Saturday, October 20, 2012

 തത്വബോധം 


    ശ്രീമദ് ശങ്കരാചാര്യ വിരചിതം
   ബ്രഹ്മ : ആനന്ദ ചൈതന്യ 
http://sankarasramam.blogspot.com/p/e-books.html

വാസു ദേവേന്ദ്ര യോഗീന്ധ്രം
ന ത്വാ ജ്ഞാനപ്രദം ഗുരും
മുമുക്ഷുനാം ഹിതാര്‍തായ
തത്വബോധോഭിധീയതെ
 ഒരു ഗ്രന്ഥം പ്രാമാനികമാവനമെങ്കില്‍ ശ്രദ്ധിക്കപ്പെടെണ്ട നാല് കാര്യങ്ങള്‍ ഉണ്ട് . അവ അനുബന്ധ ചതുഷ്ടയം എന്നറിയപ്പെടുന്നു . അധികാരി , സംബന്ധം , വിഷയം , പ്രയോജനം എന്നിവയാണ് അനുബന്ധചതുഷ്ടയം .
അധികാരി : മുമുക്ഷുവായ സാധകന്‍
വിഷയം : ബോധ്യ ബോധക സംബന്ധം
പ്രയോജനം: മോക്ഷം
തത്വമെന്നാല്‍ സത്ത. എതോന്നില്ലെങ്കില്‍ ഒരു വസ്തു അതാകുന്നില്ലയോ അതാണതിന്റെ സത്ത അല്ലെങ്കില്‍ തത്വം . ഓരോ ജീവന്റെയും സത്ത ആയിരിക്കുന്ന ആത്മ ചൈതന്യത്തെ കുറിച്ചുള്ള ജ്ഞാനമാണ്‌ തത്വബോധം .അറിയാന്‍ പോകുന്ന തത്വത്തിനും - ബോധ്യം - ആ ബോധാമുണ്ടാക്കുന്ന ശാസ്ത്രത്തിനും തമ്മിലുള്ള ബന്ധമാണ് സംബന്ധം. മുമുക്ഷുക്കളുടെ ഹിതമായ അര്‍ത്ഥം, പരമപുരുശാര്‍ത്ഥം, തന്നെയാണ് ഗ്രന്ഥത്തിന്റെ പ്രയോജനം.
സാധനച്ചതുഷ്ടയ സംഭാന്നധികാരിനാം മോക്ഷ സാധന സംഭൂതം തത്വവിവേക പ്രകാരം വക്ഷ്യാമ:
സാധനച്ചതുഷ്ടയ  സമ്പന്നരായ അധികാരികള്‍ക്ക് മോക്ഷപ്രാപ്തിക്ക് കാരണമായ തത്വവിവേകം ഉണ്ടാകുവാനുള്ള രീതി ജനങ്ങള്‍ പറയാം.
മോക്ഷം എന്നാല്‍ മോചനം. എന്തില്‍ നിന്നുള്ള മോചനം? ദു:ഖത്തില്‍ നിന്ന് .അത്യന്ത ദുഃഖ നിവൃതിക്കും നിരതിശയസുഖ പ്രാപ്തിക്കുമുള്ള  വഴികളാണ് പറയാന്‍ പോകുന്നത് .ജ്ഞങ്ങള്‍ പറയാം എന്നതുകൊണ്ട്‌ ഗുരുപരമ്പരയെ സൂചിപ്പിക്കുന്നു. അനാദിയായ ജ്ഞാനം യുഗയുഗാന്തരങ്ങളായി അന്യൂനം നിലനില്‍ക്കുന്നത് ഭാരതത്തില്‍ മാത്രമാണ്ഭാരതത്തിന്റെ മാത്രം പ്രത്യെകതയായ  ഗുരുപരമ്പരയാണ് ഇത് നിലനിര്‍ത്തുന്നതും .
സാധന ചതുഷ്ട്ടയം കിം?  
സാധന ചതുഷ്ട്ടയം എന്നാല്‍ എന്ത്?
നിത്യാനിത്യ വസ്തു വിവേക: ഇഹാമുത്രാര്‍ത്ഥ ഫലഭോഗ വിരാഗ: ശമാദി ഷടക സാമ്പത്തി: മുമുക്ഷത്വം ച ഇതി   

നിത്യ വസ്തുവും അനിത്യവസ്തുവും വേര്‍തിരിച്ചറിയല്‍ ഇഹ ഈ ലോകത്തും അമുത്ര പരലോകത്തും ഉള്ള അര്‍ത്ഥഫലഭോഗങ്ങളില്‍ ഇച്ചയില്ലായ്മ, ശമം തുടങ്ങിയ ആറുഗുണങ്ങള്‍ , മോക്ഷേച്ച ഇവയാണ് 
സാധന ചതുഷ്ടയം.  
നിത്യാനിത്യ വസ്തു വിവേകം കിം?നിത്യാനിത്യ വസ്തു വിവേകം എന്താകുന്നു?
നിത്യം വസ്തു ഏകം ബ്രഹ്മ , തദ്‌ വ്യതിരിക്തം സര്‍വ്വം അനിത്യം അയമേവ നിത്യാനിത്യവസ്തു വിവേക: 
നിത്യം വസ്തു ഏകമായ ബ്രഹ്മമാകുന്നു . അതല്ലതതെല്ലാം അനിത്യം ഇതുതന്നെയാണ്    
നിത്യാനിത്യ വസ്തു വിവേകം. എല്ലാ കാലത്തും മാറ്റമില്ലാതെ നിലനില്കുന്നതാണ് നിത്യം .
വിരാഗ: ക:?
വിരാഗം എന്നാല്‍ എന്ത്?
ഇഹ സ്വര്‍ഗ്ഗ ഭോഗേഷു ഇച്ചാ രാഹിത്യം 
ഇഹ ലോകത്തിലും സ്വര്‍ഗലോകത്തിലും ഉള്ള  ഭോഘ്യവസ്തുക്കളില്‍ഇച്ചയില്ലായ്മ
ബ്രഹ്മാവുമുതല്‍ ഉറുമ്ബുവരെ ജന്മമെടുതവരെല്ലാം ഇച്ചയും ഉള്ളവരാണ് . ഇട്ചിക്കുന്നതും പ്രയത്നിക്കുന്നതും സുഘത്തിനുവേണ്ടിയും. ജന്മത്തിനുകാരണം തന്നെ ഇട്ച്ചയാനെന്നു പറയാം . അപ്പോള്‍ ഇത്ച്ചയില്ലതിരിക്കുന്നത് എങ്ങനെയെന്നു സംശയം തോന്നാം . നേടുന്നത്തിന്റെയും ത്വജിക്കുന്നതിന്റെയും പ്രേരകശക്തിയായി വര്‍ത്തിക്കുന്നത് സുഘതിനുള്ള ഇച്ചയാണ് .പൂര്‍ണത , നിത്വസുഖം ആകുന്നു  ഓരോ ജീവിയുടെയും  സ്വരൂപം എന്നതിനാല്‍ അത് നെടുന്നതുവരെയും തുടര്‍ന്ന് തന്നെ പോകുന്നു . നിത്വവസ്തു ഏകമായ ബ്രഹ്മം ആണെന്നും അതല്ലാത്തത് എല്ലാം , അതില്‍ സ്വര്‍ഗഭോഗങ്ങളും ഉള്‍പ്പെടുന്നു , അനിത്വം ആണെന്നുള്ള ബോധം ആ അനിത്വവസ്തുക്കളില്‍ ഇച്ചയില്ലയ്മയും നിത്വമായ ഏകമായ ബ്രഹ്മത്തില്‍ രാഗവും ഉണ്ടാക്കുന്നു .നിത്വവസ്തു നീ വിശേഷ: രാഗ: അനിത്വ വസ്തു നീ വിഗത: രാഗ: എന്ന് വ്യുത്പത്തി.
ശമാദി സാധന സമ്പത്തി: കാ: ?
ശമം തുടങ്ങിയ  സാധന സമ്പത്തി എതെല്ലമാകുന്നു?
ശമോ, ദമ:, ഉപരമ തിതിക്ഷ , ശ്രദ്ധ , സമാധാനം ഇതി. 
ശമം, ദമം, ഉപരമം, തിതിക്ഷ , ശ്രദ്ധ , സമാധാനം ഇവയാകുന്നു.
ശമ: ക: ?
ശമം എന്നാല്‍ എന്ത്?
മനോനിഗ്രഹ:
മനസ്സിന്റെ നിയന്ത്രനമാകുന്നു  ശമം .
വിഷയങ്ങളിലുള്ള ആഗ്രഹം അത് നേടാനുള്ള ശ്രമത്തിനും ആ ശ്രമം ദു:ഖത്തിനും കാരണമാകുന്നു.ആര്‍ജജനെ, പ്രാപനെ രക്ഷനേ നാശനെ ദുഃഖമേവ എന്നതാണ് വിഷയത്തിന്റെ സ്വഭാവം . സംഭാദിക്കാന്‍ ദുഃഖം , കിട്ടിക്കഴിഞ്ഞാല്‍ നഷ്ടപ്പെട്ടുപ്പോകുമോ എന്നാ ദുഃഖം , സംരക്ഷിക്കാന്‍ ദുഃഖം , നശിച്ചുപോയാലും ദുഃഖം . ഇങ്ങനെ വിഷയങ്ങള്‍ ദുഖമല്ലാതെ മറ്റൊന്നും തരികയില്ല .ഈ ദുഖങ്ങള്‍ക്കെല്ലാം മൂലകാരണമായ ആഗ്രഹം ഉടലെടുക്കുന്നത് മനസ്സിലാണ് . മനസ്സിനെ നിയന്ത്രിച്ചാല്‍ ഈ ദുഃഖം ഒഴിവാക്കാം