Saturday, June 29, 2013

Bhakthi

“Kham Vaayumagnim salilam mahim cha jyotimshi sathvaani dhisho dhrumadin|
Sarithsamudhramcha hareha shariram yath kincha bootham pranamedhananyaha||” [11.2.41]

One will see the Lord in all the five elements of the universe [sky, wind, water, agni and land] and by reaching this state of bhakti, one will automatically be relieved from the fear of samsara. This is Bhagavata Dharma in a summary

.ശ്രീഭഗവാനുവാച
സുദുര്‍ദര്‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ നിത്യം ദ‍ര്‍ശനക‍ാംക്ഷിണഃ (52)

ശ്രീകൃഷ്ണ‍ന്‍ പറഞ്ഞു: ദേവന്മാ‍ര്‍പോലും എന്നും ദ‍ര്‍ശിക്കുവാ‍‍ന്‍ അതിയായി ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതും, ദ‍ര്‍ശിപ്പാ‌ന്‍ പ്രയാസമായിട്ടുള്ളതും ആയ എന്റെ ഈ രൂപത്തെ നീ കണ്ടുവല്ലോ.

നാഹം വേദൈര്‍ന തപസാ ന ദാനേന ന ചേജ്യയാ
ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മ‍ാം യഥാ (53)

ഏതാദൃശനായ എന്നെ നീ കണ്ടവിധത്തി‍ല്‍ കാണുന്നതിനു വേദങ്ങളാലോ തപസ്സിനാലോ ദാനത്തിനാലോ യോഗത്തിനാലോ ഒന്നും സാധിക്കുന്നതല്ല.

ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോര്‍ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ (54)

ഹേ ശത്രുനാശകനായ അ‍ര്‍ജ്ജുനാ, അനന്യവിഷയകമായ ഭക്തിയൊന്നിനാ‍ല്‍ മാത്രമേ ഇങ്ങനേയുള്ളവനായ എന്നെ യഥാ‌ര്‍ത്ഥമായി അറിയാനും കാണ്മാനും പ്രാപിക്കുവാനും കഴിയുകയുള്ളു.

മത്കര്‍മകൃന്മത്പരമോ മദ്ഭക്തഃ സംഗവര്‍ജിതഃ
നിര്‍വ്വൈരഃ സര്‍വ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ (55)

ഹേ പാണ്ഡുപുത്ര! യാതൊരുത്ത‍ന്‍ എന്നെ ഉദ്ദേശിച്ചു ക‍ര്‍മ്മം ചെയ്യുന്നവനും, എന്നെ പ്രാപ്യസ്ഥാനമായി വിചാരിക്കുന്നവനും, എന്നി‍‍ല്‍ ഭക്തിയുള്ളവനും, സംഗം വിട്ടവനും, സ‌ര്‍വജീവികളിലും വൈരമില്ലാത്തവനും ആയിരിക്കുന്നുവോ അവ‍ന്‍ എന്നെ പ്രാപിക്കുന്നു.


Courtesy : http://sreyas.in/vishwaroopadarshanayogam-bhagavad-gita-malayalam-11#ixzz2Xg279equ

No comments:

Post a Comment