മഹാഭാരതയുദ്ധക്കളത്തില് ബന്ധുക്കളെക്കണ്ട് പരിക്ഷീണനായിനിന്ന അര്ജ്ജുനന്, ഞാന് യുദ്ധം ചെയ്യുകയില്ലെന്നും രാജ്യം തനിക്ക് വേണ്ടെന്നും പറഞ്ഞ് വിലപിക്കുമ്പോള് അര്ജ്ജുനനെ മഹാഭാരതാന്തര്ഗതമായ ഗീത ഉപദേശിച്ച് ഭഗവാന് സമ്മോഹത്തില് നിന്ന് മാറ്റുകയും മോഹം നഷ്ടമായ അര്ജ്ജുനന് ഒരിക്കല് താഴെ വീണതും പിന്നീട് ബോധപൂര്വ്വം വലിച്ചെറിഞ്ഞതുമെന്ന് ഗീതയില് തന്നെ സൂചിപ്പിക്കുന്ന ഗാണ്ഡീവം കയ്യിലെടുത്ത് ഭഗവാന്റെ വചനത്തെ അംഗീകരിച്ചുകൊണ്ട് യുദ്ധം ചെയ്യുകയും ധീരനായി രാജ്യം നേടുകയും ചെയ്തു എന്നരീതിയില് മിക്കവാറും നിങ്ങളെല്ലാം കേട്ടിട്ടുള്ള ഗീതയുടെ സാരാംശം ഇത്രയുമാണ്.
ഇതിലൊന്നാമത്തെ പാദമായ 'ബന്ധുക്കളെ കണ്ട് അര്ജ്ജുനന് തളര്ന്നു വീണു' എന്നത് സമാദരണീയമായ ഗീതയിലെ വാചകങ്ങള്ക്ക് വിരുദ്ധമാണ്. 2 - 'ഭഗവാന്റെ വാക്കുകള്ക്ക് വിരുദ്ധമായാണ് അര്ജ്ജുനന് ആയുധമുയര്ത്തിയതും യുദ്ധം ചെയ്തതും' . മാത്രമല്ല മഹാഭാരതവും വേദങ്ങളും ഭാരതീയനെ അങ്ങിനെയാണ് പഠിപ്പിക്കുന്നതുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പാരമ്പര്യവും അവര് പഠിപ്പിച്ച ഒരു ഗീതയുമാണ് എനിക്കറിയുന്നത്.
ഭാരതീയചിന്തക്ക് രണ്ടുപക്ഷമുണ്ട് ദൃശ്യങ്ങളെപറ്റിപഠിക്കുന്ന പക്ഷം, ദൃക്കിനെ അറിയുന്നപക്ഷം. ദൃശ്യങ്ങളെപറ്റി പഠിക്കുവാനോരുങ്ങുമ്പോള് അത് ശാസ്ത്രത്തിന്റെ ഭൗതീകതലമാണ്.നാം എങ്ങിനെ നോക്കുന്നുവോ അങ്ങിനെ ശാസ്ത്രങ്ങളുണ്ടവുന്നു.ഏതുതരത് തിലുള്ള വ്യക്തി നോക്കുന്നുവോ അതനുസരിച്ച് ശാസ്ത്രചിന്തമാറും.'എല്ലാം സത്യമാണ്,ഒന്നും സത്യമല്ല' എന്നുള്ളതാണ് ദൃശ്യത്തെ പഠിക്കുമ്പോഴുള്ളനിയമം.ഊര്ജതന് ത്രവും രസതന്ത്രവും, ജീവശാസ്ത്രവുമൊക്കെ മനുഷ്യന് പഠിക്കുമ്പോള് അതാതിന്റെ നിഗമനികരീതികളില് അനേകം ഉത്തര്ങ്ങള് കിട്ടും. അവയെ എല്ലാം ഭാരതം പ്രജയെ ധരിക്കുന്ന്തുകൊണ്ട് ധര്മ്മം എന്നു പറയുകയും ചെയ്യുന്നു.
അങ്ങിനെ ഈ പ്രപഞ്ചത്തെ തന്റെ പൂര്വ്വവാസനകളിലൂടെ നോക്കിക്കണ്ട അനേകധര്മ്മികള് ഒന്നിച്ചെത്തിയിരിക്കുന്ന സ്ഥലം. ഒപ്പം ജീവിതകാലഘട്ടത്തിന്റെ വ്യത്യസ്തവേളകളില് വ്യത്യസ്തധര്മങ്ങളെ സ്വീകരിച്ച് സഘര്ഷത്തില് വന്നെത്തിയിരിക്കുന്നവന് വന്നെത്തിയസ്ഥലം.
ഒരു മനുഷ്യന്റെ ജീവിതകാലം മുഴുവന് ഈ ദൃശ്യപ്രപഞ്ചത്തില് ജീവിക്കുമ്പോള് അവനൊരു ശരിയല്ല ഉള്ളത്. ഒരു കാലത്ത് നിങ്ങള് വിശ്വസിച്ചിരുന്നത് മറ്റൊരുകാലാത്ത് വികാരത്തിന്ന് വഴിമാറിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇന്നു നിങ്ങള് വിജാരിക്കുന്നത് നാളെ മാറില്ല എന്നു പറയാന് കഴിയില്ല.
അങ്ങിനെ പുരുഷായുസ്സിന്റെ നൂറ്റിപത്തൊമ്പ്ത് വയസ്സിലെത്തിനില്ക്കുന്ന ഒരു വയോവൃദ്ധന് യുവാവിനെപ്പോലെ ആയുധങ്ങളുമേന്തി കൊല്ലാനെത്തിയിരിക്കുകയാണ്.119 വര്ഷം താന് വെച്ചുപുലര്ത്തിയആശയങ്ങെളല്ലാം പരസ്പരവിരുദ്ധങ്ങളാണ്. അയാളുപദേശിച്ചാലെങ്ങിനെ സമൂഹം ശരിയാകും?. അയാള്ക്ക് ധര്മ്മാധര്മ്മങ്ങളെപ്പറ്റിയറിയാ ം. ധര്മ്മത്തെപ്പറ്റി ഒരിക്കലയാള് പറഞ്ഞതല്ല മറ്റൊരിക്കല് പറയുന്നത്. ഒരിക്കലയാള് സ്വജീവിതത്തില് കാണിച്ചതല്ല മറ്റൊരിക്കല് ശരശയ്യയില് കിടന്ന് യുധിഷ്ഠിര്നോട് പറയുന്നത്.
ബ്രഹ്മചര്യമായാല്ബലാല്കാരമരുതെ ന്ന നിയമം തെറ്റിച്ച്, കാശിരാജ്യത്തെ സ്വയംവരമണ്ഡപത്തില് വെച്ച് അംബ,അംബിക,അംബാലികമാരെ ബലാല്കാരമായി പിടിച്ചുകൊണ്ടുവരുന്നത്. ഭരതത്തില് അന്നുനിലനിന്നിരുന്ന ഏതുധര്മ്മനീതികള് വെച്ചപഗ്രഥിച്ചാലും അത്യന്തം അനുചിതവും,അപകടകരവുമായചെയ്തി.
അപ്പോള് അയാള് വെച്ചുപുലര്ത്തിയിരുന്ന ധര്മ്മനീതി ലോകനീതികള്ക്കോ സ്വന്തം നീതിക്കോ ചേരുന്നതായിരുന്നില്ല. യുധിഷ്ഠിരൊപദേശസമയത്ത് " രാത്രുയുടെ അന്ത്യയാമത്തില് സര്വ്വാംഗസുന്ദരിയും സര്വ്വാഭരണവിഭൂഷിതയുമായ സ്ത്രീ വിജനമായ രാജവീഥിയില് കിടന്നുറങ്ങുമ്പോഴും അവളുടെ സ്വത്തിനോ മാനത്തിനൊ ഭംഗംവരാത്തരാജ്യ്ം ഉത്തമമാണ് ആ രാജാവ് ഉത്തമനാണ്. ഇനി അയാളുടെ ചെയ്തിയിലേക്ക് ഈ നിതി കൊണ്ടുവരൂ......
ഈ നീതി ഭീഷമന് ശരശയ്യയില് കിടന്നുകൊണ്ട് 'മംഘി ഗീത' ഉപദേശിക്കുന്നതിന്ന് തൊട്ടുമുമ്പ് പൗത്രനായ യുധിഷ്ഠിരനോട് പറ്ഞ്ഞതാണ്..
പണ്ട് മംഘി എന്നൊരുമഹര്ഷിയുണ്ടായിരുന്നു. അദ്ദേഹം ഒരേര്കാളയെ വാങ്ങി. ഇവയെ കൊണ്ട് പൂട്ടി ലോകം മുഴുവന്വെട്ടിപ്പിടിക്കാനായി നുകം വെച്ച് പോകുന്ന വഴിക്ക് ഒരു ഒട്ടകം കിടന്നിരുന്നു.ഒട്ടകത്തിന്റെ പാര്ശ്വങ്ങളിലൂടെ കാളകള്നടന്നു. നുകം ഒട്ടകത്തിന്റെ പൂഞ്ഞിയിലുടക്കി. വേദനകൊണ്ട് ബലിഷ്ഠനും ആജാനബാഹുവായ ഒട്ടക്ം എണീറ്റു. കാളകള്രണ്ടും ചത്തുപോയി. മംഘി ബലം പൗരുഷമല്ലെന്നുകണ്ട് ഒരു ചോദ്യം ചോദിച്ചു 'മാനവ ശക്തിയാണൊ ഈശ്വരചിന്തയാണോ വലുതെന്ന്?'. വിചിത്രവീര്യനും ചിത്രാംഗദനും ആയ ദാശപുത്രന്മാരെ നുകം വെച്ച് ഭാരതസാമ്രാജ്യത്തിന്റെ അധിപതികളാക്കാന്നിത്യബ്രഹ്മചാരി യായ് രാജ്യാവകാശവും വേണ്ടെന്നു ശപഥം ചെയ്ത് ഭീഷ്മനായ് നടന്ന യാത്രയുടെ അന്ത്യത്തില്ആവംശാവലിയില്കുടത് തിലടച്ച മാംസത്തിന്റെ സന്തതികള്പോലും മിച്ചം വരാതെ അതിന്റെ കുറ്റിയറ്റുപോയി. ഈരാജ്യം അതിലൊന്നും പെടാത്തവരുടെ കൈക്ളിലേക്കുപോകുന്നതുകണ്ടുകൊണ് ട് ഭീഷ്മര്ക്ക് മനസ്സിലായി ഒറ്റവഴിയേയുള്ളു "സര്വ്വധര്മ്മാന്പരിത്യേജ്യ മാമേകം ശരണം വ്രജ" അതുകൊണ്ട് ഭീഷ്മന്യുധിഷ്ടിരനോട് പറഞ്ഞു
" പുത്രാ പോയിരുന്ന് സഹസ്രനാമം ചൊല്ല് കുഞ്ഞേ ഈ പണിയൊക്കെ നിര്ത്ത്"
ഗീതയില് ഭഗവാന് ഒരു ധര്മ്മത്തില് ചെന്ന് ശാന്തിനേടാനാണ് ഉപദേശിക്കുന്നത്. "സര്വ്വധര്മ്മാന് പരിത്യജ്യ........മോക്ഷയിഷ്യാമി മാശുചാ" ഗീതയുടെ സിദ്ധാന്തശ്ലോകം ഇതാണ്. ദൃശ്യങ്ങളാകുന്ന സമസ്ത ധര്മ്മങ്ങളില് നിന്നും പിന്വാങ്ങൂ അര്ജ്ജുനാ ഏകവും അദ്വെയവും സമസ്തവുമായ ദൃക്കില് നീ നില്ക്കൂ. എല്ലാ യുദ്ധങ്ങളും അവിടെ അവസാനിക്കുന്നു പരമമായ ശാന്തിയുണ്ടകുന്നു.
ആദ്യം യുദ്ധം ആരംഭിക്കുന്നത് 'ഒരേ ദൃശ്യത്തിന്ന് രണ്ട് അര്ത്ഥതലങ്ങള് ഒരുവന് നല്കുമ്പോള്
അവനിലെ സംഘര്ഷമായാണ് യുദ്ധം ആരംഭിക്കുന്നത്.ഒരേ ദൃശ്യത്തിന്ന് രണ്ട് അര്ത്ഥതലങ്ങള് രണ്ട്പേര് നല്കുമ്പോള് അവരിലെ സംഘര്ഷമായാണ് യുദ്ധം ആരംഭിക്കുന്നത്.ഒരേ ദൃശ്യത്തിന്ന് രണ്ട് അര്ത്ഥതലങ്ങള് രണ്ട്സമുദയങ്ങള് നല്കുമ്പോള് സമുദായങ്ങള് തമ്മിലുള്ള സംഘര്ഷമായാണ് യുദ്ധം ആരംഭിക്കുന്നത്.
നിങ്ങളില് കുറേപേര് നായരും, ഈഴവനും, കൃസ്ത്യാനിയും, മുസ്ളീമും, ഷിയായും, സുന്നിയും ശിവന്റെ ഭക്തനും, ഗുരുവായൂരപ്പന്റെ ഭക്തനും ആയിരിക്കുന്നത് ഈ ദൃശ്യത്തെക്കുറിച്ചുള്ള അഭിപ്രായഭേദങ്ങളില് മാത്രമാണ്. അതില്നിന്നുകൊണ്ട് സമീചീനമായ സന്തോഷവും സമാധാനവും ഒരിക്കലും ലഭിക്കില്ല. അതിന്റെ ധര്മ്മങ്ങളില് നിന്നും മുക്തനാകുവാന് കഴിയുന്നകാലത്തുമാത്രമേ ശാന്തിയെപ്പറ്റി സ്വപ്നം പോലും കാണേണ്ടതുള്ളൂ.
ആവികാരങ്ങളും ആചിന്തകളും ഉറപ്പിക്കുന്നതിന്നുമാത്രമുണ്ടാ യിട്ടുള്ളതാണ് ലോകത്തെ എല്ലാ പ്രാസ്ഥാനികവികാസങ്ങളൊക്കേയും. അതുകൊണ്ട് അവയെല്ലാം വിഷയീബന്ധത്തില്നിന്നുണ്ടായതാണ് . ഗീതാകാരന് മനോഹരമായൊരുമുഹൂര്ത്തത്തില് പറയും " ധ്യായതോ വിഷയാന് പുംസഃ സംഗസ്തേഷുപജായതേ...... ഭാഗവതകാരനും പറയും,ഇതു സമര്ത്ഥിക്കാന് ഭഗവതം വേണ്ട ഗീതമാത്രം മതി.എന്നാലും മറന്നു പോയി എന്നു കരുതേണ്ട അതുകൊണ്ട് പറയുകയാണ്, "വിഷയാന് ധ്യായതചിത്തം വിഷയേഷു വിഷജ്യതേ, മാമനുസ്മരതചിത്തം മയ്യേവപ്രവലീയതേ" പദം തന്നെ ഗംഭീരമാണ്.'വിഷയം വിശേഷേണ ബന്ധനേ', ആരെ ബന്ധിക്കുന്നു വിഷയത്തിനടുത്തിരിക്കുന്നവന്നെ ബന്ധിക്കുന്നു. ബന്ധിക്കുമ്പൊള് നമ്മളറിയില്ല കെട്ടിനകത്താണെന്ന്. കെട്ടിയിട്ടുകഴിഞ്ഞ് കെട്ടില്ലാതെയേണെന്നധാരണയില് മറ്റുള്ളവരോടെറ്റുമുട്ടുമ്പോള് പുറത്തുനില്ക്കുന്നവന്ന് വിവരമുണ്ടെങ്കിലറിയാം ഇവന് കെട്ടിനകത്തുനിന്നാണീപറയുന്നതൊ ക്കേയെന്ന്. കെത്തിനകത്തുനില്ക്കുന്നവന്ന് അപ്പോഴും അറിയില്ല താന് കെട്ടിനകത്താണെന്ന്. ബന്ധനത്തിനുള്ളിലാണ് എല്ലാവികാരങ്ങളും. ആബന്ധനം ഒന്നുവിട്ടാല് " ബീധ്യന്തേ ഹൃദയ്ഗ്രന്ഥി ക്ഷീധ്യന്തേ സര്വ്വസംശയഃ ക്ഷീയന്തേ ചാസ്യ കര്മ്മാണി തസ്മിന് ദൃഷ്ടി പരാവരേ" ആ പരാവരെയെ ദര്ശിച്ചാല് ദൃക്കിനെ ഹൃദയഗ്രന്ഥികള് പൊട്ടും, അപ്പോഴാണ് " മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥി വിഭേദിനി" ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി ഒക്കെ പൊട്ടും. 'സഹസ്രാംബുജാരൂഢാ സുധാസാരാധിവര്ഷിണി..' ദേവിയേയൊക്കെ പ്രത്യക്ഷപ്പെടുത്താന് കഴിയും. ആ പരാവരെയെ ദര്ശിച്ചാല് ദൃക്കിനെ. അവിടം വരെ യുദ്ധമാണ്. ആയുദ്ധക്കളത്തിലേക്കാണ് നമ്മളെത്തേണ്ടത്.
'വിഷയാന് ധ്യായതചിത്തം വിഷയേഷു വിഷജ്യതേ' ഗീതാകാരന് ഭാംഗിയുള്ള വാക്കുകളാല് പറയും "ധ്യായതോ വിഷയാന് പുംസഃ........" വിഷയത്തെ ധ്യാനിക്കുന്ന പുരുഷന് 'സംഗസ്തേഷുപജായതേ' സംഗം ഉണ്ടാകും സംഗാല് കാമം ഉണ്ടാകും കാമാല് ക്രോധം ഉണ്ടാകും ക്രോധാല് സമ്മോഹം ഉണ്ടാകും സംമ്മോഹാല് സ്മൃതിഭ്രംശം ഉണ്ടാകും സ്മൃതിഭ്രംശാല് ബുന്ധിനാശം ഉണ്ടാകും ബുന്ധിനാശാല് പ്രാണാശാം ഉണ്ടാകും. മാഹാഭാരതയുദ്ധക്കളത്തില് വന്നിരിക്കുന്ന ഭീഷ്മര്മുതല് അര്ജ്ജുനന് വരെയുള്ളവരുടെ നിലയാണിപ്പറഞ്ഞത്. അവരെ യുദ്ധക്കളത്തില് കൊണ്ടുവന്നത് വിഷയധ്യാനമാണ്.
വിഷയധ്യാനമില്ലായിരുന്നെങ്കില് ആരും ഈയുദ്ധക്കളത്തില് വരില്ല. അഥവാ വന്നാലും യുദ്ധത്തിന്നു വരില്ല. അതുമനസ്സിലാക്കാനാണ് രണ്ടക്ഷങ്ങളിലും ചേരാതെ യുദ്ധം തനിക്കില്ലെന്നും ആയുധമെടുക്കാതെ തേരാളിയായി ഞാന് വരാമെന്നും പറഞ്ഞത്.
മാഹാഭാരതവും ഗീതയുമെടുത്ത് വായിച്ചിട്ടുണ്ടോ? മഹാഭാരതം ഭീഷമപര്വ്വം പതിമൂന്നാം അദ്ധ്യായത്തോടുകൂടിയാണ് ഗീതാഉപപര്വ്വമാരംഭിക്കുന്നത്. മഹാഭാരതം ഭീഷമപര്വ്വം രണ്ടാമദ്ധ്യായ്ത്തിലാണ് വ്യാസനും ധൃതരാഷ്ട്രനും തമ്മില് കണ്ടുമുട്ടുന്നത്. അന്നാണ് പ്രകൃതിയേനോക്കി വ്യാസന് വരാനിരിക്കുന്ന വിപത്തിനെകുറിച്ച് ധൃതരാഷ്ട്രനോട് പറയുന്നത്. "നിനക്ക് കാല്ന് പുത്രനായി ജനിച്ചിരിക്കുന്നു. വൃദ്ധിക്ഷയങ്ങള്ക്ക് മാറ്റങ്ങ്ളുണ്ടാകുന്നു. ഒരു സ്ത്രീ മൂന്നും മൂന്നിലധികവും കുഞ്ഞുങ്ങളെ ഒന്നിച്ച് പ്രസവിക്കുന്നു. പല്ലും,സമൃദ്ധമായമുടിയുമുള്ളകു ഞ്ഞുങ്ങളുണ്ടാകുന്നു. ഇതൊക്കെ വിനാശത്തിന്റെ സൂചനയാണുപുത്രാ. നീ നിന്റെ പുത്രനെ ഉപദേശിക്ക്. വരാനിരിക്കുന്ന വിപത്തിന്ന് നിന്റെ പാരമ്പര്യം കാരണമാകാതിരിക്കട്ടെ". ഇതെല്ലാം എനിക്കുമറിയാം പിതാവേ എല്ലാമ് അവശ്യംഭവിയാണ് എന്ന പുത്രന്റെ വാക്കുകേട്ട് നടക്കാനിരിക്കുന്ന വിപത്തുകാണാനിതാനിനക്കൊരു ദിവ്യചക്ഷുസ്സ് തരുന്നു എന്നു വ്യാസന് പറഞ്ഞപ്പൊ തനിക്ക് വേണ്ടെന്ന് ധൃതരാഷ്ട്രന് പറഞ്ഞു.വ്യാസന് അതു സഞ്ചയന്നുകൊടുത്ത് പിരിയുകയും ചെയ്തു. ധൃതരാഷ്ട്രന് തന്റെ സഹോദരനും മന്ത്രിയുമായ വിദുരനേ വരുത്തി വിദുരനീതിയും സനത്സുജാതീയവും കേട്ടശേഷം സഞ്ചയനേവരുത്തി ഭാരതത്തിലെ നദികള് ഉപവന്ങ്ങള് എന്നിവയെപ്പറ്റിയെല്ലാം കേട്ടു.
മഹാഭാരതയുദ്ധക്കളത്തില് യുദ്ധം സമാഗതമായീഎന്നുകേട്ട സഞ്ചയന് ധൃതരാഷ്ട്രനെ വിട്ട് യുദ്ധക്കളത്തിലേക്ക് പോയി. തെറ്റിദ്ധാരണയരുത്. ലൈവ് ടെലിക്കാസ്റ്റ് അല്ലഗീത. സഞ്ചയന് യുദ്ധക്കളത്തിലേക്ക് പോവുകയാണ്. മാംസചക്ഷുസ്സുകൊണ്ട് യുദ്ധം കാണാന്. ദിവ്യചക്ഷുസ്സ് മാംസനിബന്ധമായ ഈ ലോകം കാണാനുള്ളതല്ല. സംഭവങ്ങളുടെ അകക്കണ്ണറിയാനുള്ളതാണ് ദിവ്യചക്ഷുസ്സ്. സഞ്ചയന് യുദ്ധക്കളത്തിലെ എല്ലാസജ്ജീകരണങ്ങളും കണ്ടു. ഗീതോപദേശം മുഴുവനും മാംസകര്ണ്ണങ്ങള്കൊണ്ട് കേട്ടു. പത്തുദിവസം യുദ്ധം കണ്ടു. പത്താം ദിവസം ശിഖണ്ഡിയെ പരസ്കരിച്ചുനിന്ന അര്ജ്ജുനനാല് ഭീഷ്മപിതാമഹന് തേരില്നിന്ന് വീഴിക്കപ്പെട്ട് ശരതല്പത്തില് ശയിക്കുന്നത് സഞ്ചയന് സ്വന്തം മാംസക്കണ്ണുകള് കൊണ്ട് കണ്ടു. സഞ്ചയന് യുദ്ധക്കളം വിട്ടോടി ധൃതരാഷ്ട്രസന്നിധിയിലേക്ക്.
ഈ ഫ്ലാഷ് ബാക്കാണ് ഭിഷ്മപര്വ്വം പതിമൂന്നാം അദ്ധ്യായം. അന്ധനായതുകൊണ്ട് ധൃതരാഷ്ട്രനെ ഉണര്ത്തിച്ചു." ഞാന് സഞ്ചയനാണ്,അങ്ങേക്ക് നമോവാകം, ആരുടെ ബാഹുബലം കണ്ടിട്ടാണോ അങ്ങയുടെ പൗത്രനായദുര്യോധനന് പാണ്ഡവരെ കൂട്ടാക്കാതിരുന്നത്, ആമഹാസത്വന് അങ്ങയുടെ പിതാവ് ശന്തനവന് ശിഖണ്ഡിയെ പുരസ്കരിച്ചുനിന്ന അര്ജ്ജുനനാല് തേരില് നിന്ന് വീഴിക്കപ്പെട്ട് ശരതല്പ്പത്തില് ശയിക്കുന്നു." യുദ്ധക്കളത്തില് നിന്ന് ഗാവല്ഗണി ഓടിയെത്തിപ്പറഞ്ഞു എന്നാണ് പ്രത്യേകം
എഴുതിയിരിക്കുന്നത്.ഗാവല്ഗണന്റെ പുത്രന് സഞ്ചയന്. 14 മുതല് 24 വരെ അദ്ധ്യായങ്ങളില് ധൃതരാഷ്ട്രന്റെ ഞെട്ടലാണ്. ഈ പതിമൂന്നാം അദ്ധ്യായം മുത്ല് ഗീതയില് പെടേണ്ടതായിരുന്നു. നിങ്ങളുടെ കയ്യിലിരിക്കുന്ന ഗീത 25 മുതല് 42 വരെ 18 അദ്ധ്യായങ്ങളാണ്.
ധൃതരാഷ്ട്രന് ചോദിക്കുന്നു, " ധര്മ്മക്ഷേത്രേ സമവേദ കുരുക്ഷേത്ര യുയുഝവഃ മാമകാ പാണ്ഡവാശ്ചൈവ കിം അകുര്വ്വത സഞ്ചയാ" നിങ്ങളുടെ കയ്യിലിരിക്കുന്ന ഗീതാപുസ്തകങ്ങളിലെല്ലാം തന്നെ 'കുരുക്ഷേത്രം യുദ്ധഭൂമിയാണെന്നും അവിടെ എത്തിയപ്പോള് ധുര്യോധനാദികള്ക്ക് ധര്മ്മംവന്നു എന്നു വരാമെന്നും യുദ്ധം വേണ്ടാ എന്നു പറഞ്ഞിരിക്കാം, അല്ലെങ്കില് ധര്മ്മബിന്ദുവായ യുധിഷ്ടിരന് രാജ്യം വേണ്ട വനത്തില് തന്നെ കഴിഞ്ഞേക്കാം' അതുകൊണ്ട് യുദ്ധം വേണ്ടാ എന്നുവെച്ചുവോ സഞ്ചയാ? എന്നായിരിക്കും മിക്കഗീതാവ്യാഖ്യതാക്കളും എഴുതിയിരിക്കുന്നത്. ധൃതരാഷ്ട് രരറിഞ്ഞിരിക്കുന്നു 10 ദിവസം യുദ്ധം നടന്നു എന്നതും പത്താം ദിവസം ഭീഷ്മര്വീണു എന്നതും,എന്നിട്ടാണുചോദ്യം.
ചോദ്യം നാലുഭാഗമാണ്.
'ധര്മ്മക്ഷേത്രേ സമവേദാ മാമകാ കിം അകുര്വ്വതഃ
ധര്മ്മക്ഷേത്രേ സമവേദാ പാണ്ഡവ ച ഏവ കിം അകുര്വ്വതഃ
കുരുക്ഷേത്രേ യുയുഝവഃ മാമകാ കിം അകുര്വ്വതഃ
കുരുക്ഷേത്രേ യുയുഝവഃ പാണ്ഡവച ഏവകിം അകുര്വ്വതഃ'.
'ധര്മ്മക്ഷേത്രത്തിലൊത്തുകൂടിയ എന്റെ ആളുകളെന്തു ചെയ്തു.ധര്മ്മക്ഷേത്രത്തിലൊത്തു കൂടിയ പാണ്ഡവരെന്തുചെയ്തു.
കുരുക്ഷേത്രത്തിലൊത്തുകൂടിയ എന്റെ ആളുകളെന്തുചെയ്തു. കുരുക്ഷേത്രത്തിലൊത്തുകൂടിയ പാണ്ഡവരെന്തുചെയ്തു.
2 ക്ഷേത്രങ്ങളും 4 പാദങ്ങളും. മനുഷ്യന് ധര്മ്മകായമെന്നും കര്മ്മകായമെന്നും രണ്ട്കായങ്ങളുണ്ട്.കര്മ്മകായം പ്രചണ്ഡമാവുകയ്ം ധര്മ്മകായം ശുഷ്കമാവുകയും ചെയ്യുമ്പോളയാള് സംഘര്ഷത്തിലെത്തുന്നു. ധര്മ്മകായത്തിനനുസൃതമായി കര്മ്മകായത്തിനെ നിര്ത്തുമ്പോള് അവ്ന് ശാന്തനാവുന്നു. ഗീതയിലെ വാക്കുതന്നെ വീണ്ടും ഉദ്ധരിച്ചാല് പത്താം അദ്ധ്യായം വിഭൂതിയോഗത്തില് 'ധര്മ്മത്തനവിരുദ്ധമായകാമം ഞാന് തന്നെയാണ്. കാമം ധര്മ്മ വിരുദ്ധമായാല് ദുഃഖമാണുഫലം. ധര്മ്മകായത്തില് ധുര്യോധനന് യുദ്ധം വേണ്ടെന്ന് പറഞ്ഞെന്ന് സഞ്ചയന് പറഞ്ഞുകൊടുത്തു. 'ആചാര്യദ്രോണാ ഈയുദ്ധക്കളത്തില് നമ്മള് തോറ്റുപോകും എന്ന് എന്റെ അമ്മയും ദൂതുപറയുമ്പോള് കൃഷണനും പറഞ്ഞിട്ടുണ്ട്. പാണ്ഡവര് മാത്രമല്ല പാണ്ഡുനന്ദനനല്ലാത്തത്, നീയും വിധവയുടെ പൗത്രനാണ്, അതുകൊണ്ട് ധര്മ്മപ്രേരിതമായി രാജ്യാവകാശം എനിക്കില്ല.'ധര്മ്മോസ്തദ് കുലദൈവതം, യതോധര്മ്മസ്തതോജയഃ' എന്നും അമ്മപറഞ്ഞിട്ടുണ്ട്. അതെനിക്കില്ലാത്തിടത്തോളം കാലം ആചാര്യദ്രോണാ ഞാന് ജയിക്കില്ല. ഒറ്റപ്പണിയേ നമ്മള് ചെയ്യേണ്ടൂ ഭീഷമനെ രക്ഷിക്കുക. ഇത് ദുഷടനായ ദുര്യോധനനില് ധര്മ്മം കയറിവന്ന അല്പസമയം. ആസ്മയത്ത് മറ്റുള്ള വരിലെ കര്മ്മകായം പ്രചണ്ഡമായി.
യുദ്ധത്തിന്ന് വെല്ലുവിളിക്കേണ്ടത് പാണ്ഡവരാണെന്നതിന്ന് തര്ക്കമില്ല. രാജ്യവും അവമതിയുമെല്ലാം നേരിട്ടത് പാണ്ഡവരാണ്. വെല്ലുവിളിച്ചത് ഭീഷ്മാരാണ്. വല്ലുവിളി ധുര്യോധനനെ സന്തോഷിപ്പിക്കാനാണെന്ന് വാക്കുകള്ക്ക് ഏറ്റവും ലോപം വരുത്തിവ്യാഖ്യാനിക്കുന്ന് വ്യാസന് ഭംഗ്യന്തരേണ രചിച്ചിട്ടുമുണ്ട്. "തസ്യ സജ്ഞനയന് ഹര്ഷം കുരുവൃദ്ധഃ പിതാമഹഃ സിംഹനാദം വിനുദ്വചൈ ശംഖം ദഖ്മൗ പ്രതാപവാന്" പ്രതാപവാന്,കുരുവൃദ്ധഃ,പിതാമഹഃ മൂന്നുസ്വാഭിപ്രായവിശേഷണങ്ങള് ചേര്ത്ത് തന്റെ പൗത്രനെ സന്തോഷിപ്പിക്കാന് വേണ്ടി വെല്ലുവിളിച്ചൂഎന്ന് രേഖപ്പേടുത്തുമ്പോള് നിന്ദാസ്തുതിയുടെ വൃശ്ചികപുഛത്തിലേക്ക് വ്യാസന് എത്തിക്കുന്നു സംഭവം.
അപ്പൊ കര്മ്മകായത്തിലും ധര്മ്മകായത്തിലും എന്റെ കൂട്ടരെന്തുചെയ്തെന്നായി.മൂന്നാ ം പാദത്തില് ധര്മ്മകായത്തില് പാണ്ഡവരെന്തുചെയ്തു എന്ന് നോക്കാം. യുദ്ധങ്ങളുടെ ലോകങ്ങളെ സമാധനം കൊണ്ട് മാത്ര്മേ നേരിടന് കഴിയൂ എന്നറിയുന്ന വ്യാസന് ഉത്തമനായൊരാചാര്യനെ എല്ലാ ക്ലിഷ്ടതകളീലൂടോടുമ്പോഴും യുദ്ധത്തേയും ജനജീവിതത്തേയും ആക്രമിക്കരുതെന്ന് സ്വജീവിതം കൊണ്ടും ധര്മ്മം കൊണ്ടും ലോകത്തെ പഠിപ്പിച്ച ഒരു ജനജീവിതത്തെ തന്റെ അഛനും അമ്മയും അനുഭവിച്ചവേദനകളും താന് ജനിച്ചചുറ്റുപാടുകളും തനിക്കുനേരിടേണ്തിവന്നകാര്ക്കശ് യങ്ങളും കണ്ടുമടുത്തിട്ടും ഒരു ജനതയേ രണ്ടായി പകുത്ത് യുദ്ധക്കളത്തിലേക്ക് നടത്തിക്കൊണ്ടുപോകാത്ത മഹാനായൊരു മനുഷ്യന്, മഥുരയോടാക്രമിക്കാന് ഒരുസൈന്യവുമായൊരിക്കലും പോകാത്തെകണ്ണന്, ആക്രമിക്കാന് വന്ന യവനനെ കാലയവനനെ കാലയവനികക്കുള്ളിലേക്ക് പറഞ്ഞുവിടുവാന് യുദ്ധത്തിന്നായ് മഥുരയുടെ കവാടങ്ങള് തുറക്കാതെ തന്നെമാത്രമാക്രമിക്കൂഎന്നു പറഞ്ഞോടിയ മഹാനുഭാവന്. ഒരു ജനതയെയും ഒരുമനുഷ്യന്റെ പ്രതികാരാഗ്നിക്കൊ കാമവികാരത്തിനൊ വേണ്ടി യുദ്ധക്കളത്തിലേക്ക് സര്വ്വഥാ ജനജീവിതത്തെ ഉപദേശിച്ച ശാന്തിയുടെ എക്കാലത്തേയും ഏറ്റവും വലിയആചാര്യന്. അയാള് വന്നതോ ശാന്തിയുടെ എക്കാലത്തേയും പ്രതീകങ്ങളായ വെള്ളകളായ നാലു കുതിരകളെ പൂട്ടിയതേരില്. വ്യാഖ്യാനിക്കാന് എളുപ്പത്തിന്ന് ആദ്ധ്യാത്മികതയെ വേണ്ടിവരുമ്പോള് പഞ്ചേന്ദ്രിയങ്ങളേ കുതിരകളാക്കി കഠോപനിഷത്തിലുള്ളത് ഇങ്ങൊട്ട് കയറ്റിപ്പിടിപ്പിക്കാന് പലരും അഞ്ചെന്ന് ചേര്ക്കാറുണ്ട്.അഗ്നി ദേവന് അര്ജ്ജുനന് തേര് കൊടുക്കുമ്പോള് നാലെന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
നമ്മള് മഹാഭാരതം എന്ന പുസ്തകം നൊക്കാതെ ഈ ജനതയെ എന്തൊക്കേയോ കുറേ പഠിപ്പിച്ചുകഞ്ഞ് കുറേ കാലം കഴിഞ്ഞ് അടുത്തതലമുറയിലെ ഒരു കൊച്ചുപയ്യന് ഭാരതം ഭാരതം വായിച്ച് മാറ്റിക്കാണുമ്പോള് പഠിപ്പിച്ച പാരമ്പര്യത്തോട് എത്ര പുഛം കാണുമെന്ന് ഒന്നാലോചിച്ചുനോക്കൂ. പഠിക്കേണ്ടിടത്തുനിന്ന് പഠിക്കാതിരുന്നാലൂള്ള വിനയെന്തെന്ന് ഒന്നാലോചിച്ചുനോക്കൂ. പഠിക്കണം, എന്തുപഠിക്കണം എങ്ങിനെ പഠിക്കണം, എന്തിനുപഠിക്കണം എന്ന് നന്നായറിയണം. ഭാരതീയസംസ്കൃതിയുടെ അടിത്തറയുമതാണ്. 'അഥീനിബോധാപ്രചരപ്രചാരണഃ' അതീതമാകണം ആചരിക്കണം.
പാഞ്ചജന്യം മുഴക്കി വെല്ലുവിളി സ്വീകരിച്ചത് ആയുധമില്ലാത്തവന്. ആയുധമുള്ളവ്ന്റെ വെല്ലുവിളിസ്വീകരിച്ചതായുധമില് ലാത്തവ്ന്. ഏന്തുവെല്ലുവിളിയാണ് സ്വീകരിച്ചത്. സ്വീകരിച്ചവന്റെ പേരിലുണ്ട് അതിന്റെ അര്ത്ഥം 'ഋഷീകാണാമീശഹഃ' സര്വ്വഭൂതാന്തരാത്മാ, എല്ലാ ഇന്ദ്രിയങ്ങളേയും ദമനം ചെയ്തവ്ന്. എല്ലാ ഇന്ദ്രിയങ്ങളും അടക്കിയവന്ന് ആഗ്രഹങ്ങളുണ്ടോ? യുദ്ധമുണ്ടോ?ആയിരം യുദ്ധങ്ങളില് പടവെട്ടിയിട്ടിയിട്ടുള്ള അര്ജ്ജുനന്റെ ഏകാഗ്രത നഷ്ടമായി ഈ ശംഖൊലി ഉയര്ന്നപ്പോള്. കാരണം യുദ്ധത്തിനൊരുങ്ങിയിരിക്കുന്ന മനസ്സ് ശാന്തിയുടെ ശംഖനാദം കേള്ക്കുമ്പോള് യുദ്ധത്തേക്കാള് സംഘര്ഷമുള്ള മനസ്സായിമാറും. അവിടെ അര്ജ്ജുനന് പരിക്ഷീണനായി. കൃഷ്ണനോടുപറഞ്ഞു.എന്റെ തേരിനെ ഇരു സൈന്ന്യങ്ങളുടെ മദ്ധ്യത്തില് കൊണ്തുനിര്ത്താന്. " ഭീഷ്മദ്രോണപ്രമുഖദഃ .....
അര്ജ്ജുനന് അവിടെ ആരെ കണ്ടു എന്ന് വ്യാസന് വ്യക്തമായിഗീതയില് പറഞ്ഞിട്ടുണ്ട്.
"തത്രാപശ്യസ്ഥിതാന് പാര്ത്ഥ പിതൃനഥ പിതാമാഹാന് ആചാര്യാന്മാതുലാന് ഭ്രാതൃന് പുത്രാന് പൗത്രാന് സഖീം സ്ത്ഥാ ശ്വശ്വ്രാന് സുഹൃദശ്ചൈവ സേനയോരഭയോരപി താന് സമീക്ഷ്യസകൗന്തേയഃ സര്വ്വാന് ബന്ധൂനവസ്ഥിതാന് കൃപയാപരയാവിഷ്ടോ വിഷീദന്നിമഭ്രവീത്."
ഈ ശ്ലോകമാണ് ബന്ധുക്കളേ കണ്ടെന്ന് നിങ്ങളും അല്ലന്ന് ഞാനും പറയുന്നത്.
സംസ്കൃതഭാഷക്ക് ഏകവചനമുണ്ട്,ദ്വിവചനമുണ്ട്,ബഹു വചനമൂണ്ട്.പിതൃന് (पितॄन्) എന്നത് ബഹുവചനമാണ്. അപ്പോള് അര്ജ്ജുനന്റെ പിതാക്കന്മാര് അല്ലെങ്കില് പിതൃസ്ഥാനീയര് മൂന്നുപേര് മിനിമം യുദ്ധക്കളത്തില് വേണം. അവീടെ ബീജദാതാവായ ഇന്ദ്രനില്ല. ക്ഷേത്രദാതാവായ പാണ്ഡുവില്ല, പിതൃസ്ഥാനീയനായ ധൃതരാഷ്ട്രനില്ല, പിതൃസ്ഥാനീയനായവിദുരനുമില്ല, പിന്നെയാരേയാണ് അര്ജ്ജുനന് പിതാവായി നിങ്ങള് കണ്ടൂ എന്ന് പറയുന്നത്? ഭാര്യാപിതാവിനെ ശ്വശ്വരാന് എന്ന പട്ടികയില് വേറേ പറയുന്നു. ഒരാളുപോലും പിതാവിന്റെ ഗണത്തില്പെടുത്തുവാന് പറ്റിയവരവിടേയില്ല. പിതാമഹാന്, ബഹുവചനം. സംസ്കൃതഭാഷയില് പൂജകബഹുവചനമില്ല. മാത്രമല്ല, ബാക്കിസ്ഥലത്തെല്ലാം പിതാമഹന് എന്നാണുതാനും. അവിടേയും 3 പേരെങ്കിലും വേണം.ആകെ ഒരു പിതാമഹനെ പാണ്ഡവര്ക്കുള്ളതായി നമ്മളറിയൂ. പൗത്രാന് മൂന്നുപേരക്കുട്ടികളെങ്കിലും വേണം. ഏതെങ്കിലും പാണ്ഡവകൗരവരുടെ പേരക്കുട്ടികളായാലും മതി. അതുമില്ല.
പണ്ട് വിരാടരാജധാനിയില് നിന്ന് ഇവന്മാരേയെല്ലം ഒറ്റക്ക് നേരിട്ടവനാണീ അര്ജ്ജുനന് അന്നീ കോപ്പും കോപ്രായോം ഒന്നും ഉണ്ടായില്ല.ഇന്നതല്ല ചിത്രം പതിനെട്ടക്ഷൗഹിണിയുമായി ലോകം മുഴുവന് യുദ്ധത്തിനാണ്.
പിന്നെ ബന്ധുക്കളേകണ്ടാലുണ്ടാകുന്ന പരവേശമുണ്ടായിഎന്നല്ല എഴുതിയിരിക്കുന്നത്, കൃപയുണ്ടായീ എന്നാണ്. അര്ജ്ജുനന് വിഷാദമുണ്ടാവാന് കാരണം കൃപയാണ്. കൃപയില്നിന്നുണ്ടായവിഷാദമാണ്.വെ റും കൃപയല്ല പരയിലുണ്ടായ കൃപ പരമമായ കൃപ.പരയാകൃപയാ ആവിഷ്ടഃ പരമമായ കൃപയിലാവേശിച്ചവനായിട്ട് വിഷാദനായിട്ടിപ്രകാരം പറഞ്ഞു.ഭീരുവിന്റെ വിഷാദമാണോ അത്? ധീരന്റെ വിഷാദമല്ലേ? ഒരുവന്ന് കൃപ അധികമായാല് ദുഃഖം വരും.
അര്ജ്ജുനന് ത്ന്നെ പിതാവാണ്,പിതാമഹനാണ്,മാതുലനാണ്, ആചാര്യനാണ്,പുത്രനാണ്,പൗത്രനാണ് ,ആരുടേയെങ്കിലും.അര്ജ്ജുനന് അര്ജ്ജുനന് താന് ത്ന്നെ ഇതെല്ലാമാണ്. ദുര്യൊധനനും ഭീഷമനും കര്ണ്ണനും മറ്റുള്ളോരൊരുത്തരും അങ്ങിനേയാണ്.ഈ പറഞ്ഞപാരസ്പര്യം മറ്റോരൊരുത്തരിലുമുണ്ട്, ഈ യുദ്ധം കഴിഞ്ഞാലീപാരസ്പര്യം ഇല്ലാതാവും, അര്ജ്ജുനന് വ്യക്തിസത്തയില്നിന്നും വൈയ്യ്ക്തികസത്ത്യില്നിന്നും സാമാജികസത്തയിലേക്ക് പാഞ്ചജന്യനിരതം കൊണ്ട് സംക്രമിച്ചു. അവിടേയാണ് ദര്ശനം ആരംഭിക്കുന്നത്. അതാണ് ദാര്ശനീകഭാരതം. വ്യക്തി അവ്ന്റെ വൈയ്യ്ക്തീക സീമയേ ഉല്ലംഘിക്കുമ്പോള് സാമാജികസീമയിലേക്ക് പരിവര്ത്തനം ചെയ്യപ്പേടുമ്പോള് ഒരു അവാന്തരപരിണാമം. യുദ്ധക്കളത്തില്നിന്നഎല്ലാവരേയു ം കൂടെ കണ്ടപ്പോള് അര്ജ്ജുനന് പിതാമഹനായി. ഒരിക്കലും പൗത്രന്മാരേ തമ്മിലടിക്കാത്തൊരു പിതാമഹനായി അര്ജ്ജുനന് ഉയര്ന്നു.
അപ്പോള് കൃഷണ്നോട് കൃപയോടുകൂടിപ്പറഞ്ഞതാണ് യുദ്ധം വേണ്ടെന്ന്. പക്ഷേ ആതിരുമാനമെടുക്കേണ്ടതറിവോടെയായി രിക്കണം.ഇപ്പൊ എടുത്തിരിക്കുന്നത് വികാരത്തിലാണ്. അത് വികാര്ത്തില് നിന്നും വിചാരത്തിലേക്ക് മാറിയുദ്ധം വേണ്ടാ എന്നു തീരുമാനിച്ചാല് അത് സാര്വ്വലൗകീകമാണ്. യുദ്ധം വേണ്ടാ എന്നുള്ളാതാണാത്യന്തികമായ നന്മ. മനുഷ്യന് തമ്മില് യുദ്ധം ചെയ്യുക എന്നത് സ്വാഭാവീകമാണ്. എന്നാല് ദൈവം ഭൂമിയിലവതരിച്ച് മനുഷ്യന്റെ യുദ്ധം ഇല്ലാതാക്കുന്നതും സഹിക്കാവുന്നതാണ്. സാക്ഷാല് ദൈവം ഭൂമിയിലവതരിച്ച് യുദ്ധം ത്ന്നെ ചെയ്യൂ എന്നു പറഞ്ഞ് മനുഷ്യരേതമ്മിലടിപ്പിച്ചാല് കാലുമടക്കി ആദൈവത്തേ അടിക്കേണ്ട സമയം കഴിഞ്ഞു, കാരണംദൈവമില്ലാതേതന്നെ യുദ്ധം ചെയ്തു കൊണ്ടാണ് നമ്മളിരിക്കുന്നത്.ഇനി അതിന് ദൈവത്തിന്റെ തീട്ടൂരം കൂടി വേണ്ടാ. അല്ലാതേതന്നെ യുദ്ധമാണിവിടേ.
വൈദീകസംസ്കൃതിപോലും അതിനെതിരാണ്. വേദം പറയുന്നു 'മാഹിംസ്യാത് സര്വ്വഭൂതാനി'.ഒരു ജീവിയേപ്പോലും ഉപദ്രവിക്കരുത്.
അര്ജ്ജുനന്റെ പൂര്വ്വചരിതം ഉത്തരചരിതവും ബന്ധുക്കളേകണ്ട് തളര്ന്നുവീണു എന്ന് സമ്മതിക്കുന്നുമില്ല.
സീതന്തി മമ ഗാത്രാണി "ഗാത്രാണി" ബഹുവചനമാണ്. ഗാത്രം എന്ന പദത്തിനര്ത്ഥം ശരീരം എന്നാണ്. സ്ഥൂലസൂക്ഷ്മ കാരണ ദേഹങ്ങള്.വ്യാഖ്യാതാക്കള് ശരീരങ്ങള് എന്നെങ്ങിനേയാ പറയുക അതുകൊണ്ട് അവയവ്ങ്ങള് എന്നാക്കി.
സീതന്തി മമ ഗാത്രാണി.......ദേഹങ്ങള് ക്ഷീണിക്കുന്നു, മുഖം ചുക്കിച്ചുളിയുന്നു,വിറയുണ്ടാകുന്നു,രോമാഞ്ചമുണ്ടാ കുന്നു,തൊലിചുട്ടുപൊള്ളുന്നു.ഗാ ണ്ഡീവം താഴെവീണുപോകുന്നു.മനസ്സുഭ്രമിക്കുന്നു. ഇതിനാ പരിഹാരം വേണ്ടത്. വയ്ക്തികമായ തലത്തില് ഈ പാരസ്പര്യങ്ങളേആദരിക്കുന്ന്തിന്റെ ബഹുമാനാര്ഹമായസ്ന്തോഷവും ഇതില്ലാത്തവരാണല്ലോ തന്റെപിതാമഹാദികളോക്കേയായി ഈനില്ക്കുന്നവരെല്ലാം എന്നാലോചിക്കുമ്പോഴുണ്ടാകുന്ന സന്താപവുംസമ്മിശ്രമായൊരുവികാരം അര്ജ്ജുനനല്ല എല്ലാവര്ക്കുമുണ്ടാകാം. അതപവാദമല്ല. എന്നുംഏതുരാജ്യത്തുമുണ്ടാകാം.അവിടേമാ ത്രമേ ഈ ഉപദേശത്തിന്നു പ്രസ്ക്തിയുള്ളൂ.
പിന്നെ ഞാന് പറഞ്ഞ രണ്ടാം പാദം ശ്രീകൃഷ്ണന്റെ ഉപദേശം യുദ്ധം ചെയ്യാനല്ല. ഗീതയില്ഭക്തിയോഗത്തില് വ്യക്തമായിത്തന്നേപറയുന്നു. "അദ്വേഷ്ടാ സര്വ്വഭൂതാനാം മൈത്രഃകരുണ ഏവച നിര്മമോനിരഹങ്കാരഃ സമദുഃഖ സുഖഃ ക്ഷമി
സന്തുഷ്ടഃ സതതം യോഗീ യാതാത്മാ ദൃഡനിശ്ചയഃ മയ്യര്പ്പിത മനോബുന്ധിര്യോ മദ്ഭക്തഃ സമേപ്രിയഃ
ഇവിടെ ദ്വേഷിക്കുക പോലും അരുതെന്നാ പറഞ്ഞിരിക്കുന്നത് പിന്നെല്ലേ യുദ്ധം. സര്വ്വഭൂതാനാംഅദ്വേഷ്ടാവാണെന്റെ ഭക്തന് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പൊ ഭക്തിയോഗത്തില് യുദ്ധത്തിന്നുസ്കോപ്പില്ല.
ഇനി ധ്യാന്ന്യൊഗത്തിലുണ്ടോ നോക്കാം, "ഉദ്ധരേത് ഉദ്ദരാത്മാനം............ബ്ന്ധൂ രാത്മൈവരിപുരാത്മനഃ"അര്ജ്ജുനാ മന്സ്സാണ് നിന്റെ ശത്രു. ഭീഷമദ്രോണ ധുര്യോധനന്മാരല്ല നിന്റെ ശത്രു അവീടേയുംയുദ്ധത്തിന്നുസ്കോപ്പില്ല.
പിന്നെ "യദായദാഹി....സംഭാവാമിയുഗേ യുഗേ.." അപ്പോള് യുദ്ധക്കള്ത്തില് വെച്ച അധര്മ്മികളേഇല്ലായ്മചെയ്താല് അധര്മ്മം ഇല്ലാതാകുമോ? തപ്സ്വാധ്യായനായമുനിയുടെ കഴുത്തില് ചത്ത പാമ്പിനെഇട്ടാണ് ധര്മ്മം സ്ഥാപിച്ചുകഴിഞ്ഞ ആദ്യത്തെ ചക്രവര്ത്തി ധര്മ്മം ആഘോഷിച്ചത്. യുദ്ധംധര്മ്മസ്ഥാപനത്തിനാണെങ്കില് പരീക്ഷിത്ത് ധര്മ്മംസ്ഥാപിച്ചില്ല. ഒരിടത്ത് അദ്വേഷ്ടാസര്വ്വഭൂതാനാംഎന്നുപറയുന്നു. ഇവിടെ ധര്മ്മസംസ്ഥാപനാര്ത്ഥം കൊല്ലാനും പറയുന്നു. അതൊരു നാണംകെട്ടവ്യാപാരമാണ്.
യുദ്ധക്കളത്തിലീമല്ലന്മാര് തമ്മില്തല്ലിചത്തൊടുങ്ങുന്ന്തോ ടുകൂടി തോരുമോ അവരും അവരുടെഅധര്മ്മവും. ഭാരതീയചിന്താപ്രകാരം, ഗീതയനുസരിച്ച്, തീരില്ല. തുണിമാറുന്നപോലെ ശരീരം മാറും.ഭാരതീയചിന്താപ്രകാരം സ്ഥൂലസൂക്ഷമകാരണദേഹങ്ങള്ക്ക് പുനര്ജ്ജനിയുണ്ട്. എങ്ങിനെപുനര്ജ്ജനിക്കുമെന്നാഗീതപറഞ്ഞി രിക്കുന്നത്, " യം യം വാപിസ്മരന്ഭാവം ത്യാജത്യന്ത്യേകളേബരംതംതമേവൈദികൗന്തേയ സദാ തദ് ഭാവ ഭാവിതാഃ" മരണസമയത്തേ ചിന്ത എങ്ങിനേയോ അങ്ങിനേയാണുപുനര്ജ്ജന്മം. യുദ്ധക്കളത്തീലീമല്ലന്മാര് മരിക്കുമ്പോള് നീയെന്നെ കൊന്നതുനന്നായി എന്നമനോവികാരത്തോടുകൂടിയായിരിക്കുമോ മരിക്കുക. അവന് പുനര്ജ്ജനിക്കുമ്പൊ ജന്മനാ ആയുധംകൊണ്ടായിരിക്കും ജനിക്കുക. സഹ്സ്രകവച്ന് ഏകകവചനായതുപോലെ. അപ്പൊ അധര്മ്മിയായൊരുവനേകൊന്നതുകൊണ്ട് ധര്മ്മസ്ഥാപനം സാധ്യമല്ല.
യുദ്ധത്തിനെ അനുകൂലിക്കുന്ന്തെന്നുതോനുന്ന ശ്ലോകങ്ങള് സഖ്യയോഗത്തിലാണ്. 31 മുതല് 38 വരെശ്ലോകങ്ങളില്,
"സ്വധര്മ്മമപ് ചാവേക്ഷ്യ ന വികമ്പിതു മര്ഹസി
ധര്മ്മ്യാദ്യുദ്ധാത്ശ്രേയോഽന് യത് ക്ഷത്രിയസ്യ് ന വിദ്യതേ
യദൃച്ഛയാചോപപന്നം സ്വര്ഗ്ഗദ്വാരമപാവൃതം
സൗഖിനഃ ക്ഷത്രിയാഃ പാര്ത്ഥ ലഭന്തേ യുദ്ധമീദൃശം"
തുടങ്ങി
ഹതോ വാ പ്രാപസ്യഹിസ്വര്ഗ്ഗം ജീത്വാവാഭോക്ഷ്യസേ മഹീം
തസമാദുത്തിഷ്ടകൗന്തേയാ യുദ്ധായ കൃതനിശ്ചയഃ
സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൗ ജയാ ജയൗ
തതോ യുദ്ധായ യുജ്യസ്യ നൈവം പാപമവാപ്സ്യസി"
യുദ്ധം കഴിഞ്ഞ് അര്ജ്ജുനന് കിട്ടിയസാധനമെന്താണ്? രാജ്യം. ഭൂമിയാണ്. ഭാരതീയ ചിന്താപ്രകാരം ഭൂമിശ്രേയസ്സില് പെടുമോ പ്രേയസ്സില് പെടുമോ? പ്രേയസ്സില്. ഭഗവാന് പറഞ്ഞവാക്കേതാണ്? ശ്രേയസ്സ്.
ക്ഷത്രിയശബ്ദത്തിനര്ത്ഥം ക്ഷതം ത്രാണനം ചെയ്യുന്നവന്. (ക്ഷതത്കിലത്രാണനാ തത്വഃഗ്രഹ ക്ഷത്രസ്വശബ്ദോഭുനേഷുരൂഡാ എന്ന് കാളിദാസനും) ക്ഷതമില്ലാതാക്കുന്നവന് ക്ഷത്രിയന്.
ആയുധം ക്ഷതമുണ്ടാക്കും മനസ്സിനും ശരീരത്തിന്നും. ക്ഷതമില്ലാതാക്കുന്നവന് ക്ഷത്രിയന്.
അദ്ധ്യായം നാല് ശ്ലോകം ഒന്ന് " ഇമം വിവസ്വതേയോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന് മനവേ.........യോഗോനഷ്ടപര്ന്തപാ. "
അര്ജ്ജുനാ ഞാനീയൊഗം പണ്ട് വിവസ്വാനുപദേശിച്ചതാണ്.വിവസ്വാ ന് മനുവിനും മനു ഇക്ഷാകുവിനുംഉപദേശിച്ചതാണ്. അങ്ങിനെ പര്മ്പരയായീഭൂമിയിലെ രാജാക്കന്മാരനുഷ്ടിച്ചിരുന്നയോ ഗം കാലാന്തരത്തില്നഷ്ടമായി. എങ്ങിനെ നഷ്ടമായെന്നാചാര്യ ശങ്കരന് പറയും "ദുര്ബലാന് അജിതേന്ദ്രിയാന് പ്രാപ്യ"ദുര്ബല്ന്മാരും, ഇന്ദ്രിയദമനം ചെയ്യാത്തവരുമായവരേ പ്രാപിച്ച്. അപ്പോള് നീയുംഭീഷ്മരുമുള്പ്പേടുന്നക്ഷത്രിയര് ഇന്ദ്രിയദമനമില്ലാത്തവരും,അജിതേ ന്ദ്രിയരുമെന്നല്ലേ അര്ത്ഥം. അര്ജ്ജുനാ നീയൂംനിന്റെ മുമ്പുള്ള രാജാക്കന്മാരും വിവസ്വാനേപ്പോലേയോ മനുവിനേപ്പോലേയോ ജീവിക്കാത്തതുകോണ്ടാണ്ഇന്നീയൊഗം നിനക്കുപദേശിക്കേണ്ടിവന്നത്. അപ്പോള് നിങ്ങള് യഥാര്ത്ഥ ക്ഷത്രിയരല്ല.നിങ്ങ്ളേയീയുദ്ധക്കളത്തിലെത്തി ച്ചത് ക്ഷാത്രധര്മ്മതിന്റെ വിനാശമാണ്. ക്ഷാത്രധര്മ്മത്തില് പുത്രന് പിതാവിന്നുപെണ്ണുകാണാന് പോകാറില്ല. അത് അവിവേകമാണ് ത്യാഗമല്ല. അതിന്റെ പരിണതി മുഴുവന് വ്യാസന്ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് പിന്നീടാവം.
അപ്രാര്ത്ഥിതയആഗതം യാദൃശ്ചികം വിചാരിച്ചിരിക്കാതെ വന്ന യുദ്ധം.
അംബ,അംബിക,അംബാലികമാരെ കൊണ്ടുവന്ന് രാജയഷ്മാവ് പിടിച്ചുകിടക്കുന്ന നിത്യരോഗിയുടെകാല്ക്കല് വെച്ചപ്പോള് അവരുടെ അന്തര്ഗതങ്ങളില് ആവിര്ഭവിച്ചതാണീയുദ്ധം.
അംബയേ സാല്വന്റെ അടുക്കലേക്ക് പറഞ്ഞുവിട്ട് സാല്വന് നിരസിക്കുമ്പോള് അംബയുടെഅന്തര്ഗതങ്ങളില് ആവിര്ഭവിച്ചതാണീയുദ്ധം.
വനത്തിലേക്ക്പോയ പാണ്ഡു മരിച്ചുകഴിഞ്ഞ് തിരിച്ചെത്തിയകുന്തി പുത്രന്മാരോടൊപ്പം എത്തുമ്പോള്അവരെ സ്നേഹിച്ചിരുത്തി യുവരാജാവായി യ്ധിഷ്ഠിരനെ അഭിശേകം ചെയ്യുമ്പോള് ധുര്യോധനന്റെഅന്തര്ഗതങ്ങളില് ആവിര്ഭവിച്ചതാണീയുദ്ധം,
അരക്കില്ലം പണിതതിനുതീയ്യിടുമ്പോള് പാണ്ഡവമനസ്സുകളീല് വെന്തുനീറൈയതാണീ യുദ്ധം.
പാഞ്ചാലീസ്വയംവരത്തിന്ന് പഞ്ചവര്ണ്ണക്കിളിക്കൂടുതകര്ക്കാ ന് കര്ണ്ണനസ്ത്രമയക്കാന് തുടങ്ങുമ്പോള്സൂതപുത്രനേ അനിക്കുവേണ്ടച്ഛാ എന്ന പാഞ്ചാലീയുടെ അന്തര്ഗതം കേട്ടപ്പോള് പാണ്ഡവജ്യേഷ്ഠനായകര്ണ്ണന്റെ അന്തര്ഗതങ്ങളില് കത്തിജ്വലിച്ചതാണീയുദ്ധം.
ഖാണ്ഡവപ്രസ്ഥത്തില് മയന് നിര്മ്മിച്ചകൊട്ടാരം കാണാന് ധുര്യോധനന് കടന്നുവരുമ്പോള്സ്ഥലജലവിഭ്രാന്തിമൂലം കഴുത്തറ്റം വെള്ളത്തില് വീഴുകയും അതുകണ്ട് പാഞ്ചാലിയും അര്ജ്ജുനനുമെല്ലാംപൊട്ടിച്ചിരിക്കുകയും ചെയ്തപ്പോള് കൗരവജ്യേഷഠനായ് ധുര്യോധനന്റെ അന്തര്ഗതങ്ങളില്ജാജ്വല്യാമായതാണീയുദ്ധം.
ഇത്രയൊക്കേ കാരണമുണ്ടായിട്ടും വ്യാസന് യാദൃശ്ചികം എന്നുപേരിട്ടു വിളിച്ചെങ്കില് വിവരം തീരെഇല്ലാത്തവ്ന് എന്നല്ലേ അര്ത്ഥം?
ഈകാരണങ്ങലെല്ലാം യുദ്ധത്തിനുള്ളതാണ്. ഇതിനകത്തെല്ലാം പ്രവര്ത്തിച്ചത് കാമമാണ്.കാമമാണ്യുദ്ധത്തിന്നുകാരണമെന്ന് ഭഗവാന് വ്യക്തമാക്കുന്നുമുണ്ട്. ഈ യുദ്ധം യാദൃശ്ചികമല്ല.മാത്രമല്ല ധൃതരാഷ്ട്രന്തന്നെ ഈ സംഭവമെല്ലാം എണ്ണിപ്പറഞ്ഞ് സഞ്ചയനേട് യുദ്ധം സുനിശ്ചിതമാണെന്ന് പറയുന്നുണ്ട്.
'അപാവൃതം സ്വര്ഗ്ഗദ്വാരം.....ഗീതയില് പ്രധാനമായും രണ്ട് സ്ഥലത്ത് സ്വര്ഗ്ഗത്തേകുറിച്ച് പറയുന്നു.ഒമ്പതാം അദ്ധ്യായത്തില് സ്വര്ഗ്ഗത്തേ നിന്ദിക്കുന്നു. "തേതം ഭൂക്ത്വാ സ്വര്ഗ്ഗലോകം വിശാലം ക്ഷീണേ പുണ്യേമര്ത്ത്യലോകം വിശന്തി." 9--21 ഇത്ര നിന്ദ്യമായ സ്വര്ഗ്ഗംആണോ ഇവിടെ കേമമാണെന്നു പറയുന്നത്. ഇവിടെ സ്വര്ഗ്ഗത്തിന്നോരു വിശേഷണമുണ്ട് അപാവൃതം സ്വര്ഗ്ഗദ്വാരം തുറന്നുവെച്ചത് എന്ന്. മറ്റത്മര്ത്യലോകം വിശന്തി അടച്ചുവെച്ചത്. ഇത് അടക്കാത്തസ്വര്ഗ്ഗമാണ്. അപ്പോള് സ്വര്ഗ്ഗം രണ്ടുണ്ട്. ഒന്ന്നിത്യമായിതുറന്നിടുന്ന സ്വര്ഗ്ഗം. മറ്റൊന്ന് പുണ്യം ഉണ്ടാകുമ്പൊചെന്നുകേറി കുറേകാലം ജീവിച്ച് പുണ്യംതീരുമ്പൊ പടിയടച്ച് പിണ്ഡം വെച്ചിറക്കിവിടുന്നസ്വര്ഗ്ഗം. അതിനേനിന്ദിച്ചാ പറഞ്ഞിരിക്കുന്നത്. അപ്പോളൊരുസ്വര്ഗ്ഗത്തേ നിന്ദിച്ച ഭഗവാനിവിടൊരു സ്വര്ഗ്ഗത്തേ പ്രശംസിക്കുന്നു.
അപ്പോള് നമ്മൂടെ പൗരാണീകഗ്രന്ഥങ്ങളേതെങ്കിലും അങ്ങിനൊരു സ്വര്ഗ്ഗത്തേ പറ്റിപ്പറയുന്നുണ്ടൊ? ഉണ്ട്,കേനം സാക്ഷാതകാരമാകുന്ന സ്വര്ഗ്ഗം.
'ലഭന്തേയുദ്ധമീദൃശം' ഇമ്മാതിരിയുദ്ധം കിട്ടിയാല് 'അപവൃതം സ്വര്ഗ്ഗദ്വാരം'. അപ്പോള് ആയുദ്ധക്കള്ത്തില്വെച്ച അര്ജ്ജുനന് തന്നോടുതന്നെ യുദ്ധം ചെയ്യേണ്ടിവന്നു.ഇതുവരെ എതിരാളികളൊടുയുദ്ധം ചെയ്തഅര്ജ്ജുനന് തന്നോടുതന്നേയുള്ള യുദ്ധം യാദൃശ്ചികമാണ്. നിനച്ചിരിക്കാതേയാണ്. ഇതൊരു ക്ഷത്രിയവീരനേസംബന്ധിച്ച യാദൃശ്ചികമാണ്. ഇവിടെ അര്ജ്ജുനന്റെ പ്രതിയോഗി അര്ജ്ജുനന് തന്നേയാണ്.ഭിഷ്മദ്രോണകൗരവന്മാരല്ല. ഏതൊരു യുദ്ധത്തില് വെച്ചാണോ വ്യക്തി അവനവ്നേത്തന്നെപ്രതിയോഗിയായിക്കാണുന്നത് ആ യുദ്ധത്തില് നിന്നാണ് ശാന്തിയുടെ ആദ്യത്തെ സൂനങ്ങളുണരുന്നത്.ഇതാണ്ഗീതാദര്ശനം. അര്ജ്ജുനനോടു പറയുന്നു ഇതു നിന്റെ സ്വര്ഗ്ഗദ്വാരമാണ്. യാദൃശ്ചികമായ ഈ യുദ്ധം നിന്റെവഴിത്തിരിവാണ്.
പതിനൊന്നില് പറയുന്ന നിമിത്തേകൃത്യ.... ഞാന് പഠിപ്പിക്കുന്ന ഗീതക്ക് നീ നിമിത്തമാണ് ഞാനാകട്ടെകാലമാകുന്ന ഞാന് എല്ലാറ്റിന്റേയും അന്ത്യം കുറിച്ചുവെച്ചിരിക്കുന്നു. അതിനീയൊരു യുദ്ധം ചെയ്യേണ്ടതില്ല.അറിവിന്നുനീ നിമിത്തമായാല് മതി അറിവില്ലായ്മക്കുനീ നിമിത്തമാകേണ്ടതില്ല.
(അധര്മ്മം ധര്മമിതി യാ മന്യതേ തമസാവൃതാ.........അജ്ഞാനത്താലാ വരണമ് ചെയ്യപ്പെട്ടതുകൊണ്ട്അധര്മ്മത്തെ ധര്മ്മമായി തെറ്റിധരിക്കുകയും സകല്തിനേയും നേരെ വിപരീതമായ രീതിയിലറിയുകയുംചെയ്യുന്ന ബുദ്ധി താമസബുദ്ധിയാകുന്നു മോക്ഷസന്ന്യാസയോഗം 32)
യുദ്ധവും ജനനമരണങ്ങളും അറിവില്ലായ്മയാണ് ഭാരതീയദൃഷ്ടിയില്. കര്മ്മങ്ങള് വരേ അജ്ഞാനത്തിലാണ്.കര്മ്മയോഗത്തില് രാജപദവിയേക്കൂടെ ഭഗവാന് നിഷേധിക്കുന്നു.
"അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൗഷധം
മന്ത്രോഹമഹമേവാജ്യമഹമഗ്നിരഹം ഹുതം 9--16
യജ്ഞരൂപമാണീപ്രപഞ്ചം.പ്രജാപതി യജ്ഞത്തോടുകൂടിയാണ്
സകലജീവികളേയും സൃഷ്ടിച്ചത്. ആ പാരസ്പര്യം കൊണ്ടാണിഭൂമിനിലനില്ക്കുന്നത്. ഭരിക്കുന്ന്തുകൊണ്ടല്ലനിലനില്ക്കുന്നത്. സഹയജ്ഞാപ്രജാ... അന്നാദ് ഭവന്തിഭൂതാനി... അന്നം മഴയില്നിന്നും മഴയജ്ഞത്തില്നിന്നുംയജ്ഞം കര്മത്തില്നിന്നും കര്മ്മം അറിവില്നിന്നും ഉണ്ടാവും. അതുകോണ്ത് സര്വ്വക്ര്മ്മത്തേയുംയജ്ഞത്തില് പ്രതിഷ്ഠിക്കുക. യജ്ഞരൂപമാക്കുക.ഈപ്രപഞ്ചം യജ്ഞരൂപത്തിലാണ് നിലനില്ക്കുന്നത്.ഭരിച്ചല്ലനി ലനില്ക്കുന്നത്. ഭരണിയനും ഭരണാധികാരിയും വേണ്ട. ഇതാണ് ഗീതാദര്ശനം. " ഏവം പ്രവ്ര്ത്തിതം ചക്രംന അനുവര്ത്ത........... ഈ ചക്രത്തെ മനസ്സിലാക്കാതെ ജീവിക്കുന്നവന് പാപരൂപമായ ആത്മാവോടുകൂടിജീവിക്കുന്നവനെന്നു പറഞ്ഞു.
അഥകേനപ്രയുക്തോയം പാപം ..... ആരാല് നിയുക്തനായിട്ടാണീപൂരുഷന് ഈ പാപമൊക്കെ ചെയ്യുന്നത്.ഇച്ഛിക്കാതേകൂടി. അനിച്ഛനായഎന്നേ ഈ യുദ്ധക്കളത്തിലേക്ക് വലിച്ചിഴ്ക്കുന്നത് അങ്ങല്ലേ? അതേ അര്ജ്ജുനാഞാന് തന്നേയാണെന്ന് ഭഗവാനുത്തരം നല്കിയെങ്കില് ഞാന് നിങ്ങടെ കൂടെ കൂടിയേനെ.ഭഗവാനൊരണുവിടചലിച്ചില്ല. കാമ ഏഷ ക്രോധ ഏഷ (കര്മ്മയോഗം 36/37)രജോഗുണത്തില്നിന്നുണ്ടായകാമ്ക് രോധാദികളാണ്. മഹാശനും കാട്ടുതീ പോലെ എല്ലാം തിന്നുന്നവന്നുംമഹാപാപിയുമായ അവനാണ്.ഇതു ചെയ്യിപ്പിക്കുന്നത്.
ഏവം ബൂദ്ധേഃ പരം ബൂദ്ധ്വാ സംസ്തഭ്യാത്മാനാമാത്മാനാ ജഹി ശത്രും മഹാബാഹോ കാമരൂപംദുരാസതം (കര്മ്മയോഗം37/43)........അങ്ങി നെ ബുദ്ധിക്കപ്പുറമാണീ തത്വമെന്നുമനഃസ്സിലാക്കി മനസ്സിനേമന്സ്സുകൊണ്ടടക്കി ശത്രുവിനെ കൊല്ലണം ആരാണ് ശത്രു, ദുരാസതമായ കാമമാണ് ശത്രു. ഭിഷ്മദ്രോണകൗരവാദികളേ ശത്രുവായിക്കാണുന്ന യഥാര്ത്ഥശത്രു നിന്ന്റെ ദുരാസതമായ കാമമാണ്. നീ ആദ്യം ആശത്രുവിന്ന് നേരെ നിന്റെ ജ്ഞാനമാകുന്ന ആയുധങ്ങള് പ്രയോഗിച്ച് ശ്ത്രുതകളറ്റുപോയാല് മുമ്പില്നില്ക്കുന്നവന് നിന്റെ ബന്ധുവാണ്. (പുരുഷോത്തമയോഗം 1മുതല്4)
വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ 4 - 10
യജ്ഞാത്വാ ന പുനര്മോഹമേവം യാസ്യസി പാണ്ഡവ
യേന ഭൂതാന്യശേഷേണ ദ്രക്ഷ്യസ്യാത്മന്യഥോ മയി 4 - 35
യുദ്ധമെല്ലാം കഴിഞ്ഞ് ഒരു ദിവസം ഭാഗവാനെ സമീപിച്ച് ചോദിച്ചു "അളിയാ..പണ്ട് യുദ്ധക്കളത്തില് വെച്ച്എന്തോ ഉപദേശം എനിക്കു തന്നിരുന്നു. ഞാനതു മറന്നുപോയി" മറക്കാവുന്നതാണോ അര്ജ്ജുനന് യുദ്ധംചെയ്യിച്ചതാണീ ഉപ്ദേശമെങ്കില്. ഒരുവന് അവ്ന്റെ ജീവിതത്തിന്റെ വഴിത്തിരിവില് ഏറ്റവും പ്രധാനമായഉപ്ദേശം എന്നെങ്കിലും മറന്നു പോകുമോ? ഭഗവാന് പറഞ്ഞു" അന്നത്തെ നീയല്ല ഇന്നത്തെ നീ,അന്നത്തെഞാനല്ല ഇന്നത്തെ ഞാന്. അതുകൊണ്ട് അതേപടി പറഞ്ഞുതരാന് പറ്റില്ല,പക്ഷേ അന്നു ഞാനുപദേശിച്ചജ്ഞാനം കര്മ്മമെന്നുകരുതി നീയുദ്ധം ചെയ്തു. നിന്ക്കുഞാന് തന്നത് ജ്ഞാനമായിരുന്നു.
(അധര്മ്മം ധര്മമിതി യാ മന്യതേ തമസാവൃതാ.........അജ്ഞാനത്താലാ വരണമ് ചെയ്യപ്പെട്ടതുകൊണ്ട്അധര്മ്മത്തെ ധര്മ്മമായി തെറ്റിധരിക്കുകയും സകല്തിനേയും നേരെ വിപരീതമായ രീതിയിലറിയുകയുംചെയ്യുന്ന ബുദ്ധി താമസബുദ്ധിയാകുന്നു മോക്ഷസന്ന്യാസയോഗം 32)
അതിന്റെ സാരാംശം ഒരിക്കല്കൂടി ഞാന് പറഞ്ഞുതരാം" എന്നു പറഞ്ഞ് 'അനുഗീത' ഉപ്ദേശിച്ചു. അതിലുംവീണില്ലെന്നുകണ്ട് പിന്നെയും പറയുന്നതാണ് 'ഉത്തരഗീത' അതില് വീഴും അര്6ജുനനും നമ്മളും അവിടേയാണ്കഴുത ചന്ദനം ചുമക്കുന്നതുപോലെ എന്നു പറയുന്നത്. അനുഗീതക്ക് ശങ്കരഭാഷ്യമുണ്ട്,ഉത്തരഗീതക്ക് പരമഗുരുഗൗഡപാദാചാര്യന്റെ ഭാഷ്യമുണ്ട്.
ജനത്തെ വുകാരം കൊള്ളിക്കുന്ന മതബോധനങ്ങളൊന്നും ശാസ്ത്രീയമല്ല.വിചാരത്തിന്റെ സരണിയിലൂടെ പോകുന്ന ഹിന്ദുവിന്ന് ദുരാസതമായകാമത്തിന്നെതിരെ യുദ്ധം ചെയ്യണം,ആയുദ്ധമല്ല നിങ്ങള്പറയുന്ന ഗീതായുദ്ധം. നിങ്ങള് പറയുന്ന ഗീതായുദ്ധത്തില് ഭീഷമ്ദ്രീണ കൗരവ്ന്മാരെയൊക്കെ കൊന്നിട്ട് ധര്മ്മം സ്ഥാപിക്കുന്ന യുദ്ധമാണ്. കാമത്തെ കൊന്നിട്ടാര്ക്കും ഒരു പോറലുമേല്ക്കാത്ത യുദ്ധമാണ്.ഗൗരവമുള്ളയുദ്ധമാണ്,ഗുരുക്കന്മാരേ യുദ്ധമാണ്. യോദ്ധാക്കളെ സൃഷ്ടിക്കുന്ന യുദ്ധമല്ല. മാനവകാമന് അറുതുവരുമ്പൊള്ഈ ഭൂമി ശാന്തമാകുന്നു.
വികാരങ്ങളെ ഉന്മൂലനം ചെയ്യാന് വിചാരത്തിന്റെ അല്പനേരം മതിയാകും.അതുമാത്രമേശാശ്വതമാകൂ.അതിലൂടെ മാത്രമേ സാക്ഷാത് സനാതനധര്മ്മം പ്രായോഗികമാവുകയുള്ളൂ. അവനവ്ന്വിശ്വസിക്കാത്ത ഒന്ന് വികാരത്തില്വെച്ച് അന്യനുപറഞ്ഞുകൊടുത്തുകൊണ്ട് പ്രവര്ത്തനക്ഷമമല്ലാത്ത കുറേവികാരങ്ങളുടെ വേലിയേറ്റങ്ങള് സൃഷ്ടിക്കാമെന്നല്ലാതെ ജനജീവിതത്തിലിവയൊന്നും പ്രായോഗികമാവില്ല.പ്രായോഗികമല്ലാത്തമതം കൊണ്ടുനടക്കുന്നവന്നും കേള്ക്കുന്നവന്നും ഒരുപോലെ ഭാരമാണ്. സമിറ്റിക്മതങ്ങളനുഭവിക്കുന്ന വേദനഅതുതന്നേയാനണ്. അതേ വഴിയിലാണ് പണക്കൊഴുപ്പുകണ്ട് ഹിന്ദുവും ഇന്ന്ഓടുന്നത്. ഓടിക്കോളൂ, മതം മാറൈക്കഴിഞ്ഞ ഹിന്ദു എന്നു പറയുന്ന കുറേ സെമിറ്റിക് വിശ്വാസികള്സനാതനധര്മ്മത്തിലൂടെ നടക്കുന്നു എന്ന് ഉറക്കെപ്പറയുന്നൂ എന്ന് മാത്രം. മതം മാറാന്കുരിശുവരക്കണമെന്നില്ല,മാമോദീസാ മുങ്ങണമെന്നില്ല,അംഗഛേദം വരുത്തണമെന്നില്ല.ദൃശ്യ പ്രപഞ്ചത്തോടുള്ളഅതിമോഹമാണ് സെമിറ്റിക് മതങ്ങളുടെ പ്രായോഗികതലങ്ങളെങ്കില് അതു സ്വീകരിക്കുമ്പോഴും മതംമാറിക്കഴിഞ്ഞിരിക്കുന്നു. നീലാണ്ടന് പേരുമാറ്റി തോമസ്സാക്കിയത് കൊണ്ട് വലിയ വ്യത്യാസമൊന്നുമില്ല.തോമസ്സ്ദൃക്കിനെ ഉള്ക്കൊള്ളുന്നൂ എങ്കിലവന് സനാതന ധര്മ്മിയാണ്.ശങ്കരന്നും,ചക്കിയു ം ദൃശ്യപ്രപഞ്ചംശരിയാണെന്നും ദൃക്ക് തെറ്റാണെന്നുംപഠിക്കുന്നെങ്കില് അവര് സെമിറ്റിക് ആണ്. ദാര്ശനികമായാണ് മതംമാറ്റത്തെ കാണേണ്ടത്. ഒരു പേരിലൊന്നുമിരിക്കുന്നില്ല. ഉണ്ടാകും രാജ്യവും ഭൂമിയുമൊക്കെ, അതിനിയുംകാലങ്ങളില് മാറിമാറിവരും.ദൃഷ്ടനഷ്ടമായഈ പ്രപഞ്ചത്തെകുറിച്ചുള്ള ബോധത്തിലല്ല അതികായന്മാരായഭാരതീയഋഷിമാര് ഈ സനാതനധര്മ്മം കെട്ടിപ്പൊക്കിയത്. അതിന്റെ സനാതനത്വമുള്ളഅംശങ്ങളിലാണ്.അതിലേക്ക് കൊണ്ടുപോകാന് ഒരിക്കലൊരു ശങ്കരന് മറ്റൊരിക്കലൊരുവിദ്യാരണ്യന്,അതിനുമുമ്പൊരിക് കല് ഒരു ബുദ്ധന്. ഇതൊക്കെ വ്യക്തിയിലൂടെ നടക്കുന്നതാണ്.സംഘങ്ങളിലൂടെ നടക്കുന്നതുമല്ല. ബൗദ്ധീകസര്ജ്ജനം വ്യക്തികളുടെ അകത്തളങ്ങളില്മാത്രമേ നടക്കൂ.ധ്യാനത്മകമായ മന്സ്സിന്റെ അത്യന്തഭാസുരങ്ങളായ ലോകങ്ങളിലേക്ക് തിരിച്ചുപോകാന് ന്നിങ്ങള്ക്ക്കഴിയണമെങ്കില് നിങ്ങളേ ബന്ധിപ്പിച്ച് ബന്ധങ്ങളില്നിന്നെല്ലാം മാറി ശങ്കരന് പറഞ്ഞതുപോലെ "ഗുരുര്ണൈവശിഷ്യാ പിതാ നൈവ മേനൈവ മാതാ ച ജ്ന്മാ അഹം ഭോജനം നൈവഭോജ്യാനഭോക്താചിദാനന്ദരൂപ ശീവോഹം ശിവോഹം" അതിന്റെ അത്യന്തഭാസുരങ്ങളായ ലോകങ്ങളിലേക്ക് കടന്നുചെല്ലുവാന്അവസ്ഥിതിയുണ്ടാകണം. അതുണ്ടാകണമെങ്കില് പിടിച്ചുനിര്ത്തുന്ന ലൗകീകങ്ങളായ വിഷയീബന്ധങ്ങളേമുഴുവന് അരിഞ്ഞെറിയണംഅതിന്ന് ഗീതതന്നെ പറഞ്ഞല് ഊര്ദ്ധമൂലവും അഥശാഖവുമായ ആ അശ്വത്ഥത്തെഅസംഗശസ്ത്രം കൊണ്ട് ദൃഡേനഛേദിക്കണം. അങ്ങിനെ ഛേദിച്ചാല് നാളെ നിങ്ങളെത്തുന്നത് "ന തദ്ഭാസയതേ സൂര്യ ന ശശാങ്കോ ന പാവകഃ
യദ് ഗത്വാ ന നിവര്ത്തന്തേ തദ്ധാമ പരമം മമ" (പുരുഷോത്തമയോഗം)
ആ ധാമത്തിലേക്കാണ് അര്ജ്ജുനനേയും നിങ്ങളേയും എന്നേയും ഭഗവാന് ക്ഷണിക്കുന്നത്.വിദ്യാനന്ദതീര്ത്ഥപാദസ്വാമികളു ടെ ഭഗവദ് ദര്ശനത്തിലെ സമാനപദങ്ങളാടിയാല് " കുളിര് തിങ്കള് നശിക്കിലുംദിവാകരതേജസ്സുമറഞ്ഞുപോകിലും ജ്വലനന് വിലയിക്കിലും ചരാചര്മിപ്പാരില് വിളക്കുമേഭവാന്" ആലോകത്തേക്ക് "നനത്രസുര്യോ ഭാദി നവ ചന്ദ്രതാരകം നേ മാ വിദ്യുതോദാദികുതോയമഗ്നിഃ തമേവദാന്തമനപാദിസര്വ്വം തസ്യഭാസഃ സര്വ്വമിദംവീഭാതി." ആലോകങ്ങളിലെത്തുന്നവനാണ് ഭാസ്സില് രമിക്കുന്നഭാരതീയന്. അല്ലാതെ ഭാരം വലിക്കുന്ന തീയ്യന്നല്ല.
നമുക്ക് വികാരത്തിന്റെ സരണിയല്ല ആവശ്യം വിചാരത്തിന്റെ സരണീയാണ്.വിചാരസരണിയിലൂടെപോകുന്ന ഹിന്ദുവിന്ന് വികാരങ്ങളെ ഉന്മൂലനം ചെയ്യാന് വിചാരത്തിന്റെ അല്പനേരം മതിയാകും. അതുമാത്രമേ ശാശ്വതമാകൂ. അതിലൂടെ മാത്രമേ സാക്ഷാത് സനാതനധര്മ്മം പുലരുകയുള്ളൂ.
സ്വാമി നിര്മലാനന്ദഗിരിയുടെ പ്രഭാഷണത്തില്നിന്ന്....
No comments:
Post a Comment