യോഗപരിശീലനത്തിന്റെ എട്ടുപടികളാണ് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവ. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രം എന്ന അഞ്ചുഗുണങ്ങള്‍ പാലിക്കുന്നതാണ് ആദ്യപടിയായ യമം. പിന്നെ നിയണം. നാം പാലിക്കേണ്ട അഞ്ച് ആചാരനിയമങ്ങള്‍. ഇതില്‍ ആദ്യത്തേത് ശൗചം. ശരീര-മനസ്സുകളുടെ പരിശുദ്ധി. രണ്ടാമതായി സന്തോഷം-സംതൃപ്തി വളര്‍ത്തണം. മൂന്നാമത്തെ നിയമം തപസ്. ജീവിതത്തില്‍ കുറെയൊക്കെ തപോനിഷ്ട വേണ്ടതാണ്. ആദ്ധ്യാത്മിക സാധനയില്‍ കര്‍ശനിനിഷ്ട കുറച്ച് ഓരോ തലമുറയും അതിന് മുന്‍പത്തെ തലമുറയേക്കാള്‍ മൃദുലഹൃദയരാണ്. ഈ കരുത്തില്ലാത്തവര്‍ക്ക് ഒന്നും നേടാന്‍ സാദ്ധ്യമല്ല. നാലാമത്തേതാണ് സ്വാധ്യായം. സ്വയം പഠിക്കല്‍. സ്വാദ്ധ്യായമെന്നാല്‍ വായിക്കുന്നത് മനനം ചെയ്ത് സ്വന്തമാക്കല്‍.
പതജ്ഞലിയുടെ യോഗമാര്‍ഗ്ഗത്തിലെ മൂന്നാമത്തെ പടി ആസനമാണ്. വളരെ നേരം ഒരു പ്രതിമപോലെ ഇരിക്കാന്‍ സാധിച്ചേക്കാം. അതുകൊണ്ട് എന്തുലാഭം. ആദ്ധ്യാത്മികാംക്ഷയെങ്കിലും വേണം. എന്നാല്‍ ആസനം സാധനയിലുപകരിച്ചേക്കാം.
നാലാമത്തെ പടിയാണ് പ്രാണായാമം. പ്രാണായാമത്തില്‍ ശ്വാസനിരോധം ചെയ്യുന്നു. മനസ് വളരെ നിയന്ത്രിതമായാല്‍ അതിന് അദ്ധ്യാത്മഭാവനയുള്ള സമയത്ത്, പ്രാണായാമം കൊണ്ട് ഉന്നതബോധതലത്തിലേക്കുകയരാം. അഞ്ചാമത്തെ പടിയാണ് പ്രത്യാഹാരം – വേര്‍പെടുത്തല്‍. എല്ലാറ്റില്‍നിന്നും മനസ്സിനെ വേര്‍പെടുത്തണം. മനസ്സിനെ വേര്‍പെടുത്താന്‍ അഭ്യസിച്ചില്ലെങ്കില്‍ അത് വേവലാതികളെ ക്ഷണിച്ചുവരുത്തലാവും.
ആറാമത്തെപടിയാണ് ധാരണ. ഒരു പ്രത്യേക ബോധകേന്ദ്രത്തില്‍ മനസ്സിനെ കുറച്ചുനേരം ഒരു ദിവ്യവിഷയത്തില്‍, മന്ത്രത്തില്‍, അഥവാ പവിത്രവും ആനന്ദവുമായ രൂപത്തില്‍ നിര്‍ത്തുക എന്നതാണിതിനര്‍ത്ഥം. ആദ്യം നിങ്ങളുടെ ബോധകേന്ദ്രം ഏതാണെന്നറിഞ്ഞ് പിന്നെ മനസ്സിനെ അവിടെ ഏകാഗ്രമാക്കണം.
ഈശ്വരനെപ്പറ്റി ഏകമാത്രചിന്ത നിരന്തരധാരയായി പുലര്‍ത്തുന്നതാണ് ഏഴാമത്തെ പടിയായ ധ്യാനം. ഇവിടെ ഏകാഗ്രതയ്ക്ക് കൂടുതല്‍ ആഴവും സമയദൈര്‍ഘ്യവുമുണ്ട്. നിങ്ങള്‍ ഈശ്വരബോധത്തില്‍ മുഴുകിയിരിക്കുന്നു. അത് സമാധി. അഥവാ ബോധീതീതാവസ്ഥ. എന്ന ഉയര്‍ന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ധ്യാനം ആത്മപൂജയാണ് – സത്യത്തിലും സൂക്ഷ്മാര്‍ത്ഥത്തിലും ഈശ്വരനെ ആരാധിക്കാനുള്ള യത്നം.
- യതീശ്വരാനന്ദ സ്വാമികള്‍
പ്രാണായാമം രേചകം, പൂരകം, കുംഭകം എന്നിങ്ങനെ മൂന്നു വിധമുണ്ട്. ശരീരത്തിലുള്ള വായുവിനെ ഉയര്‍ത്തി മൂക്കുവഴി സാവധാനം അല്‍പം പോലും ബാക്കിയില്ലാതെ പുറത്തേക്ക് സമമായും ക്രമമായും അല്‍പ്പനേരംകൊണ്ട് ഉച്ഛ്വസിക്കണം. അങ്ങനെ ദേഹാന്തര്‍ഭാഗത്തുള്ള ആകാശത്തെ വായുരഹിതമാക്കി – ശൂന്യമാക്കി – തീര്‍ക്കണം. എന്നിട്ട് അല്‍പ്പം പോലും വായു അകത്ത് കടക്കാനനുവദിക്കാതെ ആ ശൂന്യഭാവം കഴിയുന്നത്ര സമയം നിലനിര്‍ത്തണം. ഇതാണ് രേചകം. തുടര്‍ന്ന് ഒരു താമരത്തണ്ടില്‍ക്കൂടി എങ്ങനെ വെള്ളം വായിലേക്കാകര്‍ഷിച്ചെടുക്കാന്‍ കഴിയുന്നുവോ അതുപോലെ സാവധാനമായും ക്രമമായും മൂക്കുവഴി വായുവിനെ ഉള്ളിലേക്ക് ശ്വസിക്കുക. ഇതാണ് പൂരകം. എന്നിട്ട് ഉച്ഛ്വസിക്കുകയോ നിശ്വസിക്കുകയോ ചെയ്യാതെയും ശരീരാവയവങ്ങളെ ചലിപ്പിക്കാതെയും കഴിയുന്നത്ര സമയം നിശ്ചലമായിരിക്കുക. ഇതാണ് കുംഭകം. ഈ കുംഭകം ആന്തരകുംഭകമെന്നും ബാഹ്യകുംഭകമെന്നും രണ്ടുവിധമുണ്ട്. വാസിഷ്ഠത്തില്‍ രണ്ടിനെയും നിര്‍വചിച്ചിട്ടുണ്ട്.
നിശ്വസിക്കുന്നത് അതായത് അകത്തേക്ക് വലിക്കുന്ന അപാനനും ഉച്ഛ്വസിക്കുന്നത് അതായത് പുറത്തേക്ക് വിടുന്നത് പ്രാണനുമാണ്. അപാനന്‍ ശരീരത്തില്‍ എപ്പോഴും താഴോട്ടും പ്രാണന്‍ മുകളിലോട്ടും സഞ്ചരിക്കുന്നു എന്നാണ് നിയമം. അപ്പോള്‍ അപാനനെ പുറത്തുനിന്നും ശ്വസിച്ചുതീരുകയും പ്രാണനെ പുറത്തേക്ക് ഉച്ഛ്വസിക്കാന്‍ ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്തരകുംഭകം. ആന്തരകുംഭകത്താല്‍ വായു ഉള്ളില്‍ ഇടതിങ്ങി നിറഞ്ഞ് നിശ്ചലമായി നില്‍ക്കുന്നു.
പ്രാണന്‍ ഉച്ഛ്വസിച്ച് അതായത് പുറത്തേക്കുവിട്ട് അവസാനിച്ചു. എന്നാല്‍ അപാനന്‍ നിശ്വസിക്കാന്‍ അതായത് ഉള്ളിലേക്ക് കടക്കാന്‍ ആരംഭിച്ചിട്ടില്ല. പ്രാണന്റെ സമാവസ്ഥയിലുള്ള ഈ സ്ഥിതിയാണ് ബാഹ്യകുംഭകം. ഈ നിര്‍വചനങ്ങളില്‍ നിന്നും പൂരകത്തിന് ശേഷം ആന്തരകുംഭവവും രേചകത്തിന് ശേഷം ബാഹ്യകുംഭകവും എന്ന് സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാല്‍ നിശ്വാസം അതായത് ശ്വാസം പുറത്തേക്കു വിന്നടുത് ആന്തരകുംഭകത്തിന് തടസമാണ്. അതുപോലെ നിശ്വാസം ആയത് ശ്വാസം ഉള്ളിലേക്ക് വലിക്കുന്നത് ബാഹ്യകുംഭകത്തിനും തടസമാണ്. ശരീരചലനം ഉച്ഛാസനിശ്വാസങ്ങളിലൊന്നിലെ ആവശ്യം ഉണ്ടാക്കാതിരിക്കുകയല്ലേ!
പ്രാണായാമാഭ്യാസം കൊണ്ട് മനസ്സിനെ നിരോധിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അമൃതനാദോപനിഷത്ത് പ്രാണായാമത്തെ ഇങ്ങനെ വിവരിക്കുന്നു: പ്രാണനെ സമദീര്‍ഘമാക്കിക്കൊണ്ട് പ്രണവം, വ്യാഹൃതി, ശിരസ് എന്നിവയുള്‍പ്പെടെയുള്ള ഗായത്രീമന്ത്രം മൂന്നുരു ജപിക്കുക. ഇതുതന്നെയാണ് പ്രാണായാമം.
ജി . ബാലകൃഷ്ണന്‍നായര്‍
‘യോഗാങ്ഗാനുഷ്ഠാനാദശുദ്ധിക്ഷയേ
ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ”
“പ്രാണായാമം ചെയ്യുന്ന മനുഷ്യന്റെ ശരീരത്തിലെ അശുദ്ധി ക്ഷയിക്കുകയും ജ്ഞാനം പ്രകാശിക്കുകയും ചെയ്യുന്നു.” മോക്ഷം ലഭിക്കുന്നതുവരെ അവന്റെ ആത്മജ്ഞാനം ക്രമത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സ്വര്‍ണം മുതലായ ലോഹങ്ങളെ ചുട്ടുപഴുപ്പിച്ചാല്‍ അവയിലെ മാലിന്യം നീങ്ങി ശുദ്ധമാകുന്നതുപോലെ, പ്രാണായാമം ചെയ്യുന്നവന്റെ മനസ് മുതലായ ഇന്ദ്രിയങ്ങളുടെ ദോഷമെല്ലാം നശിച്ച് നിര്‍മലമാകുന്നു.
പ്രാണവായുവിനെ ശക്തിപൂര്‍വം പുറത്തേക്കു വിട്ട് ആകാവു ന്നത്ര സമയം വെളിയില്‍ നിരോധിച്ചു നിര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ മൂലേന്ദ്രിയത്തെമുകള്‍ഭാഗത്തേക്ക് തെല്ലൊന്നു ആകര്‍ഷിച്ചുനിര്‍ത്തണം. ഇങ്ങനെയായാല്‍ പ്രാണവായുവിനെകൂടുതല്‍ സമയം തടുത്തുനിര്‍ത്തുവാന്‍കഴിയും. വിഷമം അനുഭവപ്പെടുമ്പോള്‍ വായുഅല്‍പാല്‍പമായി ഉള്ളിലേക്കു വലിച്ചെടുക്കുകപിന്നീട് അതിനെ മുമ്പിലത്തെ മട്ടില്‍ തന്നെ പുറത്തേക്കു വിടുക അങ്ങനെ ശക്തിയും ഇച്ഛയുംഉള്ളിടത്തോളം ആവര്‍ത്തിക്കുക. ആ സമയത്തെല്ലാം മനസാ ഓംകാരം ജപിക്കണം. ഇപ്രകാരം അനുഷ്ഠിച്ചാല്‍ ആത്മാവിനും മനസ്സിനും പരിശുദ്ധിയും സ്ഥിരതയും ലഭിക്കും.
പ്രാണായാമം നാലുവിധമുണ്ട്. ഒന്നാമത്തേത് ബാഹ്യവിഷയം. ദീര്‍ഘനേരം പ്രാണനെ വെളിയില്‍ നിര്‍ത്തുക എന്നര്‍ഥം. രണ്ടാമത്തേത് ആഭ്യന്തരം. പ്രാണനെ കഴിയുന്നത്ര ഉള്ളിലൊതുക്കി നിര്‍ത്തുന്നതുകൊണ്ട് ആഭ്യന്തരം എന്നു പറയു ന്നു. മൂന്നാമത്തേത് സ്തംഭവൃത്തിയാണ്. വായുവിനെയഥാശക്തി സ്തംഭിപ്പിച്ചു നിര്‍ത്തുന്നതുകൊണ്ട് സ്തംഭവൃത്തിയെന്നു പറയുന്നു. നാലാമത്തേത് ബാഹ്യാഭ്യന്തരാക്ഷേപിയാണ്. പ്രാണന്‍ഉള്ളില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ അങ്ങനെ വിടാതെ അതിനു വിരുദ്ധമായി പുറത്തുനിന്ന് അകത്തേക്കു പ്രാണനെ വലിക്കുകയും അകത്തേക്കു വരുമ്പോള്‍, അകത്തുനിന്നു തടഞ്ഞു പുറത്തു നിര്‍ത്തുകയും ചെയ്യുന്നതാണ് ബാഹ്യാഭ്യന്തരവിഷയം. ഇങ്ങനെ പരസ്പരവിരുദ്ധമായി ക്രിയകളനുഷ്ഠിച്ച് പ്രാണായാമം ശീലിച്ചാല്‍ രണ്ടിന്റെയും ഗതി നിലച്ച് പ്രാണന്‍ വശഗമാവുകയും തദ്വാരാ മനസും ഇന്ദ്രിയങ്ങളുംസ്വാധീനമാവുകയും ചെയ്യും. ബലവും പുരുഷാര്‍ഥവും വര്‍ദ്ധിച്ച് ബുദ്ധി തീഷ്ണവും സൂക്ഷ്മവും ആവുകയും സൂക്ഷ്മവും കഠിനവുമായ വിഷയങ്ങള്‍ പോലും പ്രയാസം കൂടാതെഗ്രഹിക്കുവാന്‍ കഴിയുകയും ചെയ്യും. കൂടാതെശരീത്തില്‍ വീര്യവൃദ്ധിയുണ്ടാവുകയും ബലം,പരാക്രമം, ജിതേന്ദ്രിയത്വം എന്നീ ഗുണങ്ങള്‍ഉണ്ടാവുകയും അല്‍പകാലം കൊണ്ട് സകലശാസ്ത്രങ്ങളും പഠിച്ചു വയ്ക്കുവാന്‍ കഴിയുകയുംചെയ്യും. സ്ത്രീകളും ഇപ്രകാരം യോഗാഭ്യാസം ചെയ്യാവുന്നതാണ്.
- മഹര്‍ഷി ദയാനന്ദസരസ്വതി
സത്തയില്ലാതെ (പൊള്ളയായി) മീതെ പൊങ്ങിക്കിടക്കുന്നതിനെ താഴ്ത്തണമെങ്കില്‍ അതിന് തക്ക ഉപായങ്ങള്‍ സ്വീകരിക്കണം. പ്രാണായാമം ഇത്തരം ഒരുപായമാണ്. താല്‍ക്കാലികമായിട്ടെങ്കിലും മനസിനെ അടക്കാന്‍ അത് സഹായിക്കുന്നു. അങ്ങനെ തല്‍ക്കാലം ശാന്തമായ മനസിനെ അതിന്റെ പാട്ടില്‍ വിടരുത്. അത് നിശേഷം ഇല്ലാതാവുന്നതുവരെ ഇടവിടാതെ മൂലത്തിലേക്ക് ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കണം. അത്തരം പരിശ്രമം കൊണ്ടേ അത് ഹൃദയത്തില്‍ അമര്‍ന്ന് ലയിക്കൂ.
അല്ലെങ്കില്‍ പൊങ്ങിക്കിടക്കുന്ന മനസ് ആ സത്സംഗം കൊണ്ട്, സത്യമറിഞ്ഞ ജ്ഞാനികളുടെ സാമീപ്യംകൊണ്ട് ആ ഭാരത്താല്‍ താണുതാണുപോയി അലിഞ്ഞുചേരും. രണ്ടുവിധമുണ്ട് സത്സംഗം. തന്റെ ഉള്ളില്‍ത്തന്നെ തേടിയിരുത്തുന്നതൊന്ന്. മനസ് അത്രയ്ക്കും അന്തര്‍മുഖമാവാത്തവര്‍ സത്സംഗത്തില്‍ ഹാര്‍ദ്ദവമായി മുഴുകണം. ഗുരുകൃപയും രണ്ടുവിധമുണ്ട്. പ്രത്യക്ഷത്തില്‍ സ്വരൂപത്തോടെ കാണപ്പെടുന്ന ഗുരു ശിഷ്യന്റെ മനസിനെ ഉള്ളിലേക്ക് തള്ളുന്നു. ഗുരുതന്നെ ശിഷ്യന്റെ ഉള്ളിന്നുള്ളിലുള്ള ആത്മസ്വരൂപമായി ശിഷ്യനെ തന്നില്‍ക്കൂടി ഉള്ളിലേക്കാനയിച്ച് അനുഗ്രഹിക്കുന്നു.
ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ മനസ് ഏകാഗ്രമാവുന്നില്ല എന്ന പ്രശ്നം തലപൊക്കുന്നു. പ്രാണനെ (പ്രാണായാമംകൊണ്ട്) കുറച്ച് ക്രമപ്പെടുത്തിയാല്‍ ധ്യാനത്തിനനുകൂലമായ ചിത്തശുദ്ധിയുണ്ടാവുന്നു. വാസനകളാല്‍ മനസ് അന്തര്‍മുഖമാവുന്നില്ല. പ്രാണായാമംകൊണ്ടും സത്സംഗം കൊണ്ടും ആ തടസം നീങ്ങിക്കിട്ടുന്നു. വാസ്തവത്തില്‍ മനസെപ്പോഴും ഹൃദയത്തില്‍തന്നെ വര്‍ത്തിക്കുന്നുവെങ്കിലും തന്നില്‍ ഒളിഞ്ഞുകിടക്കുന്ന വാസനാസമൂഹത്താല്‍ വിക്ഷേപമുണ്ടാവുന്നു. മുകളില്‍ പറഞ്ഞതുപോലെ വാസനകളെ പതുക്കെപ്പതുക്കെ ഒതുക്കി ഒതുക്കി വീണ്ടും വീണ്ടും ധ്യാനത്തില്‍ ലയിച്ചാല്‍ കാലക്രമേണ വാസനകള്‍ക്ക് ശക്തികുറഞ്ഞ് അവ മാഞ്ഞുപോകുന്നു. ശാന്തമായ നിലയ്ക്ക് തടസമില്ലാതാവുന്നു.
പ്രാണായാമംകൊണ്ട് തല്‍ക്കാലം ധ്യാനത്തിനുകൂലമായി മനസടങ്ങുന്നു. എന്നാല്‍ വാസനകള്‍ ഉള്ളിലൊളിച്ചിരിക്കുന്നു. നിരന്തരധ്യാനം കൊണ്ടേ അവ നിശേഷം ഇല്ലാതാവൂ. വാസനകള്‍ നശിച്ച് മനസ് – വാസനകളില്‍ നിന്നും മുക്തമായ മനസ് – ആത്മാകാരമായിത്തീരുന്നു. ആ നിലയില്‍ അന്യമായി വേറൊന്നുമില്ല. അതിനാല്‍ യാതൊരു തടസവും ഇല്ലാതെ ആത്മാനുഭൂതി മാത്രമാവുന്നു അവിടെ.
- രമണ മഹര്‍ഷി
വ്യക്തിയുടെ മനസ്സ് പ്രപഞ്ചമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ച സ്രോതസ്സില്‍നിന്നാണ് നമ്മുടെ മാനസികശക്തി വരുന്നത്. ഈ മാനസികശക്തിയെ എങ്ങനെ നിയന്ത്രിച്ച് വേണ്ട വഴിക്കു തിരിക്കാമെന്ന് നമുക്കറിയണം. ഈ ശക്തി താണകേന്ദ്രങ്ങളിലേക്ക് ഇന്ദ്രിയങ്ങളിലൂടെ പുറത്തേയ്ക്കൊഴുകാതിരിക്കാനും, വ്യര്‍ത്ഥമായ ചിന്ത, വേവലാതിപ്പെടല്‍, സംഭാഷണം എന്നിവയിലൂടെ പാഴായിപ്പോകാതിരിക്കാനും നിയന്ത്രണം ആവശ്യമാണ്. ഇത് തുടക്കത്തില്‍ അല്‍പം വിഷമമായിരിക്കും. അതൊഴിവാക്കാനാവില്ല. സിദ്ധന് ഇത്തരം നിയന്ത്രണമാവശ്യമില്ല. അയാളുടെ മാനസികശക്തി മുഴുവന്‍ ഉയര്‍ന്ന ചാലുകളിലൂടെ ഒഴുകുന്നു.
എന്നാല്‍ നമ്മുടെ കാര്യത്തില്‍ ബോധപൂര്‍വ്വമായ നിയന്ത്രണം വളരെ പ്രധാനമാണ്. നിര്‍ബ്ബന്ധപൂര്‍വകമായ നിയന്ത്രണമാണ്. ചില മന:ശാസ്ത്രജ്ഞര്‍ വികാരങ്ങളെ അമര്‍ത്തലെന്നു പറയുന്നത്; ആ അമര്‍ത്തല്‍ ചിലര്‍ക്ക് ദോഷകരമാണ്. എന്നാല്‍ ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം സൗമ്യമായി ചെയ്യുന്ന നിയന്ത്രിണം അദ്ധ്യാത്മജീവിത്തിന്നുമാത്രമല്ല, ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന്നും ആവശ്യമാണ്. ഇവിടെ ഭാരതീയ മന:ശാസ്ത്രം പാശ്ചാത്യമന:ശാസ്ത്രത്തോട് വിയോജിക്കുന്നു.
പ്രപഞ്ചോര്‍ജ്ജം എല്ലാവരിലൂടെയും ഒഴുകുന്നുണ്ട്. നാമെല്ലാം ഏറെക്കുറെ അതിന്റെ ഉപകരണങ്ങളാണ്. എന്നാല്‍ ഈ ശക്തി അധോകേന്ദ്രങ്ങളിലൂടെ പ്രകടമാവുന്നതു ബോധപൂര്‍വ്വം തടഞ്ഞ് ഉന്നതകേന്ദ്രങ്ങളിലൂടെ പ്രകടമാവാന്‍ അനുവദിക്കുമ്പോള്‍ നമുക്കെപ്പോഴും ഉന്മേഷം തോന്നുന്നു. വിചാരതലത്തില്‍ വാര്‍ദ്ധക്യബാധയില്ല. നമ്മുടെ പൂര്‍വ്വസംസ്കാരങ്ങളും വാസനകളും കാരണം ഉന്നതകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ നമുക്കു സാധിക്കുന്നില്ല. അപ്പോള്‍ മനസ് താഴേക്ക് വലിക്കപ്പെടുകയും ഒരു വടംവലി നടക്കുകയും ചെയ്യുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇതൊഴിവാക്കാവതല്ല. ഈ ശക്തിപ്രവാഹം നമുക്കൊരിക്കലും തടയാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ഇച്ഛാശക്തിയുപയോഗിച്ച്, ബോധപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം, അതിന്ന് ഒരു ഗതിമാറ്റം വരുത്താവുന്നതാണ്.
ബോധപൂര്‍വ്വം ബുദ്ധിചെലുത്തി ചിന്തിക്കണം. ബോധപൂര്‍വ്വമുള്ള ചിന്ത തടസ്സങ്ങളെ അകറ്റുന്നു. അപ്പോള്‍ കൂടുതല്‍ മന:ശക്തി കൈവരുന്നു.
ആദ്യം ഇച്ഛാശക്തിയുപയോഗിച്ച് ബോധപൂര്‍വ്വം ഈ പ്രവാഹത്തെ ഉണര്‍ത്തുക. പിന്നെ അത് മുന്നോട്ടുപോകും. ബോധപൂര്‍വ്വം പുതിയ ആശയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ യത്നിക്കുക. ബോധപൂര്‍വ്വം പുതിയ ചിന്താസരണികളും അതു പ്രകടിപ്പിക്കാനുള്ള വഴികളും കണ്ടെത്തുക. അപ്പോള്‍ മന:ശക്തിയെ നേര്‍വഴിക്കു തിരിച്ചുവിടുന്നത് നിഷ്പ്രയാസം സഹജമായി സാധിക്കുന്നു.
ബോധപൂര്‍വ്വം ഉന്നതചിന്തകള്‍ പുലര്‍ത്തുന്നതുകൊണ്ട് ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുന്നു. അപ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ നിഷ്പ്രയാസം മനസ്സിലേയ്ക്കൊഴുകുന്നു. വാസ്തവത്തില്‍ അവ കുതിച്ചൊഴുകുന്നു. എന്നാല്‍ ആരംഭത്തില്‍ ബോധപൂര്‍വ്വമല്ലാതെയാണ് ഉയര്‍ന്ന ചിന്തകള്‍ വരുന്നതെങ്കില്‍ ചിലപ്പോള്‍ നീചചിന്തകള്‍ കടന്നുവരും. അതുകൊണ്ട് അബോധപ്രക്രിയ ഏതുവഴിക്കും തടയേണ്ടതാണ്.
ഉന്നതചിന്തകളെ ബോധപൂര്‍വ്വം നമ്മിലൂടെ ഒഴുകാന്‍ അനുവദിക്കണം. അതൊരിക്കലും ഒരബോധപ്രക്രിയയാവരുത്. ബോധപൂര്‍വ്വമായ പ്രയത്നംകൊണ്ട് ഉയര്‍ന്ന ചിന്താസരണികള്‍ തുറക്കുമ്പോള്‍ ഉയര്‍ന്ന ചിന്തകള്‍ ബോധപൂര്‍വ്വം നമ്മിലേക്ക് വരുന്നു. അപ്പോള്‍ ഉയര്‍ന്നജീവിതം തുലോം എളുപ്പമായിത്തീരുന്നു.
ശാരീരികമായും മാനസികമായും ഒരു പുതിയ ചാലു തുറക്കുന്നു. അതിലൂടെ ഉയര്‍ന്ന ചിന്തകള്‍ക്ക് നിര്‍വിഘ്നം ഒഴുകിവരാം. വാസ്തവത്തില്‍ ഉയര്‍ന്നത് എന്നാല്‍ കൂടുതല്‍ ആഴമുള്ളത് എന്നാണര്‍ത്ഥം. ബാഹ്യദേശത്തെ ആസ്പദിച്ചാണ് നാം ഉയര്‍ന്നത് എന്നു പറയുന്നത്. എന്നാല്‍ അദ്ധ്യാത്മജീവിതത്തില്‍ ആന്തരബോധമാണ് പ്രധാനം. അതുകൊണ്ട് മാനസികശക്തിയുടെ കേന്ദ്രങ്ങളും പ്രവാഹമാര്‍ഗ്ഗങ്ങളും വിഷയമാക്കുമ്പോള്‍ കൂടുതല്‍ ആഴമുള്ളത് എന്നാണ് പറയേണ്ടത്. എന്തായാലും നമുക്കേറ്റവും പ്രധാനമായത് ബോധപൂര്‍വ്വം ഒരു തുടക്കമുണ്ടാക്കുകയാണ്. ഇതാണ് ആദ്യം ചെയ്യേണ്ട കാര്യം; മേറ്റ്ല്ലാം അതിനെ തുടര്‍ന്നുവരും.
യതീശ്വരാനന്ദസ്വാമികള്‍
Pranayama (Sanskrit: प्राणायाम prāṇāyāma) is a Sanskrit word meaning "restraint of the prana or breath". The word is composed of two Sanskrit words, Prāna, life force, or vital energy, particularly, the breath, and "āyāma", to suspend or restrain. It is often translated as control of the life force (prana). When used as a technical term in yoga, it is often translated more specifically as "breath control". Literal translations include A. A. Macdonell's "suspension of breath" and I. K. Taimni's "regulation of breath".
Some scholars distinguish between hatha and raja yoga varieties of pranayama, with the former variety usually prescribed for the beginner. According to Taimni, hatha yogic pranayama involves manipulation of pranic currents through breath regulation for bringing about the control of chitta-vrittis and changes in consciousness, whereas raja yogic pranayama involves the control of chitta-vrittis by consciousness directly through the will of the mind. Students qualified to practice pranayama are therefore always initiated first in the techniques of hatha pranayama.
Pranayama is mentioned in verse 4.29 of the Bhagavat Gita.
Prana is a subtle invisible force. It is the life-force that pervades the body. It is the factor that connects the body and the mind, because it is connected on one side with the body and on the other side with the mind. It is the connecting link between the body and the mind. The body and the mind have no direct connection. They are connected through Prana only and this Prana is different from the breathing you have in your physical body.
Yoga works primarily with the energy in the body, through the science of pranayama, or energy-control. Prana means also ‘breath.’ Yoga teaches how, through breath-control, to still the mind and attain higher states of awareness. The higher teachings of yoga take one beyond techniques, and show the yogi, or yoga practitioner, how to direct his concentration in such a way as not only to harmonize human with divine consciousness, but to merge his consciousness in the Infinite.
Pranayama is the fourth 'limb' of the eight limbs of Raja Yoga mentioned in verse 2.29 in the The Yoga Sutras of Patanjali. Patanjali discusses his specific approach to pranayama in verses 2.49 through 2.51, and devotes verses 2.52 and 2.53 to explaining the benefits of the practice. Patanjali does not fully elucidate the nature of prana, and the theory and practice of pranayama seem to have undergone significant development after him. He presents pranayama as essentially an exercise that is preliminary to concentration, as do the earlier Buddhist texts.
Many yoga teachers advise that pranayama should be part of an overall practice that includes the other limbs of Patanjali's Raja Yoga teachings, especially Yama, Niyama, and Asana.
According to the Pali Buddhist Canon, the Buddha prior to his enlightenment practiced a meditative technique which involved pressing the palate with the tongue and forcibly attempting to restrain the breath. This is described as both extremely painful and not conducive to enlightenment. According to the Buddhist scheme, breathing stops with the fourth jhana, though this is a side-effect of the technique and does not come about as the result of purposeful effort.
The Buddha did incorporate moderate modulation of the length of breath as part of the preliminary tetrad in the Anapanasati Sutta. Its use there is preparation for concentration. According to commentarial literature, this is appropriate for beginners.
For the Buddha, the most important aspect of breath meditation is the consciousness attending to the breath. Buddhist tradition in general has urged moderation in the area of manipulation of the breath.
Several researchers have reported that pranayama techniques are beneficial in treating a range of stress related disorders, improving autonomic functions, relieving symptoms of asthma, and reducing signs of oxidative stress. Practitioners report that the practice of pranayama develops a steady mind, strong will-power, and sound judgement, and also claim that sustained pranayama practice extends life and enhances perception.
Many yoga teachers recommend that pranayama techniques be practiced with care, and that advanced pranayama techniques should be practiced under the guidance of a teacher. These cautions are also made in traditional Hindu literature.
Osho on Prana, Apana and Samana
Prana, the first, is respiration. Apana, the second, is a help to excretion; it helps to cleanse the body of all excreta. The bowel movement comes from apana, and if you know how to work on it, you can cleanse your bowels as nobody else can. Yogis have the cleanest bowels. And that is very, very meaningful because once the bowel is totally clean, once your intestines are perfectly clean; your whole being feels light, as if you can fly. The burden disappears.
Ordinarily your intestines carry much rotten excreta – your whole life’s, layers upon layers. Inside the inner walls of the intestine, excreta goes on accumulating dry and hard. It creates many poisons; it makes you heavy. It makes you more available to gravitation. Much emphasis is given in yoga to cleanse the whole stomach so that no toxins remain in it, because they go on circulating in your blood, they go on circulating in your brain, and they create a particular energy field around you which is heavy, dark, black.
When the intestines are perfectly clean and clear, the aura arises around your head; and people who have perceptive eyes can see it very easily. And you feel as if you are like a feather.
The second, apana, is excretion. The third, samana, is digestion and providing body heat. If you know the function of the third and if you become aware where it is, your digestion will become absolutely perfect. Ordinarily you eat much but you don’t digest it. You go on eating and you never feel satisfied; you go on stuffing the body without digesting it. If one knows how to use samana, a small quantity of food will give him more energy than a big quantity of food ever gives to you. That’s why yogis can fast for many days without any harm to their body. Once in a while they will take a little quantity of food, and they will digest it totally. Your food is not totally digested. That’s why your excreta can become food for some other animal and he can digest it; much food value is still left in it.
Osho, Secrets of Yoga, Chapter 9: "To Know What Is".
http://www.globalsuitcase.com/All-And-Everything/Osho-on-Prana-Apana-Samana.html
https://archive.org/details/Sarva_Vedanta_Siddhanta_Sara_Sangraham-Swami_Jnanananda-Malayalam
ചോ: ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും?
രമണമഹര്‍ഷി: നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ് ദേഹത്തെയും പ്രപഞ്ചത്തെയും തോന്നിപ്പിച്ചു താന്‍ ഗൃഹസ്ഥനാണെന്ന വിചാരത്തെ ഉണ്ടാക്കുന്നത്. കാട്ടില്‍ പോയാലും കഥ ഇതു തന്നെ. താന്‍ സന്ന്യാസിയാകാന്‍ പോകുമ്പോള്‍ വീട്ടിന്റെ ഓര്‍മ്മയെ ഒഴിവാക്കാന്‍ വേറെ എന്തെങ്കിലും വിചാരിക്കും. മനസ്സിന്റെ ചേഷ്ട എവിടെ ഒഴിയും? ചിലപ്പോള്‍ കൂടുകയേ ഉള്ളൂ. അതുകൊണ്ട് സ്ഥാനമാറ്റം കൊണ്ടു പ്രയോജനമൊന്നുമില്ല. പ്രതിബന്ധം മനസ്സാണ്. കാട്ടിലിരുന്ന് മനസ്സിനെ മാറ്റാനാവുമെങ്കില്‍ വീട്ടിലിരുന്നും മാറ്റാം. ചെയ്യേണ്ടുന്നതിനെ എവിടെയിരുന്നാലും ചെയ്യാം.
എന്നെ നോക്കൂ. വീടു വിട്ടു വന്നു. നിങ്ങളും വീടു വിട്ടു വന്നിരിക്കുന്നു. വീട്ടിലില്ലാത്ത എന്തെങ്കിലും വിശേഷത്തെ ഇവിടെ കണ്ടോ? എത്രയോ വര്‍ഷം നിര്‍വ്വികല്‍പസമാധിയിലിരുന്നിട്ടും മനസ്സ് വിട്ടുപോയിടത്ത് തന്നെ നില്‍ക്കുന്നു. അതുകൊണ്ടാണ്, വിവേകചൂഡാമണിയില്‍ ശങ്കരാചാര്യര്‍ സഹജസമാധിയെ പ്രശംസിച്ചിരിക്കുന്നത്. ഏതവസ്ഥയിലും ഏതിടത്തും നമ്മുടെ സ്വന്തം നിലയായ സ്വഭാവസമാധിയിലിരിക്കേണ്ടതാണ്.
രേചകം - നാഹം - (ദേഹം ഞാനല്ല) ദേഹാത്മബുദ്ധി വിടുക.
പൂരകം - കോഹം - ഞാനാര്‍ എന്നു തന്നെത്തന്നെ അന്വേഷിക്കുക.
കുംഭകം - സോഹം - അവനേ ഞാന്‍ എന്ന സ്വയ നിലയില്‍ നില്‍ക്കുക.
എന്നു പ്രാണായാമത്തിന്റെ തത്വം ജ്ഞാനമാര്‍ഗ്ഗത്തിനു പ്രയോഗിക്കുക.
മനസ്സിനെ നേരേ അടക്കാന്‍ കഴിയാത്തവര്‍ക്കാണ് ശ്വാസത്തെ അടക്കുന്ന പ്രാണായാമം. ശ്വാസത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെയും അടക്കാം. സത്സംഗപ്രാപ്തിയില്ലാതെ വരുമ്പോള്‍ പ്രാണായാമം ആകാം. സാധുക്കള്‍ അവരുടെ സന്നിധിമാത്രത്താല്‍ ആരും കാണാത്തമട്ടില്‍ നിരന്തരം ഭക്തന്മാര്‍ക്ക് നന്മ ചെയ്തുകൊണ്ടിരിക്കും.
എല്ലാവരും ഹഠയോഗപ്രാണായാമം ചെയ്യണമെന്നില്ല. ജപം, ധ്യാനം എന്നിവ അനുഷ്ഠിച്ചവര്‍ ആരംഭത്തില്‍ അല്‍പം പ്രാണനെ ശാന്തമാക്കിവച്ചുകൊണ്ടാല്‍ മതി. പ്രാണന്‍ കുതിര, അതിന്മേല്‍ മനസ്സു ചരിക്കുന്നവനു, കുതിരയെ അടക്കുന്നവനു, ശാന്തമായിരിക്കാം. ശ്വാസഗതിയെ മനസ്സുകൊണ്ട് നിയന്ത്രിക്കുന്നത് പ്രാണായാമം തന്നെ. പ്രാണനെ നിയന്ത്രിക്കുന്നതുകൊണ്ടും അത് ശരിയായിരിക്കും. അത് മനോനിയന്ത്രണത്തിനും ഉപകരിക്കും. ശ്വാസനിയന്ത്രണം മൂലം മനോനിയന്ത്രണവും, മനോനിയന്ത്രണത്താല്‍ ശ്വാസനിയന്ത്രണവും സാധിക്കാം. അല്ലെങ്കില്‍ ജപ, ധ്യാനങ്ങള്‍ക്കുമുന്‍പ് രേചക പൂരകങ്ങളില്ലാത്ത കേവല കുംഭകം ശീലിച്ചാലും മതി. http://sreyas.in/pranayama-tatva-ramana-70
No comments:
Post a Comment