Thursday, June 20, 2013

മഹര്‍ഷിയോട്‌ ചോദിച്ചപ്പോള്‍




രൂപമില്ലാത്ത ആത്മാവില്‍ ആണ്‍ പെണ്‍ ഭേദങ്ങളൊ ഗുണങ്ങളോ ഇല്ല
Source: http://www.vetakorumakan.net/blog/

ദൈവശക്തികൊണ്ട്‌ വാര്‍ദ്ധക്യത്തെയും, രോഗത്തെയും ഒഴിവാക്കാമോ എന്നൊരാള്‍ ചോദിച്ചു.
ഉ: അത്രയും മാത്രമെന്തിന്‌? ശരീരത്തെയും ഒഴിവാക്കാമല്ലോ?
ചോ: ഈശ്വരശക്തി എങ്ങനെ ഏര്‍പ്പെടും?
ഉ: അതെപ്പോഴുമുണ്ട്‌. അതിനെ അകത്തൊതുക്കേണ്ട കാര്യമില്ല. വെളിയിലിരിക്കുന്നുവെങ്കിലല്ലേ അകത്തൊതുക്കേണ്ടിയുള്ളൂ. അത്‌ നിങ്ങള്‍ തന്നെയാണ്‌.
ചോ: അതിനു ബാഹ്യ നിയമങ്ങള്‍ ആവശ്യമാണോ?
ഉ: ഇതെല്ലാം ചിത്തഭ്രമങ്ങളാണ്‌.
167. ഒരാള്‍ മനസ്സിനെ അടക്കാന്‍ കഴിയാത്തതിനെപ്പറ്റി പരാതിപ്പെട്ടു.
ഉ: മനസ്സിപ്പോഴും എപ്പോഴും ഒന്നല്ലേ? പലതിനെ കാണുന്നുവെന്നത്‌ അതിന്റെ സങ്കല്‍പമാണ്‌. എപ്പോഴും ഉള്ളതിനെ അടക്കുകയും വേണ്ട. അതുകൊണ്ട്‌ വിഷാദമെന്തിന്‌?
168. ആത്മജ്ഞാനിക്ക്‌ ആഹാരമാവശ്യമില്ലല്ലോ?
ഉ: അവനവന്റെ നിലയൊപ്പിച്ചിരിക്കും അവനവന്റെ മനസ്സും.
169. മനസ്സിനെ വശപ്പെടുത്തുന്നതെങ്ങനെ?
ഉ: മനസ്സിനെ പിടിച്ചു നിറുത്തണം.
ചോ: എങ്ങനെ?
ഉ: മനസ്സ്‌ സത്തയറ്റതും വിചാരങ്ങളുടെ കേദാരവുമാണ്‌.
ചോ: കാമവികാരത്തെ ഒഴിവാക്കുന്നതെങ്ങനെ?
ഉ: താന്‍ ദേഹമാണെന്നു കരുതാതെയിരുന്നാല്‍ അതോടുകൂടി ദുര്‍വ്വാസനകള്‍ ഒഴിയും. രൂപമില്ലാത്ത ആത്മാവില്‍ ആണ്‍ പെണ്‍ ഭേദങ്ങളൊ ഗുണങ്ങളോ ഇല്ല.
ചോ: ഒരു യോഗിക്ക്‌ തന്റെ മുന്‍ജന്മങ്ങളെപ്പറ്റി അറിവുണ്ടായിരിക്കുമോ?
ഉ: നിങ്ങള്‍ ഈ ജന്മത്തെ അറിയുന്നുണ്ടോ? ഈ ജന്മത്താര്‍ജ്ജിച്ച അജ്ഞാനം പോലും നമുക്കു താങ്ങാനൊക്കുകയില്ല. ഈ ഭാരത്തിന്റെ പുറത്ത്‌ പഴയ ജന്മങ്ങളെക്കൂടി കയറ്റി വച്ച്‌ കൂടുതല്‍ ദുഃഖത്തെ ക്ഷണിച്ചു വരുത്തേണ്ട.
ചോ: ഉപവാസം സാക്ഷാല്‍ക്കാരത്തിനു സഹായകമായിരിക്കുമോ?
ഉ: അത്‌ താല്‍ക്കാലികം മാത്രം. മനസ്സിന്റെ ഉപവാസമാണ്‌ യഥാര്‍ത്ഥത്തില്‍ വേണ്ടത്‌. ഉപവാസത്തോടൊത്ത്‌ ആത്മീയാഭിവൃദ്ധിയും വേണം. കഠിനോപവാസം ധ്യാനത്തിനാവശ്യമായ ബലത്തെ ഇല്ലാതാക്കും. മിതാഹാരത്തോടുകൂടിയുള്ള ആത്മധ്യാനമാണ്‌ നല്ലത്‌.
171. ഇനിയൊരു ചോദ്യത്തിനു ഭഗവാന്‍ ഇങ്ങനെ ഉത്തരം പറഞ്ഞു:
ഉ: ഹൃദയത്തോട്‌ ഹൃദയം സംസാരിക്കണം. ഹൃദയത്തോട്‌ ഹൃദയം കേള്‍ക്കണം. അതാണ്‌ നല്ല ഉപദേശം.
ചോ: ഗുരൂപദേശം ആവശ്യമല്ലേ?
ഉ: നിങ്ങള്‍ ഗുരുവിനെ വിട്ടിരിക്കുകയല്ല.
ഉ: ചോ: ഗുരുവിന്റെ സാമീപ്യം നല്ലതല്ലേ?
ഉ: ബാഹ്യ സാമീപ്യത്തെയാണോ നിങ്ങളൂദ്ദേശിക്കുന്നത്‌? അതുകൊണ്ടെന്തു ഫലം? മനസ്സ്‌ ആത്മസ്വരൂപിയായ ഗുരുവിനെ വിട്ടിരിക്കാന്‍
പാടില്ല.

ഉറക്കം ഉണര്‍ച്ചയെ തട്ടിക്കൊണ്ടുപോകുന്നതെങ്ങനെ?
ഉ: ജാഗ്രത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നറിയുമെങ്കില്‍ ഉറക്കത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നും അറിയാനൊക്കും. ജാഗ്രത്തിലാണു ഈ ചോദ്യമുണ്ടാകുന്നത്‌. ഉറക്കത്തിലല്ല. ഉറക്കത്തില്‍ എങ്ങനെയിരിക്കുന്നുവെന്ന് അറിയുന്നതിനെക്കാള്‍ ഉണര്‍ന്നിരിക്കുമ്പോഴുള്ള അവസ്ഥയെ അറിയുന്നതല്ലേ കൂടുതല്‍ എളുപ്പം.
ചോ: ഉണരുന്നതെങ്ങനെയെന്നറിയാം. എന്നാല്‍ ഉറക്കം എങ്ങനെ വരുന്നുവെന്നതാണ് അറിഞ്ഞുകൂടാത്തത്‌. ഞാന്‍ ഉണര്‍ന്നിരിക്കുന്നത്‌ നന്നായറിയാം. ഇപ്പോള്‍ എന്റെ ഊന്നുകോല്‍ ആരെങ്കിലും എടുത്താല്‍ ഉടനറിയാം. എന്നാല്‍ ഉറക്കത്തിലോ സ്വപ്നത്തിലോ ഇരിക്കുമ്പോള്‍ ഒന്നും അറിയാന്‍ പാടില്ല. ഉറക്കത്തിന്റെ സ്വരൂപം എന്താണ്‌?
ഉ: ഒന്നുമറിയാന്‍ പാടില്ലെന്നു പറയുന്നില്ലേ? അതുതന്നെ ഉറക്കത്തിന്റെ സ്വരൂപം. എല്ലാമറിയാമെന്നുള്ളത്‌ ജാഗ്രത്തിന്റെ സ്വരൂപവും.
ചോ: ഉറക്കത്തില്‍ നിന്നും ഉണരുന്നത്‌ കണ്ണുതുറക്കുമ്പോളറിയാം. എന്നാല്‍ ഉണര്‍ച്ചയില്‍ നിന്നും എങ്ങനെ ഉറങ്ങിപ്പോകുന്നു എന്നറിയാന്‍ പാടില്ല.
ഉ: ഉറക്കത്തെ ഉണര്‍ച്ച അതിക്രമിക്കുന്നതുപോലെ ഉണര്‍ച്ചയെ ഉറക്കവും അതിക്രമിക്കുന്നുവെന്നേ ഉള്ളൂ.
ചോ: ഉറക്കം വിട്ടുണരുന്നതുപോലെ വ്യക്തമാണെന്നു തോന്നുന്നില്ല, എനിക്ക് ഉണര്‍ച്ചയില്‍ നിന്നും വിരമിച്ചുറങ്ങുന്ന കാര്യം.
ഉ: സാരമില്ല. അതുകൊ‍ണ്ടു ദോഷമൊന്നും സംഭവിക്കാനില്ല.
ചോ: ഉറക്കമെന്താണെന്ന്‌ ഉദാഹരണത്തില്‍ കൂടിയല്ലാതെ പറഞ്ഞു തരുമോ? ഉറക്കത്തിന്റെ തനിരൂപമറിഞ്ഞാല്‍ കൊള്ളാം.
ഉ: അതിന്റെ യഥാര്‍ത്ഥ രൂപം അതു തന്നെയാണ്‌.
ചോ: മോക്ഷലാഭത്തിനു ഗൃഹസ്ഥനായിരിക്കുന്നതോ ബ്രഹ്മചാരിയായിരിക്കുന്നതോ നല്ലത്‌?
ഉ: നിങ്ങള്‍ക്കേതു നല്ലതോ അതുതന്നെ.
ചോ: വിശ്വാമിത്രനു ഭ്രംശം സംഭവിച്ചതു ഗൃഹസ്ഥനായിരുന്നപ്പോഴല്ല, മറിച്ച്‌ സന്യാസിയായിരുന്നപ്പോഴാണ്‌. മറ്റുള്ളവരെ സംബന്ധിച്ചും ഇങ്ങനെ സംഭവിച്ചുകൂടെ?.
ഉ: വിശ്വാമിത്രന്‌ ഗൃഹസ്ഥനായിരുന്നപ്പോഴുണ്ടായിരുന്ന ശുദ്ധി സന്യാസിയായപ്പോഴുമുണ്ടായിരുന്നു. സന്യാസിയായിരുന്നപ്പോഴുള്ള അശുദ്ധി കുടുംബിയായിരുന്നപ്പോഴുമുണ്ടായിരുന്നു.
ചോ: അദ്ദേഹം ഒരു ഋഷിയായിരുന്നോ?
ഉ: അശുദ്ധി ഏര്‍പ്പെട്ടപ്പോള്‍ ഋഷിത്വം മാറി.
ചോ: അദ്ദേഹത്തിനു വീണ്ടും ഋഷിയാകാമായിരുന്നോ?
ഉ: ആകാം. ഭക്തിയില്‍ കൂടി ആകാം. പശ്ചാത്താപവും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നാല്‍ മതി.
ചോ: അങ്ങ്‌ ഇങ്ങനെ എന്തിനുവേണ്ടിയിരിക്കുന്നു?
ഉ: എന്തിനു വേണ്ടിയിരിക്കണമോ അതിനുവേണ്ടിത്തന്നെ.
ചോ: അങ്ങ്‌ എന്തു നേടി?
ഉ: എന്തു നേടിയിരിക്കണമോ അതു നേടി. എന്തു കണ്ടിരിക്കണമോ അതിനെ കാണുന്നു.
ചോ: എല്ലാവര്‍ക്കും അത്‌ കാണാനൊക്കുമോ?
ഉ: മറ്റുള്ളവര്‍ കാണുന്നതുപോലെ ഞാനും കാണുന്നുണ്ട്‌. അതെല്ലാം അവരിലും ഉള്ളതാണ്‌.
ചോ: കാണാനുള്ള മാര്‍ഗ്ഗം?
ഉ: എല്ലാ മാര്‍ഗ്ഗങ്ങളും അതിലേക്കുള്ളതാണ്‌. പക്ഷെ ഒരിടത്തുകൂടിയേ പ്രവേശിക്കാനൊക്കുകയുള്ളൂ.
ചോ: മുക്തി സാധിക്കുന്നതിന്‌ അങ്ങുപദേശം തരുമോ:
ഉ: എന്തുപദേശം? എല്ലാം ഉപദേശങ്ങളാണ്‌.
മൗലവി വീണ്ടും വരാമെന്നു പറഞ്ഞു മടങ്ങിപ്പോയി.

ആത്മസ്വരൂപമേ നാമായിരിക്കുക

ചോ: പുണ്യകര്‍മ്മത്താല്‍ സ്വര്‍ഗലോകപ്രാപ്തിയുണ്ടോ?
ഉ: ഇപ്പോഴിരിക്കുമ്പോലെ തന്നെ അപ്പോഴും. ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ഇനി വരാന്‍പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരികയില്ല.
ചോ: പുനര്‍ജ്ജനനം ഇല്ലാതെ രക്ഷപ്പെടണ്ടേ?
ഉ: അതെ. ഇപ്പോള്‍ ജനിച്ചിരിക്കുന്നതാരാണ്‌, കഷ്ടപ്പെടുന്നതുമാരെന്നു നോക്കാം. ഉറങ്ങുമ്പോള്‍ ജന്മത്തെപ്പറ്റിയോ മറുപിറവിയെപ്പറ്റിയോ അരെങ്കിലും ചിന്തിക്കുന്നുണ്ടോ? അവിടെ ചിന്തയൊന്നുമില്ല. അതുകൊണ്ട്‌ ജനിച്ചവനുമില്ല, കഷ്ടപ്പെടുന്നവനുമില്ല. ജനനമരണങ്ങളും കഷ്ടപ്പാടുകളും എല്ലാം വിചാരത്തില്‍ മാത്രം. വിചാരം എവിടെനിന്നു വരുന്നുവെന്നു നോക്കിയാല്‍ വിചാരമേ ഉണ്ടാവുകയില്ല. വിചാരമൊഴിഞ്ഞാല്‍ സര്‍വ്വപ്രശ്നങ്ങളും മാറി ആനന്ദസ്വരൂപിയായി നാമിരിക്കുന്നു. ജനനനിവൃത്തി എന്നതിതാണ്‌. ജന്മാന്തരത്തെപ്പറ്റി എന്തിനു ഖേദിക്കുന്നു.
32 ചോ: ഭഗവാനെ ദര്‍ശിക്കാന്‍ വന്ന വേറൊരാള്‍:
ശ്രീകൃഷ്ണചൈതന്യരും, ശ്രീരാമകൃഷ്ണപരമഹംസരും കരഞ്ഞുകരഞ്ഞാണ്‌ ഈശ്വരനെ പ്രാപിച്ചത്. അതല്ലേ മാര്‍ഗം?
ഉ: അതെ. ആ അനുഭവങ്ങള്‍ മൂലം ഒരു മഹാശക്തി അവരെ വഹിച്ചു കൊണ്ടുപോയി. ആ മഹാശക്തിയില്‍ നിങ്ങളും നിങ്ങളെ സമര്‍പ്പിക്കുക, നിങ്ങളെ ലക്ഷ്യത്തിലോട്ടാനയിക്കാന്‍. കണ്ണുനീര്‍ പലപ്പോഴും ദുര്‍ബലത്വത്തിന്റെ ലക്ഷണമാണ്‌. പക്ഷേ ഈ വെളിപാടുകള്‍ അവരെ മഹാശക്തി ഏറ്റെടുത്ത അന്ത്യചേഷ്ടകളായിരുന്നു. നാം ലക്ഷ്യപ്രാപ്തിയിലോട്ടാണ്‌ നോക്കേണ്ടത്‌.
ചോ: ഈ സ്ഥൂലശരീരം ശൂന്യത്തില്‍ മറയുമോ?
ഉ: ഇതെന്തു ചോദ്യം. നാം ദേഹമാണെങ്കില്‍ അതു കണ്ടുകൂടെ?
ചോ: നമുക്ക്‌ വസിഷ്ഠന്‍ ‍, വിശ്വാമിത്രന്‍ എന്നിവരെപ്പോലെ മറ്റുള്ളവര്‍ക്ക് അദൃശ്യരായിട്ടിരിക്കാമോ?
ഉ: അതെല്ലാം ബാഹ്യവിഷയങ്ങള്‍ . ആത്മസ്വരൂപമേ നാമായിരിക്കുമ്പോള്‍ മറ്റുള്ളതെല്ലാം ചിന്തിക്കുന്നതെന്തിന്‌? സാരത്തെ ഗ്രഹിച്ചുകൊണ്ട്‌ കൊത്തുകളായ തത്വങ്ങളെയെല്ലാം ദൂരെത്തള്ളണം. ശരീരത്തെ മറച്ചുവയ്ക്കുന്നത്‌ മുക്തിയുടെ ലക്ഷണമാണെന്ന്‌ പറയുന്നവര്‍ ഒന്നുമറിയാത്തവരാണ്‌, അതാവശ്യമില്ല. നാം ശരീരമല്ലെന്നിരിക്കുമ്പോള്‍ അതിനെ മറച്ചുവച്ചാലെന്താ, അതിനെ കരിച്ചാലെന്താ? ഇതുമൂലമോ, മേല്‍ഗതിയും കീഴ്‌ഗതിയും? അഹന്ത ഒഴിയുന്നതാണ്‌ മുഖ്യം. ശരീരം എങ്ങനെ ഒഴിഞ്ഞുവെന്നതല്ല. ദേഹാത്മബുദ്ധിയാണ്‌ ബന്ധം. അതിനെ നിവര്‍ത്തിച്ചിട്ട്‌ സത്യത്തെ അനുഭവിച്ചറിയണം. നാമതാണ്‌ ചെയ്യേണ്ടത്‌. നിങ്ങള്‍ സ്വര്‍ണ്ണത്തെ ഉരുക്കുമ്പോള്‍ അതിന്റെ മാറ്ററിയുന്നതിനു മുമ്പ്‌ അതെന്താഭരണമായിരുന്നു, എന്താകൃതിയിലിരുന്നു എന്നും മറ്റും അന്വേഷിക്കുന്നതെന്തിന്‌? മാറ്റുള്ള സ്വര്‍ണ്ണമാണോ എന്നേ അറിയെണ്ടതുള്ളു. ചത്തവന്‍ തന്റെ ദേഹത്തെ നോക്കുന്നില്ല. മറ്റുള്ളവരാണ്‌ എങ്ങനെ മരിച്ചു എന്നു മറ്റും അന്വേഷിക്കാനെത്തുന്നത്‌. ശരീരമിരുന്നാലും പോയാലും ജ്ഞാനിക്കു മരണമില്ല. ഒന്നു വിശേഷം, ഒന്നു സാധാരണ എന്നും അവര്‍ ചിന്തിക്കുന്നില്ല. ഒരു ഭേദത്തെയും അവര്‍ കാണുന്നില്ല. ജ്ഞാനിയുടെ ശരീരമെന്തായി എന്നും മറ്റും നാം ശ്രദ്ധിക്കുന്നതെന്തിന്‌? നാം നമുക്ക്‌ വേണ്ടതിനെ നോക്കാം. അദ്യം നാം നമ്മെയറിയാം. പിന്നീട്‌ എങ്ങനെ ചാവുന്നു എന്നും മറ്റും നോക്കാം. ദേഹം ഞാനെന്ന ഭ്രമമാണ്‌ മറ്റു ഭ്രമങ്ങളെയും ക്ഷണിച്ചു വരുത്തുന്നത്‌. നാം ശരീരമാണോ? ഉറക്കത്തില്‍ ഒന്നിനെയും കാണുന്നില്ല. അപ്പോഴില്ലാത്തത്‌ ഇപ്പോളുണ്ടായി ഉപദ്രവിക്കുന്നതേത്‌? അഹന്തയാണ്‌. അതിനെയൊഴിച്ചിട്ട്‌ സുഖത്തിലിരിക്കാം

നിത്യാനിത്യവസ്തുവിവേകത്താല് വിരക്തിയുണ്ടാകും


ചോ: ഈശ്വരസൃഷ്ടി ദുഃഖപൂരിതമായിരിക്കുന്നതെന്ത്‌?
ഉ: ഈശ്വരേച്ഛയെ നാമെങ്ങനെ അറിയും?
ചോ: ഈശ്വരന്‍ ഇങ്ങനെ ഇച്ഛിക്കുന്നതെന്തിന്‌?
ഉ: അത് അജ്ഞാനമാണ്‌. ഏതെങ്കിലും കാരണം പറഞ്ഞു അതുമായി ഈശ്വരനെ ബന്ധിക്കാന്‍ പാടില്ല.
നമ്മുടെ ആരോപണങ്ങളൊന്നും ഈശ്വരനെ ബാധിക്കുകയുമില്ല. ഹ്രസ്വമായ നമ്മുടെ ജീവിതത്തിനേ കാര്യകാരണങ്ങള്‍ പ്രസക്തമാവൂ. എല്ലാം താന്‍ എന്ന ബ്രഹ്മത്തില്‍ കാര്യകാരണങ്ങളില്ല. ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍ ഒന്നിനും കര്‍ത്താവല്ല. ഈശ്വരന്റെ സന്നിധിയില്‍ സൃഷ്ടിസ്ഥിതിസംഹാരാദികള്‍ നടക്കുന്നേയുള്ളൂ. അതിനാല്‍ നാം സമര്‍പ്പണ ബുദ്ധിയോടുകൂടിയിരുന്നാല്‍ ചിത്തശാന്തിക്കു പ്രയോജനകരമാവും. നമ്മുടെ അഹങ്കാരം അടങ്ങിയാല്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഈശ്വരന്‍ നമ്മുടെ ഭാരമെല്ലാം ഏറ്റുകൊണ്ട്‌ അനുഗ്രഹിച്ച്‌ നമുക്ക്‌ ശാന്തിയെ തരും.
29. പ്രശാന്തമായ ഒരു സായാഹ്നം. ചാറ്റല്‍ മഴയുടെ ശീതളത്വം. ഹാളിലെ ജനാലകള്‍ അടച്ചിരുന്നു. ഭഗവാന്‍ ഭക്തന്മാര്‍ക്കഭിമുഖമായി സോഫയിലിരുന്നിരുന്നു. കടലൂരില്‍ നിന്നും ഒരു ജഡ്ജി രണ്ടു സ്നേഹിതന്മാരുമായി വന്ന്‌ ഭഗവാനെ നമസ്കരിച്ചിട്ട്‌ ഹാളില്‍ സ്ഥാനം പിടിച്ചു. അല്‍പനേരം ഭഗവാനെ ധ്യാനിച്ചിരുന്നിട്ടു ഉപദേശമാരാഞ്ഞു.
ചോ: നിത്യാനിത്യവസ്തുവിവേകം നിത്യാനുഭൂതിയെ കൊടുക്കുന്നതായിരിക്കുമോ?
ഉ: അഖണ്ഡാത്മ സ്വരൂപത്തില്‍ ഉറച്ചിരിക്കുന്നതാണ്‌ അനുഭൂതിമാര്‍ഗം എന്ന്‌ അറിവുള്ളവര്‍ സിദ്ധാന്തിക്കുന്നു. നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും.
നശ്വരങ്ങളിന്മേലുള്ള താല്‍പര്യം കുറഞ്ഞ്‌ അനശ്വരവസ്തുവില്‍ താല്‍പര്യം ജനിക്കുന്നു. അതുതന്നെ ആദ്യത്തെ പടി. അത്രയ്ക്കും അതുതകുന്നു. എന്നാല്‍ മേല്‍വസ്തു നമ്മില്‍ നാമായിത്തന്നെ ഇരിക്കുന്നു എന്നു ബോധിച്ച്‌ നമ്മുടെ യധാര്‍ത്ഥ സ്വരൂപത്തില്‍ ഉറച്ചിരിക്കേണ്ടതാണ്‌.
ചോ: പോക്കുവരവറ്റ അഖണ്ഡസാമ്രാജ്യത്തെ നമ്മുടെ ഏകാഗ്രതകൊണ്ട്‌ പ്രാപിക്കാന്‍ കഴിയുമോ, അല്ല, ഈശ്വരാനുഗ്രഹംകൊണ്ടത്‌ സിദ്ധിക്കുമോ?
ഇതു ശ്രവിച്ച ഭഗവാന്റെ മുഖത്ത്‌ അവര്‍ണ്ണ്യമായൊരു പുഞ്ചിരി പ്രകാശിച്ചു. ആ പ്രകാശം അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയത്തിലും വ്യാപിച്ചു.
ഉ: അനുഗ്രഹം കൂടാതെ ഒന്നും സാധ്യമല്ല. അനുഭൂതിയ്ക്കതാണ്‌ ഹേതു. എന്നാലും മറ്റൊരു ചിന്തയും കൂടാതെ ഇതേ ചിന്തയിലിരിക്കുന്ന യഥാര്‍ത്ഥ ഭക്തനായ യോഗിയ്ക്കേ ഈ അനുഗ്രഹം സമ്പാദിക്കാന്‍ സാധിക്കൂ

കാണുന്നവനായ ‘ഞാന്‍’ ആര് ?

ചോ: സാക്ഷാല്‍ക്കാരത്തിന്റെ സ്വഭാവമെന്താണ്‌?
ഉ: 1. ആദിയന്തങ്ങളറ്റ സനാതനത്വത്തിന്റെ സ്ഥിതി.
2. എങ്ങും എവിടെയും നിറഞ്ഞിരിക്കുന്നത്‌.
3. എല്ലാ നാമരൂപങ്ങള്‍ക്കും മാറ്റത്തിനും ജഡങ്ങള്‍ക്കും ജീവന്മാര്‍ക്കും ആധാരമായിട്ടുള്ളത്‌.
സര്‍വ്വസാക്ഷിയായ സത്യം ഒന്നേയുള്ളൂ. അത്‌ കാണുന്നവന്‍, കാഴ്ച, കാണപ്പെട്ട വസ്തു എന്നു (ത്രിപുടി) മൂന്നായി പിരിഞ്ഞുനില്‍ക്കാതെ ഏകമായിരിക്കും. ത്രിപുടി, ദേശകാലാവസ്ഥകളെ അവലംബിച്ചുള്ളതാണ്‌. സത്യം അവയ്ക്കാധാരവും അതീതവുമായിരിക്കുന്നു. ഈ സത്യത്തിന്മേല്‍ കാനല്‍ജലം പോലെ തോന്നപ്പെടുന്നതാണ്‌ ത്രിപുടി.
ചോ: കാണുന്നവനായ ഞാനും മായയാണെങ്കില്‍ അതിനെയും താണ്ടിനിന്ന്‌ മായയെക്കണുന്നതാര്‌?
ഉ: ഞാന്‍ തന്നെ എന്നതില്‍ ഞാന്‍ എന്ന ആരോപത്തെ മാറ്റിയിട്ട് ‘തന്നെ’ എന്നത്‌ ഞാന്‍ ആയി നില്‍ക്കുന്നു. അതാണ്‌ സാക്ഷാല്‍ക്കാരത്തിന്റെ വിരോധാഭാസം. എന്നാല്‍ സാക്ഷാല്‍ക്കരിച്ച വ്യക്തിക്ക്‌ ഇതില്‍ പുതുമയൊന്നും തോന്നുകയില്ല. ശരി, ഭക്തിയെപ്പറ്റി നോക്കാം, എന്നെ ഈശ്വരനോട്‌ ചേര്‍ത്തുകൊള്ളാന്‍ ഞാന്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു. നാം നമ്മെത്തന്നെ ഈശ്വരനര്‍പ്പിക്കുന്നു. എന്തു സംഭവിക്കുന്നു? ഞാനെന്ന അഹംകാരന്‍ ഈശ്വര തത്വത്തില്‍ ഒടുങ്ങിപ്പോകുന്നു. അതാണു പരാഭക്തി എന്ന ഉത്തമഭക്തി. ഇതിനെ പ്രഭക്തിയെന്നോ വൈരാഗ്യശിഖരമെന്നോ പറയാം. അതല്ലാതെ എന്റേതുകളെയും ‘ഞാന്‍ ‘ എന്നതുകളെയും ഒന്നിച്ചര്‍പ്പിക്കുന്നതിനെ സര്‍വ്വത്യാഗമെന്നു പറയും. ‘ഞാന്‍‍ ‘ ഉള്ളതുകൊണ്ടല്ലേ ‘എന്റേതു‌’കള്‍ ഉണ്ടായത്. ഈ സര്‍വ്വത്യാഗത്തില്‍ അഹന്ത സമൂലം ഒഴിയും. വെള്ളത്തില്‍ മുങ്ങിപ്പോയ ഒരുവന്‍ ജലത്തിനു മുകളില്‍ വരാന്‍ എത്രമാത്രം വെമ്പല്‍ കൊള്ളുമോ അത്രത്തോളം വെമ്പലോടുകൂടിയുള്ള തീവ്രവൈരാഗ്യം ഉണ്ടാകണം.
ചോ: സര്‍വ്വത്യാഗത്തിനാവശ്യമായ സിദ്ധി ഗുരുവരുളുകൊണ്ടോ ഇഷ്ടദേവതയുടെ അനുഗ്രഹം മൂലമോ സിദ്ധിക്കുകയില്ലേ?
ഉ: ഇഷ്ടദേവതയും ഗുരുവും സഹായികളാണ്‌. എന്നാല്‍ തന്റെ ആഗ്രഹവും പ്രയത്നവും കൂടിയുണ്ടെങ്കിലേ ഫലപ്രദമായിത്തീരുകയുള്ളൂ. സൂര്യന്‍ എതിരേ നിന്നാലും കാണാന്‍ നാം നോക്കിയാലല്ലേ പറ്റൂ. നിന്റെ സ്വരൂപത്തെ നീ തന്നെയല്ലോ കാണണം? സഹായം വലുതായിട്ടൊന്നും ആവശ്യമില്ല.
ചോ: എന്റെ സങ്കല്‍പങ്ങള്‍ക്കും ഈശ്വരനിയതിക്കും തമ്മിലുള്ള താരതമ്യമെന്ത്‌? ജീവന്റെ സ്വന്തം സ്വാതന്ത്ര്യത്തിനും ഈശ്വരന്റെ ശക്തിക്കും വ്യത്യാസമില്ലേ? കിഞ്ചിജ്ഞത്വത്തിനും സര്‍വ്വജ്ഞത്വത്തിനും വ്യത്യാസമില്ലേ? പ്രകൃതിനിയമത്തിനും ഈശ്വര നിയമത്തിനും സാമ്യമുണ്ടോ?
ഉ: ഉണ്ട്‌. അഹന്തയുടെ അളവിനൊപ്പിച്ച വീക്ഷണത്തിനും വൈഭവത്തിനും തക്കവണ്ണമുള്ള അനുഭവത്തെ തന്നിഷ്ടമെന്നു പറയുന്നു. ഭൂതകാലസംഭവങ്ങളെ കുറിക്കുമ്പോള്‍ അതിനെ വിധി അല്ലെങ്കില്‍ നിയതി എന്നുപറയുന്നു. അതിനാല്‍ നിയതിക്കും തന്നിഷ്ടത്തിനും തമ്മില്‍ ബന്ധമുണ്ട്‌. തന്നിഷ്ടത്തിലും ഈശ്വരന്റെ സര്‍വ്വജ്ഞത്വവും വല്ലഭത്വവും പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. തനിക്കു തോന്നുന്നതിനെ സ്പര്‍ശിച്ചേ ജീവന്‍ സങ്കല്‍പിക്കേണ്ടതായും വരുന്നുള്ളൂ. പ്രകൃതിനിയമങ്ങളെല്ലാം ഈശ്വരേച്ഛയുടെ പ്രതിഫലനങ്ങളാണ്‌. അവ പ്രാവര്‍ത്തികമായിത്തീരുന്നുമുണ്ട്‌.
ചോ: ഭൗതികഗവേഷണങ്ങള്‍ മനഃശാസ്ത്രം, ശരീരശാസ്ത്രം, വേദാന്തങ്ങള്‍ തുടങ്ങിയവ യോഗസമാധിക്കും പരതത്ത്വസാക്ഷാല്‍ക്കാരത്തിനും സഹായകരമാണോ?
ഉ: മിക്കവാറും അവ സഹായകരമല്ല. യോഗത്തെപ്പറ്റി ചില കാര്യങ്ങള്‍ ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാം. പക്ഷെ മനസ്സിലാക്കിയവയെ അനുഭവത്തില്‍ കൊണ്ടുവരുന്നതാണ്‌ മുഖ്യം. അതിനു അനുഭവിച്ചവരുടെ ജീവിതോപാധികരണങ്ങളും വാസവും ഗുരൂപദേശങ്ങളും പ്രയോജനപ്പെടും. എന്നാലും സ്വന്തം അനുഭവം വേറെയാണ്‌. അതിനു അഭ്യാസബലവും സദ്‌ഗുരുകാരുണ്യവും അത്യന്താപേക്ഷിതമാണ്‌. ഗ്രന്ഥജ്ഞാനത്താല്‍ വലിയ നന്മയൊന്നുമുണ്ടാകാനിടയില്ല. ഇതറിഞ്ഞാല്‍ അഹന്തയെയും അതു വഹിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനച്ചുമടിനെയും താഴെ ഇറക്കിവയ്ക്കാന്‍ ശ്രമിക്കും. അഹന്തയെ ഒഴിച്ചുമാറ്റേണ്ടതാണു വളരെ പ്രധാനം.
ചോ: ജാഗ്രത്തിനും സ്വപ്നത്തിനും തമ്മിലുള്ള ഭേദമെന്താണ്‌?
ഉ: സ്വപ്നത്തില്‍ മനസ്സ്‌ പ്രത്യേകം പ്രത്യേകം ദേഹങ്ങളെ സങ്കല്‍പിച്ചു കൊള്ളുന്നു. അവയ്ക്കുണ്ടാകുന്ന വിഷയാനുഭവങ്ങള്‍ നമ്മെ ബാധിക്കുന്നു.
സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌
ചോ: സുഖത്തിന്റെ സ്വരൂപമെന്താണ്‌? അത്‌ ജന്മസ്വത്താണോ, അല്ല വിഷയസ്വത്താണോ, അഥവാ വിഷയാദികളുടെ ചേര്‍ച്ചമൂലം ഉണ്ടാകുന്നതാണോ? നമ്മില്‍ അത്‌ സ്വയമേ ഉണ്ടാകുന്നില്ല. എപ്പോള്‍ ഉണ്ടാകും?
ഉ: നാം ഇഷ്ടപ്പെട്ടതുകളെ കാണുമ്പോഴോ അവയെ ഓര്‍മ്മിക്കുമ്പോഴോ അനിഷ്ടങ്ങളെ വിട്ടൊഴിയുമ്പോഴോ അക്കാര്യം ഓര്‍മ്മിക്കുമ്പോഴോ സന്തോഷം തോന്നാറുണ്ട്‌. അവയൊന്നും സുഖമല്ല, സന്തോഷം മാത്രം.
എന്നാല്‍ സുഖം, നിത്യവും അഖണ്ഡവുമായതാണ്‌ നമുക്കാവശ്യം. അതിന്റെ ഇരിപ്പിടം വിഷയാദികളല്ല. പരമാത്മാവാണ്‌. അത്‌ സുഖദുഃഖസമ്മിശ്രമല്ലാത്ത പരമശാന്തിയാണ്‌.
ചോ: നമ്മുടെ യഥാര്‍ത്ഥ സ്വരൂപം സുഖമാണെന്നു പറയുന്നതെങ്ങനെ?
ഉ: സാക്ഷാല്‍സുഖം ബ്രഹ്മമാണ്‌. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌. നാം ആത്മാവാണെന്നുണരുമ്പോള്‍ ആത്മാവിന്റെ സ്വരൂപ സുഖം നമ്മുടേതുമാകുന്നു. ഭക്തിയുടെയും ജ്ഞാനത്തിന്റെയും അന്തിമവും ഇതുതന്നെ.
ആത്മാവിനുവേണ്ടി ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നു. കാരുണ്യത്താല്‍ അതു ലഭിക്കുന്നു. ആനന്ദത്തെ തരുന്നതും (അഖണ്ഡ) ആനന്ദം തന്നെയാണ്‌. സര്‍വ്വശക്തനായ ഈ അഖണ്ഡാനന്ദബ്രഹ്മത്തിന്റെ സഗുണഭാവമാണ്‌ ഈശ്വരന്‍. നിര്‍ഗ്ഗുണബ്രഹ്മം കേവലാനന്ദമയനാണ്‌. ബ്രഹ്മത്തില്‍ നിന്നും മൂര്‍ത്തീകരിച്ചു നില്‍ക്കുന്ന ഈശ്വരന്റെ ശക്തിയില്‍നിന്നും സംജാതമാകുന്ന ജീവാത്മാക്കള്‍ക്കും നിലനില്‍പ്പിനാധാരം ആനന്ദം തന്നെ. ശുദ്ധ ചൈതന്യസ്വരൂപം ഈശ്വരപ്രകൃതിയോടുകൂടി സംബന്ധപ്പെട്ടിട്ടാണ്‌ പ്രപഞ്ചദര്‍ശനം ഉണ്ടാകുന്നത്‌. ഇതില്‍ ചൈതന്യാംശമായ ശുദ്ധചൈതന്യവസ്തു (ബ്രഹ്മം) ഈശ്വരനെന്നും മായയെന്നും രണ്ടായി പിരിഞ്ഞു നില്‍ക്കുന്നു. ആതില്‍ മായ (പ്രകൃതി) രണ്ടുവിധം. സര്‍വ്വത്തിനും ജീവനായി എല്ലാത്തിനെയും വഹിച്ചു നില്‍ക്കുന്നത്‌ പരാപ്രകൃതി. മനസ്സ്‌, ബുദ്ധി അഹങ്കാരം, പഞ്ചഭൂതങ്ങള്‍ തുടങ്ങിയവ അപരാപ്രകൃതികളാണ്‌.
ജീവന്‍, താന്‍ ശുദ്ധചൈതന്യമാണെന്നറിയാതെ ദേഹാദിസംസാരകാര്യങ്ങളില്‍ ഭ്രമിച്ചുപോകുന്നു. അവ തനിക്കു സത്യങ്ങളായി പരിണമിക്കുന്നു. ഈ ഭ്രമം മൂലം ജീവന്‍ സാക്ഷാലുള്ള സുഖത്തില്‍ നിന്നും വിട്ടുപോകുന്നതിനാല്‍ കിട്ടുന്ന സുഖത്തില്‍ രമിച്ചു തൃപ്തിയടയുന്നു. ആത്മ(സുഖ)സ്വരൂപം വീണ്ടുകിട്ടുമ്പോള്‍ പ്രാപഞ്ചിക സുഖങ്ങളും പ്രപഞ്ചം തന്നെയും ഒഴിഞ്ഞുമാറും. മനസ്സിന്റെ സുഖത്തില്‍ ദുഃഖം ഉള്‍ക്കൊണ്ടിരിക്കുന്നു.
നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും
ചോ: ഈശ്വരസൃഷ്ടി ദുഃഖപൂരിതമായിരിക്കുന്നതെന്ത്‌?
ഉ: ഈശ്വരേച്ഛയെ നാമെങ്ങനെ അറിയും?
ചോ: ഈശ്വരന്‍ ഇങ്ങനെ ഇച്ഛിക്കുന്നതെന്തിന്‌?
ഉ: അത് അജ്ഞാനമാണ്‌. ഏതെങ്കിലും കാരണം പറഞ്ഞു അതുമായി ഈശ്വരനെ ബന്ധിക്കാന്‍ പാടില്ല.
നമ്മുടെ ആരോപണങ്ങളൊന്നും ഈശ്വരനെ ബാധിക്കുകയുമില്ല. ഹ്രസ്വമായ നമ്മുടെ ജീവിതത്തിനേ കാര്യകാരണങ്ങള്‍ പ്രസക്തമാവൂ. എല്ലാം താന്‍ എന്ന ബ്രഹ്മത്തില്‍ കാര്യകാരണങ്ങളില്ല. ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍ ഒന്നിനും കര്‍ത്താവല്ല. ഈശ്വരന്റെ സന്നിധിയില്‍ സൃഷ്ടിസ്ഥിതിസംഹാരാദികള്‍ നടക്കുന്നേയുള്ളൂ. അതിനാല്‍ നാം സമര്‍പ്പണ ബുദ്ധിയോടുകൂടിയിരുന്നാല്‍ ചിത്തശാന്തിക്കു പ്രയോജനകരമാവും. നമ്മുടെ അഹങ്കാരം അടങ്ങിയാല്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഈശ്വരന്‍ നമ്മുടെ ഭാരമെല്ലാം ഏറ്റുകൊണ്ട്‌ അനുഗ്രഹിച്ച്‌ നമുക്ക്‌ ശാന്തിയെ തരും.
29. പ്രശാന്തമായ ഒരു സായാഹ്നം. ചാറ്റല്‍ മഴയുടെ ശീതളത്വം. ഹാളിലെ ജനാലകള്‍ അടച്ചിരുന്നു. ഭഗവാന്‍ ഭക്തന്മാര്‍ക്കഭിമുഖമായി സോഫയിലിരുന്നിരുന്നു. കടലൂരില്‍ നിന്നും ഒരു ജഡ്ജി രണ്ടു സ്നേഹിതന്മാരുമായി വന്ന്‌ ഭഗവാനെ നമസ്കരിച്ചിട്ട്‌ ഹാളില്‍ സ്ഥാനം പിടിച്ചു. അല്‍പനേരം ഭഗവാനെ ധ്യാനിച്ചിരുന്നിട്ടു ഉപദേശമാരാഞ്ഞു.
ചോ: നിത്യാനിത്യവസ്തുവിവേകം നിത്യാനുഭൂതിയെ കൊടുക്കുന്നതായിരിക്കുമോ?
ഉ: അഖണ്ഡാത്മ സ്വരൂപത്തില്‍ ഉറച്ചിരിക്കുന്നതാണ്‌ അനുഭൂതിമാര്‍ഗം എന്ന്‌ അറിവുള്ളവര്‍ സിദ്ധാന്തിക്കുന്നു. നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും.
നശ്വരങ്ങളിന്മേലുള്ള താല്‍പര്യം കുറഞ്ഞ്‌ അനശ്വരവസ്തുവില്‍ താല്‍പര്യം ജനിക്കുന്നു. അതുതന്നെ ആദ്യത്തെ പടി. അത്രയ്ക്കും അതുതകുന്നു. എന്നാല്‍ മേല്‍വസ്തു നമ്മില്‍ നാമായിത്തന്നെ ഇരിക്കുന്നു എന്നു ബോധിച്ച്‌ നമ്മുടെ യധാര്‍ത്ഥ സ്വരൂപത്തില്‍ ഉറച്ചിരിക്കേണ്ടതാണ്‌.
ചോ: പോക്കുവരവറ്റ അഖണ്ഡസാമ്രാജ്യത്തെ നമ്മുടെ ഏകാഗ്രതകൊണ്ട്‌ പ്രാപിക്കാന്‍ കഴിയുമോ, അല്ല, ഈശ്വരാനുഗ്രഹംകൊണ്ടത്‌ സിദ്ധിക്കുമോ?
ഇതു ശ്രവിച്ച ഭഗവാന്റെ മുഖത്ത്‌ അവര്‍ണ്ണ്യമായൊരു പുഞ്ചിരി പ്രകാശിച്ചു. ആ പ്രകാശം അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയത്തിലും വ്യാപിച്ചു.
ഉ: അനുഗ്രഹം കൂടാതെ ഒന്നും സാധ്യമല്ല. അനുഭൂതിയ്ക്കതാണ്‌ ഹേതു. എന്നാലും മറ്റൊരു ചിന്തയും കൂടാതെ ഇതേ ചിന്തയിലിരിക്കുന്ന യഥാര്‍ത്ഥ ഭക്തനായ യോഗിയ്ക്കേ ഈ അനുഗ്രഹം സമ്പാദിക്കാന്‍ സാധിക്കൂ.
ഉള്ളതെല്ലാം താന്‍ തന്നെ
ചോ: യോഗശാശ്ത്രങ്ങളില്‍ ഷഡാധാരങ്ങളെപ്പറ്റി പറഞ്ഞിരുന്നാലും ജീവന്റെ ഇരിപ്പിടം ഹൃദയമല്ലേ?
ഉ: അതെ. ഉറക്കത്തില്‍ അത്‌ ഹൃദയത്തിലിരിക്കുന്നുവെന്നു പറയുന്നു. ഉണര്‍ച്ചയില്‍ തലച്ചോറിലാണെന്നും പറയും. ഹൃദയമെന്നു പറഞ്ഞാല്‍ രക്തം വമിക്കുന്ന നാലറകളുള്ള ദശകളെക്കൊണ്ടുള്ള കുഴിയാണെന്നു കരുതരുത്‌. ചില ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. ചിലര്‍ അത്‌ നെഞ്ചോടു ചേര്‍ന്നുള്ള ഒരു നാഡീകേന്ദ്രമാണെന്നും പറയുന്നു. ഇതില്‍ ഏത്‌ ശരിയായിരുന്നാലും നമുക്കൊന്നുപോലെ തന്നെ. നാം ഉണ്ട്‌ എന്നത്‌ തീര്‍ച്ചയാണ്‌. അതിനെപ്പറ്റി ആര്‍ക്കും സംശയമില്ല.
ഈ ‘ഞാന്‍ ‘ ഉദിക്കുന്നിടത്ത്‌ ഹൃദയമിരിക്കുന്നുവെന്നു പറയുന്നു അല്ലാതെ അതിനെപ്പറ്റി മറ്റൊന്നും പറയാനൊക്കുകയില്ല. എല്ലാത്തിനെയും തന്നുള്ളടക്കി എല്ലാം താനായിരിക്കുന്ന ഒരുണര്‍വ്‌ മാത്രമാണ്‌ ഹൃദയം. അതിനൊരു സ്ഥാനമില്ല എന്നാലും ഒരഭ്യാസിക്കു ചൂണ്ടിക്കാണിച്ച്‌ പറയേണ്ടിയിരിക്കുന്നതിനാല്‍ ആത്മസ്ഥാനമാണ്‌ ഹൃദയമെന്ന്‌ പറയേണ്ടിവന്നു. ഉള്ളതെല്ലാം താന്‍ തന്നെ. തന്നെ വിട്ടൊന്നും തന്നെയില്ല.
ചോ: മനമടക്കി ശരിയായ സമാധി ഉണ്ടാകാന്‍ ഈശ്വരാധീനം വേണമെന്നു പറയുന്നു. അങ്ങനെ തന്നെയോ?
ഉ: നമ്മുടെ സ്വരൂപം തന്നെ ഈശ്വര സ്വരൂപവും. ഈ ഈശ്വരദൃഷ്ടി (ഈശ്വര സ്വരൂപം) നമുക്കുണ്ടാകുന്നതു തന്നെയാണ്‌ ഈശ്വരാനുഗ്രഹം എന്നു പറയപ്പെടുന്നത്‌. ഇപ്രകാരം ഈശ്വരദൃഷ്ടിയുണ്ടാവാന്‍ ഈശ്വരന്റെ അരുള്‍ നോട്ടം വേണം.
(ഭഗവാനും ഭക്തന്മാരും ചിരിക്കുന്നു)
ചോ: ഈശ്വരസൃഷ്ടി ദുഃഖപൂരിതമായിരിക്കുന്നതെന്ത്‌?
ഉ: ഈശ്വരേച്ഛയെ നാമെങ്ങനെ അറിയും?
ചോ: ഈശ്വരന്‍ ഇങ്ങനെ ഇച്ഛിക്കുന്നതെന്തിന്‌?
ഉ: അത് അജ്ഞാനമാണ്‌. ഏതെങ്കിലും കാരണം പറഞ്ഞു അതുമായി ഈശ്വരനെ ബന്ധിക്കാന്‍ പാടില്ല.
നമ്മുടെ ആരോപണങ്ങളൊന്നും ഈശ്വരനെ ബാധിക്കുകയുമില്ല. ഹ്രസ്വമായ നമ്മുടെ ജീവിതത്തിനേ കാര്യകാരണങ്ങള്‍ പ്രസക്തമാവൂ. എല്ലാം താന്‍ എന്ന ബ്രഹ്മത്തില്‍ കാര്യകാരണങ്ങളില്ല. ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍ ഒന്നിനും കര്‍ത്താവല്ല. ഈശ്വരന്റെ സന്നിധിയില്‍ സൃഷ്ടിസ്ഥിതിസംഹാരാദികള്‍ നടക്കുന്നേയുള്ളൂ. അതിനാല്‍ നാം സമര്‍പ്പണ ബുദ്ധിയോടുകൂടിയിരുന്നാല്‍ ചിത്തശാന്തിക്കു പ്രയോജനകരമാവും. നമ്മുടെ അഹങ്കാരം അടങ്ങിയാല്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഈശ്വരന്‍ നമ്മുടെ ഭാരമെല്ലാം ഏറ്റുകൊണ്ട്‌ അനുഗ്രഹിച്ച്‌ നമുക്ക്‌ ശാന്തിയെ തരും.
29. പ്രശാന്തമായ ഒരു സായാഹ്നം. ചാറ്റല്‍ മഴയുടെ ശീതളത്വം. ഹാളിലെ ജനാലകള്‍ അടച്ചിരുന്നു. ഭഗവാന്‍ ഭക്തന്മാര്‍ക്കഭിമുഖമായി സോഫയിലിരുന്നിരുന്നു. കടലൂരില്‍ നിന്നും ഒരു ജഡ്ജി രണ്ടു സ്നേഹിതന്മാരുമായി വന്ന്‌ ഭഗവാനെ നമസ്കരിച്ചിട്ട്‌ ഹാളില്‍ സ്ഥാനം പിടിച്ചു. അല്‍പനേരം ഭഗവാനെ ധ്യാനിച്ചിരുന്നിട്ടു ഉപദേശമാരാഞ്ഞു.
ചോ: നിത്യാനിത്യവസ്തുവിവേകം നിത്യാനുഭൂതിയെ കൊടുക്കുന്നതായിരിക്കുമോ?
ഉ: അഖണ്ഡാത്മ സ്വരൂപത്തില്‍ ഉറച്ചിരിക്കുന്നതാണ്‌ അനുഭൂതിമാര്‍ഗം എന്ന്‌ അറിവുള്ളവര്‍ സിദ്ധാന്തിക്കുന്നു. നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും.
നശ്വരങ്ങളിന്മേലുള്ള താല്‍പര്യം കുറഞ്ഞ്‌ അനശ്വരവസ്തുവില്‍ താല്‍പര്യം ജനിക്കുന്നു. അതുതന്നെ ആദ്യത്തെ പടി. അത്രയ്ക്കും അതുതകുന്നു. എന്നാല്‍ മേല്‍വസ്തു നമ്മില്‍ നാമായിത്തന്നെ ഇരിക്കുന്നു എന്നു ബോധിച്ച്‌ നമ്മുടെ യധാര്‍ത്ഥ സ്വരൂപത്തില്‍ ഉറച്ചിരിക്കേണ്ടതാണ്‌.
ചോ: പോക്കുവരവറ്റ അഖണ്ഡസാമ്രാജ്യത്തെ നമ്മുടെ ഏകാഗ്രതകൊണ്ട്‌ പ്രാപിക്കാന്‍ കഴിയുമോ, അല്ല, ഈശ്വരാനുഗ്രഹംകൊണ്ടത്‌ സിദ്ധിക്കുമോ?
ഇതു ശ്രവിച്ച ഭഗവാന്റെ മുഖത്ത്‌ അവര്‍ണ്ണ്യമായൊരു പുഞ്ചിരി പ്രകാശിച്ചു. ആ പ്രകാശം അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയത്തിലും വ്യാപിച്ചു.
ഉ: അനുഗ്രഹം കൂടാതെ ഒന്നും സാധ്യമല്ല. അനുഭൂതിയ്ക്കതാണ്‌ ഹേതു. എന്നാലും മറ്റൊരു ചിന്തയും കൂടാതെ ഇതേ ചിന്തയിലിരിക്കുന്ന യഥാര്‍ത്ഥ ഭക്തനായ യോഗിയ്ക്കേ ഈ അനുഗ്രഹം സമ്പാദിക്കാന്‍ സാധിക്കൂ.
ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌
ചോ: ഈശ്വരാനുഗ്രഹവും ഈശ്വരപ്രസാദമെന്നു പറയുന്നതും ഒന്നുതന്നെയോ?
ഉ: ഈശ്വരസ്മരണപോലും ഈശ്വരപ്രസാദമാണ്‌. അവന്റെ അനുഗ്രഹം കൊണ്ടാണ്‌ നാം അവനെ വിചാരിക്കുന്നതും.
ചോ: ഈശ്വരാനുഗ്രഹം കൊണ്ടല്ലേ ഗുരുവരുള്‍ ഉണ്ടാകുന്നത്‌?
ഉ: ഈശ്വരന്‍ വേറെ ഗുരു വേറെ എന്ന്‌ എന്തിനു വിചാരിക്കുന്നു. ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌.
ചോ: ശുദ്ധമായിരിക്കണം, ആത്മധ്യാനത്തിലിരിക്കണം എന്നുദ്ദേശിച്ച്‌ അതിനു ശ്രമിക്കുമ്പോഴെല്ലാം വിഘ്നങ്ങള്‍ ഏര്‍പ്പെടുന്നതെന്താണ്‌?
ഉ: അങ്ങനെ നീങ്ങിപ്പോകുമ്പോഴാകെ എല്ലാം ശരിയായി വരും. എന്തു വിഘ്നം വന്നാലും വീണ്ടും ഉയരണമെന്നൊരു പ്രേരണയിരിക്കുന്നില്ലേ? അതിനാല്‍ കാലക്രമത്തില്‍ തടസ്സങ്ങള്‍ എല്ലാം നീങ്ങി ധ്യാനം ബലപ്പെടും. ഒടുവില്‍ വിഘ്നങ്ങള്‍ ഒടുങ്ങും, അതുവരെ ക്ഷീണിച്ചുപോകരുത്‌.

ഈശ്വരന്‍ നമുക്കുള്ളില്‍ തന്നെ

30. മധുരയിലെ ഒരു വക്കീല്‍ ശ്രീ നടേശന്‍ :
ചോ: ശിവന്‍ ‍, വിഷ്ണു മുതലായ മൂര്‍ത്തികളും, കൈലാസം, വൈകുണ്ഠം എന്നീ ലോകങ്ങളും വാസ്തവമാണോ?
ഉ: നാമും ഈ ലോകത്തില്‍ എത്രത്തോളം വാസ്തവമോ അത്രത്തോളം അവരും വാസ്തവമായിരിക്കുന്നു.
ചോ: വ്യാവഹാരിക സത്യത്തില്‍ നാം ഇരിക്കുന്നതുപോലെ അവരും ഇരിക്കുകയാണോ?
ഉ: നാമെല്ലാം ഇരിക്കുമ്പോള്‍ അവര്‍ മാത്രം ഇല്ലെന്നെങ്ങനെ പറയും?
ചോ: അവര്‍ ഉണ്ടെങ്കില്‍ എവിടെ, എങ്ങനെ ഇരിക്കുന്നു?
ഉ: അവരെ കണ്ടവര്‍ എവിടെ ഇരിക്കുന്നു എന്നും എങ്ങനെ ഇരിക്കുന്നു എന്നും എങ്ങനെ പറഞ്ഞിരിക്കുന്നോ അതു തന്നെ നമുക്കു പ്രമാണം.
ചോ: അവരെവിടെ ഇരിക്കുന്നു?
ഉ: നമുക്കുള്ളില്‍ തന്നെ.
ചോ: അങ്ങനെയാണെങ്കില്‍ എല്ലം നമ്മുടെ ഭാവന മാത്രമാണെന്നു ഭഗവാന്‍ പറയുമ്പോലിരിക്കുന്നല്ലോ നമുക്കുണ്ടാക്കാനും അഴിക്കാനുമൊക്കുമല്ലോ?
ഉ: അതാണ്‌ ശരി.
ചോ: എന്നാല്‍ എനിക്കു മിഥ്യകളെ സൃഷ്ടിക്കാനാവുമല്ലോ. ഉദാഹരണത്തിന്‌ മുയല്‍ക്കൊമ്പ്‌ അഥവാ ഭാഗികസത്യത്തോടുകൂടി കാനല്‍ ജലം (ഭാവനയോടുകൂടി സത്യത്തിന്റെ കലര്‍പ്പു ഉള്ളതായി). ശിവന്‍ ‍, വിഷ്ണു തുടങ്ങിയ ദേവന്മാരുടെ നിലനില്‍പു ഇതുപോലെയാണോ?
ഉ: അതെ.
ചോ: ഈശ്വരന്‍ പ്രളയത്തിനു വിധേയനാണോ?
ഉ: നമ്മുടെ സാക്ഷാല്‍ സ്വരൂപത്തെ നാം ഉണര്‍ന്നാല്‍ പ്രളയത്തില്‍ പോലും അഴിഞ്ഞുപോവാതെയിരിക്കുമെങ്കില്‍ ഈശ്വരന്മാരെപ്പറ്റി പറയണമെന്നുണ്ടോ?
ചോ: ദേവന്മാര്‍ ‍, അസുരന്മാര്‍ ‍, പിശാചുക്കള്‍ എന്നിവരുടെ സൃഷ്ടികള്‍ വാസ്തവമാണോ?
ഉ: ആഹാ, ഇല്ലാതെ വരുമോ നാമിരിക്കുമ്പോള്‍.
ചോ: ശുദ്ധചൈതന്യത്തെ എങ്ങനെ ബോധിക്കാനൊക്കും?
ഉ: ഉള്ളതായിട്ട്‌, ഉള്ളവിധം, കേവല സന്മാത്രമായിട്ട്‌.
ചോ: അതിനെ സ്വയം പ്രകാശമാണെന്നു ഭാവിക്കാനൊക്കുമോ?
ഉ: അത്‌ ഇരുള്‍, വെളിച്ചം, ജ്ഞനാജ്ഞാനം എന്നിതുകള്‍ക്കും അതീതമാണ്‌. എന്നാല്‍ ജീവനാകട്ടെ ഈ ദ്വൈതങ്ങളെ കാണുകയാണ്‌. ആത്മസ്വരൂപം ജീവനെയും ജീവന്റെ ജ്ഞനാജ്ഞാനങ്ങളെയും പ്രകാശിപ്പിക്കുന്നു.
സര്‍വ്വവും അഭേദം
ചോ: ദേഹം ഞാനല്ല, കര്‍ത്താവും ഭോക്താവും ഞാനല്ല എന്ന മട്ടില്‍ സ്വരൂപത്തെ ദര്‍ശിക്കാമോ?
ഉ: ഇത്തരം വിചാരങ്ങളെല്ലാമെന്തിന്‌? നമ്മിലാരെങ്കിലും താന്‍ മനുഷ്യനാണെന്ന് ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടോ? അങ്ങനെ ഓര്‍മ്മിച്ചില്ലെങ്കില്‍ നാം മനുഷ്യരല്ലാതായിപ്പോകുമോ?
ചോ: നാനാത്വം ഇവിടെ ഇല്ല. ‘നേഹനാനാസ്തികിഞ്ചന’ എന്നു ശ്രുതികളില്‍ പറയുമ്പോലെ സര്‍വ്വവും അഭേദമെന്നു കാണണമോ?
ഉ: അതുകൂടെ എന്തിന്‌!
ചോ: അതല്ലെങ്കില്‍ ഞാനേ സദ്വസ്തു എന്നു വിചാരിച്ചാല്‍ മതിയാവുമോ?
ഉ: അനുഭവത്തില്‍ വിചാരത്തിനിടമില്ല. നമ്മെപ്പറ്റിയോ വേറൊന്നിനെപ്പറ്റിയോ വിചാരിക്കാതിരിക്കുന്നതാണ്‌ ശരിയായ നില. വിചാരം വേറെ. അനുഭവം അതിനെക്കാളും വേറൊന്നാണ്‌
ചോ: ആദ്ധ്യാത്മിക പുരോഗതിക്ക്‌ ശരീരം മാഞ്ഞു പോകുന്നത്‌ ആവശ്യമല്ലേ? ദേഹവിസ്മൃതി അനുകൂലമായിരിക്കുമല്ലോ?
ഉ: അതുകൊണ്ട്‌ നിങ്ങള്‍ എന്തുദ്ദേശിക്കുന്നു? നിങ്ങള്‍ ആ ദേഹമാണോ?
ചോ: സാക്ഷാല്‍കാരപ്രാപ്തിക്ക്‌ ദേഹത്തിനൊരു മാറ്റം സംഭവിക്കണമെന്നില്ലേ?
ഉ: ദേഹത്തിനെന്തു മാറ്റം സംഭവിക്കണം? എന്തിന്‌?
ചോ: ദേഹവിസ്മരണം ഉയര്‍ന്ന ജ്ഞാനത്തിന്റെ ലക്ഷണമാണല്ലോ?
ഉ: എന്നാല്‍ എല്ലാവരുടെയും മുന്‍പില്‍ ജീവിച്ചിരുന്നു സംസാരിച്ച്‌ ഗ്രന്ഥങ്ങളെഴുതിയ മഹത്തുക്കള്‍ അജ്ഞാനികളാണോ?
ചോ: വാത്മീകി, വസിഷ്ഠര്‍ തുടങ്ങിയവര്‍ ഞാന്‍ പറഞ്ഞ സിദ്ധിയും ഉള്ളവരായിരുന്നില്ലേ?
ഉ: ജ്ഞാനത്തോടു ചേര്‍ന്നു ഇത്തരം സിദ്ധികളും വച്ചുകൊണ്ടിരുന്നത് അവരുടെ പ്രാരബ്ധവിശേഷമായിരിക്കാം. എന്നാല്‍ നമുക്കതെല്ലാം എന്തിന്‌? ജ്ഞാനത്തിനെതിരായ ചിത്തവിഷയങ്ങളില്‍ നമ്മുടെ ശ്രദ്ധ എന്തിനു പോകുന്നു? സ്വന്തം ദേഹം അന്യര്‍ക്കു ഗോചരമായിരിക്കുന്നതില്‍ ഏതെങ്കിലും ജ്ഞാനിക്കു വിഷമം തോന്നീട്ടുണ്ടോ?
ചോ: ഇല്ല.
ഉ: ഒരിന്ദ്രജാലക്കാരനു വേണമെങ്കില്‍ തന്റെ ദേഹത്തെ അഗോചരമാക്കി വയ്ക്കാവുന്നതാണ്‌. അങ്ങനെ ചെയ്തതുകൊണ്ടുള്ള വിശേഷമെന്ത്‌? അക്കാരണത്താല്‍ അവര്‍ ജ്ഞാനികളാവുമോ?
ചോ: ഇല്ല.
ഉ: കാണപ്പെടാനും കാണപ്പെടാതിരിക്കാനും വേണ്ടി ആദ്യം ഒരാള്‍ ഉണ്ടായിരിക്കണം. കാണുന്നവനാരെന്ന് ആദ്യം നോക്കാം. ആവശ്യമണെന്നു തോന്നിയാല്‍ മറ്റുള്ളവയെയും നോക്കാം.
അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം
ചോ: സൃഷ്ടിക്രമത്തെപ്പറ്റി വേദങ്ങളില്‍ ഒന്നിനൊന്നു വിരുദ്ധമായി പറയപ്പെട്ടിരിക്കുന്നത്‌ അവയെപ്പറ്റിയുള്ള വിശ്വാസത്തിന്‌ ഹാനികരമാണ്‌. പ്രാരംഭസൃഷ്ടി ആകാശമാണെന്നും, പ്രാണനാണെന്നും ജലമാണെന്നും മാറിമാറിപ്പറഞ്ഞിരിക്കുന്നതെങ്ങനെ തമ്മില്‍ യോജിക്കും?
ഉ: ഓരോരോ ഋഷികള്‍ ഓരോരോ കാലങ്ങളില്‍ സൃഷ്ടിക്രമത്തിന്റെ പലവിധ അംശങ്ങളെ ഓരോരു നിലകളില്‍നിന്നുകൊണ്ട്‌ പ്രസ്താവിച്ചിരിക്കുന്നു. അതിനെപ്പറ്റി നാമെന്തിനു ശ്രദ്ധിക്കണം? അഴിവില്ലാത്ത ആത്മസ്വരൂപമേ നാമെന്നതാണ്‌ വേദങ്ങളുടെ അന്ത്യോപദേശം.
ചോ: അതിനെപ്പറ്റി എനിക്കൊരു സംശയവുമില്ല.
ഉ: അങ്ങനെയാണെങ്കില്‍ സൃഷ്ടിക്രമത്തെപ്പറ്റി പറഞ്ഞതെല്ലാം അനുവാചകരുടെ നിലകള്‍ക്കനുസൃതമായി പലതായി പിരിഞ്ഞു പോകുന്ന അര്‍ത്ഥവാദങ്ങള്‍ മാത്രമാണ്‌.
ചോ: നിത്യകര്‍മ്മാനുഷ്ഠാനത്തെകൂടി ന്യായാനുസരണം ചെയ്യാത്ത പാപിയാണ്‌ ഞാന്‍, എന്റെ ജന്മാന്തരം എങ്ങനെയിരിക്കുമോ? ഭഗവാനേ! എന്നെ രക്ഷിക്കണം.
ഉ: ‘ഞാന്‍ പാപി’ എന്നു വിചാരിക്കുന്നതെന്തിന്‌? ഈശ്വരനെ വിശ്വസിച്ചാല്‍ ജന്മജന്മവും അദ്ദേഹം രക്ഷിക്കും. ഭാരങ്ങളെയെല്ലാം ഈശ്വരനു സമര്‍പ്പിക്കുക.
“നായിര്‍കടൈയാ നായേനൈ നയന്തു നീയേ നീയേയാടുക്കൊണ്ടായ്‌
മായപ്പിറവിയുന്‍ വശമേ വൈത്തിട്ടിരുക്കുമതുവന്റ
ആയക്കടവേന്‍ നാനോതാന്‍! എന്നതോ വിങ്കതികാരം
കായത്തിടുവായുന്നുടൈയ കഴര്‍കീഴ്‌ വൈപ്പായ് കണ്ണുതലേ” (തിരുവാചകം)
(ഞാന്‍ നായെക്കാളും ഹീനനാണെങ്കിലും നീ എന്നെ ഏറ്റെടുത്തു. ഈ ജനനമരണങ്ങള്‍ നിന്റെ നിയമങ്ങളാണ്‌ ഇല്ലെങ്കിലും ഞാനാണോ ഇതെല്ലാം തീര്‍ച്ചപ്പെടുത്തേണ്ടത്‌? എനിക്കെന്തധികാരം? മഹേശ്വര! എന്നെ ഓരോ ദേഹങ്ങളിലിടുന്നത്‌ നീയാണ്‌. നിന്റെ പാദങ്ങളില്‍ നിലയുറപ്പിച്ചു നിറുത്തേണ്ടതും നീയാണ്‌.)
ഈ വിശ്വാസം ഉണ്ടായിരിക്കണം. അതു നിങ്ങളെ രക്ഷിക്കും.
ചോ: ഭഗവാനേ! എനിക്കു നല്ല വിശ്വാസമുണ്ട്‌. എന്നിട്ടും വിഘ്നങ്ങള്‍ വന്നു ചേരുന്നു. ധ്യാനിക്കാനിരുന്നാല്‍ മയക്കവും ബലഹീനത്വവും ഏര്‍പ്പെടുന്നു.
ഉ: നിരന്തരമായി ധ്യാനം ചെയ്താല്‍ അതെല്ലാം മാറും.
ചോ: ഒരു വശത്ത്‌ ജോലി വേണ്ടതുണ്ട്‌. അതോടുകൂടി ധ്യാനത്തിലിരിക്കണമെന്നു വിചാരവുമുണ്ട്‌. ഇത്‌ രണ്ടും യോജിച്ചിരിക്കുമോ?
ഉ: പൊരുത്തമില്ലാതെ ഒന്നുമില്ല. പഴക്കം കൊണ്ട്‌ പൊരുത്തമാവും. അപ്പോള്‍ വ്യവഹാരമെല്ലാം സ്വപ്നസമാനമായിത്തീരും. എല്ലാ ജീവന്മാര്‍ക്കും രാത്രിയായിരിക്കുമ്പോള്‍ യോഗി ഉണര്‍ന്നിരിക്കും. ഏതില്‍ ജീവന്മാര്‍ ഉണര്‍ന്നിരിക്കുന്നുവോ അത്‌ ഉണ്മയെ അറിയുന്ന യോഗിക്കു രാത്രിയായിരിക്കും എന്നു ഭഗവദ്ഗീത ഈ അനുഭവത്തെ വെളിപ്പെടുത്തുന്നു.
ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ?
31. വേറൊരു സന്ദര്‍ശകന്‍ ചോദിച്ചു.
ചോ: മോക്ഷപ്രാപ്തിക്കെന്തുവേണം
ഉ: ആദ്യം മോക്ഷമെന്നതെന്തെന്നു നോക്കാം.
ചോ: അതിന് ഉപാസനകള്‍ അനുഷ്ഠിക്കണമോ?
ഉ: ഉപാസനയായാല്‍ മനോനിഗ്രഹവും ഏകാഗ്രതയും ഉണ്ടാകും.
ചോ: മൂര്‍ത്തി ഉപാസന ചെയ്യാമോ? അതില്‍ ദോഷമൊന്നുമില്ല അല്ലേ?
ഉ: ദേഹത്തെ ഞാനെന്നു വിചാരിക്കുന്നവനു മൂര്‍ത്തി (സഗുണ) ഉപാസന കൊണ്ട്‌ തരക്കേടൊന്നുമില്ല.
ചോ: ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ?
ഉ: ജന്മമെന്നതെന്തെന്നും മരണമെന്നതെന്തെന്നും അറിഞ്ഞുകൊണ്ടാല്‍ മതി.
ചോ: മുക്തിപ്രാപ്തിക്കു കുടുംബത്തെ ഒഴിച്ചു വയ്ക്കണമല്ലേ?
ഉ: കുടുംബത്തെക്കൊണ്ട്‌ നിനക്കെന്തു ദോഷം? അദ്യം നീ നിന്നെയറിഞ്ഞുകൊള്ളൂ.
ചോ: അതിനുമുമ്പേ സംസാരത്യാഗം ആവശ്യമില്ലേ
ഉ: സംസാരത്യാഗമെന്നത് എന്താണെന്നാദ്യം നോക്കാം. സംസാരം എന്നത്‌ ഭാര്യയും മക്കളുമാണോ? കുടുംബത്തോടുകൂടിയിരുന്നു തന്നെ ആത്മജ്ഞാനം പ്രാപിച്ചവരില്ലേ?

ഈശ്വരദര്‍ശനം സാധ്യമല്ലേ? (50)

ചോ: ജ്ഞാനപ്രാപ്തിക്ക് അനുഷ്ഠിക്കേണ്ട ക്രമങ്ങളെന്തെല്ലാമാണ്‌?
ഉ: ചോദിക്കുന്നവന്റെ മനോപരിപാകമനുസരിച്ചേ ഉത്തരം പറയാവൂ.
ചോ: ഞാനിപ്പോള്‍ മൂര്‍ത്തി ഉപാസന ചെയ്തു വരുകയാണ്‌.
ഉ: ശരി, അതിനെ ചെയ്തുകൊണ്ടുപോയാല്‍ ഏകാഗ്രതയുണ്ടാവും. നല്ല ഏകാഗ്രതയുണ്ടായാല്‍ മറ്റു കാര്യങ്ങളും ശരിയാവും. മോക്ഷമെന്നത്‌ എവിടെയോ ഇരിക്കുന്ന ഏതോ ഒന്നാണെന്നും അതിനെ പ്രാപിക്കണമെന്നും പലരും ആഗ്രഹിക്കുന്നു. അതാണ്‌ തെറ്റ്. നമ്മിലിരിക്കുന്ന നമ്മുടെ നിജസ്വരൂപത്തെ അറിയുന്നതാണ്‌ മോക്ഷം. മനസ്സ്‌ ഏകാഗ്രമായാല്‍ തന്നെ മനസ്സിലാവും. മനസ്സാണ്‌ ജനനമരണരൂപമായ സംസാരചക്രത്തിനു ഹേതു.
ചോ: എന്റെ മനസ്സെപ്പോഴും ചഞ്ചലിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്തു ചെയ്യാന്‍ ?
ഉ: ചലിക്കാത്ത ഒന്നില്‍ മനസ്സിനെ നിര്‍ത്തി ശീലിക്കുക. ക്രമേണ മനസ്സ്‌ ശാന്തമാകും.
ചോ: അങ്ങനെ നിറുത്താന്‍ കഴിയുന്നില്ലല്ലോ?
ഉ: അഭ്യാസത്തെ തള്ളിക്കളയാതെ അനുഷ്ടിച്ചുകൊണ്ടേയിരുന്നാല്‍ ശ്വാസോച്ഛ്വാസത്തെപ്പോലെ എളുപ്പമായിത്തീരും. അത്‌ നിങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണ വിജയമായിത്തീരും.
ചോ: ബ്രഹ്മചര്യവും ആഹാരനിയമങ്ങളും ആവശ്യമാണോ?
ഉ: അതെല്ലാം നല്ലതുതന്നെ (ഭഗവാന്‍ നോക്കാതെ നോക്കുമ്പോലെ മൗനമായിരുന്നു കാണിച്ചുകൊടുക്കുന്നു).
ചോ; ഞാന്‍ യോഗാഭ്യാസം ചെയ്യേണ്ടയോ?
ഉ: എന്താണു യോഗം. മനസ്സിന്റെ ഏകാഗ്രത തന്നെ.
ചോ: ഏകാഗ്രത സാധിക്കാന്‍ ചില ഉപായങ്ങള്‍ ആവശ്യമില്ലേ?
ഉ: പ്രാണായാമം തുടങ്ങിയവ ഉപായങ്ങളാണ്‌.
ചോ: ഈശ്വരദര്‍ശനം സാധ്യമല്ലേ?
ഉ: കാണാം. നിങ്ങള്‍ അതുമിതും കാണുന്നില്ലേ. പിന്നെ എന്തുകൊണ്ട്‌ ഈശ്വരനെ കാണാനൊക്കുകയില്ല. ഈശ്വരനെന്താണെന്നറിഞ്ഞാല്‍ മതി. അപ്പോള്‍ എല്ലാവരും എപ്പോഴും ഈശ്വരനെ കണ്ടുകൊണ്ടാണിരിക്കുന്നതെന്നു മനസ്സിലാവും. ഈശ്വരസ്വരൂപം എന്താണെന്നറിയാത്തതിനാല്‍ അവനെ എപ്പോഴും കണ്ടുകൊണ്ടിരുന്നിട്ടും കാണാത്ത മട്ടിരിക്കുന്നു.
ചോ: മൂര്‍ത്തി ഉപാസനചെയ്യുമ്പോള്‍ കൂടെ മന്ത്രജപവും ഈശ്വരനാമോച്ചാരണവും ചെയ്യണമല്ലേ?
ഉ: മാനസികജപമാണ്‌ വിശേഷം. ധ്യാനത്തിനനുകൂലവും. മനസ്സുകൊണ്ടു ജപിച്ചാല്‍ മനസ്സ്‌ മന്ത്രമയമാകും. അപ്പോഴാണ്‌ ഉപാസനയുടെ സ്വരൂപം ഉള്ളവിധം വിളങ്ങുന്നത്‌. അതില്‍ ഉപാസകനും ഉപാസിക്കപ്പെട്ടതും ഏകാകാരമായിത്തീരും.
ചോ: പരമാത്മാവ്‌ ജീവാത്മാവിന് അന്യമാണോ?
ഉ: സാധാരണ എല്ലാവരും അങ്ങനെയാണ്‌ വിചാരിച്ചുകൊണ്ടിരിക്കുന്നത്‌. അത്‌ തെറ്റ്. ഈശ്വരന്‍ നമുക്കന്യനല്ലെന്നുണര്‍ന്ന്‌ ദൃഢപ്പെട്ടാല്‍ ആ ഏകത്വം അനുഭവമാകും.
കേവലജ്ഞാനവും ഈശ്വരസ്വരൂപവും
ചോ: അദ്വൈതമെന്നു പറയുന്നത്‌ ഈശ്വരനോട് ഐക്യമാവുന്നതിനെയല്ലേ?
ഉ: ആവാനൊന്നുമില്ല. വിചാരിക്കുന്നവന്റെ നിജസ്വരൂപമായിട്ടുതന്നെ ഈശ്വരനിരിക്കുന്നു. വിചാരിക്കുന്ന ജീവനില്‍ ഒടുവില്‍ ഈ സത്യമുണരും. നിദ്രയിലും സ്വപ്നത്തിലും മറ്റും നമ്മുടെ വ്യക്തിത്വം മറന്നുപോകുന്നു. അപ്പോഴുണ്ടാകുന്ന കേവലജ്ഞാനം നിരന്തരം പ്രകാശിച്ചാല്‍ അത്‌ ഈശ്വരസ്വരൂപമാവും.
ചോ: ഈശ്വരസേവ കൂടാതെ ഗുരൂപദേശവും ആവശ്യമല്ലേ?
ഉ: ഉപദേശമൊന്നും കൂടാതെ നിങ്ങളതാരംഭിച്ചതെങ്ങനെ?
ചോ: ഗ്രന്ഥപാരായണം മൂലമാണ്‌.
ഉ: അതെ. ആരോ നിങ്ങളോട്‌ ഈശ്വരനെപ്പറ്റി പറയുന്നു. ചിലപ്പോള്‍ ഈശ്വരന്‍ തന്നെയായിരിക്കും. ഇക്കണക്കില്‍ ഈശ്വരന്‍ തന്നെയാണ്‌ നിങ്ങളുടെ ഗുരു. ഗുരുവായിരുന്നാലും ഈശ്വരനായിരുന്നാലും നാം അവരുടെ ഏകസ്വരൂപമായിരിക്കുകയാണ്‌. ഗുരു ഈശ്വരന്റെ സ്വരൂപമാണെന്നുണരുക. ഗുരു സ്വരൂപത്തില്‍ ജീവേശ്വരഭേദമില്ല.
ചോ: ചെയ്ത പുണ്യം പാഴാവുകയില്ലല്ലോ?
ഉ: കര്‍മ്മം അതിന്റെ ഫലത്തെക്കൊടുത്തേ തീരൂ.
ചോ: അറിഞ്ഞ ഗുരുവിനെ സമീപിച്ചാല്‍ അവര്‍ വഴികാണിക്കുമല്ലോ?
ഉ: ഇപ്പോള്‍ കഴിവൊത്തതുപോലെ പ്രയത്നിച്ചാല്‍ നമ്മെത്തേടി വരുന്നതുപോലെ ഗുരുവും വന്നുചേരും.
ചോ: കര്‍മ്മത്തിനും യോഗത്തിനും ഭേദമുണ്ടോ?
ഉ: ഭക്തിമാര്‍ഗ്ഗവും ജ്ഞാനമാര്‍ഗവും എല്ലാം ഒന്നാണ്‌.
ആത്മസമര്‍പ്പണവും ആത്മവിചാരണയും ആത്മസാക്ഷാല്‍ക്കാരത്തില്‍ അവസാനിക്കുന്നു. ‘ഞാന്‍’ എന്ന്‌ തന്നെപ്പറ്റി കൂടുതലൊന്നും ചിന്തിക്കാതിരിക്കുന്നത്‌ ശരിയായ ആത്മസമര്‍പ്പണം. അപ്പോള്‍ അഹന്തയാകുന്ന ഊന്നുവടിയില്ലാതാകുന്നതിനാല്‍ വാസനകള്‍ എല്ലാം ഒഴിഞ്ഞ്‌ മോചനം ഉണ്ടാകും വ്യക്തിബോധം അവശേഷിച്ചിരിക്കുകയില്ല.
ആത്മസ്വരൂപമേ നാമായിരിക്കുക
ചോ: പുണ്യകര്‍മ്മത്താല്‍ സ്വര്‍ഗലോകപ്രാപ്തിയുണ്ടോ?
ഉ: ഇപ്പോഴിരിക്കുമ്പോലെ തന്നെ അപ്പോഴും. ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ഇനി വരാന്‍പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരികയില്ല.
ചോ: പുനര്‍ജ്ജനനം ഇല്ലാതെ രക്ഷപ്പെടണ്ടേ?
ഉ: അതെ. ഇപ്പോള്‍ ജനിച്ചിരിക്കുന്നതാരാണ്‌, കഷ്ടപ്പെടുന്നതുമാരെന്നു നോക്കാം. ഉറങ്ങുമ്പോള്‍ ജന്മത്തെപ്പറ്റിയോ മറുപിറവിയെപ്പറ്റിയോ അരെങ്കിലും ചിന്തിക്കുന്നുണ്ടോ? അവിടെ ചിന്തയൊന്നുമില്ല. അതുകൊണ്ട്‌ ജനിച്ചവനുമില്ല, കഷ്ടപ്പെടുന്നവനുമില്ല. ജനനമരണങ്ങളും കഷ്ടപ്പാടുകളും എല്ലാം വിചാരത്തില്‍ മാത്രം. വിചാരം എവിടെനിന്നു വരുന്നുവെന്നു നോക്കിയാല്‍ വിചാരമേ ഉണ്ടാവുകയില്ല. വിചാരമൊഴിഞ്ഞാല്‍ സര്‍വ്വപ്രശ്നങ്ങളും മാറി ആനന്ദസ്വരൂപിയായി നാമിരിക്കുന്നു. ജനനനിവൃത്തി എന്നതിതാണ്‌. ജന്മാന്തരത്തെപ്പറ്റി എന്തിനു ഖേദിക്കുന്നു.
32 ചോ: ഭഗവാനെ ദര്‍ശിക്കാന്‍ വന്ന വേറൊരാള്‍:
ശ്രീകൃഷ്ണചൈതന്യരും, ശ്രീരാമകൃഷ്ണപരമഹംസരും കരഞ്ഞുകരഞ്ഞാണ്‌ ഈശ്വരനെ പ്രാപിച്ചത്. അതല്ലേ മാര്‍ഗം?
ഉ: അതെ. ആ അനുഭവങ്ങള്‍ മൂലം ഒരു മഹാശക്തി അവരെ വഹിച്ചു കൊണ്ടുപോയി. ആ മഹാശക്തിയില്‍ നിങ്ങളും നിങ്ങളെ സമര്‍പ്പിക്കുക, നിങ്ങളെ ലക്ഷ്യത്തിലോട്ടാനയിക്കാന്‍. കണ്ണുനീര്‍ പലപ്പോഴും ദുര്‍ബലത്വത്തിന്റെ ലക്ഷണമാണ്‌. പക്ഷേ ഈ വെളിപാടുകള്‍ അവരെ മഹാശക്തി ഏറ്റെടുത്ത അന്ത്യചേഷ്ടകളായിരുന്നു. നാം ലക്ഷ്യപ്രാപ്തിയിലോട്ടാണ്‌ നോക്കേണ്ടത്‌.
ചോ: ഈ സ്ഥൂലശരീരം ശൂന്യത്തില്‍ മറയുമോ?
ഉ: ഇതെന്തു ചോദ്യം. നാം ദേഹമാണെങ്കില്‍ അതു കണ്ടുകൂടെ?
ചോ: നമുക്ക്‌ വസിഷ്ഠന്‍ ‍, വിശ്വാമിത്രന്‍ എന്നിവരെപ്പോലെ മറ്റുള്ളവര്‍ക്ക് അദൃശ്യരായിട്ടിരിക്കാമോ?
ഉ: അതെല്ലാം ബാഹ്യവിഷയങ്ങള്‍ . ആത്മസ്വരൂപമേ നാമായിരിക്കുമ്പോള്‍ മറ്റുള്ളതെല്ലാം ചിന്തിക്കുന്നതെന്തിന്‌? സാരത്തെ ഗ്രഹിച്ചുകൊണ്ട്‌ കൊത്തുകളായ തത്വങ്ങളെയെല്ലാം ദൂരെത്തള്ളണം. ശരീരത്തെ മറച്ചുവയ്ക്കുന്നത്‌ മുക്തിയുടെ ലക്ഷണമാണെന്ന്‌ പറയുന്നവര്‍ ഒന്നുമറിയാത്തവരാണ്‌, അതാവശ്യമില്ല. നാം ശരീരമല്ലെന്നിരിക്കുമ്പോള്‍ അതിനെ മറച്ചുവച്ചാലെന്താ, അതിനെ കരിച്ചാലെന്താ? ഇതുമൂലമോ, മേല്‍ഗതിയും കീഴ്‌ഗതിയും? അഹന്ത ഒഴിയുന്നതാണ്‌ മുഖ്യം. ശരീരം എങ്ങനെ ഒഴിഞ്ഞുവെന്നതല്ല. ദേഹാത്മബുദ്ധിയാണ്‌ ബന്ധം. അതിനെ നിവര്‍ത്തിച്ചിട്ട്‌ സത്യത്തെ അനുഭവിച്ചറിയണം. നാമതാണ്‌ ചെയ്യേണ്ടത്‌. നിങ്ങള്‍ സ്വര്‍ണ്ണത്തെ ഉരുക്കുമ്പോള്‍ അതിന്റെ മാറ്ററിയുന്നതിനു മുമ്പ്‌ അതെന്താഭരണമായിരുന്നു, എന്താകൃതിയിലിരുന്നു എന്നും മറ്റും അന്വേഷിക്കുന്നതെന്തിന്‌? മാറ്റുള്ള സ്വര്‍ണ്ണമാണോ എന്നേ അറിയെണ്ടതുള്ളു. ചത്തവന്‍ തന്റെ ദേഹത്തെ നോക്കുന്നില്ല. മറ്റുള്ളവരാണ്‌ എങ്ങനെ മരിച്ചു എന്നു മറ്റും അന്വേഷിക്കാനെത്തുന്നത്‌. ശരീരമിരുന്നാലും പോയാലും ജ്ഞാനിക്കു മരണമില്ല. ഒന്നു വിശേഷം, ഒന്നു സാധാരണ എന്നും അവര്‍ ചിന്തിക്കുന്നില്ല. ഒരു ഭേദത്തെയും അവര്‍ കാണുന്നില്ല. ജ്ഞാനിയുടെ ശരീരമെന്തായി എന്നും മറ്റും നാം ശ്രദ്ധിക്കുന്നതെന്തിന്‌? നാം നമുക്ക്‌ വേണ്ടതിനെ നോക്കാം. അദ്യം നാം നമ്മെയറിയാം. പിന്നീട്‌ എങ്ങനെ ചാവുന്നു എന്നും മറ്റും നോക്കാം. ദേഹം ഞാനെന്ന ഭ്രമമാണ്‌ മറ്റു ഭ്രമങ്ങളെയും ക്ഷണിച്ചു വരുത്തുന്നത്‌. നാം ശരീരമാണോ? ഉറക്കത്തില്‍ ഒന്നിനെയും കാണുന്നില്ല. അപ്പോഴില്ലാത്തത്‌ ഇപ്പോളുണ്ടായി ഉപദ്രവിക്കുന്നതേത്‌? അഹന്തയാണ്‌. അതിനെയൊഴിച്ചിട്ട്‌ സുഖത്തിലിരിക്കാം.
ഏകം സത്ത്‌
ചോ: ബ്രഹ്മം സത്യം, ജഗത്‌ മിഥ്യ എന്നു ശ്രീശങ്കരന്‍ പറയുന്നു. വേറേ ചിലര്‍ ജഗത്‌ സത്യമാണെന്നു പറയുന്നല്ലോ: ഇതില്‍ ഏതാണ്‌ വാസ്തവം?
33. ഉ: രണ്ടും വാസ്തവം. വ്യത്യസ്ത നിലകളില്‍ നിന്നുകൊണ്ട്‌ വ്യത്യസ്ത ദൃഷ്ടികളില്‍കൂടി പറഞ്ഞിരിക്കുന്നവയാണവ. മാറ്റമില്ലാത്തതായും എപ്പോഴും ഉള്ളതെന്നതുമായ പൊരുളേതോ അതു സത്യമെന്ന മുഖവുരയോടുകൂടിയാണ്‌ ഒരു ജിജ്ഞാസു അന്വേഷണമാരംഭിക്കുന്നത്‌. എന്നിട്ട്‌ മാറ്റമുള്ളതെന്ന കാരണത്താല്‍ അവന്‍ ഈ ലോകത്തെ മിഥ്യയെന്നു തള്ളുന്നു. സത്യം ഇതല്ല, ഇതല്ല, എന്നു ഒരോന്നിനെയും നിരാകരിച്ച്‌ നിരാകരിച്ച്‌ ഒടുവില്‍ തള്ളാനരുതാത്ത തന്നെത്തന്നെ കാണുന്നു. ഉള്ളതു താനേകന്‍, തനിക്കന്യമായൊന്നുമില്ല എന്നും ബോധിക്കുന്നു. മുന്‍പു തന്നാല്‍ നിരാകരിക്കപ്പെട്ടവയും തനിക്കന്യമല്ലെന്നു തെളിയുന്നു.
ബ്രഹ്മവും തന്നിലിരിക്കുന്നു എന്ന തന്റെ സാക്ഷാല്‍ക്കാരനിലയില്‍ ഈ ലോകവും (മിഥ്യയല്ല) സത്യമെന്നായിത്തീരുന്നു. അനുഭവത്തില്‍പെടുന്നത്‌ ഏകം സത്ത്‌
(ഉള്ളത്‌), അതിനന്യമെന്ന്‌ തള്ളിപ്പറയാനൊന്നുപോലുമില്ല. തള്ളിപ്പറയപ്പെട്ടതും സത്യമായ ഏകവസ്തുവിന്റെ അംശമാണെന്നു കാണാം. അധിഷ്ഠാനജ്ഞാനം കൂടാതെ നാമരൂപാദി വിഷയങ്ങളെ സത്യമെന്നു കരുതുന്നത്‌ അറിവില്ലായ്മയാണ്‌. ജീവദൃഷ്ടിക്കു സത്യം മൂന്നു വിധമായി കാണപ്പെടുന്നു.
1. വ്യാവഹാരിക സത്യം? ജാഗ്രത്തിലെ ദൈനംദിന ജീവിതത്തില്‍ ‍, ഈ കസേര എന്നാല്‍ കാണപ്പെടുന്നു. അതിനാല്‍ അത്‌ സത്യം.
2. പ്രാതിഭാസിക സത്യം: ‘കയറില്‍ പാമ്പ്‌’ അങ്ങനെ കാണുന്നവര്‍ക്കത്‌ സത്യം. പ്രത്യേക കാലത്ത്‌ പ്രത്യേക അവസ്ഥയില്‍ തല്‍ക്കാലത്തേക്ക്‌ ഉദയമാകുന്ന (ആപേക്ഷിക) ആഭാസികജ്ഞാനമാണത്‌.
3. പാരമാര്‍ത്ഥിക സത്യം (പരമം): ആപേക്ഷികമല്ലാത്തതായും മാറ്റമറ്റതായും എപ്പോഴും സ്ഥിരമായിരിക്കുന്നതുമാണ്‌. ഇതില്‍ പാരമാര്‍ത്ഥികമാണു ശരി എങ്കില്‍ ലോകം വ്യാവഹാരികമോ പ്രാതിഭാസികമോ ആവും എന്നേയുള്ളൂ. ചിലര്‍ ലോകത്തിനു വ്യവഹാരിക സത്യം പോലുമില്ലെന്നു പറയുന്നു. അത്‌ വെറും മാനസിക വ്യാപാരമായ പ്രാതിഭാസികമാണെന്നാണവര്‍ വാദിക്കുന്നത്‌.
നമ്മുടെ പ്രവൃത്തികള്‍ ആരുടേത് ?
യോഗി രാമയ്യയുടെ അനുഭവകഥകള്‍.
34. മഹര്‍ഷിയുടെ സന്നിധിയില്‍ മനസ്സു ശാന്തമാകുന്നു. ഞാന്‍ സാധാരണ മൂന്നോ നാലോ മണിക്കൂറങ്ങനെ ഇരിക്കാറുണ്ട്‌. പിന്നീട്‌ ഒരു പുതിയ രൂപത്തില്‍ ഉള്ളില്‍ നിന്നും വെളിയില്‍ വരുന്നതായും അറിയും. നിരന്തര പരിശീലനത്താലും ധ്യാനത്താലും അത്‌ ഹൃദയത്തിനുള്ളില്‍ പ്രവേശിച്ച് അതോടുകൂടി ലീനമാകും. ഹൃദയം മനസ്സിന്റെ വിശ്രമസ്ഥാനമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ശാന്തിയാണ്‌ ഫലം. മനസ്സ്‌ ഹൃദയത്തില്‍ ഒടുങ്ങുമ്പോള്‍ ആത്മസ്വരൂപം ദൃശ്യമാകും. നിഷ്ഠയിലിരിക്കുമ്പോഴും ഈ അനുഭവം ഉണ്ടാകുന്നുണ്ട്‌.
ധ്യാനത്തെപ്പറ്റി ഞാന്‍ മഹര്‍ഷിയോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു. ഒരാള്‍ മരിച്ചു. ചിത കൂട്ടി പ്രേതത്തെ ചിതയില്‍ നിവര്‍ത്തി ഇടുന്നു. ചിതയില്‍ തീ കൊളുത്തുന്നു. ആദ്യം ചര്‍മ്മം വെന്തഴിയും. പിന്നീട്‌ ചത, പിന്നീട്‌ അസ്ഥി, ഇങ്ങനെ മുഴുവന്‍ വെന്തു ചാമ്പലാവും. എന്തവശേഷിക്കും? മനസ്സ്‌. ചോദിക്കാം ദേഹത്തില്‍ എത്രപേര്‍ ഉണ്ടെന്ന്‌. ഒന്നോ രണ്ടോ എന്ന്‌. രണ്ടുപേരാണുള്ളതെങ്കില്‍ ‘ഞാന്‍ എന്നല്ലല്ലോ, ഞങ്ങള്‍ എന്നുവേണ്ടേ പറയാന്‍? അതുകൊണ്ട്‌ അതില്‍ ഒന്നേയുള്ളൂ എന്നു മനസ്സിലാക്കാം. അതെവിടെനിന്നും ജനിച്ചു. അതിന്റെ സ്വരൂപമെന്താണ്‌. ഇതന്വേഷിക്കുന്ന മനസ്സു മാഞ്ഞുപോകുന്നു. പിന്നീടവശേഷിക്കുന്നതെന്താണ്‌ ‘ഞാന്‍ ‘. അടുത്ത ചോദ്യം ‘ആരാണ്‌ ഞാന്‍ ‘ എന്നാണ്‌. ആത്മാവ്‌ മാത്രം. ഇത്‌ ധ്യാനമാണ്‌. ഇങ്ങനെയാണ്‌ ഞാന്‍ ചെയ്തത്‌. ഈ പ്രക്രിയമൂലം ദേഹവാസന ഒഴിയുന്നു. അഹന്ത നശിക്കുന്നു. ആത്മാവുമാത്രം പ്രകാശിക്കുന്നു. ഈ നിവൃത്തിക്കു മുഖ്യോപായം സത്സംഗമാണ്‌, യോഗചതുരന്മാരുമായിട്ട്‌. ഇവരുടെ സമാധിയും പൂര്‍ണ്ണമായിരിക്കും. സാക്ഷാല്‍ക്കാരവും അവര്‍ക്ക്‌ എളുപ്പവും പരിപൂര്‍ണ്ണവുമായിരിക്കും. അവരുടെ അന്തേവാസിത്വം ക്രമേണ നിത്യസമാധി പ്രാപ്തിക്കും പ്രയോജനപ്പെടുന്നു.
മറ്റൊരു ചോദ്യത്തിനുത്തരമായിട്ടദ്ദേഹം ചോദിച്ചു. ലോകം നിങ്ങള്‍ക്കുള്ളിലിരിക്കുന്നോ, നിങ്ങള്‍ക്ക്‌ പുറത്തിരിക്കുന്നോ? അത്‌ നിങ്ങളെക്കൂടാതെയിരിക്കുകയാണോ? ഞാനിവിടെയുണ്ട്‌, എന്ന്‌ അത്‌ നിങ്ങളോട്‌ വന്നു പറയുന്നുണ്ടോ?
ആ ബ്രാഹ്മണ അതിഥി വീണ്ടും ചോദിച്ചു.
നമ്മുടെ പ്രവൃത്തികള്‍ നമ്മുടേതോ അല്ലയോ എന്ന്‌ നമുക്കെങ്ങനെ അറിയാം?
ഉ: കര്‍മ്മഫലം കര്‍ത്താവിനെ ബാധിക്കുന്നില്ലെങ്കില്‍ അയാള്‍ കര്‍മ്മത്താല്‍ ബദ്ധനുമല്ല.
ചോ: ഇത്‌ നാം ബുദ്ധികൊണ്ടറിഞ്ഞാല്‍ മതിയാവുമോ?
ഉ: ബുദ്ധിയാല്‍ അറിയാതെ അഭ്യസിക്കുന്നതെങ്ങനെ? ബുദ്ധിയാല്‍ തത്വത്തെ ആദ്യം ഒരു മട്ടിലറിഞ്ഞിട്ട്‌ ആ അവസ്ഥയെ പ്രത്യാശയോടുകൂടി തുടര്‍ന്ന്‌ അഭ്യസിക്കുക. മഹര്‍ഷി ഇപ്രകാരം ഒരു വിമര്‍ശനം നടത്തി.
നിങ്ങള്‍ ഒരു സിദ്ധാന്തം ബോധ്യമായാല്‍ മറ്റുള്ളവയെ അധിക്ഷേപിക്കണമെന്നു തോന്നും. മഠാധിപതികള്‍ക്കിതൊരു പതിവാണ്‌. എല്ലാവരും ഒരേ മാര്‍ഗ്ഗത്തില്‍ നില്‍ക്കാന്‍ പ്രയാസം. ഒരോരുത്തരും ഒരേ സാധനയെ അഭ്യസിക്കാനും ബുദ്ധിമുട്ടുണ്ട്‌. അവനവന്റെ പക്വതയെ അനുസരിച്ചുള്ളതാണത്‌. ജ്ഞാനം, ഭക്തി, കര്‍മ്മങ്ങള്‍ ഒന്നിനൊന്നു തുടര്‍ച്ചയുള്ളവയാണ്‌. സഗുണധ്യാനത്തില്‍ അവരവര്‍ക്കിഷ്ടമുള്ളവരെ ധ്യാനിക്കുന്നു. ഇത്‌ അവനവനെ ധ്യാനിക്കുന്നതുപോലെയാണ്‌. ഇതരനാമരൂപങ്ങളില്‍നിന്നും മനസ്സ്‌ പിന്‍തിരിഞ്ഞു ഏകാഗ്രതയെ കൈവരിക്കുന്നു. ആ അനുഭവമുണ്ടാകുന്നു. ആദ്യമേ മനസ്സിനെ ഹൃദയത്തിലൊടുക്കാന്‍ പ്രയാസം. അതുകൊണ്ട്‌ ചില സഹായങ്ങളൊക്കെ ആവശ്യമായിത്തീരുന്നു. കൃഷ്ണന്‍, ‘നിങ്ങള്‍ക്കും എനിക്കും ജന്മമില്ല‌’ എന്നു പറയുന്നു. എന്നിട്ട്‌ അദ്ദേഹം ആദിത്യനു മുന്‍പേ ജനിച്ചവനാണെന്നും മറ്റും പിന്നീട്‌ പറയുന്നു. അര്‍ജ്ജുനന്‍ അതിനെ ചോദ്യം ചെയ്യുന്നു. അതുകൊണ്ട്‌ ഓരോ വ്യക്തിയും അവനവന്റെ വളര്‍ച്ചയനുസരിച്ച്‌ ഈശ്വരനെപ്പറ്റി പറയുകയാണ്‌.
നിങ്ങള്‍ നിങ്ങളുടെ ജാഗ്രത്തിലെ ദേഹമാണെന്നു പറയുന്നു. സ്വപ്നത്തില്‍ കാണുന്ന ശരീരത്തെ നാം വകവയ്ക്കുന്നില്ല. എന്നാല്‍ ആ സമയത്തേയ്ക്ക്‌ വേറൊരു ശരീരത്തെ വഹിച്ചുകൊണ്ടു തന്നെ വ്യവഹരിക്കുന്നു. അങ്ങനെ ജീവന്‍ തന്നെ പല ശരീരങ്ങളെ വഹിച്ചുകൊള്ളാന്‍ പ്രാപ്തനാണെങ്കില്‍ ഈശ്വരന്‍ അനന്തകോടി ശരീരത്തെ വഹിക്കാന്‍ പ്രാപ്തനല്ലെന്നുവരുമോ? ഒരുത്തന്‍ ഏത്‌ വഴിയില്‍കൂടി പോയാലും അവന്‍ ആ വഴിയില്‍കൂടിതന്നെ നേര്‍വഴിയില്‍ വരാന്‍ യതീശ്വരന്മാര്‍ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വഴിയും ഒരിടത്ത്‌ തന്നെ ചേരും.
41. ചോ: സ്വര്‍ഗ്ഗവും, നരകവും ഉണ്ടോ?
ഉ: ഉണ്ട്‌. അവിടെ ചെല്ലാന്‍ ആരെങ്കിലും വേണം.
അവ സ്വപ്നം പോലെയാണ്‌. ദേശകാലാദികള്‍ അതിലുമുണ്ട്‌. ഏതാണ്‌ സത്യം. സ്വപ്നമോ, ജാഗ്രത്തോ?
ചോ: അപ്പോള്‍ നാം കാമക്രോധാദികളെ ഒഴിവാക്കണമല്ലേ?
ഉ: വിചാരം വിടുക. മറ്റൊന്നിനെയും വിട്ടുകളയുകയുമരുത്‌. എന്തും കാണാന്‍ അവിടെ ഒരാള്‍ ഉണ്ടായിരിക്കുകയും വേണം. അവനാരെന്നുള്ളിലോട്ടു നോക്കിയാല്‍ അവന്റെ കാര്യവും ഒടുങ്ങും. ഒഴിച്ചുമാറ്റാന്‍ ഒക്കാത്ത ആത്മസ്വരൂപം
ചോ :  ക്ഷേത്രാരാധനയും മറ്റും നല്ലതല്ലേ ?
ഉ: ആഹാ.
ചോ: ആത്മാവിനെ പ്രാപിക്കാന്‍ എന്തു പ്രയത്നം ചെയ്യണം?
ഉ: ‘ഞാന്‍’ ഇല്ലാതാകണം. ആത്മാവ്‌ ആര്‍ക്കും പ്രാപിക്കാനുള്ളതല്ല. ആത്മാവ്‌ ഇല്ലാതിരുന്ന സമയമുണ്ടോ? അത് ആര്‍ക്കും പുതിയതല്ല. നിങ്ങള്‍ നിങ്ങളായിരിക്കൂ. പുതിയത്‌ ശാശ്വതമാവുകയില്ല. ആത്മാവ്‌ നിത്യബോധമാണ്‌.
ചോ: ജ്ഞാനയജ്ഞം എന്താണ്‌, അല്ലെങ്കില്‍ മറ്റു യജ്ഞങ്ങള്‍?
ഉ: തത്വങ്ങള്‍ തത്വങ്ങളായി അവശേഷിക്കും. അഭ്യാസം ജ്ഞാനത്തിനു വഴിതെളിക്കും.
ചോ: ജീവന്മുക്തന്മാര്‍ പലമാതിരിയുണ്ടോ?
ഉ: അവര്‍ ബാഹ്യമായി വ്യത്യാസപ്പെട്ടിരുന്നാല്‍ തന്നെയെന്ത്‌? അവരുടെ അറിവിനു വ്യത്യാസമൊന്നുമില്ല.
ചോ: ഒരു ഗുരുവിന്റെ ശിഷ്യനായിരിക്കവെ മറ്റു ഗുരുക്കന്മാരെ നമസ്കരിക്കാമോ?
ഉ: ഗുരു ഒരാളെയുള്ളൂ. അത്‌ സ്ഥൂലസ്വരൂപമല്ല. ബലക്ഷയം വരുമ്പോള്‍ ശക്തി ആര്‍ജിക്കണം.
ചോ: ജെ. കൃഷ്ണമൂര്‍ത്തി ഗുരു ആവശ്യമില്ലെന്നു പറയുന്നു.
ഉ: അയാളതെങ്ങനെ അറിഞ്ഞു? സാക്ഷാല്‍ക്കരിച്ച ശേഷം ആവശ്യമില്ല. പക്ഷേ അതിനു മുന്‍പല്ല.
ചോ: അങ്ങു വലിയ പരിശ്രമം കൊണ്ട്‌ ഈ നിലയെ പ്രാപിച്ചു. സാധുക്കളായ ഞങ്ങളെന്തു ചെയ്യും?
ഉ: നാം നമ്മുടെ ആത്മാവിലിരിക്കുകയാണ്‌, ലോകത്തല്ല.
ചോ: നരക സ്വര്‍ഗ്ഗങ്ങള്‍ – അവയെന്താണ്‌?
ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രം
ചോ: ഭഗവദ്ഗീത, ഭ്രൂമദ്ധ്യത്തില്‍ മനസ്സിനെ കേന്ദ്രീകരിച്ച്‌ ശ്വാസസംയമനം ചെയ്താല്‍ ബ്രഹ്മത്തെ കാണാമെന്നു പറയുന്നു. അതെങ്ങനെ ചെയ്യാന്‍?
ഉ: നിങ്ങള്‍ എപ്പോഴും അതില്‍തന്നെ ഇരിക്കുന്നു. അതിനെ പ്രാപിക്കലില്ല. പുരികമധ്യം ഏകാഗ്രതക്കുള്ളത്‌ മാത്രമാണ്‌ (ധ്യാനത്തിന്റെ ഇരിപ്പിടം).
ചോ: ഹൃദയമാണ്‌ ധ്യാനത്തിനിരിപ്പിടം എന്നു പറഞ്ഞു.
ഉ: അതെ. അതും തന്നെ.
ചോ: ഹൃദയമെന്താണ്‌?
ഉ: അത്‌ ആത്മാവിന്റെ മധ്യമാണ്‌. ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രവുമാണ്‌. ഹൃദയം ആന്തരമായിട്ടുള്ളതാണ്‌, ബാഹ്യമല്ല.
ചോ: ജ്ഞാനം എന്ന വാക്ക്‌ സാക്ഷാല്‍ക്കരിച്ച അറിവിനെപ്പറ്റി പ്പറയുന്നതാണ്‌, ആ മാര്‍ഗ്ഗത്തെക്കുറിക്കുന്നതിനും ആ വാക്കുതന്നെ പറയുന്നു.
ഉ: ‘ജ്ഞാന’ത്തില്‍ അതിന്റെ മാര്‍ഗ്ഗവും ഉള്‍പ്പെടുന്നുണ്ട്‌. കാരണം, ആ മാര്‍ഗ്ഗത്തിന്റെ ഫലവും ജ്ഞാനം തന്നെ.
ചോ: ഉത്തമത്വം ഇല്ലാത്ത ഒരാള്‍ ജ്ഞാനോപദേശം ചെയ്യാമോ?
ഉ: അതവന്റെ കര്‍മ്മശിഷ്ടമായിരുന്നാല്‍, ഏത്‌, ഏവന്റെ പ്രാരബ്ധമായിരിക്കുന്നുവോ അത്‌ അവന്‍ ചെയ്തേ മതിയാവൂ.
കര്‍മ്മവും മുക്തിമാര്‍ഗ്ഗമായി വരുമോ എന്ന് അര്‍ജ്ജുനന്‍ ചോദിച്ചപ്പോള്‍, കര്‍മ്മം കര്‍ത്തൃത്വമില്ലാതെ ചെയ്താല്‍ അത്‌ മുക്തിമാര്‍ഗ്ഗത്തില്‍പ്പെടുമെന്നു കൃഷ്ണന്‍ സമാധാനം പറഞ്ഞ, വേദശാസ്ത്രാദികളില്‍ പറയപ്പെടുന്ന കര്‍മ്മം കര്‍മ്മനാശഹേതുകമാണ്‌. കര്‍ത്തൃത്വത്തോടുകൂടി ചെയ്യപ്പെടുന്നവയാണ്‌ വര്‍ജ്യം. കര്‍മ്മത്തെ വിടേണ്ട. അതസാധ്യവുമാണ്‌. കര്‍ത്തൃത്വത്തിനെയേ വിടേണ്ടിയുള്ളൂ. അപ്പോള്‍ നടക്കേണ്ടത്‌ താനെ നടക്കും. ഒരു കര്‍മ്മവും നമ്മെ ബാധിക്കുകയില്ല. കര്‍മ്മം നമ്മുടെ പ്രാരബ്ധമാണെന്നിരുന്നാല്‍ നം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചെയ്തുപോകും. അങ്ങനെയുള്ളതല്ലെങ്കില്‍ എത്ര ശ്രമിച്ചാലും ഫലപ്പെടുകയില്ല. ജനകന്‍, ശുകന്‍ തുടങ്ങിയവര്‍ അഹന്തവിട്ട്‌ ചെയ്യേണ്ടവയെച്ചെയ്തിട്ടുണ്ട്‌. കീര്‍ത്തിക്കുവേണ്ടി ഒരാള്‍ യത്നിക്കാം, അല്ലെങ്കില്‍ നിസ്വാര്‍ത്ഥമായി പരോപകാരകര്‍മ്മങ്ങള്‍ ചെയ്യാം, അപ്പോഴും മറ്റുള്ളവരുടെ അഭിനന്ദനത്തിലുള്ള ആഗ്രഹം ഗുഢമായിട്ടിരുന്നാല്‍ അത്‌ സ്വാര്‍ത്ഥമാണ്‌.

ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം

ചോ: ഒന്നിനെ അറിഞ്ഞാല്‍ സംശയങ്ങളെല്ലാം നിവര്‍ത്തിക്കപ്പെടും എന്നു പറയപ്പെടുന്ന ആ ഒന്നേതാണ്‌?
ഉ: സംശയിക്കുന്ന ആളിനെ അറിയുക. അവന്റെ പിടി നിറുത്തിയാല്‍ സംശയങ്ങളെല്ലാം ഒഴിയും. സംശയിക്കുന്ന ഒരുത്തന്‍ ഇരുന്നിട്ടല്ലേ സംശയങ്ങളെ ഇളക്കിവിടുന്നത്‌, അവനെ മാറ്റി വിട്ടാല്‍ മതി. എല്ലാവരും ജ്ഞാനികളാണ്‌, ജീവന്മുക്തരാണ്‌. സംശയിക്കുന്ന ദോഷം (പ്രതിബന്ധം) മാറിയാല്‍ സംശയിക്കുന്നവനില്ലാത്ത സ്ഥാനത്ത്‌ അത്‌ പ്രകാശിക്കും.
ചോ: സംശയിക്കുന്നവനെ മാറ്റുന്നതെങ്ങനെ?
ഉ: അവന്‍ ആരെന്ന്‌ (ഞാന്‍ ആരെന്ന്‌) ശ്രദ്ധിച്ചാല്‍ മതി.
ചോ: ജപം ചെയ്യാമോ?
ഉ: ഇങ്ങനെയെല്ലാം ചോദി‍ക്കുന്നതെന്തിന്‌? ചോദിക്കുന്നവനാരെന്നറിഞ്ഞാല്‍ ആ അഹന്തയും ഈ അന്വേഷണങ്ങളും മാറും. മാറാതെ അവശേഷിക്കുന്നത്‌ താന്‍ (ആത്മാവ്‌).
ചോ: ഹഠയോഗം ആവശ്യമാണോ?
ഉ: പല സഹായങ്ങളില്‍ ഒന്ന്‌. അത്യാവശ്യമൊന്നുമല്ല. അത് ആളിനെ ആശ്രയിച്ചിരിക്കും. വിചാരം പ്രാണായാമത്തെയും അതിക്രമിക്കുന്നു. ജ്ഞാന വാശിഷ്ടത്തില്‍ അഹന്താനാശത്തിനു ശിഖിദ്വജനോട്‌ ചൂടാല ഉപദേശിക്കുന്നത്‌ വിചാരത്തെയാണ്‌.
പ്രാണനെ നിരോധിക്കുകമൂലം മനസ്സിനെ നിരോധിക്കുന്നത്‌ ഹംസയോഗം (ഹഠയോഗം). നേരിട്ട്‌ മനസ്സിനെത്തന്നെ ചിന്തയില്‍ക്കൂടെ നിരോധിക്കുന്നത് ജ്ഞാനമാര്‍ഗ്ഗം.
ചോ: ജ്ഞാനോദയത്തിനുശേഷം ജീവത്വമുണ്ടോ?
ഉ: ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം. ആ സ്ഥിതിയില്‍ ജീവത്വം എങ്ങനെ ഉണ്ടായിരിക്കും?
ചോ: ഇതു ഞാനല്ല, ഇത്‌ ഞാനല്ല എന്ന മട്ടിലാണ്‌ ഞാന്‍ ധ്യാനിക്കുന്നത്‌. അത്‌ ശരിയാവുമോ?
ഉ: ഇല്ല. ഇത്‌ ധ്യാനമാവുകയില്ല. ഞാന്‍ എന്നതിന്റെ ആദിയെന്താണെന്നറിയുക. അപ്പോള്‍ മിഥ്യയായ ഞാന്‍ (അഹംകാരന്‍) ഒഴിയുകയും സാക്ഷാല്‍ ഞാന്‍ (ആത്മാവ്‌) വെളിപ്പെടുകയും ചെയ്യും
ശുദ്ധ ചൈതന്യം അഖണ്ഡമാണ്‌
42. മദനപ്പള്ളിയില്‍ നിന്നും മി. ഡങ്കണ്‍ ഗ്രീന്‍ലിസ്‌ (Duncan Greenlees) ആശ്രമത്തിലേക്ക് ഇപ്പ്രകാരം എഴുതുകയുണ്ടായി.
ചിലപ്പോള്‍ എനിക്കു ചൈതന്യ സ്ഫൂര്‍ത്തിയുടെ വ്യക്തമായ അനുഭവം ഉണ്ടാകാറുണ്ട്‌. അത്‌ എന്നെയും ഉള്‍ക്കൊണ്ടുകൊണ്ട്‌ ബാഹ്യമായിട്ടു വര്‍ത്തിക്കുന്നു. മനസ്സിനെ വേദാന്തസിദ്ധാന്തങ്ങളില്‍ വ്യാപരിക്കുന്നതിനെനിക്കിഷ്ടമില്ല. ഈ അനുഭവം മേന്മയായ രീതിയില്‍ നിരന്തരമായിട്ടുണ്ടായിരിക്കാന്‍ ഭഗവാന്റെ ഉപദേശം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ഞാന്‍ വ്യവഹാരങ്ങളില്‍ നിന്നും മാറി തനിച്ചിരുന്നഭ്യസിക്കണമോ?
ഭഗവാന്‍ ഇപ്രകാരം അരുളിച്ചെയ്തു.
‘ബാഹ്യമായി വര്‍ത്തിക്കുന്നു’ എന്നത്‌ ആര്‍ക്ക്‌ ബാഹ്യമായി എന്നാണ്‌? കാണുന്നവനു കാഴ്ച അന്യമെന്നു വരുന്നിടത്താണ്‌ ഈ ആന്തരബാഹ്യങ്ങള്‍. ഇവ രണ്ടും താനാരാണെന്ന്‌ അന്വേഷിക്കുമ്പോള്‍ അഹന്തയെയും കടന്ന്‌ ശുദ്ധജ്ഞാനം മാത്രമായി വിളങ്ങും.
താനെന്നത്‌ സാധാരണയായി കുറിക്കുന്നത്‌ മനസ്സിനെയാണ്‌. മനസ്സ്‌ പരിധിയുള്ളതാണ്‌. എന്നാല്‍ ശുദ്ധ ചൈതന്യം (ജ്ഞാനം) അഖണ്ഡമാണ്‌. അന്വേഷണം തീരുമ്പോള്‍ അത്‌ പ്രകാശിക്കും.
‘ഉണ്ടാവുക’. ആത്മാവ്‌ എപ്പോഴുമുള്ളതായതിനാല്‍ ഉണ്ടാകേണ്ട ആവശ്യമില്ല. ഈ സാക്ഷാല്‍ക്കാരത്തെ മറച്ചു നില്‍ക്കുന്ന പ്രതിബന്ധങ്ങളെ മാറ്റുകയേ വേണ്ടൂ. ഇത്‌ മാറുമ്പോള്‍ ഉള്ളത്‌ ഉള്ളതുവിധം വിളങ്ങും.
‘നിലച്ചുനില്‍ക്കുക’. എപ്പോഴും ഇപ്പോഴും ഉള്ളതാണ്‌ സാക്ഷാല്‍ക്കാരം. അത്‌ സ്വയം നിലനില്‍ക്കുകയാണ്‌. അതിനെ നിലനിറുത്തേണ്ടിയില്ല.
‘മേന്മ’. വൃദ്ധിക്ഷയങ്ങളറ്റ ആത്മാവിനെ വൃദ്ധിപ്പെടുത്തേണ്ടതായിട്ടില്ല.
‘തനിച്ചിരിക്കുക’. ആത്മാവ്‌ ആത്മാവില്‍ ഇരിക്കുന്നത്‌ തനിച്ചിരിക്കുകയാണ്‌. അന്യത്വമില്ലാത്തിടത്ത്‌ ഏതില്‍ നിന്നും മാറിയിരിക്കാന്‍.
‘അഭ്യാസം’. വിചാരണയില്‍കൂടി താനാരാണെന്നറിയുന്നതതുതന്നെ അഭ്യാസം.
ബോധം (അറിവ്‌) ഒന്നേയുള്ളൂ
43. വേലൂര്‍ കളക്റ്റര്‍ രങ്കനാഥന്‍ ഐ.സി.എസ്‌, എസ്‌.വി. രാമമൂര്‍ത്തി ഐ.സി.എസ്‌, പുതുക്കോട്ട ദിവാന്‍ ടി. രാഘവയ്യ – ഈ മൂന്നുപേരും ചേര്‍ന്ന്‌ ആശ്രമത്തില്‍ ഭഗവദ്ദര്‍ശനത്തിനു വന്നു ചേര്‍ന്നു.
രങ്കനാഥന്‍:
ചോ: മനസ്സിനെ വശപ്പെടുത്തുന്നതെങ്ങനെയെന്ന്‌ ഭഗവാന്‍ അരുളിച്ചെയ്യുമോ:
ഉ: രണ്ടുപായങ്ങള്‍ ഉണ്ട്‌. മനസ്സെന്നതെന്താണെന്നു നോക്കിയാല്‍ മനസ്സൊടുങ്ങും. അതൊരു വഴി. മറ്റൊന്ന്‌ ഏതെങ്കിലും ഒന്നില്‍ മനസ്സിനെ ഏകാഗ്രമായി വച്ചുകൊണ്ടിരിക്കുക.
അവര്‍ കുറെക്കൂടി വിശദമായിട്ടറിയാനാഗ്രഹിച്ചു. ഭഗവാനും കുറേക്കൂടി വിവരിച്ചു പറഞ്ഞു. എങ്കിലും കേട്ടവര്‍ക്ക്‌ തൃപ്തികരമായിത്തോന്നിയില്ല.
ടി. രാഘവയ്യ ചോദിച്ചു:
ഞങ്ങള്‍ ലോകത്ത്‌ ഉഴന്നു കൊണ്ടിരിക്കുന്നു. എങ്ങനെയോ ഏതെങ്കിലും ദുഃഖം വന്നുകൊണ്ടേയിരിക്കുന്നു. അതിനെ കടക്കുന്നതെങ്ങനെയെന്നറിയാന്‍ പാടില്ല. ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നുണ്ട്‌, അപ്പോഴും മനസ്സ്‌ ശാന്തമാകുന്നില്ല. എന്തു ചെയ്യാന്‍?
ഉ: ഈശ്വരന്‍ തന്നെ തുണ. അദ്ദേഹം എങ്ങനെയും നമ്മെ രക്ഷിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ ഭ്രമിക്കേണ്ട കാര്യമില്ലല്ലോ.
ചോ: ഈശ്വരനെ വിശ്വസിക്കുകതന്നെ ചെയ്യുന്നു. എന്നിട്ടും ശാന്തി ഉണ്ടാകുന്നില്ല.
ഉ: അങ്ങനെയോ? ഈശ്വരാര്‍പ്പണ ബുദ്ധിയോടുകൂടി ഇരിക്കുകയാണെങ്കില്‍ ഈശ്വരന്റെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കണം. നിങ്ങളുടെ ഇഷ്ടം നടക്കുന്നില്ലെന്ന്‌ പരാതിപ്പെടരുത്‌. കാര്യങ്ങള്‍ വെളിയില്‍ കാണുന്നതിനു വ്യത്യാസമായി കലാശിച്ചെന്നു വരാം. ദുഃഖം പലപ്പോഴും ഈശ്വരവിശ്വാസത്തിന് ഉപോല്‍ബലകമായിത്തീരും.
ചോ: പക്ഷെ, ഞങ്ങള്‍ പ്രാപഞ്ചികന്മാരാണ്‌. ഭാര്യയും മക്കളും ബന്ധുക്കളും ഉള്ളവരാണ്‌. അവരെ മറന്നിട്ട്‌ ഈശ്വരനെ ശരണം പ്രാപിക്കുന്നതെങ്ങനെ?
ഉ: അതിന്റെ അര്‍ത്ഥം നിങ്ങള്‍ മുന്‍പറഞ്ഞതുപോലെ ഈശ്വരനെ ശരണം പ്രാപിച്ചില്ല എന്നാണ്‌. നിങ്ങള്‍ ഈശ്വരനെ മാത്രമേ വിശ്വസിക്കാവൂ. അതൊന്നേ മാര്‍ഗ്ഗം.
ബോധം ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്‌.
ചോ: (രാമമൂര്‍ത്തി) ഭഗവാനേ! ഞാന്‍ ബ്രണ്ടന്റെ “എ സേര്‍ച്ച്‌ ഇന്‍ സീക്രട്ട്‌ ഇന്‍ഡ്യ” എന്ന പുസ്തകം വായി്ചിട്ടുണ്ട്‌. അതില്‍ ഒടുവിലത്തെ അധ്യായത്തില്‍ വിചാരം കൂടാതെ ബോധമാത്രമായിട്ടിരിക്കാമെന്നു പറഞ്ഞിരിക്കുന്നു. അതെനിക്കു വളരെ പത്ഥ്യമായി തോന്നിയിട്ടുണ്ട്‌. ശരീരത്തെ മറന്നിട്ട്‌ ഒരേ വിചാരത്തിലിരിക്കാന്‍ കഴിയുമെന്നെനിക്കറിയാം എന്നാല്‍ മനസ്സിനെ കൂടാതെ ചിന്തിക്കാന്‍ കഴിയുമോ? ചിന്തയും വിട്ടുള്ള ബോധസ്വരൂപം ലഭ്യമാണോ?
ഉ: ലഭ്യമാണ്‌. ബോധം (അറിവ്‌) ഒന്നേയുള്ളൂ. അത്‌ ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്‌. നിദ്രയില്‍ ‘ഞാന്‍’ എന്നതില്ല. ഉണരുമ്പോള്‍ ‘ഞാന്‍’ എന്ന വിചാരവും ഒത്ത്‌ ഈ ലോകവും ഉദയമാവുന്നു. ഈ ‘ഞാനും’ ഈ ലോകവും ഉറക്കത്തിലെവിടെയായിരുന്നു? ഇതുകളവിടെ ഉണ്ടായിരുന്നോ? ഇല്ലായിരുന്നോ? ഉറക്കത്തിലും അവയുണ്ടായിരുന്നു. പക്ഷെ ജാഗ്രത്തില്‍ കാണപ്പെട്ടതുപോലെ ആയിരുന്നില്ലെന്നേയുള്ളൂ. ഇപ്പോഴുള്ള ‘ഞാന്‍’ തോന്നലാണ്‌. എന്നാല്‍ ഉറക്കത്തില്‍ ഉള്ള ‘ഞാന്‍’ സത്യമായ ‘ഞാന്‍’ തന്നെയാണ്‌. ഇതെപ്പോഴും നിലച്ചുനില്‍ക്കുന്നു. അത്‌ ചിന്മാത്രജ്ഞാനമാണ്‌. അതിനെ അറിയാനൊക്കുമെങ്കില്‍ അത്‌ വിചാരത്തിനും അപ്പുറത്തുള്ളതാണെന്നു മനസ്സിലാക്കാം.
ചോ: മനസ്സിനെക്കൂടാതെ വിചാരിക്കാനൊക്കുമോ?
ഉ: ചിന്ത, മറ്റു വൃത്തികളെപ്പോലെയേയുള്ളൂ. അതും ആത്മബോധത്തെ മറക്കുന്നില്ല.
ചോ: ഒരാളിന്‌ മറ്റൊരാളിന്റെ മനസ്സ്‌ അറിയാനൊക്കുമോ?
പതിവുപോലെ നാം മറ്റുള്ളവരെ അറിയുന്നതെന്തിനെന്നു മഹര്‍ഷി ചോദിച്ചു. തന്റെ ആത്മാവിനന്യമായി തനിക്കാരുണ്ടെന്നും മഹര്‍ഷി ചോദിച്ചു.
രാഘവയ്യ: ഭഗവാന്‍ പറയുന്ന ആത്മജ്ഞാനവും ഞങ്ങളുടെ പ്രാകൃതജ്ഞാനവും എങ്ങനെ തമ്മില്‍ ചേരും?
ഉ: ബോധം ഒന്നേയുള്ളൂ. ലോകജ്ഞാനം എന്നു പറയുന്നത്‌ അഹന്തയില്‍ നിന്നുമുളവാകുന്നതാണ്‌. അതിനെന്തര്‍ത്ഥം.
ലോകത്ത്‌ ഏറ്റവും വിഖ്യാതനായ ഒരാളിനോട്‌ ചോദിക്കൂ, അയാള്‍ക്ക്‌ തന്റെ ആത്മാവിനെ അറിയാമോ എന്ന്‌. അതൊരു വിരോധാഭാസമായിരിക്കും.
മനസ്സുണ്ടോ എന്നന്വേഷിച്ചാല്‍ മനസ്സില്ലാ എന്നറിയും. അത്‌ മനോനിയന്ത്രണമാണ്‌. അല്ലാ, മനസ്സുള്ളതാണെന്നു ധരിച്ചുകൊണ്ട്‌ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത്‌ മനസ്സിനെ മനസ്സ്‌ തന്നെ നിയന്ത്രിക്കുന്നതായിരിക്കും. കള്ളന്‍ പോലീസുകാരനായി നിന്നുകൊണ്ട്‌ കള്ളനെ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെയായിരിക്കും അത്‌. തന്റെ സുസ്ഥിതിയെ സ്വയം നിഷേധിച്ചുകൊണ്ടുമാത്രം മനസ്സ്‌ നിലനില്‍ക്കുകയാണ്‌.
ഏകാന്തത തനിക്കു വെളിയിലല്ല
44. എന്‍ജിനീയര്‍ ഏകനാഥറാവു ധ്യാനത്തിന്‌ ഏകാന്തത ആവശ്യമാണോ എന്നു ചോദിക്കുകയുണ്ടായി.
ഉ: ഏകാന്തത എല്ലായിടത്തുമുണ്ട്‌. ഒരു വ്യക്തി എപ്പോഴും ഏകാന്തതയിലാണ്‌. അവനതിനെ തന്നകത്ത്‌ കാണേണ്ടതാവശ്യം. തനിക്കു വെളിയിലല്ല.
ചോ: വ്യവഹാരങ്ങള്‍ വിക്ഷേപത്തെ ജനിപ്പിക്കുന്നല്ലോ?
ഉ: വിക്ഷേപത്തിന് അവസരം ഉണ്ടാകാതിരിക്കണം. വിക്ഷേപം തോന്നിയാല്‍ അത് ആര്‍ക്കാണെന്നു മനസ്സിലാക്കണം. അഭ്യാസം അല്‍പമെങ്കിലും ഫലപ്പെട്ടാല്‍ പിന്നീട്‌ വിക്ഷേപമേ ഉണ്ടാവുകയില്ല.
ചോ: അത് അഭ്യാസത്തിനും സമ്മതിക്കുന്നില്ലല്ലോ:
ഉ: ചെയ്തുനോക്കുമ്പോള്‍ അതത്ര ബുദ്ധിമുട്ടുള്ളതല്ലെന്നറിയും.
ചോ: വിചാരിച്ചാല്‍ ഉള്ളില്‍ നിന്നും അതിനു സമാധാനമൊന്നും കിട്ടുന്നില്ല.
ഉ: വിചാരിക്കുന്നവന്റെ സ്വരൂപം തന്നെ സമാധാനം. വിചാരണക്കു മറ്റൊരു സമാധാനം പുതുതായി എവിടെ നിന്നും വരുന്നില്ല. അങ്ങനെ വന്നാല്‍ അത്‌ സത്യമാവുകയില്ല. എപ്പോഴും ഉള്ളതാണ്‌ ഉണ്മ.
മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു
45. ചോ: ആത്മസാക്ഷാല്‍ക്കാരമാര്‍ഗ്ഗം കടുപ്പമായിരിക്കുന്നു. ലോകവിഷയങ്ങള്‍ എളുപ്പം ബോധമാവുന്നു. എന്നാല്‍ ഇതങ്ങനെയല്ല.
ഉ: അതെ. മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു.
ചോ: ഭഗവാന്റെ സന്നിധിയില്‍ ഒരു ദിവസം ഇരിക്കുന്നത്‌ നല്ലത്‌. രണ്ട്‌ ദിവസം കൂടുതല്‍ നല്ലത്‌. മൂന്നു ദിവസം വളരെ നല്ലത്‌. അങ്ങനെ മെച്ചപ്പെട്ടുപോകുന്നു. തുടര്‍ന്നിരിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ല. കുടുംബകാര്യങ്ങള്‍ കിടക്കുന്നല്ലോ.
ഉ: ഇവിടെ താമസിക്കുന്നതും ഏവിടെ താമസിക്കുന്നതും ഒന്നാണെന്നും ഒരേ ഫലത്തെ .തരുന്നതാണെന്നും

ദേഹം വിചാരത്തിന്റെ സന്തതിയാണ്‌.

46. ഭഗവാന്‍ മലയാളത്തില്‍ മൊഴിഞ്ഞ ഉപദേശസാരം കുമ്മിപ്പാട്ട്‌ ചില ഭക്തന്മാര്‍ ആലപിച്ചതിനെ കേട്ടുകൊണ്ടിരുന്നിട്ട്‌ നാഗര്‍കോവില്‍ രാമചന്ദ്രന്‍ തികഞ്ഞ നിഷ്കളങ്കതയോടെ മനസ്സെന്താണെന്നും അതിനെ ഏകാഗ്രമാക്കുന്നതും നിയന്ത്രിക്കുന്നതും എങ്ങനെയെന്നും ചോദിച്ചു. ദേഹാത്മബുദ്ധിയാണ്‌ മനസ്സ്‌ എന്നത്‌ തെറ്റായുള്ള തോന്നലാണ്‌. അതിന്റെ ഫലമായി അഹന്തയും തെറ്റായ പ്രപഞ്ചത്തോന്നലും ഉണ്ടാകുന്നു. അഹന്തയാകുന്ന മിഥ്യയൊഴിഞ്ഞാല്‍ ഉള്ളതുപോലെ പ്രകാശിക്കും. അതെപ്പോഴും എല്ലാവരിലും പ്രകാശിച്ചുകൊണ്ടിരിക്കുന്നതാണ്‌. പുത്തനായി തോന്നുന്നതല്ല. താനുണ്ടെന്നറിയാത്തവരാരാണ്‌? മറ്റെല്ലാ തോന്നലുകളുമറ്റാലും ഈ തോന്നലുണ്ടായിരിക്കും. അഹന്തയാണെങ്കില്‍ വിഷയങ്ങളോടു ചേര്‍ന്നേ തോന്നപ്പെടുകയുള്ളൂ. താനെ തനിക്കു വിഷയമായി നില്‍ക്കുന്നതാണത്‌. തോന്നുന്നത്‌ സത്യമല്ല. അവയ്ക്ക്‌ സാക്ഷിയായി തോന്നാതെ എന്നുമിരിക്കുന്നതാണ്‌ സത്യം. നമ്മെ ദേഹാദി വിഷയങ്ങളോടു ബന്ധപ്പെടുത്താന്‍ പാടില്ല. ഈ ചേര്‍ച്ച തോന്നിപ്പിക്കുന്നതുതന്നെ അഹന്തയാണ്‌. അഹന്തമൂലം പ്രപഞ്ചത്തോന്നലും വ്യവഹാരങ്ങളും അനര്‍ത്ഥങ്ങളും ഏര്‍പ്പെടുന്നു. സഗുണങ്ങളായിത്തോന്നുന്നവയൊന്നും നാമല്ല. മിഥ്യാസങ്കല്‍പങ്ങളോടു സംബന്ധപ്പെടാതെ നിന്നാല്‍ സത്യ സ്വരൂപം താനെ വിളങ്ങും. ആത്മാവു നിത്യസത്യം, എന്നും എങ്ങും താനെ പ്രകാശിക്കുമെന്നും പറയുന്ന ശാസ്ത്രങ്ങള്‍ അജ്ഞാനവൃത്തിയെപ്പറ്റിയും പറയുന്നു. ആത്മാവെപ്പോഴും പ്രകാശിക്കുകയാണെങ്കില്‍ അജ്ഞാനമെന്നൊന്നെങ്ങനെ വന്നു ചാടുന്നു ആര്‍ക്ക്‌? ഇതു യോജിക്കുന്നില്ല. പക്ഷെ ഒരു സത്യാന്വേഷിയുടെ നിലയില്‍ നിന്നു നോക്കുമ്പോള്‍ അവനതുണ്ട്‌. അന്വേഷണത്തിനുപകാരപ്പെടുകയും ചെയ്യുന്നു. ‘നീയോ, ഞാനോ, വേറൊരുവരോ’ എല്ലാം ഒന്നുതന്നെ. ജനനമില്ല. മരണമില്ല എന്ന സത്യത്തെ പച്ചക്കു പറഞ്ഞാല്‍ അവനു മനസ്സിലാവുകയില്ല. കൃഷ്ണഭഗവാന്‍ ആദ്യം അര്‍ജ്ജുനനു ഈ ഉള്ളത്‌ ഉള്ളതുപോലെ ഉപദേശിച്ചു. അര്‍ജ്ജുനനത്‌ ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട്‌ മറ്റു പല വിധത്തിലും വിസ്തരിക്കേണ്ടിവന്നു. എന്നാലും ശരീരത്തോടുകൂടി നില്‍ക്കുന്ന തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയാനാളില്ല. എങ്കിലും എനിക്കു ജനനമോ മരണമോ ഇല്ലെന്നു വീണ്ടും പറയുന്നുണ്ട്‌. സത്യത്തെ അത്രത്തോളം വളച്ചുകെട്ടിപ്പറയേണ്ടിവന്നു.
താനേ താന്‍ എന്ന ആത്മാവ്‌ ഇതായിട്ടോ അതായിട്ടോ ഇരിക്കുന്നില്ല. കേവല സന്മാത്രമാണ്‌ താന്‍. ഉള്ളത്‌ അജ്ഞാനം അവിടെ ഒടുങ്ങുന്നു. അജ്ഞാനം ആര്‍ക്കെന്നന്വേഷിക്കൂ. നിങ്ങള്‍ ഉണരുമ്പോള്‍ അഹന്ത കൂടെയുണ്ട്‌. ഉറക്കത്തില്‍ ഞാനുറങ്ങുകയാണെന്നു നിങ്ങള്‍ പറയുന്നില്ല. ഉണരുമെന്നോ വളരെനേരം ഉറങ്ങിയെന്നോ പറയുന്നില്ല. എന്നാലും ഉണര്‍ന്ന നിങ്ങള്‍ ഉറങ്ങിയപ്പോഴും ഉണ്ടായിരുന്നു. ഉണര്‍ന്നപ്പോള്‍ മാത്രം ഉറങ്ങിയെന്നു പറഞ്ഞൂ. ഉണര്‍ച്ചയിലും ഉറക്കം അടങ്ങിയിരിക്കുകയാണ്‌. നമ്മുടെ സന്മാത്രത്തെ നാമറിയണം. ദേഹത്തെക്കൂടി ചേര്‍ത്തുവച്ചുകൊണ്ട്‌ കുഴങ്ങരുത്‌. ദേഹം വിചാരത്തിന്റെ സന്തതിയാണ്‌. വിചാരം പതിവുപോലെ നമ്മെ ബാധിച്ചേക്കും. ഉറങ്ങുമ്പോള്‍ ശരീരമെന്നോ, ഈ ലോകമെന്നോ ഒന്നുമില്ല. അതുപോലെ എപ്പോഴും ഇരിക്കാമല്ലോ.
ഏകാന്തറാവു: ഭഗവാന്‍ പറയുന്നതെവിടെ? വ്യവഹാരികളായ ഞങ്ങളെവിടെ? വേല ചെയ്തുതന്നെ ജീവിക്കേണ്ടിയിരിക്കുന്നു. അത്‌ വിടാനൊക്കുമോ?
മഹര്‍ഷി: പ്രവൃത്തി ബന്ധത്തെത്തരുന്നില്ല. ബന്ധം തെറ്റായ ബോധം മാത്രം. ഞാനാണ്‌ കര്‍ത്താവെന്നുള്ള അത്തരം വിചാരത്തെ ദൂരത്തെറിയൂ. അതിനെ വിട്ടാല്‍ പ്രവൃത്തി എങ്ങനെ നടക്കുമെന്നന്വേഷിക്കേണ്ടാ. നമ്മുടെ ഇടപെടല്‍ കൂടാതെ അത്‌ നടക്കും.
ആത്മാവ്‌ ലോകവൃത്തികളെ അറിയുന്നില്ല
47. ഭഗവദ്ദര്‍ശനത്തിനു വന്നിരുന്ന ഒരു മലയാളി ഭക്തന്‍.
ചോ: ലോകം അധികവും കഷ്ടപ്പെടുന്നു. നാം നമ്മെ അറിയാനും നമ്മുടെ സുഖത്തിനു വേണ്ടിയും ഏകാന്തത തേടുന്നു. ഇതു സ്വാര്‍ത്ഥമല്ലേ?
ഉ: നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിരിക്കുന്ന അന്യര്‍ ആര്‌? എല്ലാവരും നാം തന്നെ, എല്ലാവും നാം തന്നെ. ഒരു സമുദ്രം അതിന്റെ അലകളെ അറിയുന്നില്ല. അതുപോലെ ആത്മാവ്‌ ലോകവൃത്തികളെയും അറിയുന്നില്ല.
48. വേറൊരു ഭക്തന്‍:-
അങ്ങ്‌ ഭഗവാനാണ്‌. എല്ലാം അറിയാമല്ലോ. എനിക്കെപ്പോള്‍ ജ്ഞാനം ലഭിക്കുമെന്നരുളിച്ചെയ്യാമോ?
ഉ: ഞാന്‍ ഭഗവാനാണെങ്കില്‍ എനിക്കന്യനായിട്ടാരുമില്ല, അതുകൊണ്ട്‌ ജ്ഞാനിയോ, അജ്ഞാനിയോ ഇല്ല. മറിച്ച്‌ ഞാന്‍ നിങ്ങളെപ്പോലെ ഒരാളാണെങ്കില്‍ നിങ്ങള്‍ക്കറിവുള്ളതെല്ലാം എനിക്കുമറിയാം. ഈ രണ്ട്‌ വിധത്തിലായാലും ഞാനുത്തരം പറയേണ്ട കാര്യമില്ല.
ഒരാളില്‍ രണ്ട്‌ ‘ഞാന്‍ ‘ ഉണ്ടോ?
ഏതാനും ഭക്തന്മാര്‍ ഒന്നു ചേര്‍ന്ന്‌ ചോദിച്ചു:-
എത്രയൊക്കെ പരിശ്രമിച്ചിട്ടും ‘ഞാന്‍ ‘ എന്നതിനെ കാണാനൊക്കുന്നില്ലല്ലോ.
ഉ: (ഉയര്‍ന്ന സ്വരത്തില്‍) ഇപ്പറയുന്നതാര്? ഈ ‘ഞാന്‍ ‘ എന്നതറിയാന്‍ പാടില്ലത്ത ഇനിയൊരു ‘ഞാന്‍’ ഉണ്ടോ?. ഒരാളില്‍ രണ്ട്‌ ‘ഞാന്‍ ‘ ഉണ്ടോ? ഈ ചോദ്യം നിങ്ങളോടു സ്വയം ചോദിക്കൂ. ‘ഞാന്‍’ ദൃശ്യനല്ല എന്നു പറയുന്നത്‌ മനസ്സാണ്‌. മനസ്സ് എവിടെയിരിക്കുന്നു. മനസ്സിനെ അറിയൂ. അതൊരു കെട്ടുകഥയാണ്‌. ജനകമഹാരാജാവ്‌ പറഞ്ഞു. ‘ഞാന്‍ എന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കള്ളനെ പിടികൂടി. ഇതോടെ ഞാന്‍ അവനെ വകവരുത്തും. മേലാല്‍ ഞാന്‍ സന്തോഷവാനായിട്ടിരിക്കും. അതുപോലെ മനസ്സ്‌ അന്യരുടെ പക്കലുള്ളതല്ല.
ചോ: ഞാന്‍ എന്നതിനെ എങ്ങനെ അറിയും?
ഉ: ഞാന്‍ – ഞാന്‍. അതെപ്പോഴുമവിടെയുണ്ട്‌. അതിനെ അറിയുക എന്നതില്ല. ആ അഖണ്ഡനിര്‍വ്വികാരം എപ്പോഴുമുള്ളതാണ്‌. പുത്തനായി അറിഞ്ഞുകൊള്ളാനുള്ള ഉണര്‍വ്വല്ല. പുത്തനായിത്തോന്നപ്പെടുന്നതല്ലാത്തതിനാല്‍ അതിനെ മറയ്ക്കുന്ന തടസ്സമെന്തോ ഉണ്ടെന്നറിയേണ്ടതാണ്‌. ഈ അറിവിനെയാണ്‌ ജ്ഞാനം എന്നു പറയുന്നത്‌. തടസ്സത്തെ മാറ്റിയാല്‍ ജ്ഞാനം പ്രകാശിക്കും. സത്യം പറയുകയാണെങ്കില്‍ ജ്ഞാനമോ അജ്ഞാനമോ ആത്മാവിനെ ബാധിക്കുന്നില്ല. ആ ഇത്തിളുകളെ മാറ്റിയാല്‍ ആത്മാവിന്റെ ശുദ്ധരൂപം പ്രകാശിക്കും. അതുകൊണ്ടാണ്‌ ആത്മാവ്‌ ജ്ഞാനാജ്ഞാനങ്ങള്‍ക്കതീതനാണെന്നു പറയുന്നത്‌. അത്‌ അതുപോലെയിരിക്കും. അത്രതന്നെ.
ചോ: ഞങ്ങളുടെ പരിശ്രമങ്ങളില്‍ പറയത്തക്കവണ്ണമുള്ള പുരോഗമനമൊന്നുമില്ല.
ഉ: ഒന്നിനെ സാധിക്കനുള്ളിടത്താണ്‌ പുരോഗമനത്തിന്റെ കാര്യം വരുന്നത്‌. ഇവിടെ അജ്ഞാനത്തെ ഒഴിക്കുക മാത്രം. ജ്ഞാനത്തെ നേടുകയല്ല. താന്‍ തന്നെ അന്വേഷിക്കുന്നതില്‍ എന്തു പുരോഗമനം പ്രതീക്ഷിക്കാനൊക്കും.?
ചോ: അജ്ഞാനത്തെ നിവര്‍ത്തിക്കുന്നതെങ്ങനെയാണ്‌?
ഉ: നിങ്ങള്‍ തിരുവണ്ണാമലയില്‍ കിടന്നുകൊണ്ട്‌ വേറൊരു നഗരത്തെ സ്വപ്നം കണ്ടുവെന്നിരിക്കട്ടെ. ആ കണ്ടത്‌ നിങ്ങള്‍ക്ക്‌ സത്യമാണ്‌. നിങ്ങള്‍ നിങ്ങളുടെ മുറിക്കുള്ളില്‍ കിടക്കുകയാണ്‌. കാണപ്പെട്ട വലിയ നഗരത്തിനു നിങ്ങളുടെ മുറിയില്‍ പ്രവേശിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ശരീരത്തെ ഇവിടെ വിട്ടിട്ട്‌ ആ നഗരത്തില്‍ പോകാനൊക്കുമോ? അതിനാല്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നുള്ളതും അതേ സമയം മറ്റൊരിടത്ത്‌ പോയി എന്നുള്ളതും രണ്ടും അസത്യം. എന്നാല്‍ മനസ്സിനു രണ്ടും സത്യമണെന്നു തന്നെ തോന്നുന്നു. സ്വപ്നത്തില്‍ (ഉറക്കത്തില്‍) തോന്നിയ ആ ‘ഞാന്‍ ‘ മറയുന്നു. മറ്റൊരു ‘ഞാന്‍ ‘ ഉണ്ടായി സ്വപ്നത്തെപ്പറ്റി പറയുന്നു. ഈ ‘ഞാന്‍ ‘ ഉറങ്ങുമ്പോഴില്ല. രണ്ട്‌ ‘ഞാനു’കളും അസത്യം. ഈ ഞാനും ആ ഞാനും, രണ്ടിന്റെയും വ്യാപാരങ്ങളും മനോമയം. ഒരോ വിചാരത്തോടുകൂടി ഓരോ ‘ഞാന്‍ ‘ ഉദിക്കുന്നു. ആ വിചാരം മാറുമ്പോള്‍ ആ ഞാനും ഒഴിയുന്നു. എല്ലാം മനോമയം. ജനകന്‍ കണ്ടുപിടിച്ച തസ്കരന്‍ ഈ മനസ്സാണ്‌. നമ്മളും ഈ തസ്കരനേയും അവന്റെ വിദ്യകളെയും മനസ്സിലാക്കി ആ വിധത്തില്‍ സന്തോഷമായിരിക്കാം.
50. ‘ജലകണങ്ങള്‍ കടലില്‍ അടങ്ങുമെന്നാര്‍ക്കുമറിയാം. എന്നാല്‍ ജലകണത്തില്‍ കടലടങ്ങുമെന്നത്‌ ആര്‍ക്കുമറിയാന്‍ പാടില്ല. എന്ന കബീര്‍ദാസിന്റെ പ്രവചനത്തെ ഭഗവാന്‍ ഭക്തന്മാര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുകയും അതാണ്‌ പരാഭക്തി എന്നു ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു.
സാത്വിക ഗുണത്തെ ദൃഢപ്പെടുത്തുക
52. കോകനദയില്‍ നിന്നും ഒരാള്‍ ഭഗവാനോട്‌,
ഭഗവാനെ, എന്റെ മനസ്സ്‌ രണ്ടോ മൂന്നോ ദിവസം തെളിഞ്ഞിരിക്കും, അടുത്ത രണ്ടു മൂന്നു ദിവസം കലുഷമായിരിക്കും. ഇങ്ങനെ പതിവായിട്ട്‌. കാരണം അറിയാന്‍ പാടില്ല.
ഉ: മനസ്സിന്റെ സ്വഭാവമേ അതാണ്‌. സത്വരജോസ്തമോഗുണങ്ങള്‍ മാറിമാറി വരുന്നതാണ്‌. അത്‌ മൂലം വിഷമം തോന്നേണ്ട. എന്നാല്‍ സത്വഗുണം വരുമ്പോള്‍ ജാഗ്രതയോടെ ദൃഢപ്പെടുത്തിക്കൊള്ളേണ്ടതാണ്‌.
ചോ: ഹൃദയമെന്താണ്‌?
ഉ: ആത്മാവിന്റെ ഇരിപ്പിടമാണ്‌.
ചോ: അത്‌ സ്ഥൂലഹൃദയമാണോ?
ഉ: അല്ല. അത്‌ എവിടെ നിന്നു അഹങ്കാരന്‍ ഉല്‍പത്തിയാകുന്നുവോ ആ സ്ഥാനമാണ്‌.
ചോ: മരണശേഷം ജീവനെന്തു സംഭവിക്കുന്നു?
ഉ: ദേഹത്തെ വിട്ടുപിരിഞ്ഞ ജീവന്‍ വന്നു ചോദി‍ക്കട്ടെ. മറുപടി പറയാം. ഇപ്പോളിവിടെ ഇരിക്കുന്ന ജീവനു ആ ഉല്‍ക്കണ്ഠ എന്തിന്? നമ്മുടെ കാര്യത്തെ നാം നോക്കാം. ഇപ്പോള്‍ നാമെങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ചോദ്യത്തിന് ഇടയുണ്ടാവുകയില്ല.
ധ്യാനം എന്നതെന്താണ്‌?
ചോ: ധ്യാനം എന്നതെന്താണ്‌?
ഉ: മനസ്സിനെ ഏതെങ്കിലും ഒന്നില്‍ സ്ഥാപിച്ചു നിറുത്തുന്നതാണ്‌ ധ്യാനം. നിദിധ്യാസനമെന്നത്‌ ആത്മവിചാരണയാണ്‌. ആത്മലാഭം ഉണ്ടാകുന്നതുവരെ ധ്യാനിക്കുന്നവന്‌, ധ്യാനം, ധേയം ഇവ വെവ്വേറയായിത്തോന്നും. സാധകാവസ്ഥയില്‍ ധ്യാനമായാലും നിദിധ്യാസനമായാലും ഈ ത്രിവിധഭാവം ഉണ്ടായിരിക്കും. അപ്പോള്‍ ഭക്തിക്കും ഇവയ്ക്കും വ്യത്യാസമുണ്ടായിരിക്കുകയില്ല.
ചോ: ധ്യാനം അഭ്യസിക്കുന്നതെങ്ങനെ?
ഉ: മനസ്സിനെ ഒന്നില്‍ നിറുത്തിയാല്‍ മറ്റെല്ലാം ഒതുങ്ങും. ഏകാഗ്രതയുണ്ടാകും. ധ്യാനത്തിന്റെ ഫലമിത്രയുമാണ്‌. ധ്യാനിക്കുന്നവന്റെ വൈഭവത്തിനനുസരണം ധ്യാനം പലമട്ടിലുമായിരിക്കും. ഈശ്വരന്റെ ഏതോ വിഭൂതിയെയോ, മന്ത്രത്തെയോ തന്നെയോ പറ്റിയായിരിക്കാം ധ്യാനം.
ദേഹാത്മബോധ
53. പോള്‍ ബ്രണ്ടന്‍ എഴുതിയ ‘രഹസ്യ ഭാരതം’ ‘രഹസ്യ മാര്‍ഗ്ഗം’ എന്നീ രണ്ട്‌ പുസ്തകങ്ങളും വായിച്ചിരുന്ന മി. നൗള്‍സ്‌ എന്ന യുവാവ്‌ ദര്‍ശനത്തിനു വന്നു. അദ്ദേഹം ചോദിച്ചു:
ബുദ്ധമതക്കാര്‍ ‘ഞാന്‍ ‘ എന്നത്‌ മിഥ്യയാണെന്ന് ഉപദേശിക്കുന്നു. എന്നാല്‍ ‘രഹസ്യമാര്‍ഗ്ഗ’ത്തില്‍ പോള്‍ ബ്രണ്ടന്‍ പറയുന്നു ‘ഞാന്‍ ‘ എന്ന വിചാരം മാറി ‘ഞാന്‍ ‘ ആയിത്തീരണമെന്ന്‌.
ഉ: ‘ഞാന്‍ ‘ രണ്ടുണ്ടെന്ന്‌ കരുതപ്പെടുന്നു. ഒന്ന്‌ നാമെല്ലാം വ്യവഹരിക്കുന്ന, മിഥ്യയായ അഹങ്കാരനാണ്‌. മറ്റേത്‌ അവര്‍ണ്ണ്യവും അനുഭവിച്ചറിയേണ്ട സത്യവുമാണ്‌.
നിങ്ങള്‍ക്ക്‌ സുഷുപ്തിയെപ്പറ്റി അറിയാന്‍ പാടില്ല. എന്നാല്‍ ജാഗ്രത്തിനെപ്പറ്റി അറിയാം. ഉണര്‍ച്ചയിലല്ലാതെ ഉറക്കത്തില്‍ ഉറക്കത്തെപ്പറ്റി അറിയുന്നില്ല. നാനാത്വത്തെ അറിയുന്നത്‌ ദേഹാത്മബോധത്തിലാണ്‌. ഈ ദേഹാത്മബോധം ജനിക്കുന്നത്‌ ഏതോ ഒരു പ്രത്യേക നിമിഷത്തിലാണ്‌. അതിന്‌ ആദിയും അന്തവുമുണ്ടോ ഈ മിഥ്യാബോധത്തിനാധാരമായി ഒരു സത്യമുണ്ടായിരിക്കണം. അതാണ്‌ ആത്മബോധം. ഞാനാര്‌, ഞാന്‍ എവിടെ നിന്നും ഉദയമാവുന്നു എന്ന അന്വേഷണത്തില്‍ അഹന്തയൊഴിഞ്ഞു പരിപൂര്‍ണ്ണ ആത്മബോധം അവശേഷിക്കുന്നു.
ചോ: ഞാനെന്നത്‌ ജാഗ്രത്തിന്റെ തുടര്‍ച്ചയായി കാണപ്പെടുന്നു. വേറെ ഞാന്‍ എവിടെയിരിക്കുന്നു? ഇതായിരിക്കണം ബൗദ്ധസിദ്ധാന്തമെന്നു തോന്നുന്നു.
ഉ: ലോകം വെളിയിലില്ല. തോന്നപ്പെടുന്നത്‌ വെളിയിലായാലും തോന്നുന്നത്‌ ഉള്ളിലാണ്‌. ഞാനിതാ സ്ഥിതിചെയ്യുന്നു എന്നു ലോകം പറയുന്നില്ല. ലോകം സ്ഥിതി ചെയ്യുന്നത്‌ നമ്മുടെ ബോധത്തിലാണ്‌. ലോകബോധം ഇടയ്ക്കിടക്കുണ്ടാകുന്നു. ഉറക്കത്തില്‍ ഇല്ലാതിരിക്കുന്നു. ഈ അഹന്തയുടെ ആദിയെ അന്വേഷിച്ചറിയുന്നതാണ്‌ മുക്തി എന്ന തീര്‍ന്ന നില.
ചോ: അഹിംസയാണ്‌ പരമധര്‍മ്മം എന്നു മനസ്സിലാക്കുന്നു. എന്നാല്‍ കൊതുകുകടി മുതലായ ഉപദ്രവങ്ങളെ എങ്ങനെ സഹിച്ചുകൊണ്ടിരിക്കും?
ഉ: നാം കഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെയാണെല്ലാ മറ്റു ജീവന്മാരും. അതുകൊണ്ട്‌ അവ നമ്മെ അടുക്കാത്തവിധത്തില്‍ എന്തെങ്കിലും ഉപായം പ്രയോഗിക്കണം.
ചോ: ജീവനെ ഹനിക്കുന്നത്‌ വലിയ കുറ്റമല്ലേ?
ഉ: നാം നമ്മെത്തന്നെ കൊലചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ചാവുന്നത്‌ ആനന്ദമയമായ നമ്മുടെ യഥാര്‍ത്ഥനിലയെ അറിയാതെ, തോന്നി മറയുന്ന ദേഹാദിവിഷയങ്ങളെ നാമെന്നു കരുതി ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്ന നാം സ്ഥൂല ദേഹത്തെപ്പറ്റി സംസാരിക്കുന്നതെന്തിന്‌?
ചോ: നാം ഉറക്കം വിട്ടുണരുന്നത്‌ പ്രകാശം, ശബ്ദം മുതലായവയുടെ ബാഹ്യസ്പര്‍ശം ഉണ്ടാവുമ്പോഴാണെന്നു ഞാന്‍ വിചാരിക്കുന്നു.
ഉ: കാണാനൊരാളില്ലാതെ ഈ ലോകത്തിനു നിലനില്‍പുണ്ടാവുമോ? ഏതാണാദ്യത്തേത്‌. ഇന്ദ്രിയബോധം ഉദിച്ചണയുന്നു. എന്നാല്‍ അധിഷ്ഠാനചൈതന്യം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. ഇതിനിടയില്‍ കാണുന്നവനെ സംബന്ധിച്ചും അവന്റെ പ്രതിഫലനമാകുന്ന ഈ ലോകം തോന്നി മറയുന്നു.
ചോ: ഞാനുറങ്ങുമ്പോള്‍ ലോകം എനിക്കില്ലെങ്കിലും മറ്റുള്ളവര്‍ അതിനെ കാണുന്നുണ്ടല്ലോ?
ഉ: പക്ഷേ ആ ലോകം നീ എന്നെ അറിയുന്നല്ലോ, എന്നാല്‍ നീ നിന്നെ അറിയുന്നുണ്ടോ? എന്നവരെ നോക്കിച്ചിരിക്കുകയായിരിക്കും. മനസ്സിന്റെ വികാസം മാത്രമാണീ ലോകം. സ്വന്തം മനസ്സിനെ അറിയൂ. എന്നിട്ട്‌ ലോകത്തെ നോക്കൂ. അപ്പോള്‍ അത്‌ തനിക്കന്യമല്ലെന്നറിയും.
ചോ: പരിസരബോധം ഞങ്ങള്‍ക്കുള്ളതുപോലെ ഭഗവാനും ഉണ്ടോ?
ഉ: സംശയമാര്‍ക്ക്‌? അറിഞ്ഞവന്‌ സംശയമുദിക്കുകയില്ല. സംശയം അജ്ഞാനത്തിന്റെ അടയാളമാണ്‌
ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വജാതീയഭേദമില്ല.
54. കാവ്യകാന്തയുടെ അദ്വൈതവാദത്തെപ്പറ്റി ഒരു സംശയം ആന്ധ്രക്കാരന്‍ ഒരു വൃദ്ധ പണ്ഡിതന്‍ ഭഗവാനോട്‌ ചോദിച്ചു.ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വജാതീയഭേദമില്ലെന്നു അദ്ദേഹം ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിരുന്നു. ഇത്‌ വിവര്‍ത്തവാദത്തിനു യോജിക്കുന്നുണ്ട്‌. പക്ഷേ പരിണാമ വാദത്തിനു യോജിക്കുന്നില്ല. പരിണാമ വാദത്തില്‍ സ്വഗതഭേദത്തിനിടമുണ്ട്‌. ദക്ഷിണാമൂര്‍ത്തി ഇത്തരത്തിലൊന്നു ഉപദേശിച്ചിട്ടില്ലാ എന്നു മഹര്‍ഷി മറുപടി പറഞ്ഞു. ബ്രഹ്മശക്തിയോടു ബന്ധപ്പെട്ടതണെന്നോ അല്ലെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. മഹര്‍ഷി മൗനമായിരുന്നു. ഇതിന്റെ സാരം മനസ്സിലാക്കിയ ആഗതന്റെ സംശയങ്ങള്‍ തീര്‍ന്നു. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌ പഠിക്കാനോ വാദിക്കാനോ തീരുമാനിക്കാനോ ഒന്നുമില്ലെന്നുള്ളതാണ്‌. ‘ഞാന്‍ ‘ ( ഉള്ളതാണെന്നാര്‍ക്കുമറിയാം. ‘ഞാന്‍ ‘ ദേഹമാണെന്നാവുമ്പോഴാണ്‌ സംശയങ്ങള്‍ പൊങ്ങുന്നത്‌. ‘ഞാന്‍ ‘ (ബ്രഹ്മ) വസ്തുവില്‍ നിന്നുമുദയമായി അത്‌ ബുദ്ധിയെ ജനിപ്പിക്കുന്നു. ബുദ്ധിയില്‍ പ്രതിബിംബിക്കുന്ന ഞാന്‍ ദേഹത്തോടു ബന്ധപ്പെട്ട്‌ ദേഹത്തിനൊപ്പമായി തോന്നപ്പെടുന്നു. തന്റെ ആദികാരണമായ അഹംസ്ഫൂര്‍ത്തിയെ ബുദ്ധിക്കു നേരെ കാണാന്‍ കഴിയുന്നില്ല. ദേഹാത്മ ബുദ്ധിയെ വിടുക. അതെങ്ങനെ? വിചാരമുദിക്കുന്നതാര്‍ക്കാണെന്നു നിരന്തരം ശ്രദ്ധിച്ചാല്‍ അഹന്തയും മിഥ്യാ സങ്കല്‍പവും ഒഴിയും. ആത്മാവേ, ബ്രഹ്മമേ ഞാനെന്നു പ്രകാശിക്കും.
ദേഹാദിപ്രപഞ്ചം ജാഗ്രത്തിലേ വിഷയമാകുന്നുള്ളൂ. ‘അഹം ബ്രഹ്മാസ്മി’ ആ അനുഭവത്തെക്കുറിക്കുകയാണ്‌ അത്‌ ഭാവനയോ ജപമന്ത്രമോ അല്ല. ബ്രഹ്മം എവിടെയോ ഇരിക്കുന്നു. അതിനെ പ്രാപിക്കണമെന്നു ചിന്തിക്കാതെ അത്‌ തന്റെ നിജസ്വരൂപമെന്നനുഭവിച്ചറിയുക. അതിനാല്‍ തന്നെയറിഞ്ഞാല്‍ ബ്രഹ്മത്തെ അറിഞ്ഞതാകും.
ചോ: അഹംസ്വരൂപത്തെ ഉണരാന്‍ സമ്മതിക്കാതെ വിചാരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഉ: ബ്രഹ്മാകാരവൃത്തിയോടു ചേര്‍ന്നുകൊണ്ടാല്‍ വിചാരങ്ങള്‍ ഒഴിഞ്ഞുമാറും. വൃത്തി അത്രത്തോളം എത്തിയില്ലെങ്കില്‍ ജപം മുതലായ സാധനകളനുഷ്ടിക്കാം. സത്സംഗം ലഭിച്ചാല്‍ അതൊന്നു മതിയാവും. സാധുക്കള്‍ മനസ്സറ്റ പരിശുദ്ധനിലയില്‍ സഹജ ശാന്തിയിലിരിക്കുന്നവരാണ്‌. അവരോട്‌ ചേര്‍ന്നാല്‍ മനസ്സ്‌ താനേ ഒഴിഞ്ഞു അവരുടെ അനുഭവം നമുക്കുണ്ടാവും.
ആവശ്യമില്ലാത്ത വിചാരങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ ഇവക്കു ആദി ഹേതു ദേഹാത്മ ബുദ്ധിയാണ്‌. ബ്രഹ്മോഹം. എന്ന നിജസ്വരൂപത്തിലിരുന്നാല്‍ എല്ലാ അനുഭവങ്ങളും അത്‌ തന്നെ.


പ്രാണായാമത്തിന്റെ തത്വം

ചോ: ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും?
ഉ: നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്‌. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ്‌ ദേഹത്തെയും പ്രപഞ്ചത്തെയും തോന്നിപ്പിച്ചു താന്‍ ഗൃഹസ്ഥനാണെന്ന വിചാരത്തെ ഉണ്ടാക്കുന്നത്‌. കാട്ടില്‍ പോയാലും കഥ ഇതു തന്നെ. താന്‍ സന്ന്യാസിയാകാന്‍ പോകുമ്പോള്‍ വീട്ടിന്റെ ഓര്‍മ്മയെ ഒഴിവാക്കാന്‍ വേറെ എന്തെങ്കിലും വിചാരിക്കും. മനസ്സിന്റെ ചേഷ്ട എവിടെ ഒഴിയും? ചിലപ്പോള്‍ കൂടുകയേ ഉള്ളൂ. അതുകൊണ്ട്‌ സ്ഥാനമാറ്റം കൊണ്ടു പ്രയോജനമൊന്നുമില്ല. പ്രതിബന്ധം മനസ്സാണ്‌. കാട്ടിലിരുന്ന്‌ മനസ്സിനെ മാറ്റാനാവുമെങ്കില്‍ വീട്ടിലിരുന്നും മാറ്റാം. ചെയ്യേണ്ടുന്നതിനെ എവിടെയിരുന്നാലും ചെയ്യാം.
എന്നെ നോക്കൂ. വീടു വിട്ടു വന്നു. നിങ്ങളും വീടു വിട്ടു വന്നിരിക്കുന്നു. വീട്ടിലില്ലാത്ത എന്തെങ്കിലും വിശേഷത്തെ ഇവിടെ കണ്ടോ? എത്രയോ വര്‍ഷം നിര്‍വ്വികല്‍‍പസമാധിയിലിരുന്നിട്ടും മനസ്സ്‌ വിട്ടു‌പോയിടത്ത്‌ തന്നെ നില്‍ക്കുന്നു. അതുകൊണ്ടാണ്‌, വിവേകചൂഡാമണിയില്‍ ശങ്കരാചാര്യര്‍ സഹജസമാധിയെ പ്രശംസിച്ചിരിക്കുന്നത്‌. ഏതവസ്ഥയിലും ഏതിടത്തും നമ്മുടെ സ്വന്തം നിലയായ സ്വഭാവസമാധിയിലിരിക്കേണ്ടതാണ്‌.
രേചകം – നാഹം – (ദേഹം ഞാനല്ല) ദേഹാത്മബുദ്ധി വിടുക.
പൂരകം – കോഹം – ഞാനാര്‍ എന്നു തന്നെത്തന്നെ അന്വേഷിക്കുക.
കുംഭകം – സോഹം – അവനേ ഞാന്‍ എന്ന സ്വയ നിലയില്‍ നില്‍ക്കുക.
എന്നു പ്രാണായാമത്തിന്റെ തത്വം ജ്ഞാനമാര്‍ഗ്ഗത്തിനു പ്രയോഗിക്കുക.
മനസ്സിനെ നേരേ അടക്കാന്‍ കഴിയാത്തവര്‍ക്കാണ്‌ ശ്വാസത്തെ അടക്കുന്ന പ്രാണായാമം. ശ്വാസത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെയും അടക്കാം. സത്സംഗപ്രാപ്തിയില്ലാതെ വരുമ്പോള്‍ പ്രാണായാമം ആകാം. സാധുക്കള്‍ അവരുടെ സന്നിധിമാത്രത്താല്‍ ആരും കാണാത്തമട്ടില്‍ നിരന്തരം ഭക്തന്മാര്‍ക്ക്‌ നന്മ ചെയ്തുകൊണ്ടിരിക്കും.
എല്ലാവരും ഹഠയോഗപ്രാണായാമം ചെയ്യണമെന്നില്ല. ജപം, ധ്യാനം എന്നിവ അനുഷ്ഠിച്ചവര്‍ ആരംഭത്തില്‍ അല്‍പം പ്രാണനെ ശാന്തമാക്കിവച്ചുകൊണ്ടാല്‍ മതി. പ്രാണന്‍ കുതിര, അതിന്മേല്‍ മനസ്സു ചരിക്കുന്നവനു, കുതിരയെ അടക്കുന്നവനു, ശാന്തമായിരിക്കാം. ശ്വാസഗതിയെ മനസ്സുകൊണ്ട്‌ നിയന്ത്രിക്കുന്നത്‌ പ്രാണായാമം തന്നെ. പ്രാണനെ നിയന്ത്രിക്കുന്നതുകൊണ്ടും അത്‌ ശരിയായിരിക്കും. അത്‌ മനോനിയന്ത്രണത്തിനും ഉപകരിക്കും. ശ്വാസനിയന്ത്രണം മൂലം മനോനിയന്ത്രണവും, മനോനിയന്ത്രണത്താല്‍ ശ്വാസനിയന്ത്രണവും സാധിക്കാം. അല്ലെങ്കില്‍ ജപ, ധ്യാനങ്ങള്‍ക്കുമുന്‍പ്‌ രേചക പൂരകങ്ങളില്ലാത്ത കേവല കുംഭകം ശീലിച്ചാലും മതി.
എനിക്കറിയില്ല എന്നതിലെ ഞാന്‍ ആര് ?
ചോ: ‘രാമകൃഷ്ണാ’ദി നാമജപത്താല്‍ അദ്വൈതാനുഭൂതി സിദ്ധിക്കുമോ?
ഉ: ആഹാ!
ചോ: ജപിക്കുന്നത്‌ മുന്‍ രീതിയില്‍ തന്നല്ലോ?
ഉ: ജപം നല്ലത്‌, ജപിക്കുക എന്നു പറഞ്ഞാല്‍ അത്‌ മേലെയോ താഴെയോ എന്നെല്ലാമന്വേഷിക്കുന്നതെന്തിന്‌.
56. 20 വയസ്സുള്ള ഒരു യുവാവ്‌ ആത്മാവിനെ എങ്ങനെ അറിയാമെന്നു ചോദിച്ചു. ഭഗവാന്‍ മൗനമവലംബിച്ചു. യുവാവും ഒരു മണിക്കൂര്‍ കാത്തിരുന്നു. മടങ്ങിപ്പോകുന്നതിനു മുന്‍പ്‌ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.
ഉ: ആരുടെ ആത്മാവിനെ?
ചോ: ഞാനാരാണ്‌?
ഉ: നീ തന്നെ അതറിയേണ്ടതാണ്‌.
ചോ: എനിക്കറിയാന്‍ പാടില്ല.
ഉ: ഇത്‌ പറയുന്നതാര്‌? എന്തറിഞ്ഞുകൂട എനിക്കെന്നതിലെ ഞാനാര്‌
ചോ: എന്നിലുള്ള ഏതോ ഒരു വസ്തു.
ഉ: അതേത്‌, ആര്‍ക്കുള്ളില്‍?
ചോ: ഏതോ ഒരു ശക്തി.
ഉ: അതിനെ കണ്ടുപിടിക്കൂ!
ബ്രഹ്മത്തെ അറിയുന്നതെങ്ങനെ?
ചോ: ബ്രഹ്മത്തെ അറിയുന്നതെങ്ങനെ?
ഉ: തന്നെത്തന്നെ അറിയാത്തവന്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതെന്തിന്‌?
ചോ: ബ്രഹ്മം എന്നിലും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നുവെന്നു വേദശാസ്ത്രാദികള്‍ പറയുന്നുണ്ടല്ലോ?
ഉ: എന്നെ എന്നു നീ പറയുന്ന ‘ഞാന്‍ ‘ ആരെന്നറിയണം. ബ്രഹ്മത്തെ പിന്നീടറിയാം.
ചോ: ഞാന്‍ ജനിച്ചതെന്തിനായിട്ട്‌?
ഉ: ആരു ജനിച്ചു? ഞാനെന്നതെന്തെന്നറിയുക. നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അതു തന്നെയാണുത്തരം.
ചോ: അങ്ങനെയാണെങ്കില്‍ ഞാനാര്‌?
ഉ: (പുഞ്ചിരിയോടെ) നീ ആരെന്നു ഞാനറിഞ്ഞുകൊണ്ടിരിക്കുന്നതായി എന്നെ പരീക്ഷിക്കുകയാണോ? നീ ആരെന്ന്‌ നീ തന്നെ പറയണം.
ചോ: ഉറക്കത്തില്‍ ആത്മാവ്‌ ദേഹത്തെ വിട്ടുപിരിഞ്ഞുപോകുന്നുവെന്നും വീണ്ടും അത്‌ ശരീരത്തോട്‌ ചേരുമ്പോള്‍ ഞാനുണരുന്നുവെന്നും പറയുന്നു. അങ്ങനെയാണോ?
ഉ: ശരീരത്തെ വിട്ടിട്ടെവിടെ പോകുന്നു? ഏത്‌?
ചോ: ഏതോ ഒരു ശക്തി.
ഉ: അതിനെ കണ്ടുപിടിക്കൂ.
ചോ: ശരീരം പഞ്ചഭൂതമയം എന്നു പറയുന്നല്ലോ. അവ ഏവ?
ഉ: ഞാനെന്ന ഭൂതത്തെ അറിയാതെ പഞ്ചഭൂതങ്ങളെ അറിയുന്നതെന്തിന്‌?
ആത്മനാഡി, അമൃതനാഡി, പര
 ‘ചൈതന്യം തു പൃഥങ്ങ്‌ നാട്യാം’ എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ സാരം ഭഗവാന്‍ വിശദീകരിക്കുകയായിരുന്നു. ചൈതന്യം ഒരു പ്രത്യേക നാഡിയില്‍ വര്‍ത്തിക്കുന്നു. അതിനെ സുഷുമ്നയെന്നു പറയും. ആത്മനാഡി, അമൃതനാഡി, പര എന്നും അതിനെ പറയുന്നു.
യോഗമാര്‍ഗ്ഗത്തില്‍ സുഷുമ്ന എന്നും ജ്ഞാനമാര്‍ഗ്ഗത്തില്‍ പര എന്നും പറയാം.
യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌
രമണഗീതയിലെ ഒരു സംശയത്തിന്‌ സമാധാനം പറഞ്ഞു. അദ്ധ്യായം 14, ശ്ലോകം 10 (സാരം) മേലും പുരോഗമിക്കുമ്പോള്‍ തിരസ്കരണിവിദ്യ വശമാവും. ആത്മബോധത്തില്‍ മാത്രം നില്‍ക്കുന്ന ആ മഹാത്മാവ്‌ സിദ്ധനായിത്തീരുന്നു.
അദ്ധ്യായം 14 ഒടുവിലത്തെ ശ്ലോകം. സിദ്ധിയുടെ പുതുമയെല്ലാം മാറും. അവര്‍ ശിവനു തുല്യരായിത്തീരുന്നു. എന്തിന്‌, ശിവന്‍ തന്നെയായിത്തീരും. അനുഗ്രഹശക്തിയും ഉണ്ടാകുന്നു.
ഭഗവാന്‍ തുടര്‍ന്നു: കേള്‍ക്കുന്നവരുടെ നിലയൊപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സാധാരണ എല്ലാവരും ശരീരത്തിനെ മാത്രം കാണുന്നു. സിദ്ധികളെ ഇഷ്ടപ്പെടുന്നു. വെറും ജ്ഞാനമെങ്കില്‍ ആര്‍ക്കും തൃപ്തിയാവുകയില്ല. സിദ്ധികൂടി ഉണ്ടെങ്കിലേ സ്വാരസ്യം ഉള്ളൂ. മനോനില ഇങ്ങനെ ഇരുന്നാല്‍ എല്ലാവരുടെ നോട്ടവും സിദ്ധിയിലായിരിക്കും. ജ്ഞാനോപശാന്തിക്ക് ആളില്ല. അങ്ങനെയുള്ളവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ജ്ഞാനം മൂലം സിദ്ധികളെ പ്രാപിക്കാമെന്നു പറയേണ്ടിയിരിക്കുന്നു. ജ്ഞാനത്തില്‍ എല്ലാം അടങ്ങും. ജ്ഞാനി, സിദ്ധികളെപ്പറ്റി വിചാരിക്കുകപോലുമില്ല. ജ്ഞാനമേ മുഖ്യം. ജ്ഞാനമാണ്‌ മുഖ്യം. അതു കഴിഞ്ഞിട്ട്‌ സിദ്ധികളെപ്പറ്റി അലോചിക്കാം. സിദ്ധികള്‍ ശരീരത്തെപ്പറ്റിയുള്ളവയാണ്‌. യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌. ജ്ഞാനിയാണ്‌ യഥാര്‍ത്ഥ സിദ്ധപുരുഷന്‍. സിദ്ധമായുള്ളതിനെ ചേര്‍ന്നിരിക്കുന്നവന്‍ സ്വതസ്സിദ്ധനാണ്‌. സ്ഥിതമായ സത്യം എന്താണെന്നറിഞ്ഞ്‌ അത്‌ താനായിരിക്കുന്നതാണ്‌ സിദ്ധി (ഉള്ളത്‌ നാല്‍പ്പത്‌) വരങ്ങള്‍ കൊടുക്കാന്‍ കഴിവുള്ളവന്‍, അവന്‍. അത്മലാഭമാണ്‌ മുഖ്യവരം.
തിരുവിളയാടര്‍ പുരാണത്തില്‍ സിദ്ധര്‍പ്പടലത്തില്‍ ശിവപെരുമാള്‍ തന്റെ ഭക്തന്‍ സിദ്ധികളെപ്പറ്റി ചിന്തിക്കുകയില്ലെന്നും അവനാര്‍ക്കും വരത്തെ കൊടുക്കുന്നില്ലെന്നും അക്കാര്യം സാന്നിധ്യമാത്രത്താല്‍ നിറവേറ്റപ്പടുമെന്നും പറഞ്ഞിരിക്കുന്നു.
സിദ്ധികളെക്കൊണ്ടുള്ള പ്രയോജനം അവര്‍ക്കു കിട്ടുന്നു. അതിനാല്‍ സിദ്ധന്‍ ദ്വൈതത്തെ താങ്ങുന്നില്ല. ജ്ഞാനിയാവുന്നില്ല. ജ്ഞാനസിദ്ധിയാണ്‌ സിദ്ധി. മറ്റു സിദ്ധികളെ ആര്‍ജ്ജിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.
ആത്മ സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം
58. രങ്കനാഥന്‍ (ഐ. സി. എസ്‌)
സ്വധര്‍മ്മം നന്മക്ക്‌ നിദാനമാണ്‌. പരധര്‍മ്മം തിന്മക്കും. ഈ ഗീതാവാക്യത്തിന്റെ താല്‍പര്യമെന്താണ്‌.
ഉ: സാധാരണ സ്വധര്‍മ്മമെന്നത്‌ അതാത്‌ വര്‍ണ്ണാശ്രമങ്ങളുടെ കര്‍ത്തവ്യത്തെ കുറിക്കും. ഇവിടെ പലമാതിരി ദേശകാലാവസ്ഥകളെ പരിഗണിക്കേണ്ടിയിരിക്കുന്നു.
ചോ: സ്വധര്‍മ്മമെന്നത്‌ വര്‍ണ്ണാശ്രമധര്‍മ്മമാണെങ്കില്‍ അത് ഇന്‍ഡ്യയ്ക്കു മാത്രം യോജിക്കും. ഗീത എല്ലാവര്‍ക്കും പൊതുവേയുള്ള ജ്ഞാനഗ്രന്ഥമല്ലേ?
ഉ: ഒരു രൂപത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ വര്‍ണ്ണാശ്രമങ്ങള്‍ എല്ലാ നാട്ടിലുമുണ്ട്‌. എന്നാലും ആ വാക്യത്തിന്റെ ആന്താരാര്‍ത്ഥം ആത്മാവിനെ പറ്റിനില്‍ക്കുന്നതായി പറയുന്നതാണുത്തമം. തന്റെ (ആത്മ) സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം. താന്‍ തന്നില്‍തന്നെ നിന്നാല്‍ വിക്ഷേപമേത്‌, ഭയമേത്‌? ആത്മാവിനെ കൂടാതെ വേറൊന്നുണ്ടെന്നു കരുതിയാല്‍ അനര്‍ത്ഥങ്ങളുണ്ടാകും. ഉള്ളത്‌ ആത്മാവൊന്നു മാത്രം എന്നുണര്‍ന്നാല്‍ വേറൊന്നും അവിടെ ഇല്ല. സത്യമിങ്ങനെയിരിക്കെ നാം അനാത്മധര്‍മ്മങ്ങളെ ആത്മാവിലാരോപിച്ചു ദുഃഖത്തിനു വശംഗതരാകുന്നു.
സ്വധര്‍മ്മം വര്‍ണ്ണാശ്രമധര്‍മ്മമായിരുന്നാലും ആ കര്‍ത്തവ്യങ്ങളെ കര്‍ത്തൃത്വബോധമന്യേ ഉള്ളില്‍ വര്‍ത്തിക്കുന്നത്‌ ഈശ്വരശക്തിയാണെന്ന്‌ ബോധിച്ചാല്‍ ഒരു കര്‍മ്മവും അവനെ ബാധിക്കുകയില്ല. വര്‍ണ്ണാശ്രമധര്‍മ്മമായാലും ലൗകികധര്‍മ്മമായാലും കര്‍ത്തൃത്വബുദ്ധി യില്ലാതെ ചെയ്യുന്നവനെ എന്തു ചെയ്യാനൊക്കും? ഇതിനെപ്പറ്റി സംശയങ്ങളുണ്ടാകാം. ഈ ക്ഷണിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളില്‍ സ്വധര്‍മ്മമെന്നത്‌ വൈദിക കര്‍മ്മങ്ങളാണെന്നു കരുതുന്നതനുയോജ്യമല്ല.
പുതുശ്ശേരിക്കാരനൊരാള്‍ ധര്‍മ്മങ്ങളെയെല്ലാം തള്ളീട്ട്‌ എന്നെ ശരണം പ്രാപിക്കുക (സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യമാമേകം ശരണം വ്രജ:) എന്ന ഗീതോപദേശത്തെ വ്യഖ്യാനിക്കുകയുണ്ടായി.
ഭഗവാന്‍: അവിടെ സര്‍വ്വധര്‍മ്മ: എന്നതിന്‌ അനാത്മധര്‍മ്മങ്ങള്‍ എന്നര്‍ത്ഥം കല്‍പ്പിക്കണം. ഏകനായ എന്നെ ശരണം പ്രാപിക്കണം എന്നു സാരം. എല്ലാം ഈശ്വരങ്കല്‍ അര്‍പ്പിച്ചവന്‌ മറ്റു ധര്‍മ്മങ്ങളുടെ പ്രശ്നമേ ഉദിക്കുന്നില്ല. ഹൃദയത്തോടു ചേര്‍ന്നിരിക്കണമെന്നു താല്‍പര്യം.
ചോ: ഗീത വിശേഷമായിപ്പറയുന്നത്‌ കര്‍മ്മയോഗത്തെപ്പറ്റിയല്ലേ?
ഉ: ഗീത എന്തു പറയുന്നു? അര്‍ജുനന്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു. കൃഷ്ണന്‍: ‘ചെയ്യുകയില്ല എന്നു നീ പറയുന്നത്‌ ചെയ്യുന്നവന്‍ താനാണെന്ന വിചാരത്താലാണോ? ഒന്നു ചെയ്യാനും ചെയ്യാതിരിക്കാനും നിനക്കെന്തു സ്വാതന്ത്ര്യമിരിക്കുന്നു. കര്‍ത്താവ്‌ നീയാണെന്നു കരുതരുതേ! കര്‍ത്താവ്‌ താനാണെന്നു കരുതുന്നിടത്തോളം എന്തെങ്കിലും ചെയ്തുകൊണ്ടുതന്നെയിരിക്കും. നീ ഈശ്വരന്റെ ഉപകരണം മാത്രമാണ്‌. നീ വിസമ്മതിക്കുന്നതുതന്നെ നിനക്കു മേല്‍ ഒരു ശക്തിയുണ്ടെന്നു നീ അംഗീകരിക്കുന്നതിനു തെളിവാണ്‌. അതുകൊണ്ട്‌ നീ അഹന്തയെ വിട്ടിട്ട്‌ അവനെ അംഗീകരിക്കൂ’ എന്നുപദേശിച്ചു. ആത്മാവോടു ചേര്‍ന്നു നില്‍ക്കുകയാണ്‌ ഗീതയുടെ പൂര്‍ണ്ണതത്വം. അങ്ങനെ നില്‍ക്കുന്നവനു സംശയങ്ങളുദിക്കുകയില്ല.
ചോ: അങ്ങനെയാണെങ്കില്‍ ഒരു ജിജ്ഞാസുവിന്‌ ഈ ഉപദേശം കൊണ്ടുള്ള ഫലമെന്ത്‌?
ഉ: ഫലമില്ലെന്നില്ല. ഉപദേശിച്ചതു മേല്‍ക്കുമേല്‍ ദൃഢമാകും. നിശ്ചയം ഫലപ്പെടും.
ഉറക്കത്തിന്റെ സ്വരൂപം എന്താണ്‌?
59. ഒരു മൗലവി ചോദിക്കുകയുണ്ടായി.
ഉറക്കം ഉണര്‍ച്ചയെ തട്ടിക്കൊണ്ടുപോകുന്നതെങ്ങനെ?
ഉ: ജാഗ്രത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നറിയുമെങ്കില്‍ ഉറക്കത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നും അറിയാനൊക്കും. ജാഗ്രത്തിലാണു ഈ ചോദ്യമുണ്ടാകുന്നത്‌. ഉറക്കത്തിലല്ല. ഉറക്കത്തില്‍ എങ്ങനെയിരിക്കുന്നുവെന്ന് അറിയുന്നതിനെക്കാള്‍ ഉണര്‍ന്നിരിക്കുമ്പോഴുള്ള അവസ്ഥയെ അറിയുന്നതല്ലേ കൂടുതല്‍ എളുപ്പം.
ചോ: ഉണരുന്നതെങ്ങനെയെന്നറിയാം. എന്നാല്‍ ഉറക്കം എങ്ങനെ വരുന്നുവെന്നതാണ് അറിഞ്ഞുകൂടാത്തത്‌. ഞാന്‍ ഉണര്‍ന്നിരിക്കുന്നത്‌ നന്നായറിയാം. ഇപ്പോള്‍ എന്റെ ഊന്നുകോല്‍ ആരെങ്കിലും എടുത്താല്‍ ഉടനറിയാം. എന്നാല്‍ ഉറക്കത്തിലോ സ്വപ്നത്തിലോ ഇരിക്കുമ്പോള്‍ ഒന്നും അറിയാന്‍ പാടില്ല. ഉറക്കത്തിന്റെ സ്വരൂപം എന്താണ്‌?
ഉ: ഒന്നുമറിയാന്‍ പാടില്ലെന്നു പറയുന്നില്ലേ? അതുതന്നെ ഉറക്കത്തിന്റെ സ്വരൂപം. എല്ലാമറിയാമെന്നുള്ളത്‌ ജാഗ്രത്തിന്റെ സ്വരൂപവും.
ചോ: ഉറക്കത്തില്‍ നിന്നും ഉണരുന്നത്‌ കണ്ണുതുറക്കുമ്പോളറിയാം. എന്നാല്‍ ഉണര്‍ച്ചയില്‍ നിന്നും എങ്ങനെ ഉറങ്ങിപ്പോകുന്നു എന്നറിയാന്‍ പാടില്ല.
ഉ: ഉറക്കത്തെ ഉണര്‍ച്ച അതിക്രമിക്കുന്നതുപോലെ ഉണര്‍ച്ചയെ ഉറക്കവും അതിക്രമിക്കുന്നുവെന്നേ ഉള്ളൂ.
ചോ: ഉറക്കം വിട്ടുണരുന്നതുപോലെ വ്യക്തമാണെന്നു തോന്നുന്നില്ല, എനിക്ക് ഉണര്‍ച്ചയില്‍ നിന്നും വിരമിച്ചുറങ്ങുന്ന കാര്യം.
ഉ: സാരമില്ല. അതുകൊ‍ണ്ടു ദോഷമൊന്നും സംഭവിക്കാനില്ല.
ചോ: ഉറക്കമെന്താണെന്ന്‌ ഉദാഹരണത്തില്‍ കൂടിയല്ലാതെ പറഞ്ഞു തരുമോ? ഉറക്കത്തിന്റെ തനിരൂപമറിഞ്ഞാല്‍ കൊള്ളാം.
ഉ: അതിന്റെ യഥാര്‍ത്ഥ രൂപം അതു തന്നെയാണ്‌.
ചോ: മോക്ഷലാഭത്തിനു ഗൃഹസ്ഥനായിരിക്കുന്നതോ ബ്രഹ്മചാരിയായിരിക്കുന്നതോ നല്ലത്‌?
ഉ: നിങ്ങള്‍ക്കേതു നല്ലതോ അതുതന്നെ.
ചോ: വിശ്വാമിത്രനു ഭ്രംശം സംഭവിച്ചതു ഗൃഹസ്ഥനായിരുന്നപ്പോഴല്ല, മറിച്ച്‌ സന്യാസിയായിരുന്നപ്പോഴാണ്‌. മറ്റുള്ളവരെ സംബന്ധിച്ചും ഇങ്ങനെ സംഭവിച്ചുകൂടെ?.
ഉ: വിശ്വാമിത്രന്‌ ഗൃഹസ്ഥനായിരുന്നപ്പോഴുണ്ടായിരുന്ന ശുദ്ധി സന്യാസിയായപ്പോഴുമുണ്ടായിരുന്നു. സന്യാസിയായിരുന്നപ്പോഴുള്ള അശുദ്ധി കുടുംബിയായിരുന്നപ്പോഴുമുണ്ടായിരുന്നു.
ചോ: അദ്ദേഹം ഒരു ഋഷിയായിരുന്നോ?
ഉ: അശുദ്ധി ഏര്‍പ്പെട്ടപ്പോള്‍ ഋഷിത്വം മാറി.
ചോ: അദ്ദേഹത്തിനു വീണ്ടും ഋഷിയാകാമായിരുന്നോ?
ഉ: ആകാം. ഭക്തിയില്‍ കൂടി ആകാം. പശ്ചാത്താപവും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നാല്‍ മതി.
ചോ: അങ്ങ്‌ ഇങ്ങനെ എന്തിനുവേണ്ടിയിരിക്കുന്നു?
ഉ: എന്തിനു വേണ്ടിയിരിക്കണമോ അതിനുവേണ്ടിത്തന്നെ.
ചോ: അങ്ങ്‌ എന്തു നേടി?
ഉ: എന്തു നേടിയിരിക്കണമോ അതു നേടി. എന്തു കണ്ടിരിക്കണമോ അതിനെ കാണുന്നു.
ചോ: എല്ലാവര്‍ക്കും അത്‌ കാണാനൊക്കുമോ?
ഉ: മറ്റുള്ളവര്‍ കാണുന്നതുപോലെ ഞാനും കാണുന്നുണ്ട്‌. അതെല്ലാം അവരിലും ഉള്ളതാണ്‌.
ചോ: കാണാനുള്ള മാര്‍ഗ്ഗം?
ഉ: എല്ലാ മാര്‍ഗ്ഗങ്ങളും അതിലേക്കുള്ളതാണ്‌. പക്ഷെ ഒരിടത്തുകൂടിയേ പ്രവേശിക്കാനൊക്കുകയുള്ളൂ.
ചോ: മുക്തി സാധിക്കുന്നതിന്‌ അങ്ങുപദേശം തരുമോ:
ഉ: എന്തുപദേശം? എല്ലാം ഉപദേശങ്ങളാണ്‌.
മൗലവി വീണ്ടും വരാമെന്നു പറഞ്ഞു മടങ്ങിപ്പോയി.

മൗനത്തെപ്പറ്റി

60.ഏകാന്തനായിരുന്നു മൗനം അവലംബിക്കുന്നത്‌ സമ്മര്‍ദ്ദപരമാണ്‌. മിതഭാഷിത്വം മൗനത്തിനു തുല്യമാണ്‌. സംസാരത്തിനു നിയന്ത്രണം ഏര്‍പ്പെടുന്നു. വാക്കിനെ അടക്കുന്നത്‌ മൂലം മൗനം ഏര്‍പ്പെടുന്നു. മറ്റൊരു വിചാരമുള്ളവന്‍ അധികം സംസാരിക്കുകയില്ല. അന്തര്‍മ്മുഖനായിരിക്കുന്നവന്‍ സംസാരിക്കാന്‍ മുതിരുകയില്ല.
സംസാരം മൂലം മനസ്സിനു കൂടുതല്‍ വ്യാപാരം ഉണ്ടാകാതിരിക്കുന്നതാണ്‌ മൗനത്തിന്റെ രീതി. മറ്റേതെങ്കിലും തരത്തില്‍ മനോനിഗ്രഹം സാധിച്ചാല്‍ മൗനത്തിന്റെ ആവശ്യമില്ല. അപ്പോള്‍ മൗനം സഹജമായിത്തീര്‍ന്നുകൊള്ളും.
പന്ത്രണ്ട്‌ വര്‍ഷം തുടരെ മിണ്ടാതിരുന്നാല്‍ ഒരാള്‍ മൗനിയായിക്കൊള്ളുമെന്നു വിദ്യാരണ്യസ്വാമികള്‍ പറയുന്നു. അതായത്‌ പിന്നീടവനു മിണ്ടാനൊക്കാതെ വരുമെന്ന്‌. അതൊരു മൂകപ്രാണിയെപ്പോലെയാണ്‌. അത്‌ മൗനമാവുകയില്ല.
നിറുത്താത്ത സംസാരം മൗനമാണ്‌. ചുമ്മാതിരിക്കുന്നത്‌ അവിരാമമായ പ്രവര്‍ത്തനവുമാണ്‌.
സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി
61. ശ്രീ. ഏകനാഥറാവു: ധ്യാനമഭ്യസിക്കുന്നതെങ്ങനെ? കണ്ണടച്ചിട്ടോ? തുറന്നിട്ടോ?
ഉ: രണ്ടു വിധത്തിലുമാകാം. മനസ്സ്‌ അന്തര്‍മുഖമായി അന്വേഷണത്തിലേര്‍പ്പെടുക എന്നതാണ്‌ ഉദ്ദേശം. കണ്ണുകള്‍ പൂട്ടിയിരുന്നാല്‍ ചിലപ്പോള്‍ അന്തര്‍ലീനമായ വാസനകള്‍ ശക്തമായി ഉണര്‍ന്നിളകിയെന്നുവരാം. കണ്ണുതുറന്നിരുന്നാല്‍ മനസ്സിനെ അന്തര്‍മുഖമാക്കാന്‍ പ്രയാസപ്പെട്ടെന്നുവരാം. അതിനു മനസ്സിനു തക്ക ശക്തിയുണ്ടായിരിക്കണം. ഒരു വിഷയത്തില്‍ പ്രവേശിക്കുമ്പോള്‍ മനസ്സ്‌ കലങ്ങും. അല്ലാത്തപ്പോള്‍ അത്‌ ശുദ്ധമാണ്‌. ബാഹ്യവിഷയാദികളില്‍ നിന്നും വിരമിച്ചു മനസ്സ്‌ സത്യാന്വേഷണബദ്ധമായിരിക്കുകയാണ്‌ ധ്യാനത്തിന്റെ ഉദ്ദേശ്യം.
62. ശ്രീ ഏകനാഥറാവു: സ്ഫുരണമെന്താണ്‌?
ഉ: ഭയചകിതനാകുമ്പോഴോ വികാരോജ്ജ്വലനാകുമ്പോഴോ സ്ഫുരണം അനുഭവപ്പെടാം. അതെപ്പോഴുമുള്ളതാണെന്നിരുന്നാലും പ്രത്യേകസ്ഥാനങ്ങളില്‍ പ്രത്യേകാവസരങ്ങളിലാണേര്‍പ്പെടാറുള്ളത്‌. സ്ഫുരണം പൂര്‍വ്വകാല സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ട്‌ ദേഹത്തിനേര്‍പ്പെട്ടതായും വരാം. ഏതായാലും അത്‌ ശുദ്ധവും തനിത്വമുള്ളതുമാണ്‌. ഈ തനിത്വത്തെ പറ്റിനിന്നാല്‍ ആത്മാനുഭവം ഫലം. അത്‌ സാക്ഷാല്‍ക്കാരമായിത്തീരും.
സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി എന്നു പറയാം. അത്‌ പരിശുദ്ധമാണ്‌. അതില്‍ നിന്നും ദ്രഷ്ടാവും, ദൃശ്യവും വെളിപ്പെടും. താനാണ്‌ ദ്രഷ്ടാവെന്നു കരുതുമ്പോള്‍ ദൃശ്യം അവനന്യമായി നില്‍ക്കും. അതു കാലാകാലങ്ങളില്‍ സ്ഫുരിക്കുകയും മറയുകയും ചെയ്യും. വിഷയബോധത്തിന്റെ രഹസ്യവുമതാണ്‌. ദ്രഷ്ടാവിനും ദൃശ്യങ്ങള്‍ക്കും പ്രകാശിക്കുന്നതിനുള്ള ഒരു തിരശീലയാണ്‌ താനെന്നുണര്‍ന്നാല്‍ കുഴപ്പങ്ങള്‍ക്കിടമില്ല. ഏത്‌ ഉദിച്ചാലും അണഞ്ഞാലും നിര്‍വ്വികാരനായിട്ടിരിക്കാം.
63. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥപ്രമാണി
ചോ: നമുക്കു കീഴിലുള്ളവര്‍ക്കു മേല്‍ക്കയറ്റം കൊടുക്കുമ്പോള്‍ മനസ്സ്‌ ക്ഷോഭിക്കുന്നു. ഈ അവസ്ഥയില്‍ ‘ഞാന്‍ ‘ എന്നത്‌ സമാധാനം തരുമോ?
ഉ: തീര്‍ച്ചയായും തരും. ഞാനാരാണെന്ന അന്വേഷണം ഇളകിവശായ മനസ്സിനെ ശാന്തമാക്കും.
കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം
ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : ഞാന്‍ സഗുണാരാധകനാണ്‌. അത്‌ ജ്ഞാനത്തിനു വഴിതെളിക്കുമോ?
ഉത്തരം : തീര്‍ച്ചയായും. ഉപാസന മനസ്സിന്റെ ഏകാഗ്രതയ്ക്കുതകും. അത്‌ വിഷയാദികളില്‍ വിരമിച്ചു ധ്യാനനിരതമാവും. മനസ്സ്‌ അതായിത്തന്നെ തീരും. അങ്ങനെ ശുദ്ധമാവും. പിന്നീട്‌ ആരാധകനാരാണെന്നു ചിന്തിക്കുക. ‘ഞാന്‍ ‘ അഥവാ ആത്മാവെന്നായിരിക്കും. അപ്രകാരം ആത്മലാഭമുണ്ടാകുന്നു. മനുഷ്യന്‍, കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം. അത്‌ തെറ്റാണ്‌. ഈശ്വരശക്തിയാണ്‌ ചെയ്യുന്നത്‌. മനുഷ്യന്‍ ഉപകരണം മാത്രം. ഇതിനെ ബോധിച്ചാല്‍ അനര്‍ത്ഥം തീര്‍ന്നു. അല്ലെങ്കില്‍ ദുഃഖത്തെ ക്ഷണിച്ചു വരുത്തുകയായിരിക്കും. ഒരു ഗോപുരംതാങ്ങിയിലെ ചിത്രത്തെ നോക്കുക. കണ്ടാല്‍ എന്തു തോന്നുന്നു. ഗോപുരത്തിന്റെ ഭാരം മുഴുവന്‍ അതാണ്‌ ചുമലില്‍ വഹിക്കുന്നതെന്ന്‌. ആലോചിക്കുക, ഗോപുരം ഭൂമിയില്‍ പണിതിരിക്കുന്നു. അസ്ഥിവാരക്കെട്ടിനെ ആധാരമാക്കി അത്‌ നിലകൊള്ളുന്നു. ചിത്രം ഗോപുരപ്പണികളില്‍ ഒരംശമാണ്‌, എന്നാല്‍ അത്‌ (അറ്റ്‌ലസ്‌ ഭൂഗോളത്തെ വഹിക്കുന്നതുപോലെ) ഗോപുരത്തെ താങ്ങിനില്‍ക്കുന്നു എന്നാണ്‌ അതിന്റെ ഭാവം. അത്‌ നേരമ്പോക്കല്ലേ? ‘ഞാന്‍ ചെയ്യുന്നു’ എന്ന മനുഷ്യന്റെ വിചാരവും ഇതുപോലെയാണ്‌. ഒരു ഭക്തന്‍ ‘ഉള്ളത്‌ നാല്‍പ്പത്‌’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ സന്ദര്‍ശകന്റെ അറിവിനായി വായിച്ചുകേള്‍പ്പിച്ചു.

ശ്രീ രമണ ഗീത

ശ്രീരമണഗീത അദ്ധ്യായം 17-ല്‍ അഭ്യാസ കാലത്ത്‌ ശ്രേയസ്സുകള്‍ ഉണ്ടാവുമെന്നും മറഞ്ഞുപോവുമെന്നും പറഞ്ഞിരിക്കുന്നു. ആ നിലയെ ജ്ഞാനമെന്നു പറയാമോ എന്ന ചോദ്യത്തിനു ഭഗവാന്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌:
ജ്ഞാനത്തില്‍ പല നിലകളുണ്ടെന്ന്‌ ചിലര്‍ കരുതുന്നു. അറിയുന്നവനും അറിയാത്തവനും ആത്മാവ്‌ നിത്യാപരോക്ഷമായിരിക്കുന്നു. അതുകൊണ്ട്‌ ആത്മതത്വശ്രവണത്താലുണ്ടാകുന്നത്‌ അപരോക്ഷ (പ്രത്യക്ഷ) ജ്ഞാനം തന്നെ. പരോക്ഷജ്ഞാനമല്ല. എന്നാല്‍ ശ്രവണം മൂലം ദുഃഖനിവൃത്തി ഉണ്ടാകുന്നില്ല. പക്ഷെ ശ്രവണം ദൃഢപ്പെടുമ്പോള്‍ അതും നിറവേറും. വാസനകള്‍ ഒഴിയുമ്പോള്‍ ദൃഢമായിക്കൊള്ളും.
മറ്റു ചിലര്‍ ശ്രവണത്താലേര്‍പ്പെടുന്നത്‌ പരോക്ഷജ്ഞാനമാണെന്നും പിന്നീട്‌ മനനത്താല്‍ സ്വരൂപപ്രകാശം ഉണ്ടാകുമെന്നും പറയുന്നു. സഹജജ്ഞാനത്തിന്‌ തടസ്സമായി നില്‍ക്കുന്നത്‌ വാസനകളാണ്‌. മനനകാലത്തില്‍ വാസനകളിളകും. അതിനിടം കൊടുക്കാതെ അവയുടെ മൂലകാരണമായ ദേഹാത്മബുദ്ധിയെ അകറ്റി തന്റെ നിജനിലയില്‍ നില്‍ക്കണം. ഈ അഭ്യാസമാണ്‌ നിദിധ്യാസനം. ഇതിനാല്‍ വാസനകളൊഴിഞ്ഞു മാറിക്കൊള്ളും. തടസ്സങ്ങളൊഴിഞ്ഞാലുള്ള നിരന്തര സ്വരൂപാനുഭൂതിയാണ്‌ സഹജനില. മനനകാലത്ത്‌ ജ്ഞാനം ദൃഢപ്പെടാത്തതിനാല്‍ ദുഃഖനിവൃത്തി സാധ്യമാകാതെയിരിക്കും. നിദിധ്യാസനം മൂലം ജ്ഞാനം ദൃഢപ്പെട്ട്‌ ദുഃഖം നിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.
തിരുവരുണൈ ഉപാധ്യായര്‍ ടി. കെ. സുന്ദരേശയ്യര്‍ ചക്രങ്ങളെപ്പറ്റി ഏതോ ചോദിച്ചതിനു ഭഗവാന്‍ സമാധാനം പറഞ്ഞു. ആത്മാവിനെയാണറിയേണ്ടത്‌. ദേവതകളും ശക്തികളും അതിലടങ്ങും. സത്യമറിയാത്തവര്‍ ഇതിനെപ്പറ്റി പിരിച്ചു പിരിച്ചു സംസാരിക്കും. ആത്മാവു ഹൃദയത്തിലുള്ളതാണ്‌. ദ്രഷ്ടാവ്‌-ദൃശ്യഭേദങ്ങള്‍ മനസ്സിനാണ്‌. ഹൃദയത്തില്‍നിന്നും സുഷുമ്നാനാഡി ശിരസ്സിലേക്കു പോവുന്നു. മറ്റു നാഡികള്‍ക്ക്‌ ഇത്‌ കേന്ദ്രമാണ്‌. ജ്ഞാനികള്‍ ഇതിനെ പര അഥവാ ആത്മനാഡിയെന്നു പറയും. മുകളിലുള്ള കുണ്ഡലിനീശക്തിയുടെ പരമസ്ഥാനം സഹസ്രാരമാണെന്നു യോഗികള്‍ പറയും. എന്നാല്‍ അന്ത്യസ്ഥാനം അതല്ല. സഹസ്രാരം പ്രാപിച്ചവന്‍ സഹജജ്ഞാനാര്‍ത്ഥം ഹൃദയത്തോടുതന്നെ ചേര്‍ന്നു നില്‍ക്കണം. സര്‍വ്വത്തിനും ആദിയും അന്തവും ഹൃദയമാണ്‌.
ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ്‌       ദുഃഖത്തിന്‌ നിദാനം
അത് കേട്ടിട്ട്‌ അതില്‍ സാധനയുടെ ഫലമായ അദ്വൈതത്തെപ്പറ്റി എടുത്തു ചോദിച്ചു.
ഉ: സാധന ആരംഭിക്കുമ്പോള്‍ ദ്വൈതാനുഭവമെന്നും അവസാനം അദ്വൈതമെന്നും ചിലര്‍ കരുതുന്നത്‌ ശരിയല്ല എന്നാണ്‌ ആ പാട്ടിന്റെ സാരം.
ജീവന്‍ ഈശ്വരനെ പൂജിച്ച്‌ ഒടുവില്‍ അവനോട്‌ ചേരുന്നു എന്നു ചിലരും ജീവനും ഈശ്വരനും വെവ്വേറെയാണെന്നു മറ്റു ചിലരും പറയുന്നു. അവസാനം എന്തോ ആയിക്കൊള്ളട്ടെ നാം ഇപ്പോള്‍ അതിനെപ്പറ്റി വ്യാകുലപ്പെടുന്നതെന്തിന്‌? ജീവനുണ്ടെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. മനുഷ്യന്‍ തന്നെ അതിനെ കണ്ടുപിടിക്കട്ടെ. എന്നിട്ട്‌ പരബ്രഹ്മത്തോട്‌ ചേരുന്നുണ്ടോ എന്നറിയാം. അത്‌ ബ്രഹ്മത്തിന്റെ അംശമാണോ അതോ അതിനന്യമാണോ എന്നും അറിയാം. മുന്‍കൂട്ടി നാമൊന്നും തീരുമാനിക്കേണ്ട. സത്യം നിങ്ങളുടെ മുന്‍പില്‍ വന്നു നില്‍ക്കും മനസ്സിനെ തുറന്നു പിടിച്ച്‌ ഉള്ളിലോട്ടാഞ്ഞ്‌ ആത്മാവിനെ കണ്ടെത്തിയാല്‍ മതി.
നമ്മുടെ ഇപ്പോഴത്തെ തീരുമാനങ്ങളെല്ലാം യുക്തിയില്‍ കൂടിയോ ബുദ്ധിയില്‍ കൂടിയോ ആയിരിക്കും. ബുദ്ധിക്കു വെളിച്ചം കിട്ടുന്നത്‌ ആത്മാവില്‍നിന്നുമാണ്‌. ഈ നിലയില്‍ ബുദ്ധിയുടെ ഭാഗിക പ്രകാശം മുഖേന അഖണ്ഡാത്മാവിനെ എങ്ങനെ അറിയാന്‍ കഴിയും.
ചോ: ഏതവസ്ഥയിലാണ്‌ ശാസ്ത്രജ്ഞാനം പ്രയോജനരഹിതമായിത്തീരുന്നത്‌?
ഉ: നമുക്കും മുകളില്‍ ഒരു ദൈവികശക്തിയിരിക്കുന്നതിനെയും അതിനെ പ്രാപിക്കാനുള്ള മാര്‍ഗ്ഗത്തെയും ശാസ്ത്രങ്ങള്‍ നമ്മെ ബോധിപ്പിക്കുന്നു. അവയെക്കൊണ്ടുള്ള പ്രയോജനം അത്രത്തോളം തന്നെ. പല നിലകളിലും ഉള്ളവര്‍ക്കായി എത്രയോ ശാസ്ത്രങ്ങള്‍ ഇരിക്കുന്നു. മുകളിലോട്ട്‌ പോകുന്തോറും മുന്‍പുള്ളവ പൂര്‍വ്വപക്ഷത്തായിത്തീരും. ഒടുവില്‍ ഒടുവിലത്തേത്‌ മാത്രം അതൊന്നേ കാണുകയുള്ളൂ. അപ്പോള്‍ മുന്‍പുള്ളതെല്ലാം തന്നെ അര്‍ത്ഥശൂന്യങ്ങളായിത്തീരുന്നു. നാമെത്രയോ പഠിക്കുന്നു. പഠിച്ചതെല്ലാം ഓര്‍മ്മിച്ചിരിക്കുന്നുണ്ടോ?. എന്നാലും മുഖ്യാംശങ്ങളെല്ലാം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും സാരാംശം ഉള്ളില്‍ പതിയും മറ്റേത്‌ മറഞ്ഞു പോകുന്നു. ശാസ്ത്രാഭ്യാസങ്ങളും അങ്ങനെ തന്നെ.
നാം നമ്മെ ദേഹം മനസ്സ്‌ എന്നീ അളവുകള്‍ക്കുള്ളില്‍ വച്ചുകൊള്ളുന്നതിനാലാണ്‌ ദുഃഖങ്ങള്‍ ‍. അത്‌ തെറ്റ്‌. ഉറക്കത്തില്‍ ഒന്നുമില്ല. ഉറങ്ങുന്നവനുമില്ല. ആത്മാനന്ദാവസ്ഥയില്‍ നിന്നും ഞാന്‍ എന്നൊന്നുദിക്കുന്നു. ലോകത്തെ കാണുന്നു. തന്നെ ഒരളവിനുള്ളില്‍ നില്‍ക്കുന്ന അല്‍പവസ്തുവായി കാണുന്നു. വെളിയിലുള്ള എന്തിനെയോ പ്രാപിക്കണമെന്നു വെമ്പല്‍ കൊണ്ട്‌ ദുഃഖത്തിനാളാകുന്നു. ഈ അഹന്ത ഉദിക്കുന്നതിനു മുന്‍പുള്ള ആനന്ദാവസ്ഥ എവിടെ? അതിനു ശേഷമുള്ള ദുഃഖാവസ്ഥ എവിടെ? അതിനാല്‍ സര്‍വ്വ അനര്‍ത്ഥത്തിനും ഈ അഹന്തയാണ്‌ മൂലകാരണമെന്നു സ്പഷ്ടമാണ്‌. അതെന്താണ്‌, എവിടെനിന്നും ഉദിക്കുന്നു എന്നും സൂക്ഷ്മമായി നോക്കിയാല്‍ അതിനൊരു സ്വസ്ഥാനമില്ലെന്നും സത്യത്തിലുള്ളത്‌ ഭേദമറ്റ ഒരു സുഖാവസ്ഥയാണെന്നും അറിയാം.
ഇതിനെയാണ്‌ ഉറങ്ങാതെ ഉറങ്ങുന്നു എന്നു പറയുന്നത്‌. ഈ ആത്മസ്വരൂപം എല്ലാരിലും എപ്പോഴുമുള്ളതാണ്‌. ഇതിനെക്കവിഞ്ഞു നാം മറ്റൊന്നിനെ പ്രാപിക്കാനുമില്ല.
തന്നെ കൃശനാക്കി വച്ചുകൊണ്ടിരിക്കുന്ന ഉപാധികള്‍ ഒഴിയണം. മുന്‍പു പാടിയ പാട്ടില്‍ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്‌. പത്ത്‌ ബാലന്മാര്‍ ആറ്റില്‍ കുളിക്കാന്‍ പോയി. കുളികഴിഞ്ഞു കരയില്‍ കയറി ഒരാള്‍ കുട്ടികളെ എത്തി നോക്കി. ഒന്‍പതേയുള്ളൂ. ഒരോരുത്തരും മാറി മാറി എണ്ണിയപ്പോഴും എണ്ണം പത്തില്ല. ഒന്‍പത്‌. ഒരാള്‍ ആറ്റിന്റെ ഒഴുക്കില്‍പ്പോയി എന്നു എല്ലാവരും നിലവിളിച്ചു കരഞ്ഞു. ഒരു വഴിപോക്കന്‍ കാരണമാരാഞ്ഞു. അയാളുടെ എണ്ണത്തില്‍ പത്തുപേരുമുണ്ട്‌. ഒരോരുത്തര്‍ക്കും ഒരോ അടി കൊടുത്തെണ്ണി പത്തുപേരെയും കാണിച്ചുകൊടുത്തു. തന്നെ വിട്ടെണ്ണിയതിനാലാണ്‌ പ്രമാദം പിണഞ്ഞതെന്നെല്ലാര്‍ക്കും മനസ്സിലായി. ഇവിടെ പത്താമന്‍ എങ്ങും പോയുമില്ല, വന്നുമില്ല. അവിടെത്തന്നെ ഉണ്ടായിരുന്നു. തന്നെ ഉള്‍പെടുത്തി എണ്ണാത്ത ഭ്രമം മാറിയപ്പോള്‍ ദുഃഖം ഒടുങ്ങുകയും ചെയ്തു.
സ്വന്തം നെക്ക്‌ലേസ്‌ കഴുത്തില്‍ ധരിച്ചിരുന്ന വിവരം ഓര്‍ക്കാതെ ഒരു സ്ത്രീ അതിനെ പലയിടത്തും തപ്പിനടക്കുന്നു. ഒരു കൂട്ടുകാരി അതിനെ കഴുത്തില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തപ്പിനോക്കിയിട്ട്‌ കളഞ്ഞുപോയത്‌ തിരിച്ചു കിട്ടിയതുപോലെ സന്തോഷിക്കുന്നു. നെക്ക്‌ലേസ്‌ കളഞ്ഞുപോവുകയോ തിരിച്ചു കിട്ടുകയോ ചെയ്തില്ല. മറവിയില്‍ ദുഃഖിക്കുകയും ഓര്‍മ്മ വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ആ സ്ത്രീ വ്യസനിച്ചതും സന്തോഷിച്ചതും തെറ്റല്ലേ?.
മനുഷ്യന്റെ ആത്മലാഭത്തിന്റെ കഥയും ഇതുതന്നെ. പുത്തനായി ലഭിക്കാനൊന്നുമില്ല. പുത്തനെന്നു പറഞ്ഞാല്‍ മുക്തി ഇല്ലാത്തതായിരിക്കണം. ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ്‌ ദുഃഖത്തിന്‌ നിദാനം. ഒരിക്കല്‍ ഇല്ലാതിരുന്നത്‌ വീണ്ടും ഇല്ലാതാകും. മുക്തി നിത്യമാണ്‌.
അതുകൊണ്ട്‌ മനുഷ്യന്റെ ശ്രമം അജ്ഞാനത്തെ ദൂരീകരിക്കലാണ്‌. ജ്ഞാനം നിത്യവും സഹജവുമാണെങ്കിലും പുത്തനായി കൈവന്നതുപോലെ തോന്നും.
ആഗതന്‍ യാത്ര പറയുമ്പോള്‍ ഭഗവാനെ വന്ദിച്ചിട്ട്‌ ഇപ്രകാരം പറഞ്ഞു. ‘കടുവയുടെ വായില്‍പ്പെട്ടതിനെ തിരിഞ്ഞു നോക്കേണ്ട’
‘സദ്ഗുരുവിന്റെ കരുണാകടാക്ഷത്തില്‍പ്പെട്ടവന്‍ തിരിച്ചു ലൗകികത്തിലേയ്ക്കില്ല’ എന്നതായിരുന്നു ആഗതന്‍ പറഞ്ഞതിന്റെ വ്യംഗ്യാര്‍ത്ഥം
ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും
64. ഒരാളിന്റെ മരണത്തെപ്പറ്റി ഒരാള്‍ ഭഗവാനോട്‌ പറഞ്ഞപ്പോള്‍ നന്നായി എന്നായിരുന്നു ഭഗവാന്റെ ഉത്തരം. മരണം മരിച്ചയാളിന്‌ ആനന്ദപ്രദമാണ്‌. ദേഹഭാരത്തെ അയാള്‍ ഒഴിച്ചുവച്ചു. മരിച്ചയാള്‍ ദുഃഖിക്കുകയില്ല. ജീവിച്ചിരുന്നവര്‍ ദുഃഖിക്കുന്നു. ഉറങ്ങാന്‍ ഭയമുണ്ടോ? സുഖമായിട്ടുറങ്ങാന്‍ കിടക്ക വിരിക്കുന്നു. ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും. ഒരാള്‍ ചത്തശേഷം ജീവിച്ചിരിക്കുകയാണെങ്കില്‍ അയാള്‍ മറ്റൊരുവന്റെ മരണത്തില്‍ വേദനിക്കുകയില്ല.
ദേഹത്തോടുകൂടിയും അല്ലാതെയും ജീവന്‍ സ്ഥിതിചെയ്യുന്നത്‌ വ്യക്തമാണ്‌. ഉണര്‍ച്ചയിലായാലും ഉറക്കത്തിലായാലും ജീവന്റെ സ്ഥിതി നമുക്കറിയാം. സത്യം അതാണെങ്കില്‍ ദേഹബന്ധം തുടര്‍ന്നിരിക്കണമെന്ന അത്യാഗ്രഹം എന്തിന്‌? ദേഹത്തെ ഞാനെന്ന അഹന്ത ചത്താല്‍ അനന്ദമയമായ ആത്മസ്വരൂപമായി നിത്യനായിരിക്കാം.

അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു

65. ഒരു സന്ദര്‍ശകന്‍:
സാക്ഷാല്‍ക്കാരത്തിനു ശേഷവും ഈ ജഗത്തിനെ കാണാനൊക്കുമോ?
ഉ: ഈ ചോദ്യം ആരില്‍നിന്നുമാണ്‌. ഒരു ജ്ഞാനിയില്‍നിന്നുമാണോ? ഒരജ്ഞാനിയില്‍നിന്നുമാണോ?
ചോ: ഒരജ്ഞാനിയില്‍ നിന്നുമാണ്‌.
ഉ: അറിയാത്തവന്‍ ആരെന്നു നോക്കൂ. സംശയമുണ്ടായതാര്‍ക്ക് എന്നറിഞ്ഞതിനുശേഷം സംശയം വീണ്ടുമുദിച്ചാല്‍ അപ്പോള്‍ നോക്കിക്കൊള്ളാം. ദേഹമോ,ലോകമോ ഞാനിരിക്കുന്നു എന്നു പറയുന്നുണ്ടോ? അതോ അവയെ കാണുന്നവനോ ഇതാ ദേഹം, ഇതാ ലോകം എന്നും മറ്റും പറയുന്നത്‌? കാണാന്‍ ആളില്ലെങ്കില്‍ കാഴ്ച എങ്ങനെ ഉണ്ടാകും? കാണുന്നവന്‍ ആരെന്നു ഇപ്പോഴേ കണ്ട്‌ സുഖമായിരിക്കാതെ മേല്‍ എന്തെല്ലാം സംഭവിക്കുമോ എന്നെന്തിനു ദുഃഖിക്കുന്നു.
ലോകം ദൃശ്യമോ, അദൃശ്യമോ ആയിക്കൊള്ളട്ടെ. അതുകൊണ്ട്‌ നമുക്കെന്തു ലാഭം, നഷ്ടം? ലോകം ഇപ്പോള്‍ ദൃശ്യമാണല്ലോ? അതിനാല്‍ നമുക്കുള്ള മേന്മയെന്ത്‌? ഉറക്കത്തില്‍ കാണാതെപോകുന്നതിനാല്‍ നമുക്കു വന്ന കുറവെന്ത്‌? അതുകൊണ്ട്‌ ലോകം ദൃശ്യമായാലും അദൃശ്യമായാലും നമ്മുടെ സ്ഥാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
ഈ ചോദ്യമുദിക്കുന്നതിനു ഹേതു ജ്ഞാനികളും അജ്ഞാനികളെപ്പോലെ ഇരുന്നു കൊള്ളുന്നതിനാലാണ്‌. ജ്ഞാനിയും അജ്ഞാനിയും ലോകത്തെ കാണുന്നുണ്ടെങ്കിലും വീക്ഷണം രണ്ടു വിധത്തിലാണ്‌. സിനിമാസ്ക്രീനില്‍ ലോകമെല്ലാം കാണപ്പെടുന്നുണ്ട്‌. എന്നാലും സത്യത്തില്‍ അവിടെ തിരശ്ശീലയേ ഉള്ളൂ. കാഴ്ചകളെല്ലാം കണ്ടുതീരുമ്പോള്‍ എന്തവശേഷിക്കുന്നു. അപ്പോഴും തിരശ്ശീലയൊന്നെയുള്ളൂ. അതുപോലെ ലോകം ദൃശ്യമാവുമ്പോള്‍ അതവര്‍ക്ക്‌ ദൃശ്യമാവുമെന്നു ഗൗനിച്ച്‌ അധിഷ്ഠാന അഹംസ്വരൂപമാണ്‌ നാം എന്നു ബോധിച്ചാല്‍ ലോകം ദൃശ്യമായാലും അദൃശ്യമായാലും നമുക്കത്‌ ബാധകമല്ല. അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു. ജ്ഞാനിക്കോ ലോകം തന്റെ സ്വരൂപത്തില്‍ ഉദിച്ചണയുന്ന കാഴ്ച മാത്രം. ഉദയാസ്തമയങ്ങള്‍ ജ്ഞാനിയെ ഹനിക്കുന്നില്ല.
ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല
66. സ്മൃതി, നിദ്ര, മരണം എന്നിതുകളെക്കുറിച്ച് അറിയാനായി ഒരു വിദ്വാന്‍ ആശ്രമത്തിലേക്കു കത്തയച്ചിരുന്നു. അതു വായിച്ചപ്പോള്‍ മറുപടി അയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നു കരുതി മാറ്റി വച്ചിരുന്നു. പിന്നീട്‌ അക്കാര്യം ഭഗവാന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇങ്ങനെ മറുപടിയുണ്ടായി. “സങ്കല്‍പ്പത്തിലുള്ള ‘ഞാന്‍’ വേറെ, യഥാര്‍ത്ഥത്തിലുള്ള ഞാന്‍ (ആത്മാവ്‌) വേറെ. ഈ വിവരം അറിയാതിരിക്കുന്നതാണ്‌ അനര്‍ത്ഥങ്ങള്‍ക്ക്‌ ഹേതു. ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല. അവ അഹന്തയെ സ്പര്‍ശിക്കുന്നവയാണ്‌. ഈ സൂക്ഷ്മജ്ഞാനത്തെ അറിയാതിരിക്കുന്നതിനെ മാറ്റുകയാണ്‌ നാം വേണ്ടത്‌. അജ്ഞാനത്തെ മാറ്റാനായിരിക്കണം നമ്മുടെ ശ്രമം. ആത്മാവിനെ അറിഞ്ഞുകൊള്ളാന്‍ വേണ്ടിയാകരുത്‌. അജ്ഞാനമകന്നാല് ‍പിന്നെ ഉള്ളത് ആത്മാവൊന്നു മാത്രമാണെന്നു ന്നറിയാനൊക്കും. ഇങ്ങനെ തന്റെ ആദി, നിത്യ, സത്യ, ആത്മസ്വരൂപത്തില്‍ തന്നെ ഇരുന്നുകൊള്ളാനെന്തു പ്രയാസം?” എന്നീ പ്രകാരം അനായാസമായി സമാധാനം പറഞ്ഞു കൊടുത്തു.
അന്യമായി ഒന്നുമില്ലാതിരിക്കുന്നത്‌ ആ പരംപൊരുള്‍ തന്നെയാണ്‌
67. സൗത്തിന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ ശ്രീ കെ. എസ്‌. എന്‍. അയ്യര്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം ഇങ്ങനെ ഉണര്‍ത്തിച്ചു:
ഞാന്‍ സ്വയം ‘ഞാനാരാണ്‌’ എന്നു ചോദിക്കുമ്പോള്‍ എന്റെ യുക്തി ഇപ്രകാരം സമാധാനം പറയുന്നു.
‘ഞാന്‍ എന്റെ കയ്യെ കാണുന്നു. ആരു കാണുന്നു. എന്റെ കണ്ണു കാണുന്നു. കണ്ണിനെ എങ്ങനെ കാണാം. കണ്ണാടിയില്‍ കൂടി കാണാം. അതുപോലെ എന്നെ കാണാന്‍ ഒരു കണ്ണാടി വേണം. എന്നില്‍ ഈ കണ്ണാടി എവിടെയിരിക്കുന്നു. അതിന്റെ സ്ഥാനം അറിയാന്‍ പാടില്ല.
ഉ: എന്നാല്‍ ‘ഞാനാരാ’ണെന്ന്‌ നിങ്ങളെന്തിന് അന്വേഷിക്കുന്നു. അതറിയാതെ നിങ്ങള്‍ വിഷമിക്കുന്നു എന്നും മറ്റും പറയുന്നതെന്തിന്? മിണ്ടാതിരുന്നാല്‍ പോരെ? നിങ്ങളുടെ മനസ്സാന്നിധ്യത്തില്‍ നിന്നും എന്തിനിളകിപ്പോകണം?
ചോ: ഇങ്ങനെ അന്വേഷിക്കുന്നതുമൂലം എനിക്ക് ഏകാഗ്രതയുണ്ടാവുന്നു.
ഉ: അതുമൂലം ഏകാഗ്രതമാത്രമേ ലഭിക്കുകയുള്ളോ? നിങ്ങള്‍ക്കു കൂടുതലെന്തുവേണം? ഏകാഗ്രതയേ ആവശ്യമുള്ളൂ? നിങ്ങള്‍ അതിനെ വിട്ടുകളയുന്നതെന്തിന്‌?
ഉ: ബാഹ്യമായി ഞാന്‍ വലിച്ചിഴയ്ക്കപ്പെടുന്നു.
ചോ: ഞാനാരാണെന്നന്വേഷിക്കുന്നത്‌ ‘ഞാന്‍’ എന്നതിന്റെ ആദിയിലോട്ട്‌ നോക്കുകയാണ്‌. ആദിയെ കാണുന്നിടത്ത്‌ നിങ്ങളുടെ ഭ്രമം തീര്‍ന്നു. അന്വേഷണം നിലയ്ക്കുന്ന ആദിയെപ്പറ്റി നിരന്തരമായി ചിന്തിച്ചാല്‍ ഭ്രമങ്ങളൊഴിയും. എല്ലാം പ്രാപിച്ചതാവും.
68. സുപ്രസിദ്ധ പ്രൊഫസര്‍ രാധാകമലമുക്കര്‍ജി ഭഗവാനെ കാണാന്‍ വന്നിരുന്നു. നല്ല ശരീരം, യുവത്വം. ശാന്തപ്രകൃതി. ധ്യാനസാധനയാല്‍ തനിക്കുണ്ടായ ചില അനുഭവങ്ങളുടെ രഹസ്യത്തെപ്പറ്റി ഭഗവാനോട്‌ ചോദിച്ചറിയണമെന്ന് ആഗ്രഹിച്ചു. ആത്മസാക്ഷാല്‍ക്കാരം കഠിനമാണെന്നും അതിനു വേണ്ടി ഗുരു കാരുണ്യമുണ്ടാകാന്‍ ആഗ്ഗ്രഹിച്ചിട്ടാണ്‌ താന്‍ വന്നതെന്നും പറഞ്ഞു.
ചോ: ഉപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്ന ധ്യാനമാര്‍ഗ്ഗം ഇപ്പോള്‍ കാണാനില്ല. ബംഗാളിലുള്ള ഒരു മുനി എനിക്ക് അതുപദേശിച്ചു. എത്രയോ വര്‍ഷം ശരിയായിട്ട് അതഭ്യസിച്ചശേഷം ചില അനുഭവങ്ങള്‍ പ്രകാശിച്ചു. ഭൂമാവെന്ന പരചൈതന്യമാണ്‌ അന്തമറ്റ അഖണ്ഡവസ്തുവെന്നും ‘ഞാന്‍’ എന്നത്‌ അല്‍പജ്ഞാനമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇതില്‍ പിശകുണ്ടോ?
ഉ: ഉള്ളത്‌ പരിപൂര്‍ണ്ണ ചൈതന്യമായ ഭൂമാസ്വരൂപം തന്നെയാണ്‌. അത്‌ അന്തമില്ലാത്തതാണ്‌. അതിരറ്റതുമാണ്‌. അതില്‍ നിന്നും ഒരു ജീവബോധം ഏതോ ഒരുപാധിയോട്‌ ചേര്‍ന്നു നിന്നു ചേഷ്ടിക്കുന്നു. ഇതിനെ ആഭാസചൈതന്യം എന്നു പറയുന്നു.
ഈ ആഭാസചൈതന്യത്തെ ആത്മചൈതന്യത്തിലൊടുക്കി വയ്ക്കണം. അതു മാത്രമാണ്‌ നാം ചെയ്യേണ്ടത്‌.
ചോ: ഭൂമാവ്‌ (ബൃഹത്ത്‌) ബ്രഹ്മത്തിന്റെ ലക്ഷണമല്ലേ?
ഉ: എവിടെയാണ്‌ കാണാനോ, കേള്‍ക്കാനോ, ചിന്തിക്കാനോ, അന്യമായി ഒന്നുമില്ലാതിരിക്കുന്നത്‌ ആ പരംപൊരുള്‍ തന്നെയാണ്‌ ഭൂമാവ്‌. അത്‌ ഗുണമോ, ലക്ഷണമോ ഒന്നുമില്ലാത്തത്‌. അങ്ങനെ, ഇങ്ങനെ എന്നൊന്നും പറയാനൊക്കാത്തത്‌. ഉള്ളത്‌ പോലെ ഉള്ളത്‌.
ചോ: അഖണ്ഡനില ഒന്ന്‌ അനുഭവമാകുന്നു. അത്‌ ഭൂമാവെല്ലന്നിരുന്നാലും അതിനടുത്തതിനെ ഭൂമാവെന്നു പറയാമോ?
ഉ: ഉള്ളത്‌ ഭൂമാവൊന്നുമാത്രം. വേറൊന്നുമില്ല. മറ്റെല്ലാം സങ്കല്‍പങ്ങള്‍.
ചോ: മനസ്സിനതീതമായിട്ടുതന്നെയാണ്‌ ഈ അഖണ്ഡാവസ്ഥ ബോധ്യമാവുന്നത്‌.
ഉ: അതെ അതെ.

മൗനമാണ്‌ അവിരാമമായ സംസാരം

പ്രൊഫസര്‍ തനിക്കല്പം അകലെയായിരുന്ന ഒരു സ്ത്രീയോട്‌ ഭഗവാന്‍ പറഞ്ഞതിനെയെല്ലാം ഹിന്ദിയില്‍ പറഞ്ഞു കേള്‍പ്പിച്ചു. ആ സ്ത്രീ ഭഗവാനോട്‌:
ധ്യാനത്തിനും വിക്ഷേപത്തിനും വ്യത്യാസമെന്താണ്‌?
ഉ: ഭേദമൊന്നുമില്ല. വിചാരം ഉണ്ടാവുന്നതിനെ വിക്ഷേപം എന്നു പറയുന്നു. വിചാരം ഒടുങ്ങിയതിനെ ധ്യാനമെന്നും പറയുന്നു. ധ്യാനവും അഭ്യാസത്തില്‍പ്പെട്ടതാണ്‌. ആയാസ രഹിതമായ സഹജശാന്തിയാണ്‌ അനുഭൂതിനില. ധ്യാനിക്കുന്നതെങ്ങനെ? വിചാരത്തിനിടം കൊടുക്കാതിരിക്കുന്നതാണത്‌.
ചോ: ധ്യാനവും, വ്യവഹാരവും യോജിച്ചു പോകുമോ?
ഉ: വ്യവഹരിക്കുന്നതാര്‌? അവനല്ലേ ആ പ്രശ്നം. പ്രശ്നങ്ങളെ ഉണ്ടാക്കുന്നത്‌ മനസ്സ്‌. മനസ്സ്‌ നാമല്ല. ആത്മാവാണ്‌ നാം. ആത്മസന്നിധിയില്‍ വ്യവഹാരമെല്ലാം സ്വയം ഒഴിഞ്ഞു മാറും. അതിനാല്‍ വ്യവഹാരം സാക്ഷാല്‍ക്കാരത്തിനു തടസ്സമല്ല. കര്‍ത്താവു താനാണെന്നു തന്നെ സ്വയം ബന്ധിക്കുന്നതാണ്‌ ദുഃഖത്തിനു കാരണം. കര്‍ത്താവ്‌ താനാണെന്ന മിഥ്യാവിചാരത്തെ ഒഴിച്ചു വയ്ക്കണം.
പ്രൊഫസര്‍: അബോധാവസ്ഥ അഖണ്ഡാവസ്ഥയെ തൊട്ടുനില്‍ക്കുന്നതല്ലേ?
ഉ: അഖണ്ഡാവസ്ഥ മാത്രമേ ഉള്ളൂ. മറ്റൊന്നുമില്ല.
ചോ: ഭഗവാന്റെ മൗനത്തില്‍ ശാന്തി പ്രകാശിക്കുന്നു. ആ സന്നിധിയില്‍ മനസ്സ്‌ താനേ ശാന്തിയടയുന്നു.
ഉ: മൗനമാണ്‌ അവിരാമമായ സംസാരം. ഈ സംസാരത്തെ വാകൊണ്ടുള്ള മറ്റു സംസാരങ്ങള്‍ തടയുന്നു. മൗനത്തില്‍ മനസ്സ്‌ സര്‍വ്വ ചുറ്റുപാടുകളോടും സമരസത്തില്‍ ചേര്‍ന്നിരിക്കുന്നു. അതാണ്‌ ദക്ഷിണാമൂര്‍ത്തിയുടെ മൗനപ്രഭാവം. മൗനം പരം പൊരുള്‍ സത്യത്തെ നല്ലോണം വ്യാഖ്യാനിക്കുകയാണ്‌. അതുമൂലം അദ്ദേഹത്തിന്റെ നാലു ശിഷ്യന്മാരുടെ സംശയങ്ങളും നിവര്‍ത്തിക്കപ്പെട്ടു. മൗനത്തിന്റെ ശക്തി അത്രത്തോളമാണ്‌.
സംസാരിക്കാന്‍ വാഗിന്ദ്രിയം ഒന്നാവശ്യമണ്‌. സാധാരണ വാഗിന്ദ്രിയത്തെ അനുസരിച്ചു തോന്നുന്ന അതിന്റെ വ്യാപാരമാണ്‌ സംസാരം. മൗനസംസാരം മനസ്സിനും മുന്‍പേയുള്ളത്‌, മനസ്സിനപ്പുറത്തിരിക്കുന്നത്‌, മിണ്ടാത്ത മിണ്ടല്‍. അതീതനിലയെപ്പറ്റിയുള്ള പ്രസംഗമാണത്‌. പരവാക്കെന്നു പറയുന്നതിതിനെയാണ്‌.
ചോ: അനുഭവനിലയില്‍ അറിവു പ്രകാശിക്കുമോ?
ഉ: നിദ്രയിലാണ്‌, അറിവ്‌ പ്രകാശിക്കാതിരിക്കുന്നത്‌. എന്നാല്‍ അനുഭൂതിയില്‍ അറിവു പ്രകാശിക്കുന്നു. പക്ഷേ ഇവിടത്തെ അറിവില്‍ കര്‍ത്താ, കര്‍മ്മങ്ങളില്ല. അഖണ്ഡജ്ഞാനമാണ്‌. അറിവിന്റെ വാച്യാര്‍ത്ഥം മനോവൃത്തിയാണ്‌. ലക്ഷ്യാര്‍ത്ഥം ആത്മബോധവും.
മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം
ചോ: വൃത്തിയില്‍ക്കൂടിത്തന്നല്ലോ ജ്ഞാനത്തെ അറിയണം?
ഉ: അതെ അതുതന്നെ. എന്നാല്‍ വൃത്തി വേറെ, ജ്ഞാനം വേറെ എന്ന്‌ നല്ലപോലെ ഉണരണം. വൃത്തി മനസ്സിന്റേതാണ്‌. നമ്മുടെ നിജസ്വരൂപമായ ജ്ഞാനം മനോമയമല്ല. മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം.
ചോ: ബ്രഹ്മാകാരവൃത്തിയില്‍ പെട്ടിരിക്കണമെന്നും അപ്പോള്‍ തീവ്രത പ്രബലമായി നില്‍ക്കുമെന്നും പറയുന്നു.
ഉ: അത്‌ വളരെ നല്ലത്‌. സഹജമായിത്തീരുന്നതുവരെ ആ നിലയെ പറ്റിനില്‍ക്കണം. (അല്‍പനേരം മിണ്ടാതിരിന്നിട്ടു ഭഗവാന്‍ തുടര്‍ന്നു) വൃത്തിയെയാണ്‌ ജ്ഞാനമെന്നധികവും കരുതിപ്പോരുന്നത്‌. എന്നാല്‍ വൃത്തി, ജീവസങ്കല്‍പ്പത്തിന്റെ ഒരാഭാസമാണ്‌. ജ്ഞാനാജ്ഞാനങ്ങളെ കടന്നു നില്‍ക്കുന്നതാണ്‌ ജ്ഞാനം. അത്‌ വൃത്തിയുടെ സ്വരൂപമല്ല. കാണുന്നവന്‍, കാഴ്ച എന്ന വ്യത്യാസമവിടെയില്ല.
വൃത്തി രജോഗുണത്തില്‍പ്പെട്ടതാണ്‌. സാത്വികബുദ്ധിയില്‍ സാക്ഷിയായി പ്രകാശിക്കുന്നതിനാല്‍ അതിനെ സത്വബുദ്ധി എന്നു പറയുന്നു. സാക്ഷിയാണെന്നു തോന്നുന്നത്‌ ആഭാസജ്ഞാനം. (മനസ്സേ ആഭാസനാണ്‌) മനസ്സ്‌ താനെ വൃത്തിപ്പെടുകയില്ല. അതുകൊണ്ടാണതിനെ സത്വമനമെന്നു പറയുന്നത്‌. ഇതാണ്‌ ജീവന്മുക്തന്റെ നില. ഇതിനെ മൃതമനസ്സ്‌ (നശിച്ച മനസ്സ്‌) എന്നും പറയുന്നു. ജീവന്മുക്തനു മനസ്സുണ്ടെന്നും എന്നാലതിനെ മരിച്ച മനസ്സെന്നും പറയുന്നത്‌ പിശകല്ലേ എന്നു ചോദിച്ചാല്‍ വ്യവഹാരത്തില്‍ അതിനെ സമ്മതിക്കേണ്ടിത്തന്നെ വരും.
ജീവന്മുക്തന്റെ മനസ്സ്‌ ബ്രഹ്മമാണ്‌. ബ്രഹ്മത്തെ അറിയുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ബ്രഹ്മവിദ്‌ എന്ന്‌ എങ്ങനെ പറയാനൊക്കും. ബ്രഹ്മം അറിയപ്പെടാന്‍ തക്കവണ്ണമുള്ള ഒരു വസ്തുവല്ല. സാധാരണ അങ്ങനെ പറഞ്ഞു വരുന്നുവെന്നേയുള്ളൂ.
മനസ്സിനെക്കൂടാതെ എങ്ങനെ ജീവിച്ചിരിക്കുമെന്നു ചോദിച്ചാല്‍ ജീവന്മുക്തനും ഈശ്വരനും സത്വമനസ്സാണുള്ളതെന്നു പറയേണ്ടിവരും. എന്നാല്‍ സത്വമനസ്സ്‌ പരചൈതന്യമാണ്‌. ദ്രഷ്ടാവും ദൃശ്യവും ഏകസ്വരൂപമായി, ആ അഖണ്ഡചൈതന്യമൊന്നേ താനേതാനായി വിളങ്ങി നില്‍ക്കുന്നു. അത്‌ ശൂന്യമല്ല. അജ്ഞാനവുമല്ല. അതാണ്‌ യഥാര്‍ത്ഥ സ്വരൂപമായ ഏകാത്മാ, അതില്‍ നിന്നും ആദിയില്‍ മനസ്സും പിന്നീട്‌ ജീവസങ്കല്‍പവുമുണ്ടാകുന്നുവെന്നു ചിലരും ജീവസങ്കല്‍പത്തിനു ശേഷമാണ്‌ മനസ്സുണ്ടാകുന്നതെന്നു മറ്റുചിലരും പറയുന്നു. എന്നാല്‍ രണ്ടും ഏകസമയത്താണുണ്ടാവുക.
“ഞാന്‍ ആയിരം മൈലുകള്‍ക്കപ്പുറം പോവുകയാണ്‌, ഭഗവാന്‍ അനുഗ്രഹിക്കണം” എന്ന്‌ പ്രൊഫസര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദേശവും കാലവുമെല്ലാം മനോമയമാണ്‌. നിജസ്വരൂപം ദേശകാലങ്ങളെയും മനസ്സിനെയും കടന്നതാണ്‌. അടുത്തെന്നോ ദൂരത്താണെന്നോ പറയാനിടമില്ല” എന്നരുളിച്ചെയ്തു. പ്രൊഫസറുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഭഗവാനെ വിട്ടുപിരിയാന്‍ മടിച്ചിരുന്നത്‌ കണ്ടിട്ട്‌ “നിങ്ങള്‍ എപ്പോഴും എന്റെ സന്നിധിയില്‍ തന്നെ ഇരിക്കുന്നു എന്നു വിചാരിച്ചുകൊള്ളുക. അപ്പോള്‍ പിരിഞ്ഞു പോയിയെന്നു തോന്നുകയില്ല”. എന്നു അവര്‍ക്ക്‌ സമാധാനം പറഞ്ഞയച്ചു.
69. ഈ പ്രൊഫസര്‍ പിന്നീട്‌ യൂനിവേര്‍സിറ്റിയില്‍ സന്താനനിയന്ത്രണത്തെപ്പറ്റി ചെയ്ത പ്രസംഗങ്ങള്‍ ഹിന്ദുവില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ വിവരം ഭഗവാന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ “അവര്‍ ചാകാന്‍ (അഹന്ത നശിക്കാന്‍) വഴി കണ്ടുപിടിച്ചാല്‍ വളരെ നല്ലത്‌” എന്നഭിപ്രായപെട്ടു.
70. നാദ, ബിന്ദു, കലകളെപ്പറ്റി ശ്രീ. രാജുശാസ്ത്രികള്‍ ഭവാനോട്‌ ചോദിച്ചു.
ഉ: നാദ, ബിന്ദു, കലകള്‍ പ്രാണ, മനോ, ബുദ്ധികളാണ്‌. തേജോഗര്‍ഭമായ ശബ്ദത്തിന്റെ ആദിസ്വരൂപം നാദമെന്നു പറയപ്പെടുന്നു. ഈ പ്രകാശം ശിവന്റെ സ്വരൂപമത്രേ. ഇതില്‍ ശബ്ദം എഴുമ്പാതിരിക്കുന്ന അവസ്ഥയില്‍ അതിനെ ബിന്ദുവെന്നു പറയും. അത്രത്തോളം തേജോമയമായിരിക്കുകയാണ്‌ സാധനയുടെ ലക്ഷ്യം. കല ബിന്ദുവിന്റെ അംശമാണ്‌.
മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌
72. കെ. എസ്‌. നാരായണയ്യര്‍ ജപത്തെപറ്റി ഭഗവാനോട്‌ ചോദിച്ചു.
ഉ: ഒച്ചകൂടാതെ ജപിക്കുക. മനസ്സുകൊണ്ടോര്‍മ്മിക്കുക. ധ്യാനിക്കുക. ഇവ ജപത്തിന്റെ മുറകളാണ്‌. അനായേസേനയുള്ള നിരന്തര ജപം ഒടുവില്‍ സിദ്ധിക്കും. അവിടെ ജപിക്കുന്നവനും ജപവും ഏകകാര്യത്തിലിരിക്കും. ‘ഞാന്‍ ആര്‌’ എന്ന ചോദ്യരൂപത്തിലുള്ള ജപമാണ്‌ ഏറ്റവും വിശേഷം.
73. ഗുരുകൃപയില്ല, അനുഗ്രഹമില്ല. എന്തുചെയ്യുമെന്ന്‌ കൂടെ കൂടെ ഏങ്ങിപ്പോകുന്നു. എന്ന്‌ ഏകനാഥറാവു ഭഗവാനെ അറിയിച്ചപ്പോള്‍ ഭഗവാന്‍:
ഉ: ഇത്‌ അറിവില്ലായ്മയാണ്‌. ഏങ്ങുന്നതാരാണെന്നു ചിന്തിച്ചു നോക്കണം. ഉറങ്ങുമ്പോള്‍ ഈ വിഷമങ്ങളൊന്നുമില്ലല്ലോ. അവിടെ ‘ഞാന്‍’ എന്ന അഹന്തയുമില്ല. അഹന്തയുദിച്ചാല്‍ ഇത്തരം വിചാരങ്ങള്‍ തുടര്‍ന്നുണ്ടാവും. അതിനാല്‍ ദുഃഖനിവൃത്തിക്ക്‌ അഹന്തയുടെ മൂലകാരണത്തെ അന്വേഷിച്ചറിയണം. ഉറക്കത്തില്‍ ഏതാണ്ട്‌ നമ്മുടെ തനിയവസ്ഥയാണുള്ളത്‌. അപ്പോഴെങ്ങനെയാണ്‌ യാതൊരു ദുഃഖവും കൂടാതെ ആനന്ദമായിരിക്കുന്നു എന്നറിയണം.
ചോ: പ്രോത്സാഹജനകമായിട്ടൊന്നുമില്ലാത്തതിനാല്‍ സാധനകള്‍ ബലപ്പെടുന്നില്ല.
ഉ: ധ്യാനത്തിലിരിക്കുമ്പോള്‍ ചെറുതായിട്ടെങ്കിലും ഒരു ശാന്തി തോന്നുന്നില്ലേ? അത്‌ പുരോഗതിയുടെ ലക്ഷണമാണ്‌. നിരന്തരമായഭ്യസിച്ചാല്‍ ആ ശാന്തി തുടര്‍ന്നു പ്രകാശിക്കും. അത്‌ ഗുണാതീത നിലയിലെത്തിക്കും. അതാണ്‌ തീര്‍ന്ന നിലയെന്ന്‌ ഭഗവദ്‌ഗീതയിലും പറഞ്ഞിരിക്കുന്നത്. ഏക്കവും ഊക്കവുമെല്ലാം ത്രിഗുണങ്ങളില്‍പ്പെട്ടതാണ്‌. മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌.
ഇതിനു മുന്‍പുള്ള അവസ്ഥകളെ അശുദ്ധതത്വം മിശ്രതത്വം ശുദ്ധതത്വമെന്നെല്ലാം പറയും. രജോഗുണത്താലും തമോഗുണത്താലും മലിനപ്പെട്ടിരിക്കുന്നതാണ്‌ അശുദ്ധതത്വം. അപ്പോള്‍ സത്വപ്രധാനമായതാണ്‌ മിശ്രതത്വം. രജസ്തമോഗുണങ്ങള്‍ മുഖ്യമാവാനിടയില്ലാതെ സ്വയം പ്രകാശിക്കുന്നത്‌ ശുദ്ധതത്വം. ഈ സര്‍വ്വത്തെയും താങ്ങി നില്ക്കുന്നത്‌ ഗുണാതീതം.
74. ഭഗവാനെ വിചാരിക്കുമ്പോഴെല്ലാം അദ്ദേഹം എന്നിലിരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ വിചാരിക്കാതിരിക്കുമ്പോഴും അദ്ദേഹം എന്നിലിരിക്കുന്നു. ഇല്ലെങ്കില്‍ ‘ഞാനെങ്ങനെ നില നില്‍ക്കും” എന്നു മി. ഫ്‌റൈറ്റ്‌മാന്‍ എന്ന എഞ്ചിനീയര്‍ ഒരു കത്തിലെഴുതിയിരുന്നത്‌ സന്നിധിയില്‍ ഒരാള്‍ വായിക്കുകയുണ്ടായി.
75. മുന്‍പ്‌ വിദേശീയസ്ഥാനപതി മന്ദിരത്തിലിരുന്ന ഗ്രാന്റ്‌ ഡഫ്‌ ആശ്രമത്തിലേയ്ക്കെഴുതിയ കത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു.
‘ഭഗവാന് എന്റെ ഹൃദയപൂര്‍വ്വമായ നമസ്കാരം. എന്റെ പ്രശ്നങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ ഓര്‍മ്മിച്ചാല്‍ മതി. സമാധാനം കിട്ടുന്നുണ്ട്‌. മാത്രമല്ല എന്റെ മുന്‍പില്‍ ഭഗവാന്റെ സാന്നിധ്യസുഖവും ഞാനനുഭവിച്ചുവരുന്നു.

യോഗവാസിഷ്ഠത്തില്‍ നിന്ന്
76. ശ്രീ കെ. എസ്‌. എന്‍. അയ്യര്‍:
ചോ: ലോകവ്യവഹാരങ്ങളാല്‍ മനസ്സ്‌ പല വാക്കിനു ചിതറിപ്പോവുന്നു. അതിനിടയില്‍ ധ്യാനം അസാധ്യമായിത്തോന്നുന്നു.
ഉ: അസാധ്യമായൊന്നുമില്ല. നിങ്ങളുടെ സംശയത്തിനു യോഗവാസിഷ്ഠത്തില്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌.
(1) വിഷയചിന്തയൊഴിഞ്ഞയിടത്ത്‌ തന്നില്‍ പ്രകാശിക്കുന്ന പരിപൂര്‍ണ്ണത്വത്തോടുകൂടി ലോകത്ത്‌ ഉലാവുക.
(2) ഉള്ളില്‍ ആശയറ്റ്‌, വാസനയുമൊഴിഞ്ഞ്‌, ബാഹ്യമായി മറ്റുള്ളവര്‍ക്കൊപ്പം ഈ ലോകത്തിരിക്കൂ.
(3) മഹാനുഭാവത്വവും മാധുര്യവും വര്‍ദ്ധിച്ചവനായി ജഗത്തോടുചേര്‍ന്നു നിന്ന്‌ ഉള്ളില്‍ എല്ലാം ഒഴിച്ചവനായും (നിവര്‍ത്തിച്ചവനായും) ഇരിക്കൂ.
(4) എല്ലാ കാര്യങ്ങളും നല്ലവണ്ണം ചിന്തിച്ച്‌ നിന്ദ്യമല്ലാത്ത ഔന്നത്യത്തെ ഉള്‍ക്കരുത്തോട്‌ പറ്റിനിന്ന്‌ ലോകത്തിരിക്കൂ.
(5) ഉള്ളില്‍ നിരാശയോടും വെളിയില്‍ ആശയുള്ള ഭാവത്തോടും, ഉള്ളില്‍ ശാന്തിയോടും എന്നാല്‍ വെളിയില്‍ അശാന്തനെപ്പോലെയും ലോകത്തിരിക്കൂ.
(6) ഉള്ളില്‍ വ്യവഹാരമില്ലാതെയും എന്നാല്‍ വെളിയില്‍ വ്യവഹാരമുള്ളവനെപ്പോലെ ഭാവിച്ചും അകത്ത്‌ അകര്‍ത്താവായും പുറത്ത്‌ കര്‍ത്താവായും ലോകത്തിരിക്കൂ.
(7) നീ സൃഷ്ടിയെപ്പറ്റി നല്ല അറിവുള്ളവനാകയാല്‍ ആ അഖണ്ഡവീക്ഷണത്തോടെ യഥേഷ്ടം ലോകത്തിരിക്കൂ.
(8) ഉത്സാഹം, ആനന്ദം, ഭ്രമം, കോപം, പരിശ്രമം, കുഴപ്പം മുതലായവ പ്രകടിപ്പിച്ചുകൊണ്ട്‌ (ഉള്ളില്‍ ഇതൊന്നുമില്ലാതെയും) ലോകത്തിരിക്കൂ.
(9) അഹന്തയൊഴിച്ച്‌ അകം കുളിര്‍ന്ന്‌ ജ്ഞാനാംബരത്തിലെ നിഷ്കളങ്കപ്രകാശം പരത്തിക്കൊണ്ട്‌ ലോകത്തിരിക്കൂ.
(10) ആശാപാശത്തെ നീട്ടിക്കൊണ്ടുപോകാതെ ഏതു നിലയിലും സമത്വമുള്ളവനായി വെളിയില്‍ മുന്‍വ്യവഹാരത്തോട്‌ ചേര്‍ന്നുനിന്നും ലോകത്തിരിക്കൂ.
(മുകളില്‍ പറഞ്ഞ പത്തും യോഗവാസിഷ്ഠത്തില്‍ “പൂര്‍ണ്ണാം ദൃഷ്ടി അവഷ്ടഭ്യം” എന്നു തുടങ്ങുന്ന പത്ത്‌ പദ്യങ്ങളുടെ സാരമാണ്‌)

ആത്മാവിനെ അറിയാന്‍
78. ചോ: ആത്മാവിനെ എങ്ങനെ അറിയും?
ഉ: നാം എല്ലാവരും എപ്പോഴും ആത്മാവായ തന്നെ അറിഞ്ഞുകൊണ്ടുതന്നെ ഇരിക്കുന്നു.
ചോ: അതെങ്ങനെയെന്നറിയുന്നില്ല.
ഉ: സത്തിനെയും (ഉള്ളത്‌) അസത്തിനെയും (ഇല്ലാത്തത്‌) മാറി മാറി അറിയുന്ന വിപരീത ജ്ഞാനത്താല്‍ അറിയുന്നില്ലെന്നു പറയുകയാണ്‌.
ചോ: ആത്മാവിനെ കാണുന്നതെങ്ങനെ?
ഉ: അന്വേഷിച്ചറിയാനുള്ള ഒന്നല്ല ആത്മാവ്‌. അനാത്മകാരങ്ങളെ അറിഞ്ഞൊഴിച്ചു വച്ചാല്‍ മതിയാവും. അപ്പോള്‍ സ്വയം പ്രകാശവസ്തുവായ ആത്മാവ്‌ താനേ വിളങ്ങും. താന്‍ തന്നെതന്നെ ‘ആത്മാവ്‌, ഈശ്വരന്‍, കുണ്ഡലിനി, മന്ത്രം’ മുതലായ പേരുകളാല്‍ കുറിക്കുന്നു. ഇവയില്‍ ഏതൊന്നിനെ മുറുകെപ്പിടിച്ചാലും അവസാനം നമ്മുടെ നിജസ്വരൂപമായ ആത്മാവിനെ ഉണരാം. ഈശ്വരന്‍ ആത്മാവില്‍ നിന്നു വേറല്ല. അവന്‍ ആത്മസ്വരൂപനാണ്‌. ഇപ്പോള്‍ മനസ്സാണ്‌ കുണ്ഡലിനീശക്തിയായി പ്രകാശിക്കുന്നത്‌. മനസ്സിന്റെ ആദിയെ നോക്കിയാല്‍ അത്‌ തന്നെ കുണ്ഡലിനിയുടെ സത്യം. മന്ത്രജപത്താല്‍ മറ്റു വിചാരങ്ങള്‍ ഒഴിഞ്ഞ് ഏകാഗ്രത ഉണ്ടാകുന്നു. അപ്പോള്‍ മന്ത്രവും താനും ഏകാകാരമായ ആത്മാവാണെന്നുണരാം.
ചോ: ആത്മസാക്ഷാല്‍ക്കാരത്തിനു ഗുരു ആവശ്യമാണോ?
ഉ: ‘ലഘു’ (ചെറുത്‌) ഉള്ളിടത്തോളം ‘ഗുരു’ (വലുത്‌) ആവശ്യമാണ്‌. താന്‍ തന്നെ തെറ്റായി കുടുസ്സാക്കിക്കൊള്ളുന്നതിനാല്‍ തനിക്കു ലഘുത്വമേര്‍പ്പെടുന്നു. ചെറിയവനായ താന്‍ വലിയവനായ ഈശ്വരനെ ആശ്രയിക്കുന്നതിനാല്‍ ഭക്തി വര്‍ദ്ധിപ്പിച്ച്‌ ആത്മസമര്‍പ്പണം സിദ്ധിക്കുന്നു. തന്നെ അര്‍പ്പിക്കുന്ന പക്വദശയില്‍ ഈശ്വരകാരുണ്യം തന്നെ ഗുരുസ്വരൂപമായി പ്രത്യക്ഷപ്പെട്ട്‌ ഈശ്വരന്‍ നിന്നിലമരും. നിന്റെ നിജസ്വരൂപമാണവന്‍. അവന്‍ ‘നീ ആത്മാവാണ്‌’ എന്ന സത്യത്തെ ബോധിപ്പിച്ച്‌ അരുളിനെത്തരുന്നു. അതുവരെ സ്വപ്രയത്നം വേണം. തന്റെ സ്വരൂപം മറവറ്റു പ്രകാശിക്കുന്നതുവരെ ഏതോ ഒരു തരത്തില്‍ പ്രയത്നം ഉണ്ടായിരിക്കണം. പ്രയത്നം അവസാനിക്കുന്ന നില സഹജാനന്ദനിലയാണ്‌.
ചോ: ദൈനംദിന വ്യവഹാരം ഇതിനനുവദിക്കുന്നില്ല.
ഉ: ഞാന്‍ വ്യവഹാരത്തിലിരിക്കുന്നു, ഞാന്‍ ചെയ്യുന്നു എന്നും മറ്റും ചിന്തിക്കുന്നതെന്തിന്‌? ഇപ്പോള്‍ നിങ്ങളിവിടെ വന്നിരിക്കുന്നതിനെത്തന്നെ നോക്കൂ. വീടു വിട്ടു വണ്ടി കയറി, അവിടെ നിന്നു ട്രയിനിലും പിന്നീട്‌ കാറിലും സഞ്ചരിച്ച്‌ ആശ്രമത്തില്‍ വന്നു ചേര്‍ന്നു. സഞ്ചരിച്ചതെല്ലാം വാഹനങ്ങളാണെങ്കിലും നിങ്ങള്‍ സഞ്ചരിച്ചുവെന്നാണ്‌ പറയുന്നത്‌. എല്ലാ വൃത്തികളും ഇങ്ങനെയാണ്‌. ഏതൊ ഒന്നു ചെയ്യിക്കുന്നു. അതിനെ അറിയാതെ ഞാന്‍ ചെയ്തു, ചെയ്യുന്നു എന്ന്‌ വിചാരിക്കുന്നു. ഉല്‍ക്കണ്ഠാകുലനാകുന്നു.
ചോ: ഇങ്ങനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ മനസ്സ്‌ ശൂന്യമാവും. പ്രവൃത്തി ഒന്നും നടക്കുകയില്ല.
ഉ: സാരമില്ല. ആ ശൂന്യത്തെത്തന്നെ തുടര്‍ന്നു പോവൂ. എന്നിട്ടെന്തു സംഭവിക്കുന്നു എന്നു പറയൂ. പ്രവൃത്തി നടക്കുമോ ഇല്ലയോ എന്നപ്പോഴറിയാം.
ചോ: ജ്ഞാനികളെ ദര്‍ശിക്കുന്നതു സാക്ഷാല്‍ക്കാരസാധനയാണെന്നു പറയപ്പെടുന്നു.
ഉ: അതെ, അതു സത്യമാണ്‌.
ചോ: അങ്ങനെയാണെങ്കില്‍ എന്റെ ഈ ഭഗവത്സന്ദര്‍ശനം മൂലം എനിക്ക് ആ നില കൈവരണമല്ലോ
(അല്‍പനേരം ചിരിച്ചുകൊണ്ട്‌ മൗനത്തിലിരുന്ന ശേഷം)
ഉ: ഏതു നില? അതിനെ ആരു പ്രാപിക്കുന്നു?. ഈ സംശയമാര്‍ക്ക്‌? ഇത്തരം വിചാരണയാല്‍ ആദിസ്ഥാനത്തെത്തിയാല്‍ പിന്നീടൊരു ചോദ്യവുമുദിക്കുകയില്ല.
79. ഒരു എന്‍ജിനീയര്‍ ചോദിച്ചു:
മൃഗങ്ങള്‍ക്കുകൂടി, അവയുടെ ചുറ്റുപാടിനും വിധേയമാകാത്ത ഒരു ജീവിതനിയമവും ജീവിത രീതിയും കാണുന്നുണ്ട്‌. എന്നാല്‍ മനുഷ്യന്‍ ഒന്നിലും ഉള്‍പ്പെടാതെ മൃഗങ്ങളെക്കാള്‍ മോശമായിരിക്കുന്നു.
ഉ: (കുറെ സമയത്തിനുശേഷം) തന്റെ സത്യത്തെ അറിയാത്തവര്‍ മൃഗമാണെന്ന്‌ ഉപനിഷത്തുകള്‍ ഘോഷിക്കുന്നു. അങ്ങനെയുള്ളവന്‍ മൃഗത്തെക്കാള്‍ കേടുതന്നെ.

ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് ശ്രീ രമണ മഹര്‍ഷി
86. ക്രിസ്തുമതവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം, ശരീരമാകുന്ന കുരിശുമരത്തില്‍ ജീവത്വത്തെ (അഹന്തയെ) തറഞ്ഞു മാറ്റിയാല്‍ എന്റെ പിതാവും ഞാനും ഏകമായി നില്‍കുന്ന അഖണ്ഡാത്മകത്വം (മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌) സിദ്ധിക്കുന്നു, എന്നതാണെന്ന്‌ ഭഗവാന്‍ വിശദീകരിക്കുകയുണ്ടായി.
87. ക്രിസ്തുദേവനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹം ‘എന്റെ ദൈവമേ! എന്റെ ദൈവമേ! എന്നെന്തിനു വിളിച്ചു എന്നു ഒരുത്തമ യൂറോപ്യന്‍ ഭക്തനായ മെജര്‍ എ. ഡബ്ല്യു. ചാഡ്വിക്‌ ചോദിക്കുകയുണ്ടായി.
ഉ: അത്‌ തന്നോടൊത്ത്‌ ക്രൂശിക്കപ്പെട്ട രണ്ട്‌ തസ്കരന്മാരെ ഓര്‍ത്തുള്ള പരിദേവനമായിരിക്കാം. അത്‌ ഏതുവിധമായാലും അതുകൊണ്ടു കുറവൊന്നുമില്ല. ഒരു ജ്ഞാനിക്ക്‌ ഏതു സമയത്തും എവിടെ വച്ചും മോചനം ലഭിച്ചെന്നു വരാം. ജീവന്മുക്തന്‍ സമാധിയിലിരിക്കുമ്പോള്‍ ശരീരത്തെ ത്യജിച്ചു എന്നു വരാം. ആ സമയം ദേഹം മറഞ്ഞുപോയെന്നും വരാം. രോഗം പിടിപെട്ട്‌ അഴിഞ്ഞെന്നിരിക്കാം. ഏതു വിധത്തില്‍ ദേഹം അഴിഞ്ഞുപോയെന്നു വന്നാലും അവരുടെ എല്ലാം ആത്മ ജ്ഞാനത്തിനു വ്യത്യാസമൊന്നുമില്ല. ജ്ഞാനിയെ കണ്ടിട്ട്‌ ചിലര്‍ സഹതപിച്ചെന്നു വരാം. അവരുടെ പ്രകൃതം കണ്ടിട്ട്‌ അവരെപ്പറ്റി മറ്റെന്തെങ്കിലും ധരിച്ചു എന്നു വരാം. എന്നാല്‍ അവന്‍ തന്റെ ദേഹാത്മബുദ്ധിയില്‍ തീരെ ഒടുങ്ങിയവനായതുകൊണ്ട്‌ ദ്വൈതവിചാരവും ദുഃഖവും അവനെ ബാധിക്കുന്നില്ല അവനെന്നും അഖണ്ഡാനന്ദ സ്വരൂപനായിരിക്കും.
88. സെയിന്റ്‌ പോളിന്റെ സാക്ഷാല്‍ക്കാരത്തിനും ക്രിസ്തുവിനും തമ്മിലെന്തു ബന്ധം?
ഉ: സാക്ഷാല്‍ക്കാരം നിരുപാധികമാണ്‌. രൂപങ്ങളുമായി അതിന്‌ ബന്ധമൊന്നുമില്ല. പോളിന്‌ സ്വസ്വരൂപാനുഭൂതിയുണ്ടായപ്പോള്‍ അദ്ദേഹം അതിനെ ക്രിസ്തുമതവുമായി ബന്ധപ്പെടുത്തിയതായിരിക്കാം.
ചോ: എന്നാല്‍ അപ്പോള്‍ പോള്‍ ക്രിസ്തു ഭക്തനായിരുന്നില്ലല്ലോ?
ഉ: സ്നേഹം മൂലമോ മറ്റേതെങ്കിലും നിമിത്തത്താലോ ക്രിസ്തുവിന്റെ സ്മരണയുണ്ടായിരുന്നുവെന്നതാണ്‌ മുഖ്യം. രാവണാദി രാക്ഷസന്മാര്‍ ശത്രുത്വത്തില്‍ കൂടി ഭഗവാനെ സ്മരിച്ച്‌ മുക്തിയെ പ്രാപിച്ചു. ആത്മബോധത്തെത്തന്നെ ക്രിസ്തുബോധമെന്നു പറഞ്ഞു പോരുന്നത്‌.
90. ത്രിമൂര്‍ത്തികളുടെ ക്രമം.
പിതാവ്‌ – ഈശ്വരന്‍
ചൈതന്യം – ആത്മാവ്‌
പുത്രന്‍ – ഗുരു
“ഈശ്വരോ, ഗുരുരാത്മേതി മൂര്‍ത്തിഭേദവിഭാജിനേ
വ്യോമവത്‌ വ്യാപ്തദേഹായ ദക്ഷിണാമൂര്‍ത്തയേ നമ:”
അതായത്‌ ഈശ്വരന്‍ ഭക്തന്‌ ഗുരു രൂപത്തില്‍ ദര്‍ശനം കൊടുക്കുന്നു. ഈശ്വരന്‍ ചൈതന്യവും ഈ ചൈതന്യം എങ്ങും സന്നിഹിതവുമാണ്‌. സ്വസ്വരൂപസാക്ഷാല്‍ക്കാരത്തില്‍ക്കൂടി ഈശ്വരനെത്തന്നെ സാക്ഷാല്‍ക്കരിക്കുകയാണ്‌. ഈശ്വരന്‍, ഗുരു, താന്‍ എന്നു മൂന്നു വിധമായി പിരിഞ്ഞു നില്‍ക്കുന്നതും ആകാശം പോലെ അതിരറ്റതുമായ ദക്ഷിണാമൂര്‍ത്തിക്കു നമസ്കാരം.


Read more: http://www.vetakorumakan.net/blog/

No comments:

Post a Comment