Tuesday, February 12, 2013

മൌനം

ഹേ മഹര്ഷേ, വാങ്മൌനം, അക്ഷമൌനം, കാഷ്ഠമൌനം ഇങ്ങനെയുള്ള മൂന്നുതരത്തിലുള്ള മൌനങ്ങളെ പറ്റിഞാന്കേട്ടിട്ടുണ്ട്. എന്നാല്സൌഷുപ്ത മൌമത്തെപ്പറ്റി കേട്ടിട്ടില്ല. അതെങ്ങിനെയുള്ളതാണെന്നു പറഞ്ഞുതന്നാല്കൊള്ളാമെന്നു്. അതിനും മറുപടി പറയാന്തുടങ്ങിവസിഷ്ഠമഹര്‍‍ഷി:
ഹേ രാമാ, മുനിമാര്രണ്ടുതരത്തിലാണെന്നു പറയാറുണ്ട് അറിവുള്ളവര്‍. അതില്ഒരു വര്ഗ്ഗത്തെ കാഷ്ഠതാപസനെന്നും മറ്റേ വര്ഗ്ഗത്തെ ജീവന്മുക്തനെന്നും പറഞ്ഞുവരുന്നു. വസ്തുബോധം വരുത്താതെയും തത്ത്വവിചാരം ചെയ്യാതെയും ബ്രഹ്മഭാവനയെ അനുഷ്ടിക്കാതെ കേവലം ശുഷ്കങ്ങളായ ക്രിയകളെ ചെയ്തും ഹഠയോഗത്തെ അഭ്യസിച്ചും കഴിയുന്നതാപസ്സന്മാരെയാണ് കാഷ്ഠതാപസ്സനെന്നു പറയുന്നതു്. അറിയപ്പെട്ടതെല്ലാം ബ്രഹ്മമാണെന്നബോധത്തോടു കൂടി ഭേദബുദ്ധിയില്ലാതെ എപ്പോഴും ബ്രഹ്മഭാവത്തില്ത്തന്നെ മുഴുകികഴിയുന്നവര്ജീവന്മുക്തരെന്നും പറയപ്പെടുന്നു. പ്രസ്തുതരണ്ടുവര്ഗ്ഗത്തില്പ്പെട്ട മുനിമാരുടെയും മനോവൃത്തി പ്രശാന്തവും വിഷയനിവൃത്തിയുമാണ്. എന്നാല്രണ്ടു രൂപത്തിലാണെന്നേയുള്ളു. എങ്കിലും രണ്ടുകൂട്ടരും മൌനികള്തന്നെ.
കേവലം വാക്കിനെ മാത്രം അടക്കുന്നതിനാണ് വാങ്മൌനമെന്നു പറയുന്നത്. ബലാല്ക്കാരേണ ഇന്ദ്രിയങ്ങളെ അടക്കി വിഷയസമ്പര്ക്കമില്ലാതിരികികുന്നതു് അക്ഷമൌനമെന്നും പറയപ്പെടുന്നു. കര്മ്മങ്ങളെ മുഴുവന്വിട്ടു നിശ്ചേഷ്ഠനായിരിക്കുന്നതാണ് കാഷ്ഠമൌനം. പറയപ്പെട്ട മൂന്നു മൌനങ്ങളും നല്ലതുതന്നെ. പക്ഷേ ചിത്തവാസനകളടങ്ങിക്കഴിഞ്ഞാല്സംഭവിക്കുന്നതാണു് സൌഷുപ്ത മൌനം. ഒന്നിലും ഒരു തരത്തിലുള്ള ഭേദബുദ്ധിയും അപ്പോഴുണ്ടാവില്ല. രാത്രിയെന്നോ പകലെന്നോ സമാധിയെന്നോ വിഷയഗ്രഹണമെന്നോ ജാഗ്രത്തെന്നോ സുഷുപ്തിയെന്നോ ഉള്ള യാതൊരു ഭേദവുമില്ലാതെ ആദ്യന്തരഹിതവും ഏകവും നിരുപാധികവുമായ ബ്രഹ്മഭാവമൊഴിച്ചു മറ്റൊന്നിന്റെയും പ്രതീതിയില്ലാതിരിക്കും. അതുതന്നെ സൌഷുപ്തമൌനം.
നാനാതത്വസ്വരൂപമായ ജഗത്തെല്ലാം തന്നെയും അദ്വൈതബ്രഹ്മമല്ലാതെ മറ്റൊന്നമില്ലെന്നറിഞ്ഞു നിര്വ്വികല്പമായ ബ്രഹ്മഭാവത്തില്മുഴുകിയിരിക്കുന്നതുതന്നെ സൌഷുപ്തമൌനമെന്നു പറയപ്പെടുന്നു. ജഗല്സംബന്ധമില്ലാതെ ബ്രഹ്മൈക ഭാവനയായി ഭേദബുദ്ധിയില്ലാതെ സുഷുപ്തിക്കു തുല്ല്യമായുള്ള ഇരിപ്പിനെത്തന്നെയാണ് സൌഷുപ്തമൌനമെന്നുപറയുന്നതു്.
ാംഖ്യയോഗികളും യോഗയോഗികളും സൌഷുപ്തമൌനസ്ഥിതി ചെയ്യാറുണ്ട്. അല്ലെങ്കില്ജ്ഞാനംകൊണ്ടും യോഗസിദ്ധിയെകൊണ്ടും യോഗസ്ഥതിയെക്കൊണ്ടും ഭേദബുദ്ധിയെ നശിപ്പിച്ചു് സുഷുപ്തസ്ഥിതിയിലിരിക്കാം സമ്യക്ജ്ഞാനത്തെത്തന്നെയാണ് ാംഖ്യമെന്നു പറയുന്നതു്. യുക്തിയോടുകൂടുംവണ്ണമുള്ള അഭ്യാസംകൊണ്ട് പ്രാണാദിവായുക്കളെ ജയിച്ചു ക്ലേശരഹിതമായ കേവലസ്ഥിതിയിലിരിക്കുന്നവരെയാണ് യോഗയോഗികളെന്നും പറയുന്നതു്. ാംഖ്യവും യോഗവും രണ്ടു യോഗങ്ങളും രണ്ടുവിധ അനുഷ്ടാനസമ്പ്രദായങ്ങളുമാണെങ്കിലും ഇരുകൂട്ടരുടെയും പ്രാപ്യവസ്തു ഒന്നുതന്നെ.
മനസ്സെന്ന തത്വംതന്നെ വാസ്തവത്തില്ഇല്ലാത്തതാണു്. വിചാരങ്ങളെക്കൊണ്ടാണല്ലോ മനസ്സു് ഉള്ളതാണെന്നു തോന്നപ്പെടാന്ഇടയാവുന്നതു്. എന്നാല്വിചാരങ്ങളില്ഒന്നുപോലും സത്യമല്ല; എല്ലാം അസത്യമാണെന്നുവന്നാല്അസത്യങ്ങളായ വിചാരങ്ങള്ക്കാസ്പദമായ മനസ്സെങ്ങനെ സത്യമാവും? ഒരാള്സ്വപ്നത്തില്തന്റെ മരണത്തെ അനുഭവിക്കുന്നുവെന്നിരിക്കട്ടേ; അസത്യമായ മരണപ്രതീതിയെ പ്രദാനംചെയ്ത മനസ്സും അസത്യമല്ലാതെ സത്യമാകുന്നതെങ്ങനെ? വേണ്ടുംവണ്ണം വിചാരം ചെയ്യാനിടയാകുമ്പോള്മനസ്സു് ഇല്ലാത്തതാണെന്നു ബോധ്യമാകും. ഹേ, രാമാ, ഇല്ലാത്ത മനസ്സിനെ ലയിപ്പിച്ചു് ഇല്ലാതാക്കിതീര്ക്കലും പ്രാണങ്ങളെ നിശ്ചലങ്ങളാക്കലും വസ്തുസ്വരൂപത്തെ വിടാതെ അനുസന്ധാനം ചെയ്യലുമാകുന്ന മൂന്നഭ്യാസങ്ങള്തന്നെയാണു് മോക്ഷസാധനങ്ങള്‍. പറയപ്പെട്ട മൂന്നഭ്യാസങ്ങളില്ഏതെങ്കിലും ഒന്നു് സ്വാധീനമായാല്ത്തന്നെ മറ്റുരണ്ടും ക്രമേണ വന്നു ചേരുകയും ലക്ഷ്യമാകുന്ന കൈവല്യത്തെ പ്രാപിക്കാനിടയാവുകയും ചെയ്യും. വാസ്തവത്തില്പ്രാണനും മനസ്സും രണ്ടുതത്വങ്ങളാണെന്നുമാത്രമേയുള്ളു. അവയ്ക്ക് അന്യോന്യവൈരുധ്യമില്ല. അന്യോന്യൈക്യസ്ഥിതിയുണ്ടുതാനും. അവയില്ഏതെങ്കിലും ഒന്നു നിന്നാല്താമസമില്ല മറ്റേതും നിശ്ചലമായിത്തീരും. ഒരേതത്വത്തിന്റെ രണ്ടുരൂപങ്ങളാണു് മനസ്സും പ്രാണനുമെന്നോ, അല്ലെങ്കില്അന്യോന്യം ആധാരാധേയങ്ങളാണെന്നോ ഒക്കെപ്പറയാം. അത്രമാത്രം അന്യോന്യസംബന്ധത്തോടുകൂടിയവയാണു് പ്രാണനും മനസ്സും.
ഏതൊരു വസ്തുവിന്റെ നിരന്താനുസന്ധാനംകൊണ്ട് ഹേ രാമാ, പ്രാണനും മനസ്സും അത്യന്തൈകാഗ്രമായി വസ്തുവോടു തന്മയതയെ പ്രാപിക്കനിടയാവുന്നുവോ, സംശയമില്ല ഉടനെ വസ്തുവായിത്തീരുന്നു.
Courtesy : http://sreyas.in/satharudropakhyanam-laghuyogavasishtam-34#ixzz2KhoWRp7w

Monday, February 11, 2013

ആത്മചിന്ത പ്രാണചിന്ത

ഹേ രാമചന്ദ്ര ! എന്റെ ചോദ്യത്തെക്കേട്ടു ഭ്രസുണ്ഡന്മറുപടി പറയാന്തുടങ്ങി. ഹേ ഋഷിശ്രഷ്ഠ! അങ്ങയെക്കെല്ലാമറിയാം. അങ്ങറിയാത്തതായി ഒന്നുമില്ല അതിനാല്അങ്ങയോടൊന്നും പറയേണ്ടതുമില്ല. എന്നിരുന്നാലും അങ്ങു ചോദിച്ചതുകൊണ്ടു ഞാന്പറയാം. സജ്ജനങ്ങളുടെ ആജ്ഞയെ ആചരിക്കുന്നതില്പ്പരം ശ്രേയസ്കരായി മറെറന്തുണ്ട്?

http://yogavasishtamnithyaparayanam.blogspot.ca/
 വാസനകള്ആരുടെ ഹ്യദയത്തില്അല്പംപോലും ഇല്ലാതിരിക്കുന്നുവോ, അവനെ മൃത്യു ബാധിക്കില്ല. മനസ്സിന് ദു;ഖം, ക്രോധം, പാരുഷ്യം തുടങ്ങിയ ഭാവങ്ങളില്ലാത്തവനെയും മൃത്യു ബാധിക്കില്ല. വാസനകള്കേവലം നശിച്ചവന് അങ്ങനെയുളള ഭാവങ്ങളും ഉണ്ടാവില്ലെന്നുതന്നെ പറയണം. ചിന്തകളും ആശങ്കളും ഇല്ലാത്തവനെയും മ്യത്യു ബാധിക്കില്ല. രാഗം, ദ്വേഷം, ലോഭം തുടങ്ങിയ വികാരങ്ങളില്ലാത്തവനെയും മൃത്യു ബാധിക്കില്ലന്നു പറയണം. അതുപോലെ ക്രോധമില്ലാത്തവനെയും മൃത്യു ബാധിക്കാന്വയ്യ. കാമത്തിന്റെ ബാധയില്ലാത്തവനെയും മൃത്യുവിന് വിഴുങ്ങാന്വിഷമമാണു് .
 സംസാരതാപത്തിന് ഹേതുഭൂതങ്ങളായ പറയപ്പെട്ട ചിത്തദോഷങ്ങള്മുഴുവന്നീങ്ങി ആരുടെ ചിത്തമാണോ എപ്പോഴും ലക്ഷ്യവസ്തുവായ തുരീയപദത്തില്വിശ്രാന്തമായിട്ടിരിക്കുന്നതു്, എപ്പോഴും സമാധഭാവമല്ലാതെ സംസരസ്ഫുരണം തന്നെ ആരില്ഒരിക്കലും ഉണ്ടവുന്നില്ലയോ അവനു മൃത്യുബാധയില്ല. പുത്രമിത്രാദികളോ ആധിവ്യാധികളോ ആകുന്ന സംസാരവൃക്ഷകുസുമങ്ങളുടെ ഗന്ധംപോലുമുണ്ടാവില്ല സമാധിയുക്തമനസ്സായിട്ടുളളവന്.
 തേജോമയമായ ഹ്യദയാകാശത്തെ ഇരുട്ടടപ്പിക്കുന്ന കാമക്രോധാദികളോടുകൂടിയ ചിന്തകളും സമാഹിതമനസ്സിനെ ബാധിക്കില്ല. ദുര്ഗ്ഗുണൗഘങ്ങള്‍, ദുരാരംഭങ്ങള്‍, ദുരാഗ്രഹങ്ങള്‍, ദുര്വ്വിചാരങ്ങള്തുടങ്ങിയവയൊന്നും സമാഹിതമനസ്സിനെ അല്പംപോലും ബാധക്കില്ല. അതിനാല്അവിദ്യയെ നീക്കി സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ നിര്വ്വാണത്തിന് ഹേതുവായി ലക്ഷ്യവസ്തുവില്എപ്പോഴും തല്പരമാക്കി അടക്കിനിര്ത്തിക്കൊണ്ടിരിക്കണം. മനസ്സിനെ സര്വ്വദുഃഖങ്ങളെയും നശിപ്പിക്കുന്ന ഒരു ദിവ്യാമൃതം ലോകത്തിലുണ്ടെങ്കില്ഹേ മഹര്ഷേ അതു് ആത്മചിന്തമാത്രമാണ്. അങ്ങയെപ്പോലുളള മഹാത്മാക്കള്ക്കതിനൊട്ടും വിഷമമില്ല. എല്ലാകലനകളുമറ്റ നിഷ്കളങ്കവും പരകോടിയുമായ പരമപദത്തെ മന്ദബുദ്ധികള്പ്രാപിക്കാന്വിഷമംതന്നെയാണു്. ഇനി ആത്മചിന്തകളുണ്ടു്. അതുകൊണ്ടു് ഒരാള്ക്കു നിര്വ്വാണപദത്തെ പ്രാപിക്കാം. അങ്ങനെയുളള ചിന്തകളില്ഒന്നാണു് പ്രാണചിന്ത അതിനെയാണ് ഞാന്ചെയ്തുവരുന്നതു്.
 എന്നിങ്ങനെ കാകപ്രമാണി പറഞ്ഞപ്പോള്അറിവുണ്ടെങ്കിലും കേള്ക്കാനുളള കൗതുകംകൊണ്ട് ഹേ രാമചന്ദ്ര! പ്രാണചിന്തയെന്നാല്എന്താണെന്നും അതെങ്ങനെയാണു് ചെയ്യേണ്ടതെന്നും ഞാന്ചോദിച്ചു, അതു കേട്ടപ്പോള്ഭ്രസുണ്ഡന്പറയാന്തുടങ്ങി. ശരീരത്തിന്റെ നേരെ മധ്യത്തില്ഹ്യദയമാകുന്ന പുണ്ഡരീകം വിടര്ന്നു പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അതില്പ്രാണനെന്നും അപാനനെന്നും പേരായി രണ്ടു വായുക്കള്ഇപ്പോഴും മേലും കീഴുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവയുടെ ഗതിയെ എപ്പോഴും ഞാന്അനുസ്മരിച്ചുകൊണ്ടും അനുഗമിച്ചുകൊണ്ടുമിരിക്കുന്നു. ഒരു നിമിഷമെങ്കിലും ഞാനവയെ മറന്നോ , അവയുടെ ഗതിയെ വിട്ടോ നിലക്കാറില്ല. സമ്പ്രദായംതന്നെ പ്രാണചിന്തനം. എപ്പോഴും ആകാശത്തില്സഞ്ചരിക്കുന്നവയും ശീതോഷ്ണവീര്യങ്ങളോടുകൂടിയവയുമാണ്. ഹ്യദയമാകുന്ന ആകാശത്തിലെ ആദിത്യചന്ദ്രന്മാരാണ് പ്രസ്തുത രണ്ടു വായുക്കളെന്നു പറഞ്ഞാല്തെറ്റില്ല. ഒരിക്കലും അല്പംപോലും ക്ഷീണമോ തളര്ച്ചയോ ഇല്ലാതെ എപ്പോഴും ശരീരയന്ത്രത്തെ പ്രവര്ത്തിപ്പിച്ചുകൊണ്ടിരിക്കുന്നതു പ്രസ്തുത വായുക്കളാണ്.
 ജാഗ്രദാദി മൂന്നവസ്ഥകളിലും ഞാനവയുടെ ഗതിയെ ദ്യഢമായി അനുസരിക്കുന്നുവെന്ന കാരണത്താല്സുഷുപ്തിസ്ഥിതിതനെന്നപോലെ കാലംകൊണ്ടു് എന്റെ വാസനകളെല്ലാം അകന്നു. വാസനകള്നീങ്ങിയാല്സംസാരത്തിന്റെ ബാധയില്ലെന്നു പറയേണ്ടതില്ലല്ലോ. അത്യന്തസൂഷ്മമായ താമരനൂലിനെക്കാള്വളരെ സൂഷ്മമാണ് അവയുടെ ഗതിയെന്നു പറയണം. അതിനാല്സ്ഥൂലബുദ്ധികള്ക്ക് അറിയാന്തന്നെ വിഷമം. എങ്കിലും സുഷ്മബുദ്ധികള്ക്ക് വിഷമംകൂടാതെ ഗ്രഹിക്കാനും അനുസരിക്കാനും കഴിയുകയും ചെയ്യും. പ്രാണാപാനന്മാരാകുന്ന പ്രസ്തുത രണ്ടു വായുക്കളും ചലനശക്തിയോടുകൂടിയാണ് ശരീരത്തിന്റെ ബാഹ്യാഭ്യന്തരങ്ങളില്ഊര്ദ്ധ്വമുഖമായിട്ടാണ് അപാനന്സഞ്ചരിക്കുന്നതെന്നേ വ്യത്യാസമുളളൂ.
 ജാഗ്രത്തിലും സ്വപ്നത്തിലുമെന്നുവേണ്ട എപ്പോഴും അഭിജ്ഞന്മാരായ മഹാത്മാക്കള്ചെയ്തുവരുന്ന പ്രാണായാമത്തിന്റെ സ്വഭാവത്തെ ഞാന്പറയാം. അതു കേള്ക്കുന്നുവെന്നതുതന്നെ ശ്രേയസ്കരമാണ്.
 പ്രയത്നംകൂടാതെ ഹ്യദയപത്മത്തില്നിന്നു് പ്രാണങ്ങള്പുറമേയ്ക്കു നിര്ഗ്ഗമിക്കുന്നതുതന്നെ അകത്തുളള രേചകം. പുറത്തേയ്ക്കു പന്ത്രണ്ടംഗുലത്തോളം നീണ്ടു വികസിക്കുന്ന പ്രാണങ്ങളുടെ അംഗസ്പര്ശം പുറത്തുളള പൂരകവുമാണു്. അപാനവായു പുറത്തുനിന്നകത്തേയ്ക്കു കടന്നു വികസിക്കുമ്പോള്സുലഭമായി സിദ്ധിക്കുന്ന ശരീരപൂര്ണസ്പര്ശം അന്തഃപൂരണമെന്നും പറയപ്പെട്ടു വരുന്നു. അപാനന്ഹ്യദയത്തിലസ്തമിച്ചു പ്രാണന്ഉദിക്കുന്നതിനു മുമ്പുളള കേവലമായ നിശ്ചലാവസ്ഥയെ യോഗീശ്വരന്മാരനുഭവിക്കുന്നു. അതിനെ അന്തഃകുഭകമെന്നു പറഞ്ഞുവരുന്നു.
 ബാഹ്യോന്മുഖനായ പ്രാണന്റെ നാസാഗ്രത്തോളമുളള ഗതിയെയാണു് ബാഹ്യപൂരകമെന്ന് അറിവുള്ളവര്പറയുന്നതു്. നാസാഗ്രത്തില്പന്ത്രണ്ടംഗുലത്തോളമുള്ള പ്രാണന്റെ സഞ്ചാരഗതിയും ബാഹ്യപൂരകമെന്നുതന്നെയാണ് പറയുന്നത്.എന്നാല്അതിനെ അപാരമായ ബാഹ്യപൂരകമെന്നു പറയുന്നു എന്നുമാത്രം. അതുപോലെ പുറമേ പ്രാണനസ്തമിച്ചു് അപാനന്ഉദിക്കുന്നതിനു മുമ്പുളള സൂഷ്മമായ സാമ്യാവസ്ഥയെ ബഹിഃകുഭകമെന്നു പറയും. അപാനന്റെ ഉദയമാകുന്ന അന്തര്മ്മുഖത്വം ബാഹ്യരേചകവുമാണു് . പ്രാണാപാനന്മാരുടെ ബാഹ്യാഭ്യന്തരങ്ങളിലുളള ഗതിയെ എപ്പോഴും സ്മരിക്കുന്നതു മുക്തിക്കു ഹേതുവാണു് . മാത്രമല്ല വായുഗതിയെ ശരിയായിട്ടറിയുന്നവന്ആരാലും പിന്നിടു സംസാരത്തില്ജനിക്കാനിടവരില്ലെന്നുതന്നെ പറയണം.
 പ്രാണാപാനന്മാരുടെ ഗതിവിശേഷത്തെക്കാണിക്കുന്ന എട്ടു പ്രകൃതികളെ ഇവിടെപ്പറഞ്ഞു. അവയെ ശരിക്കറിഞ്ഞു മനസ്സിനെ അല്പംപോലും പുറത്തേയ്ക്കുവിടാതെ നിരന്തരോപാസനം ചെയ്യുന്നവന്ചില ദിവസങ്ങളെ ക്കൊണ്ടുതന്നെ പത്മപദത്തെ പ്രാപിക്കും. പറയപ്പെട്ട അഭ്യാസത്തെ ചെയ്യാന്തുടങ്ങിയാല്ത്തന്നെ ഒരാള്ക്കു വിഷയസ്നേഹം ചുരുങ്ങിച്ചരുങ്ങി കേവലം ഇല്ലാതാവും. വിഷയബാധയില്ലാതെ നിരന്തരാഭ്യാസം ചെയ്യുമ്പോള്അധികം താമസിക്കാതെത്തന്നെ പ്രാപ്തവ്യത്തെ പ്രാപിക്കുകയും ചെയ്യും.
 ഹ്യദയപത്മത്തിലുദിച്ചു ബഹിര്ഗ്ഗമിക്കുന്ന പ്രാണന്നാസാദ്വാരത്തില്നിന്നു പന്ത്രണ്ടംഗലംവരെ പോയി അവിടെ അസ്തമിക്കും. പ്രാണന്എവിടെ അസ്തമിക്കുന്നുവോ, ഉദിച്ചു അന്തര്മുഖമായി ഹൃദയത്തിലേക്ക് വരും. അപാനന്അസ്തമിക്കുന്നിടത്തു പ്രാണന്ഉദിക്കുകയും ചെയ്യും. പ്രാണന്അപാനനിലോ അഥവാ അപാനനന്പ്രാണനിലോ ഏതെങ്കിലും ഒന്നു മറെറാന്നില്ലയിച്ചു സാമ്യമായിത്തീരുന്നുവെന്നിരിക്കട്ടെ, യാതൊരു ദു;ഖത്തിന്റേയും സ്പര്ശമില്ലാതെ കേവലപദത്തെ അപ്പോള്പ്രാപിക്കും.
 പ്രസ്തുത പ്രാണന്റേയും അപാനന്റേയും മദ്ധ്യത്തില്അത്യന്തസൂഷ്മമായ കേവലപദം പ്രകാശിക്കുന്നു. അതിനെ അറിഞ്ഞു് പ്രാപിച്ചവന്പിന്നീടൊരിക്കലും സംസാരത്തില്ജനിക്കാനിടയാവുന്നില്ല. അതിനാല്പ്രാണാപാനന്മാരുടെ മദ്ധ്യവര്ത്തിയായ ചിദാത്മാണു് എന്റെ ഉപാസനാമൂര്ത്തി. എപ്പോഴും ഞാനാദ്ദേവനെ ഉപാസിച്ചുകൊണ്ടിരിക്കയാണു്. ഹേ മഹര്ഷേ മ്യത്യുവിന്നതിനാലെന്നെ സപര്ശിക്കാന്കഴിയുന്നില്ല.
 ഇപ്രകാരമുളള അഭ്യാസത്തിന്റെ നിരന്തരാനുഷ്ഠാനം കൊണ്ടു് സംസാരത്തില്ഒന്നിന്റെയും അല്പംപോലും ചിന്തയോ ത്യഷ്ണയോ ഇല്ലാത്തതുകൊണ്ടും ചിരഞ്ജീവിയായിട്ടിരിക്കയാണു് ഞാന്‍. സംസാരത്തിലെ ദ്വന്ദ്വബാധ എന്നെ തീരെ സ്പശിക്കാത്തതുകൊണ്ടു് യാതൊരു ദുഃഖവും എനിക്കില്ല. നല്ലതും ചീത്തയുമെന്ന വ്യത്യസ്തബോധവും എന്നെ ബാധിക്കാറില്ല. എപ്പോഴും സാമ്യാവസ്ഥയില്ത്തന്നെ മുഴുകിക്കഴിയുകയുകയാണു്. എനിക്കു സ്വന്തസ്വഭാവം ഒന്നുംതന്നെയില്ലെന്നുപറയണം. സുഖിയെക്കാണുമ്പോള്ഞാന്സുഖിയും ദുഃഖിയെക്കാണുമ്പോള്ദുഃഖിയുമാവും. ആപല്ക്കാലത്തു ഞാന്ധീരനും സമ്പദ്ക്കാലത്തു ജഗത്തിന് മിത്രവുമാവും. ഇങ്ങനെ പറയത്തക്ക ക്ലേശങ്ങളൊന്നുമില്ലാതെ ഞാന്കഴിഞ്ഞുവരികയാണു്.
ഹേ രാമചന്ദ്ര! എന്നിപ്രകാരമുളള യോഗീശ്വരന്റെ അമ്യതായമാനങ്ങളായ വാക്കുകളെക്കേട്ടു എന്റെ മനസ്സു വളരെ കുളിര്ത്തു. അനന്തരം ഭ്രസുണ്ഡനോടും യാത്രയും പറഞ്ഞു ഞാന്സ്വര്ഗ്ഗത്തിലേയ്ക്കു മടങ്ങി. അതിനു പിന്നത്തെ ക്യതയുഗത്തിലും അവിടെവെച്ചുതന്നെ ഞാന്ഭ്രസുണ്ഡനെക്കണ്ടിട്ടുണ്ടു്. ഇപ്പോള്ത്രേതായുഗത്തിന്റെ മദ്ധ്യഘട്ടമാണു്. യുഗത്തിലും ഞാന്ഭ്രസുണ്ഡനെക്കണ്ടിട്ടുണ്ടു്. ലേശംപോലും ജരബാധിച്ചിട്ടില്ല. ഇപ്രകാരമുളള ഭ്രസുണ്ഡയോഗീശ്വരന്റെ ചരിത്രത്തെ, ഹേ രാമചന്ദ്ര, ശ്രദ്ധയോടെ കേള്ക്കുകയും സ്മരിക്കുകയും ചെയ്യുന്നു എന്നുളളതുകൊണ്ടുതന്നെ ഒരാളുടെ സംസാരബാധകള്നീങ്ങും എന്നു പറഞ്ഞുകൊണ്ടു വസിഷ്ഠമഹര്ഷി ഭൂസുണ്ഡചരിത്രകഥനത്തെ അവസാനിപ്പിച്ചു. പിന്നെയും ശ്രീരാമചന്ദ്രനോടു പറയാന്തുടങ്ങി.