Monday, January 28, 2013

Ashtanga Yoga


Yamas and Niyamas
Yoga is more than just a physical discipline. It is a way of life—a rich philosophical path. And the yamas (restraints) and niyamas (observances) are ten good common-sense guidelines for leading a healthier, happier
life for bringing spiritual awareness into a social context. They are for you to think about and ponder over with a rational mind, because yoga  is not about mindlessly accepting externally imposed rules—it is about finding the truth for yourself—and `connecting` with it.
Yamas:
There are many interpretations of and opinions about the yamas and niyamas. While the ancient Indian text, the Bhagavata Purana assigns 12 yogic restraints the Parashar Smriti, another text, puts forward ten. But the yamas as described in Patanjali`s Yoga Sutra are only five, which are also known as the great universal vows or the sarvabhauma maha vratas, because they are not limited by either class, creed, time or circumstances. They are the guidelines for how we interact with the outer world, the social disciplines to guide us in our relationships with others. These five are:

• Ahimsa (non-violence),
• Satya (truthfulness),
• Asteya (non-stealing),
• Brahmacharya (celibacy) and
• Aparigraha (non-covetousness)
According to the Yajnavalkya Samhita, ahimsa or non-violence is the awareness and practice of non-violence in thought, speech and action. It advocates the practices of compassion, love, understanding, patience, self-love, and worthiness.
Patanjali describes truthfulness as: “To be in harmony with mind, word and action, to conduct speech and mind according to truth, to express through speech and to retain it in the intellect what has been seen, understood or heard.” A perfectly truthful person is he who expresses in his speech exactly what he thinks in his mind and in the end acts according to it.
Non-stealing or asteya is the third constituent of the yamas of Ashtanga Yoga. It upholds forgoing the unauthorized possession of thought, speech and action. Asteya stands against covetousness and envy. It advocates the cultivation of a sense of completeness and self-sufficiency in order to progress beyond base cravings.
The Vedas, Smritis and Puranas all glorify the fourth constituent of celibacy. It is believed to be a behavior, which brings man nearer to the Divine. This yama believes in avoiding all sensual pleasures, whether mental, vocal or physical.
The literal meaning of apigraha, the fifth yama, is the non-accumulation of worldly objects, caused by covetousness and attachment. The commentator Vyasa says that this last state of yama is attained when one remains totally detached from sensual pleasures of all kinds and so effectively refrains from committing himsa or violence of any sort.
Niyamas:
The niyamas are the second constituents of Ashtanga Yoga. How we interact with ourselves, our internal world. The niyamas are about self-regulation—helping us maintain a positive environment in which to grow. Their practice harnesses the energy generated from the cultivation of the earlier yamas. According to sage Yajnavalkya, there are ten niyamas and the Bhagavad Gita lists 11 constituents. But Patanjali names only five:

• Shaucha or purity,
• Santosha or contentment,
• Tapa or austerity,
• Swadhyaya or self-education and
• Ishwar-Pranidhan or Meditation on the Divine
Shaucha implies both external as well as internal purity. In the words of sage Manu, water purifies the body; truthfulness the mind; true knowledge the intellect and the soul is purified by knowledge and austerity. It advocates the practices of intellectual purity, purity of speech and of the body.
The second niyama is that of contentment, which is described as not desiring more than what one has earned by his honest labor. This state of mind is about maintaining equanimity through all that life offers. Santosha involves the practice of gratitude and joyfulness—maintaining calm at all costs. This state of mind does not depend on any external causes.
Austerity, the third niyama, is described in Yoga philosophy as power to stand thirst and hunger, cold and heat, discomforts of place and postures, silent meditation and ritual fasts. It also maintains that the perfect man is he who practices both mental as well as physical austerity.
According to the commentator Vyas, self-education or swadhyaya consists of scriptural studies. The scripture being, the Vedas and Upanishads together with the recitation of the Gayatri Mantra and the Om mantra.
Commentators describe Ishwar-Pranidhan, the last of the niyamas, as the dedication of all our actions, performed either by intellect, speech or body, to the Divine. The results of all such actions are by definition, therefore, dependent upon Divine decision. The mortal mind can simply aspire to realize the Divine through dedication, purification, tranquilization and concentration of the mind. This Divine contemplation spills over to all aspects of the yogi`s life.
The Benefits of Practicing Yamas and Niyamas:
The yamas and niyamas help in managing our energy in an integrative manner, complementing our outer life to our inner development. They help us view ourselves with compassion
and awareness. They help in respecting the values of this life, in balancing our inner growth with outer restraint. In short they help us to lead a conscious life.
Yamas and niyamas are not about right and wrong. They are about being honest with the true Self. Living according to these principles are about living our lives in a better way, about moving towards an understanding, about making it possible to `connect` with the Divine.
Yogasanas
A yogasana is a posture in harmony with one`s inner consciousness. It aims at the attainment of a sustained and comfortable sitting posture to facilitate meditation. Asanas also help in balancing and harmonizing the basic structure of the human body, which is why they have a range of therapeutic uses too.
Functions of Yogasanas
Asanas basically perform five functions:
• Conative,
• Cognitive,
• Mental,
• Intellectual and
• Spiritual.
Benefits of Yogasanas
The regular practice of yogasanas has an immense amount of therapeutic value. Besides various physiological benefits, they positively affect our minds, our life force energies as well as our creative intelligence.
Regular practice helps to keep our body fit, controls cholesterol level, reduces weight, normalizes blood pressure and improves heart performance. Physical fitness thus achieved leads to reduction of physical stress and greater vitality. Asanas harmonize our pranic ability and mental energy flow by clearing any blockages in the subtle body leading to mental equilibrium and calmness. They make the mind strong thus enabling our human body to suffer pain and unhappiness stoically and with fortitude.


Various Categories of Yogasanas
Consummate mastery over the entire gamut of asanas is no doubt time-consuming, but what is of vital importance is the will to remain in the present moment and to let both the mind and body relax completely.
The various categories of asanas are:
• Standing Asanas,
• Forward Bending Asanas,
• Supine Asanas,
• Inverted Asanas,
• Abdominal and Lumbar Asanas,
•Twisting Asanas,
• Back Bending Asanas and
•Balancing Asanas.
Pranayama


`Pranayama` is a compound term (`prana` and `yama`) meaning the maintenance of prana in a healthy throughout one`s life. More than a breath-control exercise, pranayama is all about controlling the life force or prana. Ancient yogis, who understood the essence of prana, studied it and devised methods and practices to master it. These practices are better known as pranayama. Since breath or prana is basic to life, the practice of pranayama helps in harnessing the prana in and around us, and by deepening and extending it, pranayama leads to a state of inner peace.
According to Hatha Yoga, pranayamas can be classified under:
• Sahita Kumbhaka,
• Surya Bhedi,
• Ujjayi,
• Sitali,
• Bhastrika,
• Bhramari,
• Murchha and
• Kewali.
Benefits of Pranayama
The practices of pranayama—the correct breathing technique helps to manipulate our energies. Most of us breathe incorrectly, using only half of our lung capacity. Pranayama is a technique, which re-educates our breathing process, helps us to release tensions and develop a relaxed state of mind. It also balances our nervous system and encourages creative thinking. In addition, by increasing the amount of oxygen to our brain it improves mental clarity, alertness and physical well being.
When practiced along with yogasanas the benefits of pranayama are more pronounced. According to Patanjali`s Yoga Sutra, pranayama enables the mind to acquire the capacity to concentrate on any given object of attention. It also says that scientific breathing helps in unveiling true knowledge from the darkness of ignorance. But it is eminently advisable to be aware of all the do`s and don`ts of pranayama before practicing them.
Various Stages of Pranayama
The following are the stages of pranayama:
• Inhalation or puraka,
• Exhalation or rechaka,
• Stambhavritti pranayama and
• Bahyabhyantarakshepi pranayama.
Puraka or inhalation techniques are about regular and controlled inhalation. It also teaches regulating the entire breathing process and reducing the number of inhalations per minute. Rechaka or exhalation exercises teach slow and ordered breathing besides reducing the number of inhalations and exhalations per minute. The third stage consists of retaining the breath after stopping natural inhalation and exhalation. The last stage of pranayama is about converting both exhalation and inhalation into retention and storing the retained breathe in various internal organs for various lengths of time.
Pratyahara


Pratyahara involves rightly managing the senses and going beyond them instead of simply closing and suppressing them. It involves reining in the senses for increased attention rather than distraction. Pratyahara may be practiced with mantra meditation and visualization techniques.
Benefits of Pratyahara
It is essential to practice pratyahara for achieving the three meditative stages of dharana, dhyana and samadhi. Perfecting this technique of yoga is also essential in order to break out from the eternal cycle of rebirths.

Dharana
The last three limbs of Ashtanga Yoga are the three essential stages of meditation. Dharana involves developing and extending our powers of concentration. This consists of various ways of directing and controlling our attention and mind-fixing skills, such as concentrating on the chakras or turning inwards.
Dhyana
Dhyana is the state of meditation, when the mind attains the ability to sustain its attention without getting distracted. Strictly speaking, unlike the other six limbs of yoga, this is not a technique but rather a state of mind, a delicate state of awareness. This state rightfully precedes the final state of samadhi.
Samadhi
Samadhi, or total absorption, is the ability to become one with the True Self and merge into the object of concentration. In this state of mind, the perceiver and the object of perception unite through the very act of perception—a true unity of all thought and action. This is the acme of all yogic endeavors—the ultimate `yoga` or connection between the individual and the universal Soul!



യോഗപരിശീലനത്തിന്റെ എട്ടുപടികളാണ്‌ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവ. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രം എന്ന അഞ്ചുഗുണങ്ങള്‍ പാലിക്കുന്നതാണ്‌ ആദ്യപടിയായ യമം. പിന്നെ നിയണം. നാം പാലിക്കേണ്ട അഞ്ച്‌ ആചാരനിയമങ്ങള്‍. ഇതില്‍ ആദ്യത്തേത്‌ ശൗചം. ശരീര-മനസ്സുകളുടെ പരിശുദ്ധി. രണ്ടാമതായി സന്തോഷം-സംതൃപ്തി വളര്‍ത്തണം. മൂന്നാമത്തെ നിയമം തപസ്‌. ജീവിതത്തില്‍ കുറെയൊക്കെ തപോനിഷ്ട വേണ്ടതാണ്‌. ആദ്ധ്യാത്മിക സാധനയില്‍ കര്‍ശനിനിഷ്ട കുറച്ച്‌ ഓരോ തലമുറയും അതിന്‌ മുന്‍പത്തെ തലമുറയേക്കാള്‍ മൃദുലഹൃദയരാണ്‌. ഈ കരുത്തില്ലാത്തവര്‍ക്ക്‌ ഒന്നും നേടാന്‍ സാദ്ധ്യമല്ല. നാലാമത്തേതാണ്‌ സ്വാധ്യായം. സ്വയം പഠിക്കല്‍. സ്വാദ്ധ്യായമെന്നാല്‍ വായിക്കുന്നത്‌ മനനം ചെയ്ത്‌ സ്വന്തമാക്കല്‍.
പതജ്ഞലിയുടെ യോഗമാര്‍ഗ്ഗത്തിലെ മൂന്നാമത്തെ പടി ആസനമാണ്‌. വളരെ നേരം ഒരു പ്രതിമപോലെ ഇരിക്കാന്‍ സാധിച്ചേക്കാം. അതുകൊണ്ട്‌ എന്തുലാഭം. ആദ്ധ്യാത്മികാംക്ഷയെങ്കിലും വേണം. എന്നാല്‍ ആസനം സാധനയിലുപകരിച്ചേക്കാം.

നാലാമത്തെ പടിയാണ്‌ പ്രാണായാമം. പ്രാണായാമത്തില്‍ ശ്വാസനിരോധം ചെയ്യുന്നു. മനസ്‌ വളരെ നിയന്ത്രിതമായാല്‍ അതിന്‌ അദ്ധ്യാത്മഭാവനയുള്ള സമയത്ത്‌, പ്രാണായാമം കൊണ്ട്‌ ഉന്നതബോധതലത്തിലേക്കുകയരാം. അഞ്ചാമത്തെ പടിയാണ്‌ പ്രത്യാഹാരം – വേര്‍പെടുത്തല്‍. എല്ലാറ്റില്‍നിന്നും മനസ്സിനെ വേര്‍പെടുത്തണം. മനസ്സിനെ വേര്‍പെടുത്താന്‍ അഭ്യസിച്ചില്ലെങ്കില്‍ അത്‌ വേവലാതികളെ ക്ഷണിച്ചുവരുത്തലാവും.

ആറാമത്തെപടിയാണ്‌ ധാരണ. ഒരു പ്രത്യേക ബോധകേന്ദ്രത്തില്‍ മനസ്സിനെ കുറച്ചുനേരം ഒരു ദിവ്യവിഷയത്തില്‍, മന്ത്രത്തില്‍, അഥവാ പവിത്രവും ആനന്ദവുമായ രൂപത്തില്‍ നിര്‍ത്തുക എന്നതാണിതിനര്‍ത്ഥം. ആദ്യം നിങ്ങളുടെ ബോധകേന്ദ്രം ഏതാണെന്നറിഞ്ഞ്‌ പിന്നെ മനസ്സിനെ അവിടെ ഏകാഗ്രമാക്കണം.

ഈശ്വരനെപ്പറ്റി ഏകമാത്രചിന്ത നിരന്തരധാരയായി പുലര്‍ത്തുന്നതാണ്‌ ഏഴാമത്തെ പടിയായ ധ്യാനം. ഇവിടെ ഏകാഗ്രതയ്ക്ക്‌ കൂടുതല്‍ ആഴവും സമയദൈര്‍ഘ്യവുമുണ്ട്‌. നിങ്ങള്‍ ഈശ്വരബോധത്തില്‍ മുഴുകിയിരിക്കുന്നു. അത്‌ സമാധി. അഥവാ ബോധീതീതാവസ്ഥ. എന്ന ഉയര്‍ന്ന അവസ്ഥയിലേക്ക്‌ നയിക്കുന്നു. ധ്യാനം ആത്മപൂജയാണ്‌ – സത്യത്തിലും സൂക്ഷ്മാര്‍ത്ഥത്തിലും ഈശ്വരനെ ആരാധിക്കാനുള്ള യത്നം.
- യതീശ്വരാനന്ദ സ്വാമികള്‍


യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക

ശ്രീ ശ്രീ രവിശങ്കര്‍

വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്.

സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിനുതകുന്ന അഞ്ച് നിയമങ്ങളാണ് യമം.

അഹിംസയാണ് ആദ്യത്തെ നിയമം. അഹിംസയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യമാണ്. പ്രപഞ്ചത്തെ തന്റെതന്നെ അംശമായി കാണുമ്പോള്‍ അതിനെയെങ്ങനെ ഹിംസിക്കാന്‍ കഴിയും? നിങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല; അതുപോലെ പ്രപഞ്ചത്തെയും. അഹിംസ യോഗയുടെ പ്രായോഗികതലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ലാം ഒന്നായി കാണുക.

രണ്ടാമത്തെ നിയമമാണ് സത്യം. നിങ്ങള്‍ക്ക് നിങ്ങളോട് നുണ പറയാന്‍ കഴിയുമോ? നിങ്ങള്‍ രുദ്രാക്ഷം കോര്‍ക്കുന്നുണ്ടെങ്കില്‍ അത് കോര്‍ക്കുന്നില്ലെന്ന് പറയാന്‍ കഴിയുമോ? അത് ചെയ്യുന്നുണ്ടെന്ന് സ്വയം അറിയുന്നു. കയ്യില്‍ ചോക്കലേറ്റ് വച്ചുകൊണ്ട് അതില്ലെന്ന് പറയാന്‍ കഴിയുമോ? കയ്യില്‍ ചോക്കലേറ്റ് ഉണ്ട് എന്നുള്ളത് സത്യമാണ്.

മൂന്നാമത്തേത് ആസ്തേയം. നിങ്ങള്‍ക്കില്ലാത്ത ഒന്നിനെച്ചൊല്ലിയുള്ള നഷ്ടബോധമില്ലാതിരിക്കുക. ഇപ്പോഴുള്ള പരിസ്ഥിതി മറ്റൊരുതരത്തില്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാതിരിക്കുക. ‘അയാളെപ്പോലെ എനിക്കും മനോഹരമായ ശബ്ദമുണ്ടായിരുന്നെങ്കില്‍’, ‘അയാളെപ്പോലെ എനിക്കും പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ – ഇങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതിരിക്കലാണ് ആസ്തേയം. ആസ്തേയമെന്നാല്‍ മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ്. മറ്റുള്ളവര്‍ക്കുള്ളത് എനിക്കുണ്ടാകട്ടേയെന്ന് ആഗ്രഹിക്കാതിരിക്കലാണ്. ’സ്തേയം എന്നാല്‍ ’കാണല്‍ എന്നും ’ആസ്തേയം എന്നാല്‍ ’കാണാതിരിക്കല്‍ എന്നുമാണ് അര്‍ഥം.

നാലാമത്തെ നിയമമായ ബ്രഹ്മചര്യമെന്നാല്‍ ’ചെറിയതിനോടുള്ള ആഗ്രഹമില്ലായ്മയാണ്. ബാഹ്യമായ നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിനപ്പുറത്തുള്ള അനന്തതയെ ആഗ്രഹിക്കുക. ’ബ്രഹ്മമെന്നാല്‍ ’വലുത് എന്നാണര്‍ഥം. ‘ഞാനിതാണ്, ഞാന്‍ ചെറുതാണ്, ഞാന്‍ പുരുഷനാണ്, ഞാന്‍ സ്ത്രീയാണ്’ തുടങ്ങിയ ഇടുങ്ങിയ സ്വത്വബോധത്തില്‍ കുടുങ്ങാതെ അവയ്ക്കതീതമാകലാണ് ബ്രഹ്മചര്യം.

അഞ്ചാമത്തെ നിയമം അപരിഗ്രഹമാണ്. അതായത് മറ്റുള്ളവര്‍ തരുന്നതിനെ സ്വീകരിക്കാതിരിക്കുക. അന്യരില്‍ നിന്നുള്ള ശകാരവാക്കുകള്‍ക്ക് അഭിനന്ദനത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നെന്നത് ആശ്ചര്യം തന്നെയാണ്. മറ്റുള്ളവര്‍ നമ്മെ മനഃപൂര്‍വം അപമാനിക്കുന്നില്ല, പക്ഷേ അവരുടെ വാക്കുകളെ മുറുകെപ്പിടിച്ച് അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നു. അവര്‍ ചെളി നിങ്ങളുടെ നേരേയല്ല എറിയുന്നത്, പുറത്തേക്കു കളയുകയാണ്. പക്ഷേ, നിങ്ങളതിനെ ബലമായി പിടിച്ച് മാറോടു ചേര്‍ത്തുവയ്ക്കുന്നു. മറ്റുള്ളവര്‍ ചെളിവാരിയെറിയുമ്പോള്‍ നിങ്ങളെന്തിനാണ് അതിനെ സ്വീകരിക്കുന്നത്? നിങ്ങള്‍ക്കു നേരേയുള്ള ശകാരങ്ങളെപ്പോലും സ്വീകരിക്കാതിരിക്കൂ. അഭിനന്ദനങ്ങള്‍ നമ്മെ അലട്ടുന്നില്ല. ശകാരങ്ങളും നിഷേധങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഇവയെ സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം.

ആന്തരികമായ വളര്‍ച്ചയുള്ളതാണ് നിയമങ്ങള്‍.

ആദ്യത്തെ നിയമമാണ് ശൌചം അല്ലെങ്കില്‍ ശുചിത്വം. ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

രണ്ടാമത്തേത് സന്തോഷം അnലങ്കില്‍ സംതൃപ്തിയാണ്. നമുക്ക് സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക് സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല.

മൂന്നാമത്തെ നിയമമാണ് തപസ്. പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തപസ്. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജിക്കുന്നു.

നാലാമത്തേത് സ്വാധ്യായമാണ്. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്.

അഞ്ചാമത്തെ നിയമം ഈശ്വരപ്രണിധാനമാണ്. അതായത് ദൈവത്തോടുള്ള അനന്യമായ സ്നേഹം, പൂര്‍ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ ’ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ് സ്വീകരിക്കൂ’ എന്ന് അപേക്ഷിക്കുന്നതാണത്.

യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് നാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക.

No comments:

Post a Comment