ്. ദൃശ്യ ങ്ങളുള്ളിടത്തോളംകാലം മറ്റെന്തൊക്കെ സാ ധിച്ചാലും മോക്ഷാനുഭൂതിയുണ്ടാവാന്‍ വയ്യെന്നാണ് വേറെ ചിലരുടെ വാദം. അതിനാല്‍ ദൃശ്യപ്രതിഭാസങ്ങളുടെ വിലയംതന്നെയാണ് മോക്ഷമെന്നാണവരുടെ നിര്‍വ്വചനം. ഇങ്ങനെ ഈഷദീഷല്‍ വ്യത്യാസങ്ങളോടുകൂടി പലരും പലരൂപത്തില്‍ മോക്ഷത്തെ നിര്‍വ്വചി ക്കുന്നതായി കാണുന്നുണ്ട്. എന്നാല്‍ ഒരു തത്ത്വത്തിന് അല്ലെങ്കില്‍ അനുഭവത്തിന് അനേക നിര്‍വ്വചനങ്ങളെങ്ങനെ ഘടിക്കുമെന്നു ചിന്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു നിര്‍വ്വചനം മാത്രമേ യഥാര്‍ത്ഥമായിത്തീരാന്‍ അര്‍ഹതയുള്ളുവെന്നും കരുതേണ്ടിവരുന്നു. ബന്ധനിവൃത്തിയാണ് മോക്ഷമെന്നുപറ ഞ്ഞാല്‍ ബന്ധമില്ലാത്ത വസ്തുക്കള്‍ മോക്ഷസ്വരൂപങ്ങളാണെന്നു ധരിക്കേണ്ടിവരുമല്ലോ. ആകാശത്തിന് ഒന്നിനോടും ഒരുപ്രകാരത്തിലുള്ള ബന്ധവുമില്ലെന്നുപറയാറുണ്ട്. അതുകൊണ്ട് ആകാശം മോക്ഷസ്വരൂപമാവുമോ? ആവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ ജഡമാണ് ആകാശം. ആകാശത്തെ അറിയാന്‍ മറ്റൊരു ചൈതന്യം അല്ലെങ്കില്‍ അറിവു വേണമെന്നാണിരിക്കുന്നത്. അതിനാല്‍ ആകാശം മോക്ഷസ്വരൂപമല്ലെന്നു സ്പഷ്ടമാണ്.

അതുപോലെ അജ്ഞാനനിവൃത്തിയാണ് മോക്ഷമെങ്കില്‍ സ്ഥാവരങ്ങള്‍ക്കു ജ്ഞാനാജ്ഞാനങ്ങളില്ല. ആ കാരണത്താല്‍ അവയും മുക്തങ്ങളാവുന്നില്ല. അതുകൊണ്ട് അജ്ഞാനനിവൃത്തിയാണ് മോക്ഷസ്വരൂപമെന്നും ബോദ്ധ്യപ്പെടാന്‍ കഴിയുന്നില്ല. പിന്നെ ദൈ്വതനിവൃത്തി, ദൃശ്യപ്രതിഭാസങ്ങളുടെ വിലയം, അവയും മോക്ഷസ്വരൂപങ്ങളാണെന്നു പറയാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ സുഷുപ്തിയില്‍ അവ രണ്ടുമില്ല. എല്ലാ ദൈ്വതങ്ങളും വിസ്മരിക്കപ്പെടുന്നു; എല്ലാ ദൃശ്യപ്രതിഭാസങ്ങളും ലയിക്കുകയും ചെ യ്യുന്നു. എങ്കിലും അങ്ങനെയുള്ള സുഷുപ്തിയും മോക്ഷസ്വരൂപമല്ലെന്നു വ്യക്തമാണ്. ഇനിയും അനേകരൂപത്തില്‍ മോക്ഷസ്വരൂപത്തെ പലരും നിര്‍വ്വചിക്കുന്നുണ്ട്. എന്നാല്‍ ആ വക നിര്‍വ്വചനങ്ങളും ഓരോ പ്രകാരത്തില്‍ പരിശോധിക്കുമ്പോള്‍ അശുദ്ധ നിര്‍വ്വചനങ്ങളേ ആവുന്നുള്ളുവെന്നു കാണാന്‍ കഴിയും. എന്നാല്‍ എന്താണ് വാസ്തവമായ മോക്ഷസ്വരൂപമെന്നാണെങ്കില്‍ അതിനെ നിരൂപിക്കാം. ദുഃഖനിവൃത്തിയും സുഖപ്രാപ്തി യും ഒരേ സമയത്തുണ്ടായിത്തീരലാണ് മോക്ഷസ്വരൂപമെന്നു പ്രബലമായൊരഭിപ്രായമുണ്ട്. എന്നാല്‍ അതും ശരിയാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ സുഷുപ്തിയില്‍ ദുഃഖനിവൃത്തിയും സുഖപ്രാപ്തിയുമുണ്ടാവുന്നുണ്ട്. എങ്കിലും സുഷുപ്തിയില്‍നിന്നുണരുന്നതോടെ അവയ്ക്കു ഭംഗം വരുന്നുണ്ടെന്നുള്ളതുസ്പഷ്ടമാണ്. അതിനാല്‍ അവ മാത്രമാണ് മോക്ഷസ്വരൂപത്തിന്റെ ലക്ഷണമെന്നുവരുന്നില്ല. ജഗല്‍പദാര്‍ത്ഥങ്ങള്‍, ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഓരോന്നിലും ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനവും അതുവഴിക്ക് അവയുടെയൊക്കെ ധര്‍മ്മങ്ങളെ തന്റെ ധര്‍മ്മങ്ങളാക്കി അനുഭവിക്കലുമാണ് സംസാരാനുഭവത്തിന്റെ രൂപം. ആ കാരണത്താലാണ് സുഖദുഃഖങ്ങളും, ബന്ധവും, അജ്ഞാനവും എല്ലാം നിലനില്‍ക്കുന്നത്. അതിനാല്‍ ആത്മേതരങ്ങളായ അനാത്മവസ്തുക്കളോടുള്ള സംബന്ധവും, അവയിലുള്ള അഭിമാനവുമാണ് ബന്ധമെന്നു വ്യക്തമാണ്. ആ സ്ഥിതിക്കു അതിന്റെ വിപരീതമായ ഭാവമായിരിക്കണമല്ലോ മോക്ഷം.


താന്‍ ആത്മാവാണെന്ന അപരോക്ഷഭാവം തന്നെ മോക്ഷമെന്ന് അതുകൊണ്ട് അനുമാനിക്കാന്‍ കഴിയും. വാസ്തവത്തില്‍ ആത്മചൈതന്യമാകുന്ന താന്‍ തന്റെ ദൃശ്യങ്ങളില്‍ ചിലതായ ജഡവസ്തുക്കളാണെന്ന തെറ്റിദ്ധാരണയും അതുവഴിക്കുണ്ടായ മോഹവുമല്ലേ ബന്ധസ്വരൂപമായിട്ടിരിക്കുന്നത്. ദൃശ്യങ്ങളൊക്കെ ദ്രഷ്ടാവായ തന്നില്‍നിന്നു വേറെയാണെന്നും, താന്‍ ദ്രഷ്ടാവാണെന്നും, ദ്രഷ്ടാവാത്മാവാണെന്നും നിസ്സംശയമാണ്. ജഗത്തും, ശരീരവും, ഇന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയുമെല്ലാം ദൃശ്യങ്ങളും ജഡങ്ങളുമാണ്. അവയുടെയെല്ലാം ദ്രഷ്ടാവായും ചൈതന്യമായും ഇരിക്കുന്നതു താനാണ്. അപ്പോള്‍ താന്‍ വാസ്തവത്തില്‍ ആത്മാവാണ്. ആത്മാവില്‍ തനിക്ക് അപരോക്ഷതയും, താനല്ലാത്ത അനാത്മവസ്തുക്കളില്‍ പരോക്ഷതയുമാണുള്ളത്. അതാണ് പരമാര്‍ത്ഥസ്ഥിതി. എന്നാല്‍ എന്തോ കാരണവശാല്‍ വന്നുചേര്‍ന്ന ഭ്രമംകൊണ്ടു താനാകുന്ന ആത്മവസ്തു താനല്ലാത്തതായിത്തീരുകയും, താനല്ലാത്ത അനാത്മവസ്തുക്കളില്‍ ചിലതു താനായിത്തീരുകയും ചെയ്തു. അതാണ് നിലവിലുള്ള ബന്ധം. ഈ അവസ്ഥയെ യഥാര്‍ത്ഥമാകുംവണ്ണം അറി ഞ്ഞു ദൃശ്യങ്ങളായ അനാത്മവസ്തുക്കളെ താനല്ലെന്നറിഞ്ഞു ദ്രഷ്ടാവായ ആത്മവസ്തുവാണ് താനെന്നു ബോധിച്ച് അതായിത്തീരലാണല്ലോ പരമാര്‍ത്ഥമായ അനുഭവം. അങ്ങനെയാണെങ്കില്‍ താന്‍ അനാത്മവസ്തുക്കളല്ലെന്നു ബോധിച്ചു ആത്മാവായിത്തീരലാണ് മോക്ഷസ്വരൂപം. നടന്‍ തന്റെ സ്വരൂപസ്ഥിതിക്കു യാതൊരു മാറ്റവുമില്ലാതെയാണ് പത്ഥ്യവിധാനങ്ങളെക്കൊണ്ട് മറ്റൊരാളാണെന്നു സങ്കല്‍പിക്കുന്നത്. അങ്ങനെ സങ്കല്പിച്ചു കല്പിതപാത്രത്തിന്റെ ധര്‍മ്മങ്ങളെ അഭിനയിക്കുമ്പോഴും അവയെല്ലാം പ്രകടനങ്ങളല്ലാതെ പാരമാര്‍ത്ഥികമാവുന്നില്ല. താന്‍ വാസ്തവത്തില്‍ ഇന്നാളാണെന്ന് അപ്പോഴും ബോധിക്കുന്നുമുണ്ട്. ആ ബോധത്തോടുകൂടിയാണ് കല്പിതപാത്രത്തിന്റെ ഭാവങ്ങളെ അഭിനയിക്കുന്നതെന്നതിനാല്‍ അവയൊന്നും നടന്നു വാസ്തവത്തില്‍ ബാധകങ്ങളായിത്തീരുന്നില്ല. ബാധകങ്ങളായിത്തീരുന്നുവെന്നു മറ്റുള്ളവരെ തോന്നിപ്പിക്കുന്നതും അഭിനയം മാത്രമാണ്. അതുപോലെ വാസ്തവത്തില്‍ ആത്മവസ്തുവായ താന്‍ ഒരിക്കലും ആത്മാവല്ലാതായിത്തീരുന്നില്ല. എങ്കിലും താന്‍ ശരീരമാണ്; മനസ്സാണ്; ബുദ്ധിയാണ്; ജീവനാണ് എന്നിങ്ങനെ പലതരത്തിലുള്ള കല്പനകളെ സത്യമെന്നപോലെ അനുഭവിക്കുന്നു. അങ്ങനെ അനുഭവിക്കുമ്പോഴും താന്‍ അവയായിത്തീരുകയോ, ആത്മാവല്ലാതായിത്തീരുകയോ ചെ യ്തിട്ടില്ല. ഭ്രമംകൊണ്ടാണ് അങ്ങനെയെല്ലാം തോന്നുന്നത്. താന്‍ ഇപ്പോള്‍ ആത്മാവല്ല; ശരീരമാണ് അല്ലെങ്കില്‍ ജീവനാണ്. അന്വേഷിച്ച് കണ്ടെത്തിപ്പിടിക്കേണ്ട വസ്തുവാണ് ആത്മാവ് എന്നൊക്കെത്തോന്നി ആ നിലയില്‍ കഴിഞ്ഞുകൂടലാണ് ബന്ധം. അതിനാല്‍ ഭ്രമംതന്നെ ബന്ധസ്വരൂപം.

അതിനെ മായയെന്നോ, അവിദ്യയെന്നോ, അജ്ഞാനമെന്നോ, അവിവേകമെന്നോ എന്തൊക്കെ വേണമെങ്കിലും പറയാം. പക്ഷേ ഭ്രമം ഭ്രമം തന്നെ. പ്രസ്തുത ഭ്രമമില്ലാതായിത്തീരല്‍ തന്നെ മോക്ഷം. ഭ്രമമുണ്ടാവുന്നതിനു മുമ്പും, ഭ്രമമു ള്ളപ്പോഴും, ഭ്രമം നീങ്ങിക്കഴിയുമ്പോഴും പുതുതായൊന്നും സംഭവിക്കുന്നുമില്ല. മാന്യനായ ഒരുഗൃഹസ്ഥന്‍ ഉറങ്ങിയപ്പോള്‍ സ്വപ്നാവസ്ഥയില്‍ തന്നെ നിസ്വനായൊരു പിച്ചക്കാരനായിക്കണ്ടുവെന്നിരിക്കട്ടെ. അതൊരു ഭ്രമമാണ്. ഭ്രമമാണെങ്കിലും അപ്പോള്‍ അതില്‍ സത്യബുദ്ധിയും അതുഹേതുവായിട്ടുള്ള ക്ലേശങ്ങളുമുണ്ട്. ഉണരുന്നതോടെ അവയെല്ലാം ഇല്ലാതായി പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉറങ്ങുന്നതിനുമുമ്പോ, തന്നെ വിസ്മരിച്ച് പിച്ചക്കാരനാണ് താനെന്നു ബോ ധിച്ച സ്വപ്നാവസ്ഥയിലോ, ഉണര്‍ന്നതിനുശേ ഷമോ പുതുതായൊന്നും സംഭവിക്കുന്നില്ല. അല്പസമയം ഒരു ഭ്രമത്തെ അനുഭവിച്ചു എന്നുമാത്രം. അതുപോലെത്തന്നെയാണ് സംസാരഭ്രമവും. അല്പസമയം എന്തോ ഒരു ഭ്രമമുണ്ടായി. അതില്‍ അനേക ജനനമരണങ്ങളോ സുഖദുഃഖങ്ങളോ എന്തൊക്കെയോ അനുഭവങ്ങളുണ്ടായി. ഭ്രമം തീരുമ്പോള്‍ അവയൊന്നും സംഭവിച്ചിട്ടില്ലാത്തവയാണെന്നും, തന്റെ സ്വരൂപസ്ഥിതിക്ക് എപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ബോദ്ധ്യമാവുകയും ചെയ്യും. അങ്ങനെ എപ്പോഴും ആത്മചൈതന്യമായ താന്‍ അതല്ലെന്ന ഭ്രമത്തില്‍നിന്നുണര്‍ന്ന് ആത്മചൈതന്യമാണെന്നനുഭവപ്പെടുന്നതുതന്നെ മോക്ഷാനുഭൂതി.

Source: http://gurudakshina.org

Tuesday, November 24, 2015

സാധാനാകാലത്തുള്ള ദുഃഖങ്ങൾ



കൂപേ വീണുഴലുന്നതുപോലെ ഗേഹേ വാണുഴലുന്ന ജനാനാം
ആപത്ഗണ മകലേണ്ടുകില് മുനിജന വാക്കുകള് പറയാം നാരായണ ജയ
ഭാഗവത കീര്ത്തനം 

ഈ ലോകത്തിൽ രണ്ടു വഴികളെ ഉള്ളു. താൻ മനുഷ്യനാണെന്നും കുറെയൊക്കെ നേടാനുണ്ടെന്നും ഒക്കെ ധരിച്ചു കഷ്ടപ്പെട്ട് അക്ഷീണം വേലചെയ്‌തു കാലം കഴിക്കാം. 

അല്ലെങ്കിൽ ലോകമെന്ന മായക്കാഴ്ച്ചയിൽ വീണുപോകാതെ ആത്മജ്ഞാനത്തിനുള്ള മാർഗ്ഗം ആത്മാന്വേഷണം എന്ന സ്വപ്രയത്നം തന്നെയാണ് എന്നറിഞ്ഞു  ആത്മവിചാരം ചെയ്യാം. 'ഈശാവസ്യമിദം സർവ്വം യത് കിഞ്ച ജഗത്യാം ജഗത്' എന്ന 'വിദ്യ' അനുഭവിച്ചറിഞ്ഞു, ഈ കാണുന്നതെല്ലാം ഈശ്വര സ്വരൂപമായി കണ്ടു ആനന്ദിച്ചു ജീവിക്കാം. താനും,  പ്രപഞ്ചത്തിലെ എല്ലാവരും എല്ലാ ഭൂതങ്ങളും, ഈ കാണുന്നതെല്ലാം തന്നെയും ദേവതകളാണ്. എല്ലാത്തിനെയും ദേവതകളായി കാണുകയും, തന്നെ തന്നെ മഹാദേവനായി കാണുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. 

നാം ശരീരമാണ് എന്ന തീവ്രമായ ബോധമാണ് ദേഹാധ്യാസം .  അത് ഒരിക്കലും മനുഷ്യനെ വിട്ടു പോകുന്നില്ല.  ശരീരവും അതിന് നല്‍കപ്പെട്ട പേരുമാണ് ഞാന്‍ എന്ന ഉറച്ച വിശ്വാസമാണ് എല്ലാവര്‍ക്കും ഉള്ളത്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ആര് എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ആത്മബോധത്തിലേക്കാണ്.  ഞാന്‍ ശരീരമല്ല, ആത്മാവാണ് എന്ന അറിവിലേക്ക് കടക്കാന്‍ നമുക്കായാല്‍ പിന്നെ ലൗകികമായ ഒരു പാട് പ്രശ്നങ്ങള്‍ നമ്മെ വിട്ടു പോകുന്നു.  ശരീരത്തില്‍ നാം ഭയപ്പെടുന്നത് മരണവും രോഗങ്ങളും വാര്‍ദ്ധക്യവുമാണ്.  നാം ആത്മാവാണ് എന്ന അറിവില്‍ ശരീരത്തിനു സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളേയും നമുക്ക് തരണം ചെയ്യാന്‍ കഴിയുന്നു.  ഞാന്‍ മരണമില്ലാത്ത ആത്മാവാണ് എന്ന ബോധം നമ്മെ ശരീരത്തിന്റെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുന്നു.  എന്നാല്‍ പലരും ഈ അന്വേഷണത്തില്‍ വിമുഖരാണ്.  ഈ ലോകത്തിലെ കഷ്ടപ്പാടുകളില്‍ പെട്ട് നട്ടം തിരിയുമ്പോഴും തന്റെ യഥാര്‍ത്ഥ സത്തയിലേക്ക് തിരിയാന്‍ മനസ്സ് അനുവദിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്നു കരുതുന്ന നാം ശരീരവും പിന്നെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം  എന്നിവ ഉള്‍പ്പെടുന്ന അന്തഃകരണവും ചേര്‍ന്നതാണ്.  എന്നാല്‍ അതിലും സൂക്ഷ്മമായി ആത്മാവ് നമ്മില്‍ വസിക്കുന്നുണ്ട്.  നാം അറിയുന്നത് ശരീരത്തേയും ഇന്ദ്രിയത്തിലൂടെ നേടുന്ന അറിവുകളേയും മാത്രമാണ്.  അന്തഃകരണത്തെ പോലും നാം ശരിയായി തിരിച്ചറിയുന്നില്ല.  അത് ശരീരം പോലെ സ്ഥൂലമല്ല. 

വിചാര സാധനകളിലേക്ക് കടക്കുന്ന അത്യപൂര്വ്വം ചിലര്ക്ക് വേണ്ടി സമര്പ്പിക്കുന്നു. സാധനാ കാലത്തിൽ മനസ്സിൽ ആശങ്കകളും  സങ്കടങ്ങളും ദ്വേഷങ്ങളും കർത്തവ്യ ചിന്തകളും ഒക്കെ വരുമ്പോൾ മനസ്സില് ഈ മൂന്നു വിധം മനനം ചെയ്തുറപ്പിക്കണം

വൈരാഗ്യ മാര്ഗ്ഗം

ഈ സാധനകളെല്ലാം എത്രയോ ദുര്ഘടം. ഇതൊന്നും വേണ്ടിയിരുന്നില്ല എന്നൊക്കെയുള്ള കുതർക്കങ്ങൾ മനസ്സിലുദിക്കുമ്പോൾ ഈവിധം മനനം ചെയ്യുക

"ഇപ്പോൾ  എനിക്ക് കുറച്ചു പ്രയസങ്ങളൊക്കെ ഉണ്ട്. പക്ഷെ അതൊക്കെ സംസാരത്തിലെ ദുഖങ്ങളേക്കാൾ എത്രയോ ചെറുതും വേഗം ഒഴിഞ്ഞു പോകുന്നതുമാണ്. വളരെയധികം ധീരന്മാർ യാത്ര ചെയ്ത പാതയിലൂടെയാണ് എന്റെ യാത്ര ഇപ്പോൾ. സംസാരത്തിലെ രാഗ ദ്വേഷങ്ങൾക്കും കർത്തവ്യ ഭോക്തവ്യ ചിന്തകള്ക്കും, ആശങ്കകൾക്കും എന്നെ ഇനി ചതിക്കാൻ പറ്റില്ല. സംസാര ദുഖങ്ങൾ ദിനം പ്രതി ഇരട്ടിക്കുകയെ ഉള്ളു എന്ന് ഞാൻ തിരിച്ചറിഞ്ഞു, സാധന അവസ്ഥയിലെ ദുഃഖങ്ങൾ അവയെ അപേക്ഷിച്ച് എത്രയോ ചെറുത്‌. സംസാര ദുഃഖങ്ങൾ എന്നെ വീണ്ടും ബന്ധനത്തിലാക്കുംപോൾ സാധനാകാലത്തിലെ ദുഃഖങ്ങൾ മുക്തിയിലേക്കുള്ള പരീക്ഷകൾ മാത്രം. സാധന ദൃഡമാക്കാനുള്ള അവസരങ്ങളാണതെല്ലാം. സംസാര ദുഃഖങ്ങൾ ചുഴികൾ ആണെങ്കിൽ, സാധനാ കാല  ദുഃഖങ്ങൾ ചെറിയ അലകൾ.

ലോകത്തിലെ മറ്റു കോടി കണക്കിന് ജന്തുക്കളെ അപേക്ഷിച്ചാലും എന്റെ ദുഃഖങ്ങൾ ചെറുതാണ്. എത്രയോ പേര് ഇപ്പോൾ ജീവിതം വ്യർത്ഥമായി കഴിച്ചിട്ട് അന്ത്യ ശ്വാസത്തിനായി പിടയുന്നു, എത്രയോ ജന്തുക്കളും മനുഷ്യരും  ഒരു തുള്ളി വെള്ളത്തിനും, ഭക്ഷണത്തിനുമായി കേഴുന്നു, ക്രൂരന്മാരുടെ അടിമകളായി നരകിക്കുന്നു ? എത്രയോ കുട്ടികളും വൃദ്ധരും പരിപാലിക്കേണ്ടവരാൽ തന്നെ നിഷ്കരുണം  ഉപേക്ഷിക്കപ്പെടുന്നു? അവയൊക്കെ വെച്ച് നോക്കുമ്പോൾ എന്റെ അവസ്ഥ എത്രയോ ഭേദം. എത്രയോ ക്രൂരതകൾ ഇപ്പോൾ ഈ സമയത്ത് ലോകത്തിൽ പലയിടത്തും നടക്കുന്നു. മറ്റുള്ളവരോട് അസൂയയും കുശുമ്പും വൈരാഗ്യവും ഒക്കെ തോന്നുമ്പോൾ ഓര്ക്കുക. ഈ മനുഷ്യ ജന്മം എത്രയോ ദുർലഫവും ചഞ്ചലവും ചപലവും ദുര്‍ബ്ബലവും എപ്പോൾ വേണമെങ്കിലും പോകുന്നതുമാണ്. അത്രമാത്രമിരിക്കുന്ന നേരത്ത്????

 അത്യനുഗ്രഹമായ മനുഷ്യജന്മം കിട്ടുന്നത് വളരെ ദുർലഭം. അധ്യാത്മ വഴിയിൽ ശ്രദ്ധ ഉണ്ടാകുന്നത് അതിലും കഠിനം ദുർലഭം.  ഗുരു ലാഭവും സാധനകൾ ചെയ്യാനുള്ള ആരോഗ്യവും സാവകാശങ്ങളും കിട്ടുന്നത് കോടികളിൽ ഒരാൾക്ക്‌ മാത്രം. അതുകൊണ്ട് ഇനിയുള്ള ജീവിതം ശാസ്ത്ര വിചാരവും സത്സങ്കവും ആനന്ദവുമായി കഴിയണം.  അതിനിടയിൽ വരുന്ന വ്യഥകൾ ഞാൻ തിതിക്ഷയോടെ സഹനത്തോടെ ക്ഷമയോടെ സഹിച്ചു തീര്ക്കും.

ഞാൻ പ്രബുധന്മാരുടെ വഴിയെ മാത്രമേ ഇനീ യാത്രയുള്ളൂ. ഈ ശരീരം നേര്‍ത്ത ദുര്‍ബലമായ താത്‌കാലികമായ ഒരു സംഘാതം മാത്രമാണ്, അതിൽ ജരാ നരകളും വ്യാധികളും വരാൻ അവസരം കാത്തു നില്‍ക്കുന്നു. കുമിള പോലെയുള്ള  ഈ നേര്‍ത്ത ശരീരം വിട്ടു പോകുന്നതിനു മുൻപ് പരമസത്യ പ്രകാശം എനിക്കറിയണം  അനുഭവിക്കണം. അതുകൊണ്ട് പഴയ സംസാര ദുഖങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും, പ്രലോഭനങ്ങളി ലേക്കും വെറുപ്പുകളിലെക്കും ഭേദ ചിന്തകളിലേക്കും  ഇനിയൊരു തിരിച്ചു പോക്കില്ല. ഇനിയും മുന്നോട്ടു തന്നെ. സംസാരം ദുഖത്തിന്റെ കലവറയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മല മൂത്ര മാലിന്യങ്ങളും ഹിംസ്ര ജന്തുക്കളും വിരാജുക്കുന്ന ഒരു പൊട്ടകിണർ ആണ് ലോകം. ഈ പോട്ടകിണറിൽ നിന്നും ഞാൻ പകുതി കേറി കഴിഞ്ഞു. ഇനി വേണമെങ്കിൽ കുറച്ചു വിശ്രമിക്കാം എന്നല്ലാതെ തിരിച്ചു കിണറ്റിലേക്ക് ചാടുക എന്നത് മന്ദ ബുദ്ധികൾ മാത്രമേ ചെയ്യൂ. ഇനിയും മുകളിലോട്ടു തന്നെ യാത്ര.  ലോകം വെറും മലകൂമ്പാരം, അതിൽ ഒന്ന് തൊട്ടാൽ പിന്നെ എത്രയോ തവണ കുളിക്കണം. ഇനി എനിക്ക് സംസാരത്തിലെ ഒന്നും വേണ്ട. ഒന്നും മാറി പോകുകയും വേണ്ട. ഒന്നിലും കേറി ഇടപെടാതെ എല്ലാം പതുക്കെ മനസാ വിട്ടു കളയലാണ് ഇനി ചെയ്യാനുള്ളത്.  കാര്യങ്ങള് എങ്ങിനെയോ അങ്ങിനെ തന്നെ ആവട്ടെ എന്റെ ലക്ഷ്യം ഇതിൽ നിന്നും കര കയറുക എന്നത് മാത്രമാണ്. അതിനുള്ള ശക്തി വൈരാഗ്യം മാത്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ലോകത്തി ആശ്രയിക്കാൻ പറ്റിയ ഒന്നുമില്ല, വരുന്നതെല്ലാം വിട്ടു പോകും, ഉണ്ടായതെല്ലാം ഇല്ലാതാകും, കൂടിചേരുന്നതെല്ലാം വിട്ടു പിരിഞ്ഞു പോകും, അങ്ങിനെ തൊടുന്നതെല്ലാം ദുഃഖം തരുമെന്ന് മനസ്സിലായാൽ പിന്നെ ആശയക്കുഴപ്പമില്ല. വൈരാഗ്യമില്ലാതെ എത്ര തന്നെ സാധനകൾ ചെയ്താലും, അറിവ് നേടിയാലും കാര്യമില്ല, സംസാര ചുഴികളിൽ വേഗം പിന്നെയും പിന്നെയും വീണുപോകും എന്ന് ഞാൻ ശരിക്കും മനസ്സിലാക്കി. വൈരാഗ്യമുണ്ടെങ്കിൽ വേറെ ഒന്നുമില്ലെങ്കിലും ഒരു പ്രശ്നവുമില്ലഏറ്റവും വലിയ മഹാസിദ്ധിയാണ് വൈരാഗ്യം എന്ന് ഞാൻ തിരിച്ചറിഞ്ഞു. വരാഗ്യമുള്ളവൻ മഹാരാജാവിനെക്കാൾ ശക്തനാണ്. വൈരാഗ്യമില്ലാത്തവൻ രാജാവായാലും ആരോടെങ്കിലും ഭിക്ഷ യാചിക്കുന്നവനാണ്. വൈരാഗ്യമുള്ളവൻറെ  മുന്നിൽ  എല്ലാം കീഴടങ്ങുന്നു. ” ഇതാണ് വൈരാഗ്യത്തിന്റെ വഴി.


ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്പ്പമാകയാലാ-
രുണരുവതുള്ളൊരു നിര്വ്വികാരരൂപം?6

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്
പ്രണവമുണര്ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില് മൂര്ത്തി നിര്ത്തിടേണം.7

നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.58

അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്വ്വം82
-ആത്മോപദേശശതകം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;

കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

അര്ത്ഥമോ പുരുഷാര്ത്ഥമിരിക്കവേ
അര്ത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്നാര്ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

മിത്രങ്ങള് നമുക്കെത്ര ശിവ! ശിവ!
വിഷ്ണുഭക്തന്മാരല്ലേ ഭുവനത്തില്?
മായ കാട്ടും വിലാസങ്ങള് കാണുമ്പോള്
ജായ കാട്ടും വിലാസങ്ങള് ഗോഷ്ഠികള്.
ഭുവനത്തിലെ ഭൂതിക്കളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥന് പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.


കൃഷ്ണ കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്
തൃഷ്ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.
-ജ്ഞാനപ്പാന

ഭക്തി മാര്ഗ്ഗം

ഇനി ഭക്തിമാഗ്ഗത്തിൽ ചിന്തിച്ചാൽ 
"എന്റെ മുന്നില് വരുന്നതെല്ലാം ദൈവ നിശ്ചയമാണ്. പ്രാരാബ്ധ കർമങ്ങൾ എല്ലാം വേഗം തന്നെ അനുഭവിച്ചു തീര്ക്കാനായി ഭഗവാൻ തന്നെ എന്റെ എല്ലാ കര്മ്മ ഫലങ്ങളും ഒന്നിച്ചു വേഗം തന്നെ തരുന്നു. എന്നെ  കൂടുതൽ ഇഷ്ടമുള്ളതുകൊണ്ടും ഞാൻ ജ്ഞാനത്തിനു യോഗ്യനായതുകൊണ്ടുമാണ് എനിക്ക് ഇമ്മാതിരി കഷ്ടപ്പാടുകൾ ഭഗവാൻ തരുന്നത്. ഇതു വഴി എന്റെ വൈരാഗ്യം ഉറക്കുകയും അജ്ഞാനവും അഹങ്കാരവും കൊണ്ട് ഞാൻ ആര്ജ്ജിച്ച പൂർവ കര്മ്മഫലങ്ങൾ  വേഗം ഒടുങ്ങുകയും ജ്ഞാനത്തിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്യും. ഏറ്റവും പ്രിയപ്പെട്ട പാണ്ടവർക്കും കുന്തിയമ്മക്കും ഭഗവാൻ എത്രയോ ദുഃഖങ്ങൾ നല്കി. പ്രഹ്ലാദനും ധ്രുവനും എത്രോയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മഹാബലിയുടെ സർവ്വവും നഷ്ടമായി. ഗോപസ്ത്രീകൾക്കും ഗോപന്മാര്ക്കും പിന്നെ തന്റെ എല്ലാ സ്വന്തക്കാര്ക്കും മുക്തിക്കു മുൻപ് ദുഖത്തിന്റെ പെരുമഴ തന്നെയാണ്  ഉണ്ടായിരുന്നത്. സംസാരം അനിത്യവും അസുഖവുമാണെന്ന് ഉറപ്പുവന്നവർക്ക് മാത്രമേ പൂര്ണ്ണമായും തന്നെ ആശ്രയിക്കാൻ പറ്റുകയുള്ളു എന്ന് ഭാഗവാനറിയാം. 

തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂര്വ്വകം
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ (10)
തേഷാമേവാനുകമ്പാര്ഥമഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ (11)
ദൃഢചിത്തന്മാരായി പ്രീതിപൂര്വം എന്നെ ഭജിക്കുന്നവര്ക്ക് ഞാന്ബുദ്ധിയോഗത്തെ നല്കുകയും അതിന്റെ ഫലമായി അവര്എന്നെ പ്രാപിക്കുകയും ചെയ്യുന്നു. അവരി‍‍ല്അനുകമ്പയോടുകൂടി ഞാന്അവരുടെ മനസ്സിരുന്നു കൊണ്ട്, അജ്ഞാനത്തില് നിന്നുണ്ടായ അന്ധകാരത്തെ ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് നശിപ്പിക്കുന്നു. -ഭഗവദ്ഗീത

പുഴുക്കൂട്ടിൽ നിന്നും പുറത്തേക്കു വരാൻ ശലഭങ്ങൾ കഷ്ടപ്പെടുന്ന പോലെയാണ് ഇപ്പോൾ എന്റെ ദുഖങ്ങളെല്ലാംഗർഭത്തിൽ നിന്നും പുറത്തേക്കു വരുന്ന കുട്ടിക്ക് അനുഭവപ്പെടുന്ന വേദനകൾ  പോലെയാണ് ഇപ്പോഴുള്ള കഷ്ടപ്പാടുകളെല്ലാം. ജ്ഞാന മാർഗ്ഗത്തിൽ പിറന്നു കഴിഞ്ഞാൽ അമ്മ തന്നെ എല്ലാം നോക്കിക്കോളും. അമ്മയുടെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ പോലെ സംസാരത്തിലെ കളിക്കോപ്പ്തേടി പോകാതെ ഞാൻ ശാന്തനായി മാതൃ വാത്സല്യം അനുഭവിക്കുന്നു. ഞാൻ ഒന്നുമല്ല, വെറും ചെറിയ കുട്ടി. അമ്മ നടത്തുന്ന പോലെ ഞാൻ നടക്കും.  നടക്കാൻ പഠിക്കുന്ന കുഞ്ഞു വീഴുമ്പോൾ അമ്മ  ഓടിവരാറില്ലല്ലോ. കുഞ്ഞു തനിയെ എഴുന്നേറ്റലെ നടത്തം ശരിയാകൂ. പക്ഷെ അമ്മയുടെ സാന്നിധ്യം ഞാൻ എപ്പോഴും അറിയുന്നു. അമ്മയുടെ കടാക്ഷം എപ്പോഴും എന്നിലാണെന്ന് എനിക്കുറപ്പാണ്. വേറൊന്നും എനിക്ക് പ്രശ്നമല്ല. വേറൊന്നും എനിക്ക് വേണ്ട . അതുകൊണ്ട് ഇപ്പോഴത്തെ വിഷമങ്ങളെല്ലാം അനുഗ്രഹമായി,  ദൈവ നിശ്ചയമായി ഞാൻ കാണുന്നുഇനി ഒന്നും ഭയക്കാനില്ല. എല്ലാം അനുഗ്രഹങ്ങൾ. ഇനി ഞാൻ പുതിയതായി ഒന്നും ആഗ്രഹിക്കുന്നില്ല. ഒന്നും മാറി പോകുകയും വേണ്ട. കാര്യങ്ങള് അങ്ങിനെത്തന്നെ ആവട്ടെ. യാദൃ ശ്ചികമായി വരുന്നത് ഞാൻ ദൈവനിശ്ചയമായി കണ്ടു ഏറ്റുവാങ്ങി അനുഭവിക്കും. അങ്ങിനെ പരാ ഭക്തിയിലേക്ക് ഞാൻ എത്തിച്ചേരും.

ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന ക‍ംക്ഷതി
സമഃ സര്‍വ്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം -ഭഗവദ്ഗീത

എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേള്പ്പിനെല്ലാവരും

മനുഷ്യജന്മം ദുര്ല്ലഭം
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്!
എത്ര ജന്മം മലത്തില് കഴിഞ്ഞതും
എത്ര ജന്മം ജലത്തില് കഴിഞ്ഞതും
എത്ര ജന്മങ്ങള് മന്നില് കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള് പശുക്കളായ്
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മര്ത്ത്യജന്മത്തിന് മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്
ഗര്ഭപാത്രത്തില് വീണതറിഞ്ഞാലും.
പത്തുമാസം വയറ്റില് കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.

തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീര്പ്പോളപോലെയുള്ളൊരു ദേഹത്തില്
വീര്പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓര്ത്തറിയാതെ പാടുപെടുന്നേരം
നേര്ത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്ത്തിച്ചീടുന്നതില്ല തിരുനാമം!

-ജ്ഞാനപ്പാന

സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്
സജ്ജനങ്ങളെക്കാണുന്ന നേരത്തു
ലജ്ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നില് മുഴുകിച്ചമഞ്ഞുടന്
മത്തനെപ്പോലെ നൃത്തം കുതിക്കണം.
-ജ്ഞാനപ്പാന

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്
മഹിമയുമറ്റു മഹസ്സിലാണിടേണം.13

-ആത്മോപദേശശതകം


ജ്ഞാന മാര്ഗ്ഗം
ഇനി ജ്ഞാന മാർഗത്തിൽ ചിന്തിച്ചാൽ,
"ഞാൻ കാണുന്നതും, കേള്ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം, എന്റെ മനസ്സിന്റെ തന്നെ സൃഷ്ടിയാണ്, കയറിൽ പാമ്പ് പോലെ, കുറ്റിയിൽ പ്രേതം പോലെ, മരുഭൂമിയിൽ  മരീചിക പോലെ, ചിപ്പിയിൽ വെള്ളി പോലെ. ഞാൻ കാണുന്നതൊന്നും പൂര്ണ്ണ സത്യമല്ല. ജഡമായ പ്രപഞ്ചത്തിൽ എൻറെ മനോധാരണകളെ  അതിനു മേലെ വെച്ച് പിടിപ്പിച്ചു (superimpose) ഞാൻ ഓരോന്ന് ഉണ്ടാക്കി കാണുന്നു അനുഭവിക്കുന്നു. കഴിഞ്ഞ എത്രയോ വര്ഷങ്ങളിലെ ചിന്തകളും കര്മ്മങ്ങളും കൊണ്ട് ഞാൻ വളര്തിയെടുത്ത മനസ്സെന്ന ഭൂതം കാണിച്ചു തരുന്ന വെറും ഇന്ദ്രജാലപ്രകടനങ്ങൾ മാത്രമാണ് എല്ലാംഎന്റെ മനസ്സിന്റെ തന്നെ സൃഷ്ടികളിൽ നിന്നാണ് എനിക്ക് ഭയം രാഗം ദ്വേഷം എന്നിവകളെല്ലാം ഉണ്ടാകുന്നത്. പുറത്തെന്നവണ്ണം കാണുന്ന ദൃശ്യങ്ങളെല്ലാം താൻ തന്നെ എന്നറിഞ്ഞാല് ഭയമില്ല. ദൃശങ്ങള് ഉണ്ടാക്കുന്നത് പൂർവ കര്മ്മ വാസനകളാലാണ്, തന്നില് നിന്ന് തന്നെ ഉണ്ടാകുന്ന ദൃശ്യങ്ങളെ എന്തിനു ഭയക്കണം. ഒന്നും ഞാൻ കാണുന്നതും കേള്ക്കുന്നതും ചിന്തിക്കുന്നതും പോലെയല്ല സത്യത്തിൽ നടക്കുന്നത്. സത്യത്തിൽ ലോകത്തിലെ, ജീവിതത്തിലെ  ഒന്നും ഒരിടത്തും നിത്യമായി നില്ക്കുന്നില്ല, എല്ലാം ഉണ്ടായി നിലനിന്നു മാറി മാറി പോകുന്നതാണ്, മായയാണ് , മനസ്സ് മായയാണ്, ദുഖത്തിന്റെ കലവറയാണ്. വന്നു ചേരുന്നതും, വരാത്തതും, വിട്ടുപോകുന്നതും വിട്ടു പോകാത്തതുമെല്ലാം ദുഃഖം തന്നെ.  ഞാൻ ഇതിലൊന്നും പതറില്ല, വിശ്വസിക്കില്ല. എനിക്ക് മനസ്സിന്റെ മായക്കളികളെ മനസ്സിലായി.

ഞാൻ നിത്യ ശുദ്ധ ആത്മാ.  ആനന്ദമാനെന്റെ ശരിക്കുള്ള സ്വരൂപം. ജഗത്തായി കാണുന്നത് മനസ്സിന്റെ സൃഷ്ടി. ഞാൻ എന്ന വ്യക്തിബൊധമായി കാണുന്നത് കിണറിൽ പ്രതിഫലിക്കുന്ന സൂര്യനെപോലെ  പൂർണ്ണ സത്യമല്ല. ശരിയായ ഞാൻ എല്ലാത്തിനെയും താങ്ങി നില്ക്കുന്ന പ്രകാശം മാത്രംമനസ്സ്  മേഘം, ഞാൻ സൂര്യൻ . ബാഹ്യ സൂര്യനും പോലും,  ബ്രഹ്മാണ്ഡം മുഴുവനും ഞാൻ എന്ന പ്രകാശത്തിലാണ് നിലനില്ക്കുന്നത്.  സൂര്യനെ ആകാശം താങ്ങി നിറുത്തുന്നു. ബാഹ്യാകാശത്തെ എന്റെ ചിത്തം താങ്ങി നിറുത്തുന്നു. ചിത്തം എന്നത് ചിദാകാശത്തിലെ ലീല. ചിദാകാശത്തിലെ ശുദ്ധ പ്രകാശമാണ് എന്റെ സ്വരൂപം.  അങ്ങിനെയുള്ള ഞാൻ നിരഞ്ചനനാണ് നിർവികല്പനാണ് ശാന്തചിത്തനാണ് നിരാശ്രയനാണ് ജ്ഞാനസ്വരൂപനാണ് സർവജ്ഞനാണ് ശുധബോധമാണ് നിർമല പ്രകാശമാണ്. ഞാൻ എന്ന ശുദ്ധ  പ്രകാശം മാത്രമാണ് സത്യം , നിത്യം. മറ്റെല്ലാം പ്രകാശ സമുദ്രത്തിൽ അലയടിക്കുന്ന പ്രതീതികൾ. ഞാൻ എല്ലാത്തിനെയും ലീലയായി മാത്രം അറിയുന്നു. സ്വപ്നത്‌ല്യം. ഗന്ധർവ നഗരം പോലെയുള്ള ഈ ലോകത്തി ൽ  എന്ത് തന്നെ ഉണ്ടായാലും എനിക്ക് അൽബുധമില്ല അകാംക്ഷയില്ല. എല്ലാം കുറച്ചുനേരം നിലനിന്നിട്ടു മറഞ്ഞു പോകും. പക്ഷെ ഞാൻ എന്ന പ്രകാശം മാത്രം നിത്യം, സുഖ ദുഃഖങ്ങൾ സ്വപ്നം പോലെ ഞാൻ അനുഭവിച്ചു തളളും. എനിക്കിവിടെ ഈ സ്വപ്നതുല്യമായ ജീവിതത്തിൽ ഒന്നും ഇനി  പുതിയതായി ചെയ്യാനില്ല. യാദൃശ്ചികമായി വന്നു ചേരുന്നത് കണ്ടു ഞാൻ രസിക്കും. ആഗ്രഹിക്കാനോ ത്യജിക്കാനോ വാസ്തവത്തില് യാതൊന്നുമില്ല. ബാഹ്യമായ വസ്തുക്കളെല്ലാം വെറും ധാരണകളും സങ്കല്പ്പങ്ങളും മാത്രമാണ്. ബാഹ്യമായ യാതൊന്നും സ്വന്തമാക്കാന് യോഗ്യതയുള്ളതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ തന്നെ യാതൊന്നും ഉപേക്ഷിക്കാനും ഇല്ല എന്നും ഞാൻ തിരിച്ചറിഞ്ഞു.

“എല്ലാം ഞാൻ തന്നെ” എന്നും അതെ സമയം “ഒന്നും ഞാനല്ല” എന്നും ഞാൻ തിരിച്ചറിഞ്ഞു. “ഞാൻ ഒന്നുമല്ല” എന്നും “ഞാനില്ല” എന്നും “എല്ലാം അതുമാത്രം” എന്നും ഞാൻ അറിഞ്ഞു കഴിഞ്ഞു. എല്ലാം ഉള്ളത് തന്നെ, പക്ഷെ കാണുന്ന പോലെ ഒന്നും ഉള്ളതല്ല. ഇതെല്ലാം എനിക്ക് മന്ത്രങ്ങൾ.  ലൗകികതയിൽ പുളയുന്നവർക്കിതെല്ലാം ജല്പനങ്ങൾ. ഭാഷക്കും വ്യാകരണത്തിനും അതീതമായ സത്യം ഞാൻ അതീവ ശ്രദ്ധയാൽ അത്യനുഗ്രഹം കൊണ്ട് തിരിച്ചറിഞ്ഞു ഹൃദയത്തിൽ അനുഭവിച്ചു സൂക്ഷിക്കുന്നു. ഇനി വേറെ ഒന്നും അറിയാനില്ല. "

ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലെന്നറിഞ്ഞു സര്വ്വം
വിടുകിലവന് വിശദാന്തരംഗനായ് മേ-
ലുടലിലമര്ന്നുഴലുന്നതില്ല നൂനം.30

പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.64

നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.85

സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സര്വ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കില് മായയാം വന്-
പക പലതും ഭ്രമമേകിടുന്നു പാരം.88
അറിവിലിരുന്നസദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.89

അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.99

അതുമിതുമല്ല സദര്ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്ന്നിടേണം!100
-ആത്മോപദേശശതകം


മേൽ പറഞ്ഞ മൂന്നു മാർഗ്ഗങ്ങൾ ദിവസവും മനനം ചെയ്തുറപ്പിച്ചാൽ മായയിൽ വീണ്പോകില്ല. അഥവാ വീണാൽ തന്നെ അധികം ദുഖിക്കില്ല, വേഗം തന്നെ കര കേറുകയും ചെയ്യും. മറ്റുള്ളവരെ കുറ്റപെടുത്താനൊന്നും തോന്നില്ല. ജീവിതത്തിൽ ഒട്ടും വിരസതയും തോന്നില്ല. വളരെ തൃപ്തി അനുഭവപ്പെടുകയും  ചെയ്യും. സാധനാ കാലത്തിൽ  മനസ്സ് നാല് അവസ്ത്ഥകളില്കൂടെ പോകും. മൈത്രി, കരുണ മുദിത ഉപേക്ഷ എന്നീ സാത്വികാവസ്തകളിലൂടെ പോകും. സുഖിക്കുന്നവരോട് മൈത്രിയും, ദുഖിക്കുന്നവരോട് കരുണയും, മറ്റുള്ളവർ പുണ്യം ചെയ്യുന്നത് കാണുമ്പോൾ ആമോദവും പാപം ചെയ്യുന്നവരോട് ഉപേക്ഷയും. അപ്പോളെല്ലാം അടിയിൽ നിശ്ചല മൌന ആനന്ദം ഉണ്ടായിരിക്കുകയും ചെയ്യും. അവസ്ഥകളെല്ലാം വരികയും പോകുകയും ചെയ്യും. നിലകൾ നിലനില്ക്കും. 

നൊച്ചൂര് വെങ്കട്ടരാമന് പ്രഭാഷണങ്ങൾ കേട്ട് ഭക്തി ഭാവവും, നിർമലന്ദഗിരി സ്വാമികളുടെ പ്രഭാഷണങ്ങൾ കേട്ട് വൈരാഗ്യവും ഉണ്ടാക്കിയെടുക്കണം. അതിനു ശേഷം ബാലകൃഷ്ണൻ സാറിൻറെ ആത്മോപദേശശതകം പ്രഭാഷണങ്ങൾ കേള്ക്കു. പക്ഷെ വൈരാഗ്യമാണ് ഏറ്റവും പ്രധാനം. വൈരാഗ്യമില്ലാതെ വേറെ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. വെറുതെ സമയം കളയാമെന്നു മാത്രം. വൈരാഗ്യമുന്ണ്ടെങ്കിൽ വേറെ എന്ത് വന്നാലും പ്രശ്നവുമില്ല. അതുകൊണ്ട് എങ്ങിനെയും വൈരാഗ്യം സമ്പാദിക്കണം. ശ്രവണത്തോടൊപ്പം മനനവും ധ്യാനവും വേണം. മനനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭൂതികളെ ഹൃദയത്തിൽ  സൂക്ഷിച്ചു ഒര്മിച്ചു ലാളിച്ചു മൌനമായിരിക്കലാണ് ധ്യാനം. ഹൃദയത്തിലെ ശുദ്ധ നിർമല സ്വരൂപത്തെ ഉപാസിച്ചു ആനന്ദം കൊള്ളണം. പിന്നെ ക്ഷമ വളരെ പ്രധാനം. തിതിക്ഷ വളര്തിയെടുക്കണം. ബുദ്ധി ഉപരമിപ്പിക്കണം (മല്ലാടുകില്ല മതി, സല്ലാപമൊന്നു മതി)


മായയുടെ  മൂന്നു പരീക്ഷകൾ ഇതൊക്കെയാണ്.

1.       പ്രലോഭനങ്ങളും വെറുപ്പുകളും Desire, and Aversion

2.       കര്ത്തവ്യബോധം . ഞാൻ ഇതൊന്നും ചെയ്തില്ലെങ്കിൽ ഒന്നും ശരിയാകില്ല എന്ന തോന്നൽ. ഭോക്തവ്യബോധം. എനിക്ക് ഇങ്ങനെ വരുന്നല്ലോ എന്നാ തോന്നലുകൾ.  Duty and Responsibility

3.       സംശയം, ചാഞ്ചല്യം, അസ്ഥൈര്യം. ഇതാണ് അവസാന പരീക്ഷ. ഇത് ജയിച്ചാൽ താനേ കുറച്ചു സമയം കൊണ്ടു സ്വസ്ഥനാകും. സംശയാത്മ വിനശ്യതി  Doubt.


Friday, November 13, 2015

കര്മ്മമോ ധ്യാനമോ കൂടുതല്‍ അഭികാമ്യം?

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ചിലര്‍ ആത്മജ്ഞാനത്തില്‍ പ്രബുദ്ധരായി അഭിരമിച്ചിരിക്കെതന്നെ കര്‍മ്മനിരതരായിരിക്കുന്നതായി കാണുന്നു. എന്നാല്‍ മറ്റുചിലര്‍ ഒറ്റപ്പെട്ട ജീവിതം നയിച്ച് ധ്യാനസമാധിസ്ഥരായും കഴിയുന്നു. ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഏതാണ് കൂടുതല്‍ അഭികാമ്യം?

 Source: yogavasishtamnithyaparayanam

വസിഷ്ഠന്‍ പറഞ്ഞു: ധ്യാന-സമാധിയില്‍ ഒരുവന്‍ ഇന്ദ്രിയ വസ്തുക്കളെ അനാത്മാവായി തിരിച്ചറിഞ്ഞു അകമേ ശാന്തിയും സമാധാനവും എപ്പോഴും അനുഭവിക്കുന്നു. ഇങ്ങിനെ വിഷയവസ്തുക്കള്‍ മനസ്സിനെ സംബന്ധിച്ചത് മാത്രമാണെന്ന അറിവിന്റെ നിറവില്‍ , സദാ പ്രശാന്തതയോടെ ചിലര്‍ കര്‍മ്മനിരതരാവുന്നു, മറ്റു ചിലര്‍ ഏകാന്തവാസം നയിക്കുന്നു.  രണ്ടു കൂട്ടര്‍ക്കും സമാധിയുടെ ആനന്ദം ഉണ്ടാവുന്നുണ്ട്.      

സമാധിസ്ഥനായ ഒരുവന്റെ മനസ്സില്‍ ചാഞ്ചല്യമുണ്ടായി അയാളുടെ ശ്രദ്ധ വഴിതിരിഞ്ഞുപോയാല്‍ അയാള്‍ ഭ്രാന്തനാണ്. എന്നാല്‍ ഭ്രാന്തനായി കാണപ്പെടുന്ന ചിലര്‍ എല്ലാ ധാരണാസങ്കല്‍പ്പങ്ങളില്‍ നിന്നുമൊഴിഞ്ഞ് പ്രബുദ്ധതയോടെ അവിച്ഛിന്നമായ സമാധിസ്ഥിതിയില്‍ ആയിരിക്കുകയും ചെയ്യും. കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നുവോ ഇല്ലയോ എന്നത് പ്രബുദ്ധതയെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമല്ല. അത് യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.
 
മനോപാധികളില്ലെങ്കില്‍പ്പിന്നെ യാതൊരു കര്‍മ്മവും കളങ്കമുണ്ടാക്കുന്നില്ല. എന്നാല്‍ മനസ്സിലെ കര്‍മ്മരാഹിത്യമാണ് സമാധാനം. അതാണ്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം. ആനന്ദാനുഗ്രഹമാണത്. ധ്യാനാവസ്ഥയും അതല്ലാത്ത അവസ്ഥയും തമ്മില്‍ ഉള്ള വ്യത്യാസമറിയുന്നത് മനസ്സില്‍ ചിന്താസഞ്ചാരങ്ങളുണ്ടോ എന്ന് നോക്കിയാണ്. അതുകൊണ്ട് മനോപാധികളെ ഇല്ലാതാക്കൂ. ഉപാധികളില്ലാത്ത മനസ്സ് ദൃഢമാണ്. അതുതന്നെ ധ്യാനാവസ്ഥയാണ്. മുക്തിയാണ്. ശാശ്വതമായ ശാന്തിയാണ്. ഉപാധികളുള്ള മനസ്സ് ശോകത്തിന് വഴിപ്പെടുന്നു. എന്നാല്‍ ഉപാധിരഹിതമാണ് മനസ്സെങ്കില്‍ അത് കര്‍മ്മരഹിതവുമാണ്. അങ്ങിനെയുള്ളയാള്‍ പരമപദമായ പ്രബുദ്ധതയെ അനായാസം പ്രാപിക്കുന്നു. അതുകൊണ്ട് ഏതുവിധേനെയും മനോപാധികളെ ഇല്ലാതാക്കാന്‍ നാം ശ്രമിക്കണം.

“ലോകത്തെക്കുറിച്ചുള്ള എല്ലാവിധ പ്രത്യാശകളും ആസക്തികളും ആഗ്രഹങ്ങളും അവസാനിച്ച്, ശോകഭയരഹിതമായി ആത്മാവ് സ്വയം തന്നില്‍ത്തന്നെ അഭിരമിക്കുന്ന അവസ്ഥയത്രേ ധ്യാനം അഥവാ സമാധി.” ആത്മാവുമായി വിഷയങ്ങള്‍ക്കുണ്ടെന്നു തെറ്റിദ്ധരിച്ചിരുന്ന എല്ലാ ബന്ധങ്ങളെയും മനസാ സംത്യജിച്ച് നിനക്കിഷ്ടമുള്ളയിടത്തു ജീവിക്കാം. അത് വീട്ടിലോ മലമുകളിലെ ഗുഹകളിലോ ആവാം. മനസ്സ് പരമപ്രശാന്തതയിലെത്തിയവന്റെ ഗൃഹമാണവന് ഏകാന്തത നല്‍കുന്ന കാട്. അഹംകാരമൊഴിഞ്ഞു മന:ശ്ശാന്തിയടഞ്ഞവന് നഗരങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ആളൊഴിഞ്ഞ കാടുപോലും ഹൃദയത്തില്‍ ആസക്തികളും ദുഷ്ടതയും  വെച്ച് പുലര്‍ത്തുന്നവനു തിരക്കേറിയ നഗരമാണ്. മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന കാര്യങ്ങള്‍ ഗാഢസുഷുപ്തിയില്‍ ഇല്ലാതാവുന്നു. എന്നാല്‍ പ്രബുദ്ധത സ്വയം പ്രാപ്യമാവുകയാണ്. നിനക്ക് ഇഷ്ടമുള്ള പാത തിരഞ്ഞെടുക്കാം.  

വസിഷ്ഠന്‍ തുടര്‍ന്നു:ആത്മാവിനെ ആരൊരുവന്‍ അതീന്ദ്രിയമായ ഒരു തത്വമായോ സര്‍വ്വഭൂതങ്ങളുടെയും ആത്മസ്വരൂപമായോ കാണുന്നുവോ അയാള്‍ സമതാഭാവം ആര്‍ജ്ജിച്ചവനാണ്. ആരൊരുവനില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദത അവസാനിച്ചുവോ അവന് എല്ലാവരും ഒരുപോലെയാണ്. അയാള്‍ ജാഗ്രദവസ്ഥയിലും സ്വപ്നത്തിലെന്നപോലെ ബാഹ്യദൃശ്യങ്ങളെ വീക്ഷിക്കുന്നു. അയാള്‍ തിരക്കേറിയ ഗ്രാമത്തില്‍ ജീവിക്കുമ്പോഴും കാനനവാസിയായ മുനിയാണ്. അവനവന്‍റെയുള്ളില്‍ ആത്മാവിനെ ദര്‍ശിക്കുന്നവനു ഗ്രാമനഗരങ്ങള്‍ എല്ലാം കാടുപോലെ തപസ്സിനനുയോജ്യമാണ്. ഉള്ളില്‍ പ്രശാന്തിയാര്‍ജ്ജിച്ചവന് ലോകത്ത്‌ എല്ലായിടത്തും സമാധാനം കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍ മനസ്സില്‍ കാലുഷ്യവും അശാന്തിയും കുടികൊള്ളുമ്പോള്‍ ലോകവും അങ്ങിനെതന്നെയാവുന്നു. ഒരുവന്‍ തന്റെ അകമേ അനുഭവിക്കുന്നത് എന്താണോ അതുതന്നെയാണ് ബാഹ്യലോകത്ത് അവന് അനുഭവവേദ്യമാവുന്നത്.
   
“വാസ്തവത്തില്‍ ആകാശം, ഭൂമി, വായു, തുടങ്ങിയ എല്ലാം അന്തരേന്ദ്രിയങ്ങളുടെ ഭാഗമാണ്. അവ പുറമേ കാണപ്പെടുന്നു എന്ന് മാത്രം.” ഇവയെല്ലാം വിത്തിലിരിക്കുന്ന മരം പോലെയാണ് നിലകൊള്ളുന്നത്. അത് ബാഹ്യമായി പ്രകടമാകുന്നത് പൂക്കളിലെ സുഗന്ധം പോലെയുമാണ്. സത്യത്തില്‍ ആന്തരം, ബാഹ്യം, എന്നിങ്ങിനെ യാതൊന്നുമില്ല. ഉള്ളത് ബോധം മാത്രം. ബോധത്തിലെന്തു സങ്കല്‍പ്പിക്കുന്നുവോ അതങ്ങിനെ പ്രകടിതമായിത്തീരുന്നു.

ആത്മാവാണ് അകത്തും പുറത്തും എല്ലാടവും. ആരിലാണോ ആത്മപ്രഹര്‍ഷം പ്രഭചൊരിഞ്ഞു നിലനില്‍ക്കുന്നത്‌, ആരാണോ സുഖദു:ഖാദികളാല്‍ ചാഞ്ചാട്ടപ്പെടാത്തത്, ആരാണോ കര്‍മ്മങ്ങളെ ശരീരത്തിന്റെ മാത്രം പ്രവര്‍ത്തനങ്ങളായി ചെയ്യുന്നത്, അയാള്‍ സമതയില്‍ അഭിരമിക്കുന്നവനാണ്. അയാള്‍ ആകാശംപോലെ നിര്‍മ്മലന്‍. ആശയറ്റവന്‍. ഉചിതവും ക്ഷിപ്രവുമായി കാര്യങ്ങള്‍ ചെയ്യുന്നവന്‍. സുഖദു:ഖാദി വിഷയങ്ങളില്‍ തടിയോ കളിമണ്ണോ പോലെ നിര്‍മ്മമന്‍..

അയാളെപ്പോഴും പ്രശാന്തനാണ്. അയാള്‍ എല്ലാരെയും എല്ലാറ്റിനെയും കാണുന്നത് ആത്മാവായാണ്. മറ്റുള്ളവരുടെ വസ്തുക്കള്‍ അയാള്‍ക്ക് തൃണസമാനം. ഭയമില്ലായ്മ അയാള്‍ക്ക്‌ നൈസര്‍ഗ്ഗികം. അയാളാണ് സത്യദര്‍ശി. എന്നാല്‍ അജ്ഞാനി ചെറുതും വലുതുമായ വസ്തുക്കളുടെ അയാഥാര്‍ത്ഥ്യം – അവ മിഥ്യയാണെന്ന്– തിരിച്ചറിയുന്നില്ല. പരമമായ നൈര്‍മ്മല്യത്തെ പ്രാപിച്ചവന്, ജീവിച്ചാലും, മരിച്ചാലും, വീട്ടിലായാലും, കാട്ടിലായാലും, സമ്പത്തിലും, ദാരിദ്ര്യത്തിലും, ആഹ്ലാദ-ദു:ഖപ്രകടനങ്ങളിലും, സംന്യാസത്തിലും, സുഗന്ധലേപനം അണിഞ്ഞാലുമില്ലെങ്കിലും, ജഡപിടിച്ച മുടിയുണ്ടായാലുമില്ലെങ്കിലും, തീയില്‍ വീണാലും, പാപകര്‍മ്മങ്ങള്‍ ചെയ്താലും, പുണ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും, ഈ ലോകചക്രം തീരുംവരെ ജീവിച്ചാലും അതിനിടയില്‍ മരിച്ചാലും, ഒരിക്കലും ഒരു ച്യുതിയുമുണ്ടാവുകയില്ല.  കാരണം അയാള്‍ ഒന്നും ‘ചെയ്യുന്നില്ല’.

ഉപാധിസ്ഥമായ മനസ്സാണ് അഹംകാരവും ധാരണകളും കൊണ്ട് കറപിടിക്കുന്നത്. എന്നാല്‍ ധാരണകള്‍ ഇല്ലാതെയായാല്‍ വിജ്ഞാനം ഉദിക്കുന്നു. അപ്പോള്‍ സഹജമായും മനോമാലിന്യങ്ങള്‍ നശിക്കുന്നു. പ്രബുദ്ധനായ മുനിയ്ക്ക്‌ എന്തെങ്കിലും കര്‍മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ഇല്ല. അവകൊണ്ടദ്ദേഹത്തിനു നേടാന്‍ യാതൊന്നുമില്ല. പാറക്കല്ലില്‍ നിന്നും ചെടിപൊട്ടിമുളച്ചു മരമുണ്ടായി പടര്‍ന്നു പന്തലിക്കാത്തതുപോലെ  പ്രബുദ്ധന്റെയുള്ളില്‍ ആശകള്‍ മുളപൊട്ടുന്നില്ല. അഥവാ ചില ആശകള്‍ ക്ഷണനേരത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങിയാല്‍ത്തന്നെ അവ വെള്ളത്തില്‍ എഴുതിയ വരപോലെ പൊടുന്നനേ ഇല്ലാതാവുന്നു. അങ്ങിനെ പ്രബുദ്ധതയിലഭിരമിക്കുന്ന മുനിയും പ്രപഞ്ചവും തമ്മില്‍ യാതൊരന്തരവുമില്ല.

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, അനന്താവബോധം മുളകിന്റെ എരിവറിയുന്നു; അത് എല്ലാ വൈവിദ്ധ്യങ്ങളോടും കൂടിയ, കാലദേശനിബദ്ധമായ  അഹംബോധത്തിനു കാരണമാകുന്നു. അനന്താവബോധം ഉപ്പിന്റെ സ്വാദറിയുന്നു; അത് എല്ലാ വൈവിദ്ധ്യങ്ങളോടും കൂടിയ, കാലദേശാനുസാരിയെന്ന് തോന്നിപ്പിക്കുന്ന ‘അഹ’മാവുന്നു. അനന്താവബോധം കരിമ്പിന്‍തുണ്ടിലെ മാധുര്യമറിയുന്നു; അതിനതിന്റെ തനത് ഗുണങ്ങളെപ്പറ്റി അവബോധമുണ്ടാവുന്നു.

അതുപോലെ അനന്താവബോധം അന്തര്യാമിയും സര്‍വ്വവ്യാപിയുമാകയാല്‍ അതിന് പാറക്കല്ലിന്റെ ഗുണം, മലയുടെ പ്രത്യേകത, മരത്തിന്റെ, ജലത്തിന്റെ, ആകാശത്തിന്റെ എല്ലാം പ്രത്യേകതകള്‍ ഭിന്നമായി തിരിച്ചറിയുന്നതോടെ ആത്മബോധം, അല്ലെങ്കില്‍ വ്യക്തിത്വം ഉരുവാകുന്നു. ബോധംതന്നെ അന്തര്യാമിയായ ആണവമൂലകങ്ങള്‍ സ്വാഭാവികമായി സങ്കലനത്തിലേര്‍പ്പെട്ട് സ്വയം ഉണ്ടാക്കുന്ന തടവറയുടെ  മതിലുകളെന്നപോലെ ഞാന്‍, നീ തുടങ്ങിയ തരംതിരിവുകള്‍ ഉണ്ടാക്കുന്നു. അവ ബോധത്തിനു ബാഹ്യമായ വസ്തുക്കളാണെന്ന ധാരണയും അവയില്‍ സംജാതമാവുന്നു. എന്നാല്‍ ഇതെല്ലാം ബോധത്തിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ്. വൈവിദ്ധ്യതയെപ്പറ്റി അവബോധമുണ്ടാവുമ്പോഴാണ് വ്യക്തിത്വമെന്ന ധാരണയുണ്ടാകുന്നത്. ബോധം സ്വയമറിയുന്നു. വസ്തു-അവബോധമെന്നത് ബോധം തന്നെയാണ്. അതുതന്നെയാണ് അഹംബോധം മുതലായ ധാരണകളെ ഉണ്ടാക്കുന്നതും.      

“അനന്താവബോധമെന്ന ഈ സ്ഫടികം സ്വന്തം പ്രകാശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അത് എല്ലാ അണുസംഘാതങ്ങളിലും വസ്തുക്കളിലും കുടികൊള്ളുന്നു. ആ വസ്തുക്കള്‍ വ്യതിരിക്തമായ ആത്മബോധം ഉണ്ടെന്നമട്ടില്‍ ‘ഞാന്‍’ തുടങ്ങിയ ചിന്തകളെ ഉണ്ടാക്കുന്നു.”

വാസ്തവത്തില്‍ അനന്താവബോധവും ഈ വസ്തുസംഘാതങ്ങളും തമ്മില്‍ വ്യത്യാസമേതുമില്ലാത്തതിനാല്‍ അവ തമ്മില്‍ വിഷയ-വിഷയീ ബന്ധത്തിനോ, ‘ഇത്-അത്‌’ തുടങ്ങിയ ഭേദചിന്തകള്‍ക്കോ യാതൊരു സാംഗത്യവുമില്ല. ഒന്ന് മറ്റൊന്നിനെ നേടുകയോ, വെല്ലുകയോ, മാറ്റിമറിക്കുകയോ ചെയ്യുന്നുമില്ല.  രാമാ, ഞാനീ പറഞ്ഞതെല്ലാം നിനക്ക് മനസ്സിലാക്കാനായി ഉണ്ടാക്കിയ വാക്കുകളുടെ വെറും കളിമാത്രം. സത്യത്തില്‍ ‘ഞാന്‍’, ‘ലോകം’ (അണുസംഘാതങ്ങള്‍ )  എന്നിവ ഉള്ളതല്ല. മനസ്സോ, അറിവിനുള്ള വിഷയങ്ങളോ ലോകമെന്ന ഭ്രമക്കാഴ്ചയോ ഒന്നും ‘ഉള്ളതല്ല’.

നിയതമായ രൂപമൊന്നുമില്ലാത്ത ജലം ഒരുചുഴിയായി തല്‍ക്കാലത്തേയ്ക്ക് സ്വയമൊരു വ്യക്തിത്വം ആര്‍ജ്ജിക്കുന്നതുപോലെ ബോധം സ്വയമേവ ‘ഞാന്‍’ തുടങ്ങിയ പ്രകടനങ്ങള്‍ നടത്തുന്നു. എന്നാല്‍ ബോധം തന്നെ സ്വയം പരമശിവനെന്നു ചിന്തിച്ചാലും ചെറിയൊരു പരിമിതജീവനെന്നു കരുതിയാലും, അത് ബോധം മാത്രമാണ്. ‘ഞാന്‍’, ‘നീ’, ‘പദാര്‍ത്ഥങ്ങള്‍ ’,  തുടങ്ങിയ ഭിന്നരൂപങ്ങള്‍ അജ്ഞാനിയുടെ സംതൃപ്തിക്കായിമാത്രം ഉണ്ടായതാണ്. അജ്ഞാനി അനന്താവബോധത്തില്‍ സങ്കല്‍പ്പിക്കുന്നതെന്തോ അതാണവന് ദൃശ്യമാവുന്നത്. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ജീവിതം എന്നത് ബോധമാണ്. എന്നാലതിനെ ജീവിതമായി കണ്ടാല്‍ അതിന് അങ്ങിനെയൊരു പരിമിത മൂല്യമേയുള്ളു. വാസ്തവത്തില്‍ ജീവിതവും ബോധവും വിഭിന്നമല്ല. അതുപോലെ വ്യക്തിജീവനും, സമഷ്ടിജീവനും, (ശിവന്‍ )  തമ്മിലും യാതൊരു ഭിന്നതയുമില്ല. എല്ലാം ഒരവിച്ഛിന്നഅനന്താവബോധമാണെന്നറിയുക.

Source: yogavasishtamnithyaparayanam

Thursday, January 30, 2014

യോഗിയുടെ ജീവിതചര്യ - സ്വാമി വിവേകാനന്ദന്‍

യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ പിടിയിലൊതുക്കാന്‍ കഴിയില്ല. ഈവക നിഷ്ഠകള്‍ ശീലിക്കുന്നയാള്‍ യോഗിയാകും. അല്പം അഭ്യസിച്ചാല്‍ക്കൂടി മഹത്തായ ഗുണം ചെയ്യും. അത്ര ശക്തിയാണു യോഗത്തിനുള്ളത്. അത് ആര്‍ക്കും ദോഷകരമല്ല, എല്ലാവര്‍ക്കും ഗുണകരമാണുതാനും. ഒന്നാമതായി അതു ക്ഷോഭിച്ച സിരകളെ സാന്ത്വനപ്പെടുത്തി ശാന്തി കൈവരുത്തും; കുറേക്കൂടി തെളിഞ്ഞു വസ്തുസ്ഥിതി കാണുവാന്‍ കഴിവു നല്കും. സ്വഭാവം മെച്ചപ്പെടും, ആരോഗ്യവും മെച്ചപ്പെടും. തികഞ്ഞ ആരോഗ്യവും സ്വരമാധുര്യവും പ്രഥമലക്ഷണങ്ങളില്‍പ്പെട്ടവയാണ്.

 സ്വരദോഷങ്ങള്‍ മാറിപ്പോകും. വരാനിരിക്കുന്ന അനേകഫലങ്ങളില്‍ ആദ്യത്തെ ചിലതുമാത്രമാണവ. കഠിനപരിശ്രമം ചെയ്യുന്നവര്‍ക്കു പിന്നെയും പല ലക്ഷണങ്ങളുണ്ടാകും. ചിലപ്പോള്‍ ദൂരത്തുനിന്നുള്ള മണിനാദങ്ങള്‍ ഒന്നായി മേളിച്ചു ശ്രവണപുടങ്ങളില്‍ പതിക്കുന്നതുപോലെ കേള്‍ക്കാം. ചിലപ്പോള്‍ ആകാശത്തില്‍ ജ്യോതിഷ്‌കണങ്ങള്‍ പാറുന്നതും ക്രമത്തില്‍ വലുതാകുന്നതും മറ്റുമായ കാഴ്ചകള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വേഗം പുരോഗമിക്കുകയാണെന്നു കരുതാം. യോഗിയാകണമെന്നും അതിനു തീവ്രമായി അഭ്യസിക്കണമെന്നും വിചാരിക്കുന്നവര്‍ ആദികാലങ്ങളില്‍ ആഹാരകാര്യത്തിലും ദൃഷ്ടിവെയ്ക്കണം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഉപകരിക്കാന്‍വേണ്ടി അല്പമാത്രം അഭ്യസിക്കുവാന്‍ വിചാരിക്കുന്നവര്‍ അമിതമായി ഭക്ഷിക്കരുതെന്നേയുള്ളു. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതില്‍ വേറെ വിരോധമില്ല. വേഗം പുരോഗമിക്കണം, കഠിനമായി പരിശ്രമിക്കണമെന്നുള്ളവര്‍ക്ക് ആഹാരനിഷ്‌കര്‍ഷ അത്യാവശ്യമാണ്. ഏതാനും മാസക്കാലം പാലും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നതു ഹിതകരമായിക്കാണാം. ശരീരേന്ദ്രിയ മനസ്സുകളുടെ ഇക്കൂട്ട് കൂടുതല്‍ കൂടുതല്‍ ലോലമാകുന്നതോടുകൂടി അല്പമായ ക്രമക്കേടു പോലും ആദ്യകാലങ്ങളില്‍ നമ്മെ സമനിലയില്‍നിന്നു തെറിപ്പിച്ചുകളയും.

സ്വാധീനത പൂര്‍ണ്ണമാകുന്നതുവരെ ഭക്ഷണം ഒരു ലേശം കൂടുതലോ കുറവോ ആയാല്‍ ഈ സംഘാതം ആകെ അസ്വസ്ഥമാകും. പൂര്‍ണ്ണമായാലോ ഇഷ്ടമുള്ളതു കഴിക്കാം. ഏകാഗ്രത ശീലിച്ചുതുടങ്ങുമ്പോള്‍ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ശിരസ്സില്‍ ഇടിനാദം പായുന്നതുപോലെ തോന്നും. കരണങ്ങള്‍ സൂക്ഷ്മതരങ്ങളാകുംതോറും ഗ്രഹണവും സൂക്ഷ്മതരമാകും. നമുക്കു കടന്നുപോകാനുള്ള ഘട്ടങ്ങളാണിവ: വിടാതെ അഭ്യസിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും. തര്‍ക്കവും മറ്റു വിക്ഷേപഹേതുക്കളും എല്ലാം വര്‍ജ്ജിക്കുക: ശുഷ്‌കവാദത്തില്‍ എന്തിരിക്കുന്നു? അതു മനസ്സിനെ സ്വസ്ഥതയില്‍നിന്നു തെറിപ്പിച്ച് അലട്ടുകയേ ചെയ്യൂ. കൂടുതല്‍ സൂക്ഷ്മങ്ങളായ ഭൂമികകളിലെ വാസ്തവങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതു കണ്ഠക്ഷോഭത്തിനു കഴിയുമോ? അതുകൊണ്ട് വൃഥാലാപം പരിത്യജിക്കുക.

(സത്യം) സാക്ഷാത്ക്കരിച്ചവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍മാത്രം വായിക്കുക. മുത്തുച്ചിപ്പിയെപ്പോലിരിക്കണം. ഭാരതഭൂമിയില്‍ അതിനെപ്പറ്റി ഒരു വിചിത്രകഥയുണ്ട്. ചോതിനക്ഷത്രത്തിന്റെ ഉദയ വേളയില്‍ പെയ്യുന്ന ഒരു മഴത്തുള്ളി മുത്തുച്ചിപ്പിയില്‍ വീണാല്‍ അതു മുത്താകുമത്രേ, അതു മുത്തുച്ചിപ്പികള്‍ക്കറിയാമെന്നും പറയുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കുമ്പോള്‍ അവ സമുദ്രതലത്തില്‍ വന്നു വിലയേറിയ മഴത്തുള്ളി ഏറ്റുകൊള്ളുവാനായി കാത്തിരിക്കുന്നു. ഒരു തുള്ളി ഉള്ളില്‍ വീണയുടന്‍ അവ ചിപ്പികള്‍ പൂട്ടി കടലിനടിയിലേക്കു മുങ്ങുന്നു, അവിടെവെച്ചു ക്ഷമയോടുകൂടി ആ വെള്ളത്തുള്ളിയെ പോറ്റി മുത്താക്കിയെടുക്കുന്നു. അങ്ങനെ വേണം നമ്മളും. ഒന്നാമതായി തത്ത്വം കേള്‍ക്കുക, പിന്നെ അതു മനസ്സിലാക്കുക.

അതിനുശേഷം വിക്ഷേപങ്ങളെല്ലാം വിട്ടുകളഞ്ഞ്, ബാഹ്യസ്പര്‍ശങ്ങളെല്ലാം പുറംതള്ളി, മനസ്സടക്കി, തന്നുള്ളിലുള്ള സത്യം സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തില്‍ നിമഗ്‌നനാകുക. പുതുമ കൊണ്ടുമാത്രം ഒരാശയം സ്വീകരിക്കുകയും അതിനെ അതിലും പുതിയതിനുവേണ്ടി കൈവെടിയുകയും ചെയ്യുന്നതു ശക്തികളെ വെറുതെ ചിതറിക്കളയുകയാണ്: അത് അപകടമാണ്. ഒന്ന് ഏറ്റെടുത്താല്‍ പരിശ്രമിച്ച് അതിന്റെ അവസാനം കാണണം: അതുവരെ കൈവിടരുത്. ഒരാശയത്തിലുള്ള ആവേശംകൊണ്ട് ഉന്മത്തനാകുന്നവന്‍ മാത്രമാണു പ്രകാശം ദര്‍ശിക്കുന്നത്. ഇതിലൊന്നു കടിച്ചും അതിലൊന്നു കടിച്ചും പോകുന്നവര്‍ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. അവര്‍ക്കു തെല്ലിട തങ്ങളുടെ ഇന്ദ്രിയങ്ങളെ ചൊറിഞ്ഞു രസിപ്പിക്കാം;

അതുതന്നെ അവസാനം. അവര്‍ പ്രകൃതിയുടെ കൈകളില്‍പ്പെട്ട് അടിമകളായിക്കഴിയും: ഒരിക്കലും ഇന്ദ്രിയങ്ങളെ അതിക്രമിച്ചു പോവില്ല. യോഗിയാകുവാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ ഈ സ്വാദു നോക്കുന്ന ഏര്‍പ്പാട് തീരെ വെടിയണം. ഒരു തത്ത്വം കൈക്കൊള്ളുക: ആ ഒറ്റത്തത്ത്വത്തെ സ്വന്തം പ്രാണനാക്കിവെയ്ക്കുക. അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതു തന്നെ ജീവിതസര്‍വ്വസ്വമാക്കുക. മസ്തിഷ്‌കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വംകൊണ്ടു നിറയട്ടെ: മറ്റു വിചാരങ്ങളെയെല്ലാം എങ്ങാനും വെടിഞ്ഞുകളയുക. ഇതാണു വിജയത്തിനുള്ള വഴി. ഈ വഴിക്കാണ് അദ്ധ്യാത്മമഹാവീരന്മാര്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ വെറും ചിലയ്ക്കുന്ന യന്ത്രങ്ങള്‍. നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഗൃഹീതരാകണമെങ്കില്‍, മറ്റുള്ളവരെ അനുഗൃഹീതരാക്കണമെങ്കില്‍, അധികം ആഴത്തില്‍ പോവുകതന്നെ വേണം. അതിന് ആദ്യത്തെപ്പടി, മനസ്സിനെ അലട്ടാതിരിക്കുകയാകുന്നു, മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി സഹവസിക്കാതിരിക്കുകയാകുന്നു. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുന്നത് അനുഭവമാണല്ലോ. അവ പരിത്യജിക്കണമെന്നുമാത്രമല്ല, പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും - നല്ലതായാലും ചീത്തയായാലും - പരിത്യജിക്കതന്നെവേണം.

കഠിനമായി പ്രയത്‌നിക്കണം: നിങ്ങള്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ, അതു സാരമില്ല: ഫലചിന്ത കൂടാതെ നിഷ്ഠയില്‍ നിമഗ്‌നനായി പണിയെടുക്കണം. ധൈര്യം വേണ്ടുവോളമുണ്ടെങ്കില്‍ ആറുമാസത്തിനകം സിദ്ധയോഗിയാകാം. അതിനുപകരം ഇതിലിത്തിരിയും മറ്റെല്ലാത്തിലുമിത്തിരിശ്ശയും പരീക്ഷിച്ചു നോക്കുന്നവര്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ല. ഒരു പാഠം പംക്തി പഠിച്ചുവെച്ചിട്ട് ഒരു ഫലവുമില്ല. തമോഗുണം നിറഞ്ഞ് അന്ധരും മന്ദരുമായി ഒരാശയത്തിലും മനസ്സുറയ്ക്കാതെ വിനോദിക്കാന്‍ വല്ലതും വേണമെന്നുമാത്രം കാംക്ഷിക്കുന്ന ആളുകള്‍ക്കു മതവും തത്ത്വജ്ഞാനവുമെല്ലാം നേരമ്പോക്കിനുള്ള വകമാത്രമാണ്. വിടാതെ പരിശ്രമിക്കാന്‍ ആകാത്തവരാണവര്‍. അവര്‍ ഒരു പ്രസംഗം കേള്‍ക്കും. അതു സരസമായി എന്നു വിചാരിക്കും: വീട്ടില്‍ചെന്ന് അതു മുഴുവന്‍ മറന്നു കളയുകയും ചെയ്യും.

ജയം കൈവരണമെങ്കില്‍ ഗംഭീരമായ സ്ഥിരപരിശ്രമവും ഗംഭീരമായ ഇച്ഛാശക്തിയും വേണം. ‘ഞാന്‍ കടല്‍ വെള്ളം കുടിച്ചുതീര്‍ക്കും.’ ‘ഞാന്‍ ഇച്ഛിച്ചാല്‍ പര്‍വ്വതങ്ങള്‍ തകര്‍ന്നുപോകും.’ അത്രയ്ക്ക് ഊര്‍ജ്ജിതം വേണം, അത്തരം നിശ്ചയദാര്‍ഢ്യം വേണം; കഠിനമായി പണിയെടുക്കണം:
എങ്കില്‍ നിങ്ങള്‍ പരമപദത്തില്‍ എത്തുകയും ചെയ്യും. [വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 6. പേജ് 214-218]

source: http://nadapuramtheru.blogspot.com/2013/07/65.html

ധര്‍മ്മയുദ്ധം



ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.


കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം

soure:  http://nadapuramtheru.blogspot.com/2013/04/blog-post.html

ശിവരാത്രി മാഹാത്മ്യം




“ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി”

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. കോശ ശ്രോതസുകളായ സൂര്യന്‍,ചന്ദ്രന്‍, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാന്റ മൂന്നു നേത്രങ്ങള്‍ ഉള്ളതിനാല്‍ മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനനും ഭസ്മാലംകൃതനുമായ ശിവന്‍ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമാണ്.

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു.

ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുള്‍. പാലാഴി മഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിനുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.

ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചില്‍ പുരോഗമിച്ചപ്പോള്‍ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട് പരമശിവന്‍ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവെന്നാണ് ഐതിഹ്യം. ഇത് കമ്പരാമായണത്തിലാണുള്ളത്. അതിനാല്‍ കുംഭമാസത്തിലെ ചതുര്‍ദശി ദിവസം ശിവഭക്തര്‍ ആഹാരം കഴിക്കാതെ ഉറക്കമൊഴിച്ച് ശിവസങ്കീര്‍ത്തനം ചെയ്തു വ്രതമനുഷ്ഠിച്ചു. അതാണ് ശിവരാത്രിയായി കൊണ്ടാടുന്നത്.


അമൃതമഥനം ആരംഭിക്കുന്നു

വിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു ഭീരുത വെളിപ്പെടുത്താതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി.

ഇത്തരുണത്തില്‍ സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവര്‍ണ്ണ‘’നും, ശ്രീപാര്‍വ്വതി ‘’കാളി’‘യുമായി.

ഹിന്ദുക്കളുടെ ഒരു വിശേഷദിവസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ദേവാസുരന്മാര്‍ ഒത്തുചേര്‍ന്ന് പാലാഴി കടഞ്ഞപ്പോഴുണ്ടായ കാളകൂടമെന്ന ഭയങ്കര വിഷം ലോകവിനാശം തടയാനായി ശിവന്‍ കുടിച്ചു. അതിനെത്തുടര്‍ന്ന് ശിവനുണ്ടായ ബോധക്ഷയത്തെ സൂചിപ്പിക്കുന്ന ദിനമാണിത്. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവ-ദൈത്യ-മാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന്‍ അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.

ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.

അതുകൊണ്ടു തന്നെ ഇന്നും ശിവഭക്തന്മാര്‍ ദിവസം മുഴുവന്‍ ഉറങ്ങാതെ ഉപവസിച്ച്, രാത്രി ഉറങ്ങാതെ ഈ ദിനത്തില്‍ ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവും പ്രബലമാണ്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയൊട്ടാകെ ശിവരാത്രി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആലുവ ശിവരാത്രി പ്രസിദ്ധമാണ്

Thursday, December 19, 2013

ധ്യാനം നിര്‍വിഷയം മനഃ.


മനസ്സില് നാമ രൂപ സങ്കല്പങ്കങള് ഇല്ലാത്ത അവസ്ഥ യാണ് ധ്യാനാവസ്ഥ. നാമരൂപ സങ്കല്പങ്കങള് ഉയരുമ്പോള് ഇതു ബോധം ഇതു ബ്രഹ്മ എന്നറിഞ്ഞു ലയിപ്പിക്കുന്നതാണു ധ്യാന പ്രക്രിയ.
നാമ രൂപങ്ങളെല്ലാം മനസ്സിലെ സങ്കല്പങ്ങള് മാത്രമാണെന്നും, സ്വപ്നതുല്യം മിഥ്യ ആണെന്നും അറിഞ്ഞു തള്ളുക.
ഇതെല്ലാം ആര്ക്ക് തോന്നുന്നു എന്ന് ആരാഞ്ഞു  അഹങ്കാര രൂപമായ കര്തൃ ഭോക്തൃ ഭാവങ്ങളെ ജ്ഞാനാഗ്നിയി ദഹിപ്പിക്കുക.
ഞാനു എന്നും എന്റെ എന്നുമുള്ള മമതയുടെ ശൂന്യത/മിഥ്യത്വം അറിഞ്ഞു അതിനെ വെറും തുഛമെന്നു കാണുക.
സങ്കല്പങ്ങളെ സത്യമെന്ന് കരുതി അതില് ഭോക്ട്രുത്വം ആരോപിക്കുമ്പോള്  മാത്രമേ ദുഃഖം ഉള്ളു എന്നറിഞ്ഞു സാക്ഷിയായിരിക്കുക.
ശക്തമായ സങ്കല്പ പ്രവാഹങ്ങള്  വന്നാല് "സര്വ്വം അനിത്യം" എന്ന് ഉറപ്പിച്ചു, ആദിയിലും  അന്ത്യത്തിലും ഇല്ലാത്ത സ്വപ്നങ്ങള് പോലെ, ഉണ്ടെന്നു അനുഭവിക്കുംപോഴും  ഇല്ലാത്ത സ്വപ്നങ്ങള് പോലെയാണ് എല്ലാ സങ്കല്പങ്ങളും എന്നുറപ്പിച്ചു എല്ലാ നാമ രൂപങ്ങളെയും രാഗ ദ്വെഷങ്ങളെയും കര്ത്രുത്വ ഭോക്ത്രുത്വങ്ങളെയും  ലയിപ്പിച്ചു നിർമല സ്വരൂപമായ ബ്രഹ്മത്തെ ബോധത്തെ സാക്ഷി ചൈതന്യത്തെ ഭക്തിയോടെ ആശ്രയിച്ചു സാക്ഷി രൂപത്തില് ഇരിക്കുക.
വാസ്തവത്തില് ഞാന് ഒന്നും ചെയ്യുന്നുമില്ല അനുഭവിക്കുന്നുമില്ല, എന്ന സത്യം ശരിക്ക് വിചാരം ചെയ്തു മനസ്സിലാക്കി ർമ്മെന്ദ്രിയങ്ങൾക്ക് വിഷയമായി യാദൃശ്ചയ വന്നുചേരുന്ന കര്മ്മങ്ങള് യാതൊരു അഭിമാനവുമില്ലാതെ കര്മ്മ ഫലത്തില് മമതയില്ലാതെ ചെയ്തു സുഖമായിരിക്കുക


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


മനസിന്ഏകാഗ്രതയും ശാ ന്തിയും നല്കി പരിപൂര് സ്വ സ്ഥതയിലേക്ക്നയിക്കുവാന്ആത്മാര്പ്പണം ചെയ്തുള്ള ധ്യാനം സഹായിക്കുന്നു. ‘ധ്യാ നം നിര്വിഷയം മനഃഎന്നാ ണ്ധ്യാനത്തിന്നല്കിയിരിക്കുന്ന നിര്വചനം. വിഷയേച്ഛകളില്നിന്നെല്ലാം മനസ്പൂര്ണമായും മോചനം നേടിയ അവസ്ഥയാണിത്‌.


തിങ്ങിവിങ്ങി അടിച്ചിരമ്പി നുരച്ചാര്ത്തുകളുയര്ത്തിവരുന്ന വിചാരപ്രവാഹത്തെ നിങ്ങള്ക്ക്നിര്മ്മമം നോക്കിക്കാണാന്കഴിയുമെങ്കില്ഒഴുക്കുതന്നെ ക്രമേണ അവസാനിക്കുകയും തല്ഫലമായി ഉപബോധതലം ജലശൂന്യമായിത്തീരുകയും ചെയ്യും.ഉപബോധതലത്തിന്റെ സമ്മര്ദ്ദത്തില്നിന്ന്വിമുക്തമായ ബോധമനസ്സ്കനം കുറഞ്ഞതായിത്തീരുകയും ധ്യാനജന്യമായ ആനന്ദത്തിന്റെ കഴിവ്സമ്പാദിക്കുകയും ചെയ്യുന്നു. അങ്ങനെയായിത്തീര്ന്ന മനസ്സ്ധ്യാനത്തിന്ഏറ്റവും പറ്റിയതായിത്തീരുന്നു.

-
സ്വാമി ചിന്മയാനന്ദന്

എണ്ണമില്ലാത്തത്ര പ്രാപഞ്ചികദൃശ്യങ്ങളെ കാട്ടി നമ്മെ വഴിതെറ്റിക്കുന്നത് മനസ്സിന്റെ അനിയന്ത്രിതമായ അവസ്ഥയാണ്, മനസ്സിന്റെ ആസ്വഭാവം നിയന്ത്രിതമായാലോ ? ദ്വൈതഭാവം അസ്തമിച്ചു -

"
മനോദൃശ്യമിദം ദ്വൈതം യത്കിഞ്ചിത് സചരാചരം
മനസോ ഹ്യമനീഭാവേ ദ്വൈതം നൈവോപലഭ്യതേ"എന്നു മാണ്ഡൂക്യകാരികയില് പറയുന്നത് ഇതു തന്നെ ആണ്.

"മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്ത്യൈ നിര്വിഷയം സ്മൃതം"വിഷയാസക്തമായ മനസ് ബന്ധങ്ങള്ക്കായും , നിര്വിഷയമായത്- വിരക്തമായത് മോക്ഷത്തിനും കാരണമാകുന്നു.

ശ്രീരാമകൃഷ്ണന്റെ ഉപദേശം പോലെ ബാങ്കിലെ കാഷ്യര് ധനം കൈകാര്യം ചെയ്യുന്നുണ്ട് - പക്ഷെ അതൊന്നും അത് തന്റെതായി കണ്ടു കൊണ്ടല്ല - അതേ ഭാവത്തോടു കൂടി ചെയ്യുവാന് ശീലിക്കുക.
"ഇഹൈവ തൈര്ജ്ജിതഃ സര്ഗോ യേഷാം സാമ്യേ സ്ഥിതം മനഃ"


"ശുഭാശുഭാഭ്യാം മാര്ഗ്ഗാഭ്യാം വഹന്തീ വാസനാസരിത്
പൗരുഷേണ പ്രയത്നേന യോജനീയാ ശുഭേ പഥി"
യോഗവാസിഷ്ഠ
ശുഭവും അശുഭവും ആയ മാര്ഗ്ഗങ്ങളില്കൂടി ഒഴുകുന്ന വാസന ആകുന്ന നദിയെ പൗരുഷങ്ങളാല്‍ - (കര്മ്മങ്ങളാല്‍) ശുഭമായ വഴിയിലേക്ക്തിരിച്ചു വിടണം.