ശ്രീരമണ തിരുവായ്മൊഴി ലേഖാവലിഇന്നലെ പുതുതായി വന്ന ഒരാള്‍ തന്‍റെ ഇന്ദ്രിയചാപല്യങ്ങള്‍ ഭഗവാന്‍റെ മുന്നില്‍ സമര്‍പ്പിച്ചു. “എല്ലാറ്റിനും കാരണം മനസ്സാണ്.അത് നേരെ നിര്‍ത്തുക” എന്നരുളി ഭഗവാന്‍. “അത് ശരിതന്നെ സ്വാമീ! ഈ ക്രോധം എത്ര തടുത്താലും നില്‍ക്കുന്നില്ല. പിന്നെയും വന്നുകൊണ്ടിരിക്കുന്നു.” എന്ന് ആ യുവാവ് പറഞ്ഞപ്പോള്‍, “ഓ ഹോ അങ്ങനെയാണോ? എന്നാല്‍ കോപത്തിന്മേല്‍ കോപിച്ചു നോക്കൂ, അപ്പോള്‍ ശരിയാകും.” എന്ന് ഭഗവാന്‍ പറഞ്ഞപ്പോള്‍ ഹാള്‍ മുഴുവന്‍ ചിരി മുഴങ്ങി.
“അന്യരോട് കോപം വരുന്നവര്‍ക്ക് തന്നോട് എന്തുകൊണ്ട് കോപം ഉണ്ടാകുന്നില്ല എന്നാലോചിച്ചു നോക്കിയാല്‍ എല്ലാ കോപത്തില്‍ നിന്നും അതീതനാകാം” എന്ന് ചുരുക്കി അരുളിച്ചെയ്തു.
ശ്രീമതി സൂരിനാഗമ്മ എഴുതി ശ്രീമതി കെ കെ മാധവിഅമ്മ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF ഡൗണ്‍ലോഡ് ചെയ്യൂ.
No comments:
Post a Comment