Monday, February 11, 2013

ആത്മചിന്ത പ്രാണചിന്ത

ഹേ രാമചന്ദ്ര ! എന്റെ ചോദ്യത്തെക്കേട്ടു ഭ്രസുണ്ഡന്മറുപടി പറയാന്തുടങ്ങി. ഹേ ഋഷിശ്രഷ്ഠ! അങ്ങയെക്കെല്ലാമറിയാം. അങ്ങറിയാത്തതായി ഒന്നുമില്ല അതിനാല്അങ്ങയോടൊന്നും പറയേണ്ടതുമില്ല. എന്നിരുന്നാലും അങ്ങു ചോദിച്ചതുകൊണ്ടു ഞാന്പറയാം. സജ്ജനങ്ങളുടെ ആജ്ഞയെ ആചരിക്കുന്നതില്പ്പരം ശ്രേയസ്കരായി മറെറന്തുണ്ട്?

http://yogavasishtamnithyaparayanam.blogspot.ca/
 വാസനകള്ആരുടെ ഹ്യദയത്തില്അല്പംപോലും ഇല്ലാതിരിക്കുന്നുവോ, അവനെ മൃത്യു ബാധിക്കില്ല. മനസ്സിന് ദു;ഖം, ക്രോധം, പാരുഷ്യം തുടങ്ങിയ ഭാവങ്ങളില്ലാത്തവനെയും മൃത്യു ബാധിക്കില്ല. വാസനകള്കേവലം നശിച്ചവന് അങ്ങനെയുളള ഭാവങ്ങളും ഉണ്ടാവില്ലെന്നുതന്നെ പറയണം. ചിന്തകളും ആശങ്കളും ഇല്ലാത്തവനെയും മ്യത്യു ബാധിക്കില്ല. രാഗം, ദ്വേഷം, ലോഭം തുടങ്ങിയ വികാരങ്ങളില്ലാത്തവനെയും മൃത്യു ബാധിക്കില്ലന്നു പറയണം. അതുപോലെ ക്രോധമില്ലാത്തവനെയും മൃത്യു ബാധിക്കാന്വയ്യ. കാമത്തിന്റെ ബാധയില്ലാത്തവനെയും മൃത്യുവിന് വിഴുങ്ങാന്വിഷമമാണു് .
 സംസാരതാപത്തിന് ഹേതുഭൂതങ്ങളായ പറയപ്പെട്ട ചിത്തദോഷങ്ങള്മുഴുവന്നീങ്ങി ആരുടെ ചിത്തമാണോ എപ്പോഴും ലക്ഷ്യവസ്തുവായ തുരീയപദത്തില്വിശ്രാന്തമായിട്ടിരിക്കുന്നതു്, എപ്പോഴും സമാധഭാവമല്ലാതെ സംസരസ്ഫുരണം തന്നെ ആരില്ഒരിക്കലും ഉണ്ടവുന്നില്ലയോ അവനു മൃത്യുബാധയില്ല. പുത്രമിത്രാദികളോ ആധിവ്യാധികളോ ആകുന്ന സംസാരവൃക്ഷകുസുമങ്ങളുടെ ഗന്ധംപോലുമുണ്ടാവില്ല സമാധിയുക്തമനസ്സായിട്ടുളളവന്.
 തേജോമയമായ ഹ്യദയാകാശത്തെ ഇരുട്ടടപ്പിക്കുന്ന കാമക്രോധാദികളോടുകൂടിയ ചിന്തകളും സമാഹിതമനസ്സിനെ ബാധിക്കില്ല. ദുര്ഗ്ഗുണൗഘങ്ങള്‍, ദുരാരംഭങ്ങള്‍, ദുരാഗ്രഹങ്ങള്‍, ദുര്വ്വിചാരങ്ങള്തുടങ്ങിയവയൊന്നും സമാഹിതമനസ്സിനെ അല്പംപോലും ബാധക്കില്ല. അതിനാല്അവിദ്യയെ നീക്കി സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ നിര്വ്വാണത്തിന് ഹേതുവായി ലക്ഷ്യവസ്തുവില്എപ്പോഴും തല്പരമാക്കി അടക്കിനിര്ത്തിക്കൊണ്ടിരിക്കണം. മനസ്സിനെ സര്വ്വദുഃഖങ്ങളെയും നശിപ്പിക്കുന്ന ഒരു ദിവ്യാമൃതം ലോകത്തിലുണ്ടെങ്കില്ഹേ മഹര്ഷേ അതു് ആത്മചിന്തമാത്രമാണ്. അങ്ങയെപ്പോലുളള മഹാത്മാക്കള്ക്കതിനൊട്ടും വിഷമമില്ല. എല്ലാകലനകളുമറ്റ നിഷ്കളങ്കവും പരകോടിയുമായ പരമപദത്തെ മന്ദബുദ്ധികള്പ്രാപിക്കാന്വിഷമംതന്നെയാണു്. ഇനി ആത്മചിന്തകളുണ്ടു്. അതുകൊണ്ടു് ഒരാള്ക്കു നിര്വ്വാണപദത്തെ പ്രാപിക്കാം. അങ്ങനെയുളള ചിന്തകളില്ഒന്നാണു് പ്രാണചിന്ത അതിനെയാണ് ഞാന്ചെയ്തുവരുന്നതു്.
 എന്നിങ്ങനെ കാകപ്രമാണി പറഞ്ഞപ്പോള്അറിവുണ്ടെങ്കിലും കേള്ക്കാനുളള കൗതുകംകൊണ്ട് ഹേ രാമചന്ദ്ര! പ്രാണചിന്തയെന്നാല്എന്താണെന്നും അതെങ്ങനെയാണു് ചെയ്യേണ്ടതെന്നും ഞാന്ചോദിച്ചു, അതു കേട്ടപ്പോള്ഭ്രസുണ്ഡന്പറയാന്തുടങ്ങി. ശരീരത്തിന്റെ നേരെ മധ്യത്തില്ഹ്യദയമാകുന്ന പുണ്ഡരീകം വിടര്ന്നു പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അതില്പ്രാണനെന്നും അപാനനെന്നും പേരായി രണ്ടു വായുക്കള്ഇപ്പോഴും മേലും കീഴുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവയുടെ ഗതിയെ എപ്പോഴും ഞാന്അനുസ്മരിച്ചുകൊണ്ടും അനുഗമിച്ചുകൊണ്ടുമിരിക്കുന്നു. ഒരു നിമിഷമെങ്കിലും ഞാനവയെ മറന്നോ , അവയുടെ ഗതിയെ വിട്ടോ നിലക്കാറില്ല. സമ്പ്രദായംതന്നെ പ്രാണചിന്തനം. എപ്പോഴും ആകാശത്തില്സഞ്ചരിക്കുന്നവയും ശീതോഷ്ണവീര്യങ്ങളോടുകൂടിയവയുമാണ്. ഹ്യദയമാകുന്ന ആകാശത്തിലെ ആദിത്യചന്ദ്രന്മാരാണ് പ്രസ്തുത രണ്ടു വായുക്കളെന്നു പറഞ്ഞാല്തെറ്റില്ല. ഒരിക്കലും അല്പംപോലും ക്ഷീണമോ തളര്ച്ചയോ ഇല്ലാതെ എപ്പോഴും ശരീരയന്ത്രത്തെ പ്രവര്ത്തിപ്പിച്ചുകൊണ്ടിരിക്കുന്നതു പ്രസ്തുത വായുക്കളാണ്.
 ജാഗ്രദാദി മൂന്നവസ്ഥകളിലും ഞാനവയുടെ ഗതിയെ ദ്യഢമായി അനുസരിക്കുന്നുവെന്ന കാരണത്താല്സുഷുപ്തിസ്ഥിതിതനെന്നപോലെ കാലംകൊണ്ടു് എന്റെ വാസനകളെല്ലാം അകന്നു. വാസനകള്നീങ്ങിയാല്സംസാരത്തിന്റെ ബാധയില്ലെന്നു പറയേണ്ടതില്ലല്ലോ. അത്യന്തസൂഷ്മമായ താമരനൂലിനെക്കാള്വളരെ സൂഷ്മമാണ് അവയുടെ ഗതിയെന്നു പറയണം. അതിനാല്സ്ഥൂലബുദ്ധികള്ക്ക് അറിയാന്തന്നെ വിഷമം. എങ്കിലും സുഷ്മബുദ്ധികള്ക്ക് വിഷമംകൂടാതെ ഗ്രഹിക്കാനും അനുസരിക്കാനും കഴിയുകയും ചെയ്യും. പ്രാണാപാനന്മാരാകുന്ന പ്രസ്തുത രണ്ടു വായുക്കളും ചലനശക്തിയോടുകൂടിയാണ് ശരീരത്തിന്റെ ബാഹ്യാഭ്യന്തരങ്ങളില്ഊര്ദ്ധ്വമുഖമായിട്ടാണ് അപാനന്സഞ്ചരിക്കുന്നതെന്നേ വ്യത്യാസമുളളൂ.
 ജാഗ്രത്തിലും സ്വപ്നത്തിലുമെന്നുവേണ്ട എപ്പോഴും അഭിജ്ഞന്മാരായ മഹാത്മാക്കള്ചെയ്തുവരുന്ന പ്രാണായാമത്തിന്റെ സ്വഭാവത്തെ ഞാന്പറയാം. അതു കേള്ക്കുന്നുവെന്നതുതന്നെ ശ്രേയസ്കരമാണ്.
 പ്രയത്നംകൂടാതെ ഹ്യദയപത്മത്തില്നിന്നു് പ്രാണങ്ങള്പുറമേയ്ക്കു നിര്ഗ്ഗമിക്കുന്നതുതന്നെ അകത്തുളള രേചകം. പുറത്തേയ്ക്കു പന്ത്രണ്ടംഗുലത്തോളം നീണ്ടു വികസിക്കുന്ന പ്രാണങ്ങളുടെ അംഗസ്പര്ശം പുറത്തുളള പൂരകവുമാണു്. അപാനവായു പുറത്തുനിന്നകത്തേയ്ക്കു കടന്നു വികസിക്കുമ്പോള്സുലഭമായി സിദ്ധിക്കുന്ന ശരീരപൂര്ണസ്പര്ശം അന്തഃപൂരണമെന്നും പറയപ്പെട്ടു വരുന്നു. അപാനന്ഹ്യദയത്തിലസ്തമിച്ചു പ്രാണന്ഉദിക്കുന്നതിനു മുമ്പുളള കേവലമായ നിശ്ചലാവസ്ഥയെ യോഗീശ്വരന്മാരനുഭവിക്കുന്നു. അതിനെ അന്തഃകുഭകമെന്നു പറഞ്ഞുവരുന്നു.
 ബാഹ്യോന്മുഖനായ പ്രാണന്റെ നാസാഗ്രത്തോളമുളള ഗതിയെയാണു് ബാഹ്യപൂരകമെന്ന് അറിവുള്ളവര്പറയുന്നതു്. നാസാഗ്രത്തില്പന്ത്രണ്ടംഗുലത്തോളമുള്ള പ്രാണന്റെ സഞ്ചാരഗതിയും ബാഹ്യപൂരകമെന്നുതന്നെയാണ് പറയുന്നത്.എന്നാല്അതിനെ അപാരമായ ബാഹ്യപൂരകമെന്നു പറയുന്നു എന്നുമാത്രം. അതുപോലെ പുറമേ പ്രാണനസ്തമിച്ചു് അപാനന്ഉദിക്കുന്നതിനു മുമ്പുളള സൂഷ്മമായ സാമ്യാവസ്ഥയെ ബഹിഃകുഭകമെന്നു പറയും. അപാനന്റെ ഉദയമാകുന്ന അന്തര്മ്മുഖത്വം ബാഹ്യരേചകവുമാണു് . പ്രാണാപാനന്മാരുടെ ബാഹ്യാഭ്യന്തരങ്ങളിലുളള ഗതിയെ എപ്പോഴും സ്മരിക്കുന്നതു മുക്തിക്കു ഹേതുവാണു് . മാത്രമല്ല വായുഗതിയെ ശരിയായിട്ടറിയുന്നവന്ആരാലും പിന്നിടു സംസാരത്തില്ജനിക്കാനിടവരില്ലെന്നുതന്നെ പറയണം.
 പ്രാണാപാനന്മാരുടെ ഗതിവിശേഷത്തെക്കാണിക്കുന്ന എട്ടു പ്രകൃതികളെ ഇവിടെപ്പറഞ്ഞു. അവയെ ശരിക്കറിഞ്ഞു മനസ്സിനെ അല്പംപോലും പുറത്തേയ്ക്കുവിടാതെ നിരന്തരോപാസനം ചെയ്യുന്നവന്ചില ദിവസങ്ങളെ ക്കൊണ്ടുതന്നെ പത്മപദത്തെ പ്രാപിക്കും. പറയപ്പെട്ട അഭ്യാസത്തെ ചെയ്യാന്തുടങ്ങിയാല്ത്തന്നെ ഒരാള്ക്കു വിഷയസ്നേഹം ചുരുങ്ങിച്ചരുങ്ങി കേവലം ഇല്ലാതാവും. വിഷയബാധയില്ലാതെ നിരന്തരാഭ്യാസം ചെയ്യുമ്പോള്അധികം താമസിക്കാതെത്തന്നെ പ്രാപ്തവ്യത്തെ പ്രാപിക്കുകയും ചെയ്യും.
 ഹ്യദയപത്മത്തിലുദിച്ചു ബഹിര്ഗ്ഗമിക്കുന്ന പ്രാണന്നാസാദ്വാരത്തില്നിന്നു പന്ത്രണ്ടംഗലംവരെ പോയി അവിടെ അസ്തമിക്കും. പ്രാണന്എവിടെ അസ്തമിക്കുന്നുവോ, ഉദിച്ചു അന്തര്മുഖമായി ഹൃദയത്തിലേക്ക് വരും. അപാനന്അസ്തമിക്കുന്നിടത്തു പ്രാണന്ഉദിക്കുകയും ചെയ്യും. പ്രാണന്അപാനനിലോ അഥവാ അപാനനന്പ്രാണനിലോ ഏതെങ്കിലും ഒന്നു മറെറാന്നില്ലയിച്ചു സാമ്യമായിത്തീരുന്നുവെന്നിരിക്കട്ടെ, യാതൊരു ദു;ഖത്തിന്റേയും സ്പര്ശമില്ലാതെ കേവലപദത്തെ അപ്പോള്പ്രാപിക്കും.
 പ്രസ്തുത പ്രാണന്റേയും അപാനന്റേയും മദ്ധ്യത്തില്അത്യന്തസൂഷ്മമായ കേവലപദം പ്രകാശിക്കുന്നു. അതിനെ അറിഞ്ഞു് പ്രാപിച്ചവന്പിന്നീടൊരിക്കലും സംസാരത്തില്ജനിക്കാനിടയാവുന്നില്ല. അതിനാല്പ്രാണാപാനന്മാരുടെ മദ്ധ്യവര്ത്തിയായ ചിദാത്മാണു് എന്റെ ഉപാസനാമൂര്ത്തി. എപ്പോഴും ഞാനാദ്ദേവനെ ഉപാസിച്ചുകൊണ്ടിരിക്കയാണു്. ഹേ മഹര്ഷേ മ്യത്യുവിന്നതിനാലെന്നെ സപര്ശിക്കാന്കഴിയുന്നില്ല.
 ഇപ്രകാരമുളള അഭ്യാസത്തിന്റെ നിരന്തരാനുഷ്ഠാനം കൊണ്ടു് സംസാരത്തില്ഒന്നിന്റെയും അല്പംപോലും ചിന്തയോ ത്യഷ്ണയോ ഇല്ലാത്തതുകൊണ്ടും ചിരഞ്ജീവിയായിട്ടിരിക്കയാണു് ഞാന്‍. സംസാരത്തിലെ ദ്വന്ദ്വബാധ എന്നെ തീരെ സ്പശിക്കാത്തതുകൊണ്ടു് യാതൊരു ദുഃഖവും എനിക്കില്ല. നല്ലതും ചീത്തയുമെന്ന വ്യത്യസ്തബോധവും എന്നെ ബാധിക്കാറില്ല. എപ്പോഴും സാമ്യാവസ്ഥയില്ത്തന്നെ മുഴുകിക്കഴിയുകയുകയാണു്. എനിക്കു സ്വന്തസ്വഭാവം ഒന്നുംതന്നെയില്ലെന്നുപറയണം. സുഖിയെക്കാണുമ്പോള്ഞാന്സുഖിയും ദുഃഖിയെക്കാണുമ്പോള്ദുഃഖിയുമാവും. ആപല്ക്കാലത്തു ഞാന്ധീരനും സമ്പദ്ക്കാലത്തു ജഗത്തിന് മിത്രവുമാവും. ഇങ്ങനെ പറയത്തക്ക ക്ലേശങ്ങളൊന്നുമില്ലാതെ ഞാന്കഴിഞ്ഞുവരികയാണു്.
ഹേ രാമചന്ദ്ര! എന്നിപ്രകാരമുളള യോഗീശ്വരന്റെ അമ്യതായമാനങ്ങളായ വാക്കുകളെക്കേട്ടു എന്റെ മനസ്സു വളരെ കുളിര്ത്തു. അനന്തരം ഭ്രസുണ്ഡനോടും യാത്രയും പറഞ്ഞു ഞാന്സ്വര്ഗ്ഗത്തിലേയ്ക്കു മടങ്ങി. അതിനു പിന്നത്തെ ക്യതയുഗത്തിലും അവിടെവെച്ചുതന്നെ ഞാന്ഭ്രസുണ്ഡനെക്കണ്ടിട്ടുണ്ടു്. ഇപ്പോള്ത്രേതായുഗത്തിന്റെ മദ്ധ്യഘട്ടമാണു്. യുഗത്തിലും ഞാന്ഭ്രസുണ്ഡനെക്കണ്ടിട്ടുണ്ടു്. ലേശംപോലും ജരബാധിച്ചിട്ടില്ല. ഇപ്രകാരമുളള ഭ്രസുണ്ഡയോഗീശ്വരന്റെ ചരിത്രത്തെ, ഹേ രാമചന്ദ്ര, ശ്രദ്ധയോടെ കേള്ക്കുകയും സ്മരിക്കുകയും ചെയ്യുന്നു എന്നുളളതുകൊണ്ടുതന്നെ ഒരാളുടെ സംസാരബാധകള്നീങ്ങും എന്നു പറഞ്ഞുകൊണ്ടു വസിഷ്ഠമഹര്ഷി ഭൂസുണ്ഡചരിത്രകഥനത്തെ അവസാനിപ്പിച്ചു. പിന്നെയും ശ്രീരാമചന്ദ്രനോടു പറയാന്തുടങ്ങി.

No comments:

Post a Comment