Sunday, November 11, 2012

Yogasutra - Patanjali



പരിണാമതാപസംസ്കാരദുഃഖൈര്‍ഗുണവൃത്തിവിരോധാച്ച ദുഃഖം ഏവ സര്‍വ്വം വിവേകിനഃ 15
പരിണാമദുഃഖം, താപദുഃഖം, സംസ്കാരദുഃഖം ഇവ എല്ലാ കര്‍മ്മങ്ങളി‍ല്‍ നിന്നുമുണ്ടാകുന്നതുകൊണ്ടും ഗുണ-വൃത്തികള്‍ക്ക് അന്യോന്യം വൈരുദ്ധ്യമുള്ളതുകൊണ്ടും വിവേകിയായ ഒരാള്‍ക്ക് എല്ല‍ാം (എല്ലാ കര്‍മ്മങ്ങളും) ദുഃഖസ്വരൂപം തന്നെയാണ്. അനുഭവകാലത്തു സുഖമായിത്തോന്നുമെങ്കിലും പിന്നീട് ദുഃഖത്തെയുളവാക്കുന്നതാണ് പരിണാമദുഃഖം. അനുഭവകാലത്തുതന്നെ താരതമ്യം മൂലമോ അപൂര്‍ണ്ണത കൊണ്ടോ ഉളവാകുന്നതാണ് താപദുഃഖം. വസ്തുക്കളില്‍നിന്നും ലഭിക്കുന്ന സുഖത്തിന്റെ പ്രതീതി സംസ്കാരരൂപേണ ചിത്തത്തില്‍ ലയിച്ചിരിക്കുന്നു. ഇതുമൂലം പിന്നീട് ആ വസ്തുക്കളെയോര്‍ത്ത് ദുഃഖിക്കാനിടവരുന്നു. ഇതാണ് സംസ്കാരദുഃഖം.

ഹേയം ദുഃഖം അനാഗതം 16
വരാനിരിക്കുന്ന ദുഃഖം ഉപേക്ഷിക്കേണ്ടതാണ്. (ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചാ‍ല്‍ അതിനെ ഒഴിവാക്കാന്‍ കഴിയുമെന്നു സാരം).

ദ്രഷ്ടൃദൃശ്യയോഃ സംയോഗോ ഹേയഹേതുഃ 17
ദ്രഷ്ടാവിന്റെയും ദൃശ്യത്തിന്റെയും (പുരുഷന്റെയും പ്രകൃതിയുടെയും) സംയോഗം (ഒരുമിച്ചുചേരല്‍ അഥവാ ഏകവദ്ഭാവം) വരാനിരിക്കുന്ന ദുഃഖത്തെ അകറ്റുവാനുള്ള ഹേതു (മാര്‍ഗ്ഗം) ആകുന്നു. ദ്രഷ്ടാവായ പുരുഷനും ദൃശ്യമായ പ്രകൃതിയും വേര്‍പിരിഞ്ഞുനിന്ന് പുരുഷന്‍ പ്രകൃതിയെ വീക്ഷിക്കുന്നു എന്നതാണ് സംസാരം. ആ നില തുടരുന്നിടത്തോളം ദുഃഖമവസാനിക്കുകയില്ല.


Courtesy : http://sreyas.in/yogasuthram-sadhanapadam-malayalam-02#ixzz2BxFY2keh

No comments:

Post a Comment