Thursday, June 20, 2013

ആദിയില്‍ അനന്താവബോധത്തില്‍ ഒരു വിഭജനം ഉണ്ടായി. In the Beginning was the Word


വ്സിഷ്ഠന്തുടര്ന്നു: ആദിയില്പരമപുരുഷനില്‍ (അനന്താവബോധത്തില്ഒരു വിഭജനം ഉണ്ടായി. എങ്ങിനെയെന്നാല്‍ , അനന്തത, കാഴ്ച്ചവസ്തുവും കാഴ്ച്ചക്കാരനും ആയി. ദൃഷ്ടാവ്കാഴ്ച്ചയെ സമ്പൂര്ണ്ണമായി ഉള്ക്കൊള്ളാന്‍, അറിയാന്ശ്രമിക്കവേ ആകെ ചിന്താക്കുഴപ്പമായി. യാഥാര്ഥ്യമെന്ത്‌, കാഴ്ച്ചയെന്ത്എന്നു തിരിച്ചറിയാന്വയ്യാത്ത ഒരവസ്ഥ. ചിന്താക്കുഴപ്പത്തിന്റെ ഫലമായി അനന്താവബോധത്തില്പരിമിതമായ അനേകം ധാരണകള്ഉണ്ടായി. പരിമിതമനസ്സ്എണ്ണമില്ലാത്ത സങ്കല്പ്പങ്ങളും ആശയങ്ങളുമുണ്ടാക്കി. അവ ആത്മാവിനെ ക്ഷീണിതമാക്കി ഉണ്മയെ മറച്ച്ദു:ഖാനുഭവം നല്കുന്നു. മനസ്സിവയെ പര്വ്വതാകാരമാക്കി അവതരിപ്പിക്കുന്നു. ആശയങ്ങളും അനുഭവങ്ങളും മനസ്സില്മുദ്രിതമായി വാസനകളാവുന്നു. ഇവയില്മിക്കതും പ്രകടമാവാതെ ലീനമായാണ്നിലകൊള്ളുന്നത്‌.. മനസ്സവയെ ഉപേക്ഷിക്കുമ്പോള്സൂര്യോദയത്തില്മൂടല്മഞ്ഞെന്നപോലെ മൂടുപടം നീങ്ങി സത്യം തെളിയുന്നു. അതോടെ ദു:ഖത്തിനവസാനവുമായി. അതുവരെ കുട്ടികള്തുമ്പികളെ കളിപ്പിക്കുമ്പോലെ, മനസ്സ്കളിയായി ലീലയാടുകയാണ്‌..
aadiyil parama purushanil purusha prakruti vibhajanam undaayi. kaazhchakkaranum kaazhchavastuvum undaayi. purushan prakrutiye ariyaan shramichappol vibhajanam drudhamaayi. chitha vruthikal potti purappedukayaayi. ida vruthiyil ninnum mano vruthi, buddhi vruthi, aham vruthi ennii chitha vruthikal undaayi, vruthi saarropyam drudhamaakunnu.
thudarnnu dhaaranakalum aashayangalum undaakki ananthavabodhathe aavaranam cheythu marachu ennamatta putiya vruthi vikhepangal undaakkukayum athil ninnu putiya anubhavangalundaayi, athu manassil mudritamaayi vaasanakalayi adiyumpol manassundaakunnu.
vasanakalil ninnu raaga dweshangalum, karmangalum, karmabhala pratikaranangalum (as gain/loss) sukha dukkhangalum, puthiya vaasanakalum  undaakunnu.

വസിഷ്ഠന്തുടര്ന്നു: രാമ: സര്വ്വവ്യാപിയും, നിര്മ്മലവും, ശാശ്വതവും അനന്താവബോധവുമായ പരം പൊരുളിനെ മൂടുപടംകൊണ്ടു മറയ്ക്കാന്മനസ്സിനാവുന്നു എന്നതിനേക്കാള്വിസ്മയകരമായി മറ്റ്എന്തുണ്ട്‌? എന്നിട്ടോ, അതിനെ മനസ്സ് ജഢമാത്രമായ ശരീരവുമായി കൂട്ടിക്കലര്ത്തി സംഭ്രമിപ്പിക്കുന്നു.
ചലനവസ്തുക്കളില്മനസ്സ്വായുവായി പ്രകടമാവുന്നു. ഭൂമിയുടെ ദൃഢതയും ആകാശത്തിലെ ശൂന്യതയും മനസ്സു തന്നെ. മനസ്സ്മറ്റൊരിടത്താണെങ്കില്കഴിക്കുന്ന ആഹാരത്തിന്റെ സ്വാദ്അനുഭവവേദ്യമല്ല. മനസ്സ്മറ്റൊരിടത്തുള്ളപ്പോള്കണ്മുന്നിലുള്ളതുകൂടി നമുക്ക്കാണാനാവില്ല. ഇന്ദ്രിയങ്ങള്മനസ്സില്നിന്നുണ്ടായതാണ്‌-. തിരിച്ചല്ല. മനസ്സും ശരീരവും രണ്ടും രണ്ടാണെന്ന് വിഡ്ഢികളേ പറയൂ. അവ ഒന്നു തന്നെ. മനസ്സു മാത്രം. സത്യം സാക്ഷാത്കരിച്ച മഹര്ഷിമാര്ക്കു നമോവാകം. സത്യമറിഞ്ഞ മാമുനിമാര്ക്ക്‌, തന്നെയൊരു സ്ത്രീ വന്നു പുണര്ന്നാലും അതൊരു ശല്യമാവുന്നില്ല. ശരീരത്തിലൊരു തടിക്കഷണം സ്പര്ശിക്കുന്നതുപോലെയേ അതനുഭവമാകുന്നുള്ളു. കൈകള്വെട്ടിമാറ്റിയാലും അചഞ്ചലമായിരിക്കാന്അവര്ക്കാവും. എല്ലാ ദു:ഖങ്ങളേയും ആനന്ദാനുഭവമാക്കാനും അവര്ക്കാവും.
മനസ്സ്മറ്റൊരിടത്താണെങ്കില്അതിരസകരമായ ഒരു കഥ ചെവിയിലെത്തിയാലും നാം അതു കേള്ക്കുന്നില്ല. സ്വയം പല കഥാപാത്രങ്ങളായി അഭിനയിക്കാന്കഴിയുന്ന ഒരു കൃതഹസ്തനടനേപ്പോലെ സ്വപ്നം, ജാഗ്രത്ത്തുടങ്ങിയ പലബോധതലങ്ങളും സൃഷ്ടിക്കാന്മനസ്സിനു കഴിയുന്നു. ലവണ മഹാരാജാവിനേപ്പോലെയുള്ള ഒരു മഹാനെപ്പോലും അപരിഷ്കൃതനായ ഒരു ഗോത്രവര്ഗ്ഗക്കാരനായി മാറ്റാന്മനസ്സിനെത്രവേഗമാണു സാധിച്ചത്‌!!. മനസ്സ്സ്വന്തമായി കെട്ടിയുണ്ടാക്കുന്നതിനെയാണ്അനുഭവിക്കുന്നത്‌.. ചിന്തകളാല്പടുത്തുകെട്ടിയതാണ്മനസ്സ്‌.. ഇതറിഞ്ഞ്നീ നിനക്ക്ബോധിച്ചതുപോലെ പ്രവര്ത്തിച്ചാലും. തുടര്ച്ചയായ ചിന്തകള്കൊണ്ട്ദൃഢീകൃതമായ മനസ്സ്താന്ജനിച്ചെന്നും മരിച്ചെന്നും ചിന്തിക്കുന്നു. സ്വയം രൂപരഹിതമെങ്കിലും മനസ്സ്ശരീരവുമായി തദാത്മ്യഭാവം കൈക്കൊള്ളുന്നു. ശരീരമുള്ള ഒരു ജീവനാണു താന്എന്നു ധരിക്കുന്നു. ചിന്തകള്കാരണമാണ്ഒരുവനില്ദേശചിന്തയും സുഖ-ദു:ഖാനുഭവങ്ങളും അങ്കുരിക്കുന്നത്‌.. വിത്തിലെ എണ്ണപോലെ ലീനമായി ഇതെല്ലാം മനസ്സിലുള്ളതുതന്നെ.
ആരൊരുവന്മനസ്സിനെ സുഖം നേടാനായി വിഷയവസ്തുക്കളില്അലയാന്വിടുന്നില്ലയോ അവന്മനസ്സിനെ വെന്നവനാണ്‌.. "തൂണില്ബന്ധിച്ചവന്തൂണിനെപ്പോലെ തന്നെ അചലമാണ്‌.. അതുപോലെ മഹാത്മാക്കളുടെ മനസ്സ്ഉണ്മയില്നിന്നും വ്യതിചലിക്കുന്നില്ല. അവനാണ്മനുഷ്യന്‍... മറ്റെല്ലാവരും വെറും പുഴുക്കളത്രേ." നിരന്തര ധ്യാനത്തിലൂടെ, സത്യമറിഞ്ഞവന്പരമപദം പ്രാപിക്കുന്നു

വസിഷ്ഠന് തുടര്ന്നു: മനസ്സെന്ന ഭൂതത്തെ ജയിക്കാനുള്ള മാര്ഗ്ഗം സ്വപ്രയത്നത്തിന്റെ, അല്ലെങ്കില് ആത്മജ്ഞാനത്തിന്റെ സഹായത്താല് സുഖാനുഭവങ്ങള്ക്കായുള്ള അതിന്റെ ആര്ത്തിപൂണ്ട  ആശകള് ഉപേക്ഷിക്കുക എന്നതാണ്.. വാസ്തവത്തില് ഇതിന് പ്രത്യേകിച്ച് കഠിനാദ്ധ്വാനം ഒന്നും ആവശ്യമില്ല. ചെറിയ കുട്ടികളുടെ ശ്രദ്ധ എളുപ്പത്തില് തിരിച്ചുവിടുന്നതുപോലെ, ഉചിതമായ ഭാവമുണ്ടാക്കിയെടുക്കുന്നതിലൂടെ, നമുക്കും ഇതു സാധിക്കാം. അത്യാര്ത്തികളെ ഉപേക്ഷിക്കാന് കഴിയാത്തവന് നശിക്കുന്നു; കാരണം അതിലൂടെ മാത്രമേ ഒരുവന് നന്മയിലേയ്ക്കു നയിക്കപ്പെടുകയുള്ളു. തീവ്രമായ സാധനയിലൂടെ മനസ്സിനെ ജയിക്കാം. അങ്ങിനെ ക്ലേശലേശംകൂടാതെ വ്യക്തിബോധത്തിന് അനന്താവബോധത്തില് ആമഗ്നമാവാം. അപ്പോള് വ്യക്തിത്വത്തിന്റെ ചട്ടക്കൂടെന്ന പരിമിതി ഇല്ലാതായിക്കഴിഞ്ഞു. ഇത് തീര്ച്ചയായും എളുപ്പത്തില് സാധിക്കാവുന്നതാണ്.. ഇതിനു കഴിയാത്തവന് മനുഷ്യരൂപത്തിലുള്ള കഴുകന്മാരത്രേ.

മുക്തിപദപ്രാപ്തിക്ക് മനോനിയന്ത്രണമല്ലാതെ മറ്റ് മാര്ഗ്ഗങ്ങള് ഒന്നുമില്ല. അതായത് മനസ്സിന്റെ ആര്ത്തികളെ ഉപേക്ഷിക്കാന് തീവ്രപരിശ്രമം നടത്തുക എന്നതു തന്നെ. മനസ്സിനെ 'കൊല്ലാന്' സംശയലേശമന്യേ ഒരുറച്ച തീരുമാനമെടുക്കുക. ഇതു സാധിച്ചില്ലെങ്കില് ഗുരുനാഥന്റെ നിദ്ദേശങ്ങള് ക്കും, വേദഗ്രന്ഥപഠനത്തിനും മന്ത്രജപത്തിനുമെല്ലാം തൃണമൂല്യം മാത്രമേയുള്ളു എന്നറിയുക. "അസങ്കല്പ്പം എന്ന ആയുധംകൊണ്ട് മനസ്സിന്റെ വേരറുത്താല് മാത്രമേ ഒരുവന് സര്വ്വവ്യാപിയും പരമശാന്തവുമായ പരബ്രഹ്മപദം പ്രാപിക്കുവാന് കഴിയൂ." തെറ്റായ ധാരണകളുടെയും ദു;ഖത്തിന്റെയും സന്തതിയാണ് സങ്കല്പ്പം, അല്ലെങ്കില് ഭാവന. ഇത് ആത്മജ്ഞാനംകൊണ്ട് ഇല്ലാതാക്കിയാല്പ്പിന്നെ പരമശാന്തിയായി. എന്തുകൊണ്ടാണിത് വളരെ ക്ലേശകരമായി തോന്നുന്നത്? മന്ദബുദ്ധികളാല് ഉണ്ടാക്കപ്പെട്ട വിധി, നിയോഗം, ദൈവങ്ങള് തുടങ്ങിയ പരിമിത സങ്കല്പ്പങ്ങളെ ഉപേക്ഷിക്കൂ എന്നിട്ട് സ്വപ്രയത്നം കൊണ്ട്, ആത്മജ്ഞാനംകൊണ്ട്, മനസ്സിനെ 'അമനസ്സ്' ആക്കൂ. അനന്താവബോധത്തില് വ്യക്തിബോധം മുങ്ങി വിലയനം  പ്രാപിച്ചപോലെ  ഇല്ലാതാവട്ടെ. എന്നിട്ട് എല്ലാത്തിനും അപ്പുറം പോവുക.

പരംപൊരുളുമായി താദാത്മ്യം പ്രാപിച്ച നിന്റെ മേധാശക്തി, അനശ്വരമായ ആത്മാവില് വിലീനമാവട്ടെ. അങ്ങിനെ മനസ്സടക്കി എല്ലാ വികല്പ്പങ്ങളുമൊഴിഞ്ഞ ഒരുവന് മൂന്നുലോകങ്ങളെ കീഴടക്കുക എന്നതുപോലും പാഴ്വേലയായിത്തോന്നും. ഇതിന് വേദപരിജ്ഞാനമോ, സമൂഹത്തിലെ ഉയര്ച്ച താഴ്ചകളോ പ്രശ്നമല്ല. ആത്മജ്ഞാനം മാത്രമാണു കാര്യം. എന്താണിതിനു പ്രയാസം? ഇതൊരാള്ക്ക് പ്രയാസമെന്നു തോന്നിയാല്പ്പിന്നെ  എങ്ങിനെയാണീ ലോകത്ത് അത്മജ്ഞാനമില്ലാതെ നിഷ്പ്രയാസം ജീവിക്കുക? അതും പ്രയാസമേറിയതുതന്നെയല്ലേ? ഒരിക്കലും മരണമില്ലാത്ത ആത്മാവിനെ അറിഞ്ഞവന് മരണത്തെ പേടിയില്ല. ബന്ധുമിത്രാദികളുടെ വേര്പാട് അവനെ ബാധിക്കുന്നില്ല. 'ഇതു ഞാന്', 'ഇതെന്റേത്', എന്നീ ചിന്തകളാണ് മനസ്സ്.. ഇവയെ മാറ്റിയാല് പിന്നെ മനസ്സില്ല. അത് ഭയരഹിതമായ അവസ്ഥയാണ്.. വാള് മുതലായ ആയുധങ്ങള് ഭയജനകമാണ്.. എന്നാല് അഹംകാരം നശിപ്പിക്കുന്ന വിജ്ഞാനമെന്ന ആയുധം അഭയമാണ് നല്കുന്നത്..

വസിഷ്ഠന് തുടര്ന്നു: മനസ്സ് എതേതു പദാര്ത്ഥങ്ങളിലേയ്ക്കാണോ തീക്ഷ്ണമായി ശ്രദ്ധതിരിച്ച് ചലിക്കുന്നത്, അവിടെ ആര്ത്തികളെ അടക്കാനുള്ള വഴി മനസ്സ് സ്വയം കണ്ടെത്തുന്നു. എന്നാല്  ചലനത്തിന്റെ ദിശ തികച്ചും വ്യക്തമല്ല. സമുദ്രോപരിയുള്ള ഓളങ്ങളെപ്പോലെ അവ ചിലപ്പോള് ചിലയിടത്ത് അപ്പപ്പോള് കാണപ്പെട്ടു മറയുകയാണ്.. മഞ്ഞുകട്ടയില് തണുപ്പ് സഹജമെന്നതുപോലെ മനസ്സും ചഞ്ചലത്വവും  തമ്മില് വേര്പിരിക്കാനാവില്ല.

രാമന് ചോദിച്ചു: മഹാത്മന്, മനസ്സിന്റെ അസ്വസ്ഥതയെ ബലമായി നിയന്ത്രിക്കാന് ശ്രമിക്കുന്നത് കൂടുതല് വിക്ഷോഭങ്ങള്ക്കിടയാക്കുകയില്ലേ?

വസിഷ്ഠന് പറഞ്ഞു: ശരിയാണ്, അസ്വസ്ഥതകളില്ലെങ്കില് മനസ്സില്ല. മനസ്സിന്റെ സഹജഭാവം തന്നെ അസ്വസ്ഥതയാണ്.. അനന്താവബോധത്തെ അടിസ്ഥാനമാക്കി മനസ്സിലുള്ള അസ്വസ്ഥതയാണ് ലോകമായി പ്രകടമാവുന്നത്.. രാമ: അതാണ് മനസ്സിന്റെ ശക്തി. "എന്നാല് മനസ്സില് നിന്ന് അസ്വസ്ഥതയെ നീക്കം ചെയ്താല് അതു 'മരിച്ച' മനസ്സാണ്.. അതാണ് തപസ്സ്.. വേദശാസ്ത്രങ്ങളിലൂടെ വെളിവാകുന്ന മുക്തിയും അതാണ്.". മനസ്സങ്ങിനെ അനന്താവബോധത്തില് വിലയിക്കുമ്പോള് പരമ ശാന്തിയും മനസ്സ് ചിന്തകളില് മുഴുകുമ്പോള് ദു:ഖവുമാണ് ഫലം.

മനസ്സിന്റെ അസ്വസ്ഥതയാണ് അവിദ്യ, അജ്ഞാനം, എന്നൊക്കെ അറിയപ്പെടുന്നത്.. അതാണ് വാസനകളുടെ ഇരിപ്പിടം. നിരന്തരമായ അന്വേഷണത്തിലൂടെ, സുഖദായികളായ വിഷയവസ്തുക്കളോടുള്ള ആസക്തി ഉപേക്ഷിച്ച്, അതിനെ ഇല്ലാതാക്കുക. രാമ: മനസ്സ് ഒരു നാഴികമണിയുടെ നാക്കുപോലെ സത്തില് നിന്നും അസത്തിലേയ്ക്ക്, ബോധത്തില്നിന്നും ജഢത്തിലേയ്ക്ക്, ചഞ്ചാടിക്കൊണ്ടേയിരിക്കുന്നു. ജഢവസ്തുവില് ഏറെക്കാലം ശ്രദ്ധപതിപ്പിച്ചിരുന്നാല് മനസ്സ് ജഢസ്വഭാവം സാത്മീകരിക്കുന്നു. അതേ മനസ്സ് ആത്മാന്വേഷണത്തിന്റേയും ജ്ഞാനത്തിന്റേയും മാര്ഗ്ഗത്തിലേയ്ക്ക് ഉന്മുഖമാവുമ്പോള് എല്ലാ സങ്കല്പ്പങ്ങളും കുടഞ്ഞെറിഞ്ഞ് നിര്മ്മലബോധമെന്ന സ്വരൂപത്തിലേയ്ക്ക് തിരിച്ചെത്തുന്നു.

സ്വാഭാവികമായുള്ളതോ സങ്കല്പ്പിച്ചുണ്ടാക്കിയതോ ആയ വസ്തുവിന്റെ രൂപം മനസ്സ് ആര്ജ്ജിക്കുന്നു. അതുകൊണ്ട് ദൃഢനിശ്ചയത്തോടെ, ബുദ്ധിപൂര്വ്വം എല്ലാ ദു:ഖങ്ങള്ക്കുമതീതമായ, സംശയരഹിതമായ അവസ്ഥയെ ധ്യാനിക്കൂ. മനസ്സിന് സ്വയം നിയന്ത്രിക്കാന് അറിയാം മറ്റൊരു മാര്ഗ്ഗം ഇല്ല താനും. ജ്ഞാനികള് അവരുടെ ലീനവാസനകളെ (അതു മനസ്സു തന്നെ) അവ ഉയരുന്ന മാത്രയില്ത്തന്നെ നീക്കംചെയ്ത് അവിദ്യയെ ജയിക്കുന്നു. ആദ്യം ആര്ത്തികളെ ത്യജിച്ച് മനോപാധികളെ നശിപ്പിക്കുക. പിന്നീട് ബന്ധനം, മോചനം തുടങ്ങിയ ധാരണകളെപ്പോലും മനസ്സില്നിന്നു നീക്കുക. അങ്ങിനെ എല്ലാ ഉപാധികളില്നിന്നും പൂര്ണ്ണമായി സ്വതന്ത്രനാവുക.

വസിഷ്ഠന് തുടര്ന്നു: മാനസീകമായ ഉപാധികള് , അഥവാ വാസന, യാഥാര്ത്ഥ്യമല്ലെങ്കിലും അത് മനസ്സില് ഉയര്ന്നുവരുന്നുണ്ട്. ഒരേവസ്തുവിനെ (ചന്ദ്രനെ) രണ്ടായിക്കാണുന്ന ഒരുതരം മാനസീക രോഗത്തോട് ഇതിനെ ഉപമിക്കാം. അതുകൊണ്ട് വാസനകളെ വെറും മതിഭ്രമമെന്നു മനസ്സിലാക്കി തീര്ത്തും ത്യജിക്കണം. അവിദ്യയുടെ പരിണിതഫലം അജ്ഞാനിയെ മാത്രമേ ബാധിക്കൂ. ജ്ഞാനിക്കോ, അത് വെറും വാക്കുകള് മാത്രം. വന്ധ്യയുടെ പുത്രന് എന്നു പറയുന്നതുപോലെ അസംബന്ധം.

രാമാ, അജ്ഞതയില് തുടരാതിരിക്കൂ. ജ്ഞാനിയാവാന് ശ്രമിക്കൂ. രണ്ടാമതൊരു ചന്ദ്രനുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല് അതു തള്ളിക്കളയുന്നതുപോലെ മനസ്സിന്റെ ഉപാധികളെ ഉപേക്ഷിച്ചാലും. ഇവിടെ യാതൊരു കര്മ്മത്തിന്റേയും കര്ത്താവ് നീയല്ല. രാമ: പിന്നെ നീയെന്തിന് കര്ത്തൃത്വ ഭാവം കൈക്കൊള്ളുന്നു? 'ഒന്നു' മാത്രം ഉള്ളപ്പോള് ആര് എന്തു കര്മ്മം എങ്ങിനെ ചെയ്യാനാണ്? "നിഷ്ക്രിയനാകരുത്; ഒന്നും ചെയ്യാതിരുന്നിട്ട് എന്തു കിട്ടാനാണ്? ചെയ്യേണ്ട കാര്യങ്ങള് ചെയ്യുകതന്നെ വേണം. അതുകൊണ്ട് ആത്മാവില് അഭിരമിക്കൂ." സ്വയം സഹജമായ കര്മ്മങ്ങള് ചെയ്യുമ്പോഴും അവയോട് നിനക്ക് മമതയില്ലെങ്കില് നീ കര്ത്താവല്ല. നീയൊന്നും ചെയ്യുന്നില്ലെങ്കിലും, 'നിഷ്ക്രിയത്തോട്' മമതവെച്ചുകൊണ്ടിരിക്കുന്നുവെങ്കില് നീ കര്ത്താവാണ്. .

പ്രത്യക്ഷ ലോകത്തിന്റെ ചാലകശക്തി വാസനകളാണ്.. അത് മണ്കുടമുണ്ടാക്കുന്ന കുശവന്റെ ചക്രം പോലെ ചുറ്റിക്കൊണ്ടിരിക്കുന്നു. പാഴ്മുളത്തണ്ടുപോലെ അകം പൊള്ളയായ ഒന്നാണു വാസന. നദിയിലെ ഓളങ്ങളെപ്പോലെ, മുറിച്ചുമാറ്റിയാലും അതൊടുങ്ങുന്നില്ല. അതീവ സൂക്ഷ്മവും മൃദുവുമാണെങ്കിലും അതിന് വാളിനേക്കാള് മൂര്ച്ചയുണ്ട്.. അതിനെ ഗ്രഹിക്കുക വയ്യ. അതിനെ അറിയുന്നത് അതിന്റെ പ്രതിഫലനങ്ങളില്നിന്നുമാണ്.. എന്നാല് ഒരുവന്റെ സത്യാന്വേഷണത്തില് അതുകൊണ്ട് പ്രയോജനങ്ങളൊന്നുമില്ല. സൃഷ്ടിജാലങ്ങളില് നാനാത്വം കാണപ്പെടുന്നത് ഉപാധികളാലാണ്..  അതിന് പ്രത്യേകിച്ച് വാസസ്ഥലങ്ങളൊന്നുമില്ല. എല്ലാടവും അതുണ്ട്..  മനോപാധികള് മേധാശക്തിയുടെ പ്രകടനമല്ലെങ്കിലും അത് ബുദ്ധിയില് അധിഷ്ഠിതമായതിനാല് അങ്ങിനെ തോന്നുന്നു. എപ്പോഴും മാറ്റത്തിനു വിധേയമായികൊണ്ടിരിക്കുമ്പോഴും അത് ശാശ്വതമാണെന്ന തോന്നലുളവാക്കുന്നു. അനന്താവബോധവുമായുള്ള ഇടപഴകല് നിമിത്തം അത് കര്മ്മോന്മുഖമായും അനുഭവപ്പെടുന്നു. അനന്താവബോധം സാക്ഷാത്കരിക്കുമ്പോള് മനോപാധികള്ക്ക് അവസാനമായി. വിഷയങ്ങളോടുള്ള ആസക്തിയാണ് വാസനകളെ ഊട്ടി വളര്ത്തുന്നത്.. ആസക്തിയുടെ അഭാവത്തില്പ്പോലും വാസന ഒരു സാദ്ധ്യതയായി അവശേഷിക്കുന്നു.

വസിഷ്ഠന്തുടര്ന്നു: വാസനകളെ, അജ്ഞതയെ, മനുഷ്യന്നിഷ്പ്രയാസം ആര്ജ്ജിച്ചു കൂട്ടിവയ്ക്കുന്നു. സുഖദായകമാണെന്നുതോന്നുമെങ്കിലും അവ ദു:ഖത്തിനു കാരണമാകുന്നു. ആത്മജ്ഞാനത്തെ മറയ്ക്കുന്നതുകൊണ്ടാണ്ഇത്സുഖം തരുന്നതായി തോന്നുന്നത്‌..  ലവണ രജാവിന്ഒരേയൊരുമണിക്കൂറിനെ ഒരായുസ്സുകാലമാക്കാന്കഴിഞ്ഞുവല്ലോ. മനോപാധി, വാസന, എന്തെങ്കിലും ചെയ്യാന്സ്വയം അശക്തമാണ്‌.. എന്നാല്കണ്ണാടിയില്ക്കാണുന്ന ദീപനാളത്തിന്റെ ഇളക്കം പോലെ വാസനകള്വളരെ ഊര്ജ്ജസ്വലമായി കാണപ്പെടുന്നു.

"
മനോഹരമായി വരച്ചുവച്ച ചിത്രപടത്തിലെ സ്ത്രീയ്ക്ക്ഒരു സ്തീയുടെ കര്ത്തവ്യങ്ങള്ചെയ്യാനാകാത്തതുപോലെ വാസനകള്പ്രബലങ്ങളാണെന്നു തോന്നുമെങ്കിലും സ്വയമായി എന്തെങ്കിലും ചെയ്യാന്അവ പര്യാപ്തമല്ല." ജ്ഞാനിയെ ഭ്രമിപ്പിക്കാന്അതിനാവില്ല. എന്നാല്മൂഢനെ അതു കീഴടക്കുന്നു. മരുഭൂമിയിലെ കാനല്ജലം കണ്ട്മൃഗങ്ങള്വിഡ്ഢികളാവുന്നു. എന്നാല്‍  ബുദ്ധിയുള്ള മനുഷ്യന്അതിന്റെ സത്യമറിയാം. മനോപാധികള്ക്ക്നൈമിഷികമായ അസ്തിത്വമേയുള്ളു; എങ്കിലും ഒഴുക്കുള്ള നദിപോലെ അതിനു സ്ഥിരതയുള്ളതായി തോന്നുന്നു. അതിന്സത്യത്തെ മൂടാന്കഴിയുന്നതുകൊണ്ട്സ്വയം ഉണ്മയാണെന്നു ഭാവിക്കുന്നു. എന്നാല്അതിനെ അറിയാന്തുനിഞ്ഞാലോ, അതിന്റെ 'കഥയില്ലായ്മ' വെളിപ്പെടുന്നു. തുലോം ദുര്ബ്ബലമായ ചെറുനാരുകള്പിരിച്ചു കൂട്ടി ശക്തിയുള്ള കയറുണ്ടാക്കുന്നതുപോലെ വാസനകള്ശക്തിയും ദൃഢതയും ആര്ജ്ജിക്കുന്നത്പ്രത്യക്ഷലോകത്തിലെ മുമ്പു പറഞ്ഞ ഗുണഗണങ്ങളാലാണ്‌. .
വാസനകള്പെരുകുന്നതായി തോന്നുന്നുവെങ്കിലും അതു സത്യമല്ല. തീനാളത്തിന്റെ തുമ്പിനെ പിടിക്കാനാവാത്തതുപോലെ അന്വേഷണത്തില്അതപ്രത്യക്ഷമാവുന്നു. എങ്കിലും ആകാശത്തിന്റെ നീലനിറം പോലെ വാസനകള്ക്ക്അസ്തിത്വമുണ്ടെന്നു തോന്നുന്നു. 'രണ്ടാമതൊരു' ചന്ദ്രന്റെ ദൃശ്യം പോലെ, സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ, അതു ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ശാന്തമായി വഞ്ചിയില്പോകുന്നവര്ക്ക്നദീതീരമാണ്നീങ്ങുന്നതെന്ന് തോന്നുമ്പോലെയാണിത്‌..  കര്മ്മോന്മുഖമാവുമ്പോള്പ്രത്യക്ഷലോകമെന്ന ഒരു നീണ്ടസ്വപ്നത്തെ അതു കാണിക്കുന്നു. എല്ലാ ബന്ധങ്ങളേയും അനുഭവങ്ങളെയും അതു വികടമാക്കുന്നു.
അവിദ്യ, അല്ലെങ്കില്വാസനകളാണ്ദ്വന്ദതയെ ഉണ്ടാക്കുന്നതും ഭാവത്തെ വളര്ത്തുന്നതും. അനുഭവങ്ങളും ധാരണകളും തമ്മിലുള്ള അന്തരത്തിനും വിഭാഗീയചിന്തയ്ക്കും അതുതന്നെ കാരണം. അയാഥാര്ത്ഥ്യ സ്ഥിതിയെപ്പറ്റി അവബോധമുദിക്കുമ്പോള്മനസ്സു നിലയ്ക്കുന്നു. വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോള്നദിയില്ല.
രാമന്ചോദിച്ചു: മഹാത്മന്‍, മരീചികയില്കാണുന്ന നദി ഒരിക്കലും അവസാനിക്കുന്നില്ലല്ലോ! ലോകത്തെ മുഴുവന്അന്ധമാക്കുന്ന അജ്ഞാനം എത്ര വിസ്മയകരം! ആശ, വെറുപ്പ്‌, എന്നീ രണ്ടു ചാലകശക്തികളാണ്അജ്ഞാനത്തെ, വാസനകളെ, പരിപോഷിപ്പിക്കുന്നത്‌..  ഭഗവന്‍,   മനോപാധികള്‍ , അല്ലെങ്കില്‍ അജ്ഞാനം, വീണ്ടുമൊരിക്കലും ഉദിച്ചുയരാതിരിക്കുവാന്എന്താണ്ഏറ്റവും ഉചിതമായ മാര്ഗ്ഗം?


രാമന്ചോദിച്ചു: മഹാത്മന്‍, ഭയാനകമായ അജ്ഞാനത്തിന്റെ ഇരുട്ട്എങ്ങിനെയാണ്ഇല്ലാതെയാവുക?
വസിഷ്ഠന്പറഞ്ഞു: രാമ: നമ്മുടെ നോട്ടം വിളക്കിലേയ്ക്കു തിരിഞ്ഞാല്പ്പിന്നെ നമ്മെസംബന്ധിച്ചിടത്തോളം ഇരുട്ട്ഇല്ലാതെയായി. അതുപോലെ ആത്മാവിലേക്ക്ശ്രദ്ധതിരിച്ചാല്അജ്ഞാനത്തിനും അവസാനമായി. അത്മജ്ഞാനമാര്ജ്ജിക്കാന്സ്വാഭാവികമായ ഒരുള്വിളി ഉണ്ടാവുന്നതുവരെ  അവിദ്യ, അല്ലെങ്കില്മാനസീകോപാധികള്എണ്ണമറ്റ ലോകങ്ങളെ പ്രകടമാക്കിക്കൊണ്ടേയിരിക്കും. പ്രകാശമെന്തെന്നറിയാന്ഒരു നിഴല്ആഗ്രഹിച്ചാല്വെളിച്ചത്തിന്റെ അറിവില്നിഴല്ഇല്ലാതെയാവുന്നു. അതുപോലെയാണ്ആത്മാന്വേഷണത്തിലൂടെ അജ്ഞാനത്തിന്റെ നാശമുണ്ടാവുന്നത്‌.. രാമ: ആശയാണ്അജ്ഞാനം. ആശകളൊടുങ്ങലാണ്മുക്തി. മനസ്സില്ചിന്തകളില്ലാത്തപ്പോഴാണിതു സാദ്ധ്യമാവുക.
രാമന്ചോദിച്ചു: മഹര്ഷേ, അങ്ങുപറഞ്ഞല്ലോ ആത്മജ്ഞാനം ഉണ്ടാവുമ്പോള്അവിദ്യ ഇല്ലാതാവുന്നു, എന്ന്. എന്താണീ ആത്മാവ്‌?
വസിഷ്ഠന്പറഞ്ഞു: രാമ: ബ്രഹ്മാവു മുതല്പുല്ക്കൊടിവരെ എല്ലാം ആത്മാവുതന്നെ. അവിദ്യയെന്നത്നിലനില്പ്പില്ലാത്ത ഒരു അയഥാര്ഥ്യമാണ്‌ (അസത്ത്‌). ))  മനസ്സ്എന്നുപറയുന്നത്രണ്ടാമതൊരു വസ്തുവല്ല. അത്മാവിലാണ് മൂടുപടത്തിന്റെ (അവിദ്യയുടെ) പ്രഭാവത്താല്വിഷയം-വിഷയി എന്നീ ഭാവങ്ങളുണ്ടാവുന്നതും അവയെ അനന്താവബോധത്തില്നിന്നു വേറിട്ടു കാണാനിടയാവുന്നതും. അതാണ്മനസ്സെന്നറിയപെടുന്നത്‌..  മൂടുപടം പോലും അത്മാവുതന്നെ.
മൂടുപടമെന്നത്അനന്താവബോധത്തില്ഒരു ചിന്ത, അല്ലെങ്കില്ആശയം, ഉദ്ദേശം, അങ്കുരിക്കുന്നതാണ്‌.. മനസ്സ് ചിന്തയുടെ സന്തതിയാണ്‌..  മനസ്സിനെ ഇല്ലാതാക്കാനും ചിന്തകളുടെ സഹായം വേണം. അതായത്ചിന്തകളുടെ, ആശയങ്ങളുടെ, അവസാനമെത്താനും ചിന്തകള്വേണം.  'ഞാന്പരബ്രഹ്മമല്ല' എന്നൊരു സുദൃഢമായ വിശ്വാസം (ചിന്ത) മനസ്സിനെ ബന്ധിക്കുന്നു. മനസ്സിനെ സ്വതന്ത്രമാക്കാന്‍ 'എല്ലാം പരബ്രഹ്മം മാത്രം' എന്നൊരു സുദൃഢവിശ്വാസത്തിനു സാധിക്കും." ആശയങ്ങളും ചിന്തകളും ബന്ധനമാണ്‌.. അവയുടെ അവസാനം മോചനവും. അതുകൊണ്ട്അവയില്നിന്നു സ്വതന്ത്രനാവുക. എന്നിട്ട്സ്വേഛയാ സഹജമായ കര്മ്മങ്ങള്ചെയ്യുക.
ചിന്ത, അല്ലെങ്കില്ഒരാശയമാണ്ആകാശത്തിന്റെ നീലനിറത്തിനു നിദാനം. അതുപോലെ മനസ്സ്ലോകത്തെ സത്തായി കാണുന്നു. ആകാശത്തിന്സത്യത്തില്നീലനിറമില്ല. പ്രകാശതരംഗംങ്ങളെ ഒരു പരിധിക്കപ്പുറം സ്പഷ്ടമായി കാണാന്കണ്ണുകള്അപര്യാപ്തമായതിനാലാണ്നീലനിറം കാണപ്പെടുന്നത്‌. അതുപോലെ നമ്മുടെ ചിന്തകളുടെ പരിമിതിയാണ്ലോകമെന്ന 'കാഴ്ച്ച'. രാമ: ലോകമെന്നത്വെറും ഭ്രമമാണ്‌.. അതിനെക്കുറിച്ചുള്ള ചിന്തപോലും മനസ്സില്ഉയരാതിരിക്കട്ടെ. 'ഞാന്മതിമയങ്ങിയിരിക്കുന്നു' എന്ന ചിന്ത ദു:ഖത്തിനു കാരണമാവുന്നു. 'ഞാന്ഉണര്ന്നിരിക്കുന്നു' എന്ന ചിന്ത ആനന്ദത്തിനും കാരണമാവുന്നു.


വസിഷ്ഠന്തുടര്ന്നു: മനസ്സ്മോഹ ജഢിലവും, മൂഢത്വം നിറഞ്ഞ ആശയങ്ങളില്അഭിരമിക്കുന്നതുമായാല്അതു ഭ്രമാത്മകമാവും. എന്നാല്മനസ്സ്പ്രബോധാത്മകവും ഉന്നതവുമായ ആശയങ്ങളിലാണഭിരമിക്കുന്നതെങ്കില്അത്പ്രബുദ്ധമാവും. മനസ്സില്അവിദ്യാചിന്ത സന്ദേഹത്തോടെ തൂങ്ങിനില്ക്കുന്നുവെങ്കില് ചിന്തകള്ദൃഢീകരിക്കപ്പെടും. എങ്കിലും അത്മസാക്ഷാത്കാരം നേടിയാല്പ്പിന്നെ അവിദ്യ അപ്രത്യക്ഷമാവും. മനസ്സ്എന്തുനേടുവാന്ആഗ്രഹിക്കുന്നുവോ അവയെ ലഭ്യമാക്കാന്പഞ്ചേന്ദ്രിയങ്ങള്അവയുടെ മുഴുവന്ഊര്ജ്ജവുമെടുത്ത്സദാ സന്നദ്ധമായി നില്ക്കുന്നു. "അതുകൊണ്ട്ഏതൊരുവന്മനസ്സിനെ വിഷയചിന്തകളിലും ആശയങ്ങളിലും മുഴുകാന്അനുവദിക്കുന്നില്ലയോ, അവന്ആത്മബോധലാഭത്തിനായി പരിശ്രമിക്കുന്നതിലൂടെ ശാന്തി കണ്ടെത്തുന്നു."
തുടക്കത്തിലേ ഇല്ലാതിരുന്ന ഒന്നും ഇപ്പോഴും സത്തായിട്ട്ഇല്ല. ആദിയിലേ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ ഒന്ന്, പരബ്രഹ്മം മാത്രമാണ്‌...  ഇതിനെപ്പറ്റി ധ്യാനിക്കുന്നതിലൂടെ പ്രശാന്തി കൈവരുന്നു. ബ്രഹ്മം, ശാന്തി തന്നെയാണ്‌.. ഒരുവന്മറ്റൊന്നിനേയും ഒരിക്കലും ഒരിടത്തും ധ്യാനിക്കേണ്ടതില്ല. സുഖസമ്പാദനം എന്ന ചിന്തയുടെ വേരുതന്നെ എല്ലാശക്തിയുമുപയോഗിച്ച്‌, ബുദ്ധികുശലതയോടെ നാം അറുത്തുമാറ്റണം. അജ്ഞാനമാണ്വാര്ദ്ധക്യത്തിനും മരണത്തിനും ഹേതു. ആശകളും ആസക്തികളും ശാഖോപശാഖകളായി വളര്ന്ന് പന്തലിക്കുന്നത്മാനസീകോപാധികള്എന്ന അജ്ഞാനത്താലാണ്‌...   ശാഖകളുടെ സ്വഭാവം, 'ഇതെന്റെ ധനം', 'ഇതെന്റെ മക്കള്‍ ' മുതലായവയാണ്‌...
പുറംതോടായ ശരീരത്തില്‍ 'ഞാന്‍' എന്നറിയപ്പെടുന്ന വസ്തു എവിടെയാണ്‌? രാമസത്യത്തില്‍ , 'ഞാന്‍', 'എന്റെ', തുടങ്ങിയ ഭാവങ്ങള്ക്ക്അസ്തിത്വമില്ല. ഒരേയൊരാത്മാവു മാത്രമേ സത്യമായുള്ളു. അജ്ഞാനത്തിന്റെ ഫലമായാണ്കയറില്ഒരുവന്പാമ്പിനെ കാണുന്നത്‌..  പ്രബുദ്ധര്ക്ക്അത്തരം തെറ്റിദ്ധാരണയില്ലല്ലോ. പ്രബുദ്ധരായവരുടെ ദര്ശനത്തില്അനന്താവബോധം മാത്രമേ ഉണ്മയായുള്ളു. രാമ: അജ്ഞതയില്തുടരാതെ ഋഷിയാവൂ. ലോകമെന്ന കാഴ്ച്ചയെ നല്കുന്ന മാനസീകോപാധികളെ നശിപ്പിച്ചാലും. ഒരജ്ഞാനിയേപ്പോലെ, ശരീരം നിന്റെ സ്വത്വമാണെന്നു ധരിച്ച്ദു:ഖിതനായിരിക്കുന്നതെന്തിന്‌? ശരീരവും ആത്മാവും ഒരുമിച്ചു സ്ഥിതിചെയ്യുന്നു എന്നു തോന്നുന്നുവെങ്കിലും അവ വേര്പിരിക്കാനരുതാത്തതല്ല. ശരീരം മരിക്കുമ്പോള്ആത്മാവ്മരിക്കുന്നില്ല.
രാമ: എന്തത്ഭുതമാണെന്നു നോക്കൂ, മനുഷ്യര്പരബ്രഹ്മം മാത്രമേയുള്ളൂ എന്ന സത്യം മറന്ന് അസത്യമായ, അവിദ്യയാണ്ഉണ്മയെന്ന് വിശ്വസിക്കുകയാണ്‌...  രാമ: അവിദ്യയുടെ അസ്തിത്വത്തെപ്പറ്റിയുള്ള മൂഢവിശ്വാസം നിന്നില്വേരുറക്കാതിരിക്കട്ടെ. ബോധമണ്ഡലം മലീമസമായാല്അത്അന്തമില്ലാത്ത ദുരിതാനുഭവങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അജ്ഞാനം ഉണ്മയല്ലെങ്കിലും അതിന്ശരിയായ ദുരിതാനുഭവം നല്കാന്കഴിയും. അവിദ്യകൊണ്ടാണ്മരീചികപോലെയുള്ള ഭ്രമങ്ങള്ഉണ്ടാവുന്നത്‌...  ആകാശഗമനം, പറക്കല്‍ , തുടങ്ങി വിവിധങ്ങളായ ദൃശ്യവിസ്മയങ്ങള്‍ , സ്വര്ഗ്ഗനരകങ്ങളിലെ അനുഭവങ്ങള്എല്ലാം അവിദ്യയാല്ഉണ്ടാവുന്നു. അതുകൊണ്ട്രാമ:, ദ്വന്ദഭാവനകള്ക്കു കാരണമായ മാനസീകോപാധികളെ തീര്ത്തുമുപേക്ഷിച്ച്സര്വ്വ സ്വതന്ത്രനായാലും. അങ്ങിനെ നിനക്ക്സമാനതകളില്ലാത്ത ഉത്കൃഷ്ടത സ്വായത്തമാക്കാം


കുറച്ചുനേരം ധ്യാനനിരതനായിരുന്നശേഷം രാമ ചോദിച്ചു: മഹർഷേ, യഥാർത്ഥ്യത്തില് നിലനിൽപ്പില്ലാത്ത അജ്ഞാനത്തിന് ഇത്രയധികം ചിന്താക്കുഴപ്പമുണ്ടാക്കാ കഴിയുന്നു എന്നത് എത്ര അത്ഭുതകരം! സത്യത്തിഇല്ലാത്തഈലോകം എത്ര യഥാർത്ഥ്യമായാണ് നമുക്കനുഭവപ്പെടുന്നത്!. ഇതെങ്ങിനെ സാധിക്കുന്നുവെന്ന് ഒന്നുകൂടി വിശദമാക്കിയാലും. ലവണ മഹാരാജാവിന് പലവിധ ദുരിതാനുഭവങ്ങ ഉണ്ടാവാ എന്താണു കാരണം? മാത്രമല്ല, അരാണ്, അല്ലെങ്കി എന്താണ് അനുഭവങ്ങളുടെ ഭോക്താവ്?

വസിഷ്ഠ പറഞ്ഞു: രാമ: ബോധം ശരീരവുമായി ഏതെങ്കിലും തരത്തി ബന്ധപ്പെട്ടിരിക്കുന്നു എന്നത് സത്യമല്ല. ശരീരം ബോധമണ്ഡലത്തിലെ ഒരു ഭ്രമകൽപ്പന മാത്രമാണ്.. ഒരു സ്വപ്നദൃശ്യം പോലെ. ബോധം, ചൈതന്യമെന്ന (ഊര്ജ്ജം) വസ്ത്രമുടുത്ത് സ്വയം ഒരു ജീവനായി പരിമിതഭാവം ധരിക്കുകയാണ്. ജീവനോ, വിക്ഷുപ്തമായ  ർജ്ജത്തിന്റെ ശക്തികൊണ്ട് പ്രത്യക്ഷലോകത്തി ആമഗ്നമാവുകയാണ്.. പൂർവ്വാർജ്ജിതകർമ്മഫലങ്ങൾ അനുഭവിക്കുന്ന, സുഖവും ദു;ഖവും അറിയുന്ന, ശരീരമെടുത്ത സത്ത, അഹംകാരം, മനസ്സ്, ജീവ എന്നൊക്കെ അറിയപ്പെടുന്നു. ശരീരത്തിനോ, പ്രബുദ്ധതയാർജ്ജിച്ച ജീവനോ അനുഭവങ്ങ ഇല്ല. അജ്ഞാനാവൃതമായ മനസ്സാണ് സുഖദുഖാനുഭവങ്ങളുടെ ഭോക്താവ്. സ്വപ്നദൃശ്യങ്ങളുണ്ടാവുന്നത് ഉറക്കത്തി മാത്രമാണല്ലോ. അതുപോലെ അവിദ്യയിലാണ് മനസ്സ് ബാഹ്യപ്രകടനമായ പ്രത്യക്ഷലോകത്തെ ഭാവനചെയ്തുണ്ടാക്കുന്നത്. ഉറക്കമുണരുമ്പോ സ്വപ്നമില്ല; ജ്ഞാനത്തിന്റെ പ്രബുദ്ധതയി ലോകം ഇല്ല. മനസ്സ്, അവിദ്യ, മാനസീകോപാധിക, വ്യക്തി ബോധം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ജീവനാണ് അനുഭവഭോക്താവ്.. ശരീരം ചൈതന്യരഹിതമാകയാ സുഖിക്കാനോ ദുരിതം സഹിക്കാനോ അതിനാവില്ല. അവിദ്യയാണ് അശ്രദ്ധയ്ക്കും അജ്ഞാനത്തിനും ഹേതു. അതിനാ അവിദ്യയാണ് സുഖദു:ഖങ്ങളുടെ ഭോക്താവ്.

മനസ്സുതന്നെയാണ് ജനിക്കുന്നതും, വിലപിക്കുന്നതും, കൊല്ലുന്നതും, പോവുന്നതും, മറ്റുള്ളവരെ ഉപദ്രവിക്കുന്നതും. ശരീരമല്ല. “സുഖ ദു:ഖാനുഭവങ്ങളിലും എല്ലാ മോഹവിഭ്രാന്തികളിലും ഭാവനകളിലും മനസ്സാണെല്ലാം ചെയ്യുന്നത്; മനസ്സാണെല്ലാം അനുഭവിക്കുന്നത്; മനസ്സ് മനുഷ്യനാണ്.” ലവണ രാജാവിന് ദുരിതങ്ങ സഹിക്കേണ്ടതായി വന്നതിനെക്കുറിച്ച് ഞാ പറഞ്ഞുതരാം. ഹരിശ്ചന്ദ്രന്റെ കുലത്തിലാണ് ലവണ ജനിച്ചത്.

ലവണ ആലോചിച്ചു: 'എന്റെ മുത്തശ്ശനായ ഹരിശ്ചന്ദ്രന് വലിയ യാഗകർമ്മങ്ങള്  ചെയ്ത്   മഹത്വമാർജ്ജിച്ച വ്യക്തിയാണ്.. എനിയ്ക്കും അതേപോലെ  യാഗം ചെയ്ത് മഹത്വം പ്രാപിക്കണം.' അദ്ദേഹം മനസാ  യാഗസാമഗ്രികളെല്ലാമൊരുക്കി; മനസ്സില്ത്തന്നെ പരികർമ്മികളെയെല്ലാം സംഘടിപ്പിച്ചു. സ്വന്തം പൂന്തോട്ടത്തിലിരുന്ന് ഒരുവർഷക്കാലം ഭാവനയി യാഗം ഭംഗിയായി ചെയ്തു. മാനസീകമായി യാഗം പൂർത്തീകരിച്ചതിനാൽ അതിന്റെഫലവും അദ്ദേഹത്തിനു ലഭിച്ചു. അതുകൊണ്ട് രാമാ, മനസ്സാണ് ർത്താവും ഭോക്താവും. അതുകൊണ്ട് മനസ്സിനെ മുക്തിപദത്തിലേയ്ക്ക് നയിച്ചാലും.

വസിഷ്ഠ തുടർന്നു: ലവണ രാജാവിന്റെ കൊട്ടാരത്തി ജാലവിദ്യക്കാര വന്നപ്പോ ഞാനും അവിടെയുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ. സഭയി നിന്നും പെട്ടെന്ന് അപ്രത്യക്ഷനായ അയാ ആരാണെന്നറിയാ സഭാവാസികൾക്ക് ആകാംക്ഷയായിഅയാ ഒരു ദേവദൂതനാണെന്ന് എന്റെ ദിവ്യദൃഷ്ടിയാ ഞാനറിഞ്ഞു . ഉന്നതമായ യാഗകർമ്മങ്ങൾ ചെയുന്നവരെ പരീക്ഷിക്കാനായി അവർക്കു പലതരത്തിലും ഉപദ്രവം നല്കുക ഇന്ദ്രന്റെ പതിവാണ്‌.. ലവണരാജാവ്മാനസീകമായി യാഗമനുഷ്ഠിക്കുകയായിരുന്നല്ലോ. അദ്ദേഹത്തില്‍ മോഹവിഭ്രാന്തിയുണ്ടായത്  ഇങ്ങിനെയാണ്. യാഗകർമ്മങ്ങൾ നടത്തിയതും മനസ്സ്; ദുരിതം സഹിച്ചതും മനസ്സ്. ഇതേ മനസ്സ് നിർമ്മലമാവുമ്പോൾ അതുണ്ടാക്കിയ ദ്വന്ദഭാവവും നാനാത്വവും സ്വയം അപ്രത്യക്ഷമാവും. രാമാ, ചാക്രികമായി നടക്കുന്ന സൃഷ്ടിസർഗ്ഗത്തെപ്പറ്റി, അതായത്  കഴിഞ്ഞ വിശ്വപ്രളയശേഷം ഉള്ള കാര്യങ്ങളെപ്പറ്റി, ഞാ പറഞ്ഞുകഴിഞ്ഞു. ‘ഞാ’, ‘എന്റേത്എന്നീ തെറ്റിധാരണക ഒരുവനി അങ്കുരിക്കുന്നതെങ്ങിനെയെന്നും പറഞ്ഞു. ജ്ഞാനത്തിന്റെ വെളിച്ചത്തി ആരൊരുവ ക്രമമായി യോഗമാർഗ്ഗത്തിലെ എഴു പടികൾതാണ്ടി പരിപൂർണ്ണതയിലെത്തുന്നുവോ അവന്മുക്തിയായി.
രാമ ചോദിച്ചു : ഭഗവ, ഏതാണീ ഏഴുപടിക?

No comments:

Post a Comment